3 ഇ​ഡി​യ​റ്റ്സ് ചിത്രം പ്രദർശിപ്പിക്കാനായി തിയറ്റർ വാടകയ്ക്കെടുത്തു, പാ​കി​സ്ഥാ​ൻ വം​ശ​ജ​നാ​യ യു​വ സം​രം​ഭ​ക​ൻ ഫ​ർ​സ മ​ജീ​ദ് സമൂഹ മാധ്യമങ്ങളുടെ കൈയടികൾ നേടുന്നു

അ​മേ​രി​ക്ക​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ പാ​കി​സ്ഥാ​ൻ വം​ശ​ജ​നാ​യ യു​വ സം​രം​ഭ​ക​ൻ ഫ​ർ​സ മ​ജീ​ദ് ബോ​ളി​വു​ഡ് എ​വ​ർ​ഗ്രീ​ൻ ക്ലാ​സി​ക് ചി​ത്ര​മാ​യ 3 ഇ​ഡി​യ​റ്റ്സ് സൗ​ജ​ന്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി തി​യേ​റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​താ​ണ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടു​ന്ന​ത്.

സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​റീ​ന തി​യ​റ്റ​റി​ലെ 250 സീ​റ്റു​ക​ളു​ള്ള ഒ​രു ഹാ​ൾ ആ​ണ് മെ​യ് 24ലെ ​പ്ര​ത്യേ​ക ഷോ​യ്ക്കാ​യി അ​ദ്ദേ​ഹം ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഫ​ർ​സ വി​വ​രം പ​ങ്കു​വ​ച്ച​ത്. ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട് ഒ​രു വ​ഴി​ത്തി​രി​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും, പ്ര​ചോ​ദ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും, അ​ല്ലെ​ങ്കി​ൽ ഒ​രു​മി​ച്ചി​രു​ന്ന് ന​ന്നാ​യി ചി​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി​യാ​ണ് തി​യ​റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് ഈ ​പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​തെ​ന്നും ഫ​ർ​സ മ​ജീ​ദ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സ്വ​ന്തം ജീ​വി​ത​ത്തി​ൽ എ​ന്തു​ചെ​യ്യ​ണം എ​ന്ന് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ 3 സു​ഹൃ​ത്തു​ക്ക​ളു​ടെ മ​നോ​ഹ​ര​മാ​യ ക​ഥ​യാ​ണ് ഈ ​സി​നി​മ പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​യാ​സ​ക​ര​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ഏ​റെ സ്വാ​ധീ​നി​ക്കു​ക​യും റീ​ചാ​ർ​ജ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത ചി​ത്ര​മാ​ണി​ത്.​ത​ന്നെ​പ്പോ​ലെ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​റ്റു​ള്ള​വ​ർ​ക്കും ഈ ​ചി​ത്രം ഒ​രു വ​ലി​യ പ്ര​ചോ​ദ​ന​വും ആ​ശ്വാ​സ​വും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു.

മേ​യ് 24ന് 12:30 ​മു​ത​ൽ വൈ​കു​ന്നേ​രം 4:00 വ​രെ പ്ര​ദ​ർ​ശ​ന സ​മ​യം. ഒ​രാ​ൾ​ക്ക് ഒ​രു ടി​ക്ക​റ്റ് എ​ന്ന പ​രി​ധി​യി​ൽ വെ​റും $10 ഡോ​ള​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സ​വി​ശേ​ഷ​ത: സി​നി​മ കാ​ണാ​ത്ത​വ​ർ​ക്ക് ഇ​ത് കാ​ണാ​ൻ മി​ക​ച്ച അ​വ​സ​ര​മാ​യി​രി​ക്കു​മെ​ന്നും, ഇം​ഗ്ലീ​ഷ് സ​ബ്ടൈ​റ്റി​ലു​ക​ളോ​ടെ​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പാ​ക് സം​രം​ഭ​ക​ന്‍റെ ഈ ​അ​പൂ​ർ​വ്വ​വും മാ​തൃ​കാ​പ​ര​വു​മാ​യ നീ​ക്ക​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലാ​ണ് ആ​ളു​ക​ൾ അ​ഭി​ന​ന്ദി​ക്കു​ന്ന​ത്.

Related posts

Leave a Comment