ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ തെ​രു​വുനാ​യശ​ല്യം രൂ​ക്ഷം; ഭയത്തോടെ രോഗികൾ

ഹ​രി​പ്പാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ തെ​രു​വുനാ​യ ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ഒ​പി ടി​ക്ക​റ്റ് കൗ​ണ്ട​റി​നു മു​ന്നി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ക​വാ​ട​ത്തി​ലു​മ​ട​ക്കം എ​പ്പോ​ഴും തെ​രു​വുനാ​യ​്ക്ക​ളു​ടെ കൂ​ട്ട​മാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളും ഒ​പ്പ​മു​ള്ള​വ​രും ഭ​യ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​വി​ടെ നാ​യശ​ല്യം രൂ​ക്ഷ​മാ​യി​ട്ട്. ഇ​തി​നോ​ട​കം ത​ന്നെ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്. എ​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ആ​ക്ഷേ​പം.

രാ​പക​ലി​ല്ലാ​തെ പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ആ​ശു​പ​ത്രി​യാ​ണി​ത്. ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ നി​ൽ​ക്കു​ന്ന വ​രി​യി​ലേ​ക്കും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ലേ​ക്കും നാ​യ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ പാ​ഞ്ഞ​ടു​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മ​റ്റു രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടി​വ​രു​ന്ന​വ​ർ നാ​യ ക​ടി​യേ​റ്റ് മ​ട​ങ്ങേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. അ​പ​ക​ട​ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ന​ഗ​ര​സ​ഭ​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും രോ​ഗി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment