ജി​ഹാ​ദി ആ​രോ​പ​ണം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല, മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ടും ഒ​ന്നും പ​റ​ഞ്ഞി​ല്ല: പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ആ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്; ടി​നി ടോം

അ​മ്മ സം​ഘ​ട​ന​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത് ടി​നി ടോ​മി​ന്‍റെ ജി​ഹാ​ദി പ​രാ​മ​ർ​ശം കാ​ര​ണ​മെ​ന്ന് അ​ൻ​സി​ബ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ടി​നി ടോം. ​അ​ൻ​സി​ബ ത​നി​ക്ക് സ​ഹോ​ദ​രി​യെ പോ​ലെ​യാ​ണെ​ന്ന് ടി​നി പ​റ​ഞ്ഞു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തൊ​ക്കെ വെ​റും പ​ര​ദൂ​ഷ​ണം മാ​ത്ര​മാ​ണ്. ജി​ഹാ​ദി ആ​രോ​പ​ണം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ടു ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​ല്ല. പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ആ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ടി​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ടി​നി ടോ​മും സം​ഘ​ട​ന​യി​ലെ ചി​ല​രും കാ​ര​ണ​മാ​ണ് താ​ൻ രാ​ജി​വ​ച്ച​തെ​ന്ന് അ​ൻ​സി​ബ. എ​ല്ലാ​വ​രു​മാ​യി അ​വി​ഹി​ത​മു​ണ്ടെ​ന്നും ടി​നി​യു​ടെ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മു​സ്ലിം മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്ന് ടി​നി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചെ​ന്ന് അ​ൻ​സി​ബ പ​റ​ഞ്ഞു. ത​ന്‍റെ പേ​ര് അ​ൻ​സി​ബ ഹ​സ​ൻ എ​ന്നാ​യ​തു​കൊ​ണ്ട​ല്ലേ ഇ​ങ്ങ​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് എ​ന്നും അ​ൻ​സി​ബ ചോ​ദി​ച്ചു.

ഇ​ത്ര​യും വ​ലി​യ പ്ര​ശ്നം ന​ട​ന്ന സ​മ​യ​ത്ത് അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റോ സെ​ക്ര​ട്ട​റി​യോ ത​ന്‍റെ കൂ​ടെ നി​ന്നി​ല്ലെ​ന്നും അ​ൻ​സി​ബ ആ​രോ​പി​ച്ചു.

സം​ഘ​ട​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു അ​ൻ​സി​ബ. അ​ൻ​സി​ബ​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യും തൊ​ഴി​ൽ പ​ര​മാ​യും തി​ര​ക്കു​ക​ൾ ഉ​ള്ള​തി​നാ​ൽ ആ​ണ് ‘അ​മ്മ’​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ൽ നി​ന്ന് അ​ൻ​സി​ബ ഹ​സ​ൻ രാ​ജി വ​ച്ച​ത് എ​ന്നാ​ണ് ശ്വേ​ത മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

Related posts

Leave a Comment