കോട്ടയം: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നട്ടാശേരി സ്വശേനിയായ റോസിക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിരുനക്കര ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ പത്തിനാണ് സംഭവം.
ഇവർ ഓഫീസിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. റോസി വന്നിറങ്ങിയ ബസ്തന്നെയാണ് ഇടിച്ചിട്ടതും. ബസിൽ നിന്നിറങ്ങി എതിർവശത്തേക്ക് ക്രോസ് ചെയ്യുന്നതിനിടെ ഇവരെ ഇടിച്ചിടുകയായിരുന്നു. കോട്ടയം തിരുവഞ്ചൂർ റൂട്ടിൽ ഓടുന്ന പുല്ലാടൻ ബസാണ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
