സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യെ​ത്തി, പി​ഴ വ​ന്ന​ത് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം; ഇ​ന്ത്യ​ൻ യു​വ​തി​ക്ക് സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ൽ നി​ന്നും1.5 ല​ക്ഷം രൂ​പ​ ട്രാ​ഫി​ക് ഫൈ​ൻ

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ടൂ​റി​സ്റ്റ് വി​സ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യെ​ത്തി​യ ഇ​ന്ത്യ​ൻ യു​വ​തി​ക്ക് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം 1.5 ല​ക്ഷം രൂ​പ​യു​ടെ ട്രാ​ഫി​ക് ഫൈ​ൻ ല​ഭി​ച്ച വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. പോ​ൻ സ​പ്ഡി എ​ന്ന എ​ക്സ് യൂ​സ​ർ ആ​ണ് ത​നി​ക്കു​ണ്ടാ​യ ഈ ​അ​പ്ര​തീ​ക്ഷി​ത അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡ് യാ​ത്ര ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ഴി യു​വ​തി​ക്ക് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ നോ​ട്ടീ​സ് വ​രു​ന്ന​ത്. ആ​ദ്യം ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യാ​ണ് പി​ഴ​യെ​ന്ന് ക​രു​തി​യെ​ങ്കി​ലും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൊ​ത്തം തു​ക 1.5 ല​ക്ഷം രൂ​പ​യോ​ള​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഇ​ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പാ​ണെ​ന്നാ​ണ് യു​വ​തി ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക ക​ത്തു​ക​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ സം​ഭ​വം സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ഴ അ​ട​യ്ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും, എ​ന്നാ​ൽ നോ​ട്ടീ​സ് ല​ഭി​ക്കാ​ൻ ഒ​രു വ​ർ​ഷ​ത്തോ​ളം വൈ​കി​യ​തി​നാ​ൽ ഇ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് ചോ​ദി​ച്ചാ​ണ് യു​വ​തി എ​ക്സി​ൽ പോ​സ്റ്റി​ട്ട​ത്.

യു​വ​തി​യു​ടെ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ അ​നു​ഭ​വം നേ​രി​ട്ട നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ക​ഠി​ന​മാ​ണ്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ അ​മി​ത​വേ​ഗ​ത, ചു​വ​പ്പ് സി​ഗ്ന​ൽ മ​റി​ക​ട​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് വ​ലി​യ തു​ക​യാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. സ്പീ​ഡ് ക്യാ​മ​റ​ക​ളി​ൽ കു​ടു​ങ്ങു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തും. ഇ​ത്ത​രം പി​ഴ​ക​ൾ അ​ട​യ്ക്കാ​തി​രു​ന്നാ​ൽ തു​ക വ​ർ​ദ്ധി​ക്കു​മെ​ന്നും ഭാ​വി​യി​ൽ വീ​ണ്ടും യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​നു​ള്ള ഷെ​ഞ്ച​ൻ വി​സ ല​ഭി​ക്കു​ന്ന​തി​നെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​നു​ഭ​വ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Related posts

Leave a Comment