ഇരട്ടക്കുട്ടികൾ ഇരട്ടിമധുരം… ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ സ്വ​ന്തം സ്കൂ​ളാ​യി തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ്

തൃ​ക്ക​രി​പ്പൂ​ർ: ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ക​ണ്ടാ​ൽ തി​രി​ച്ച​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ൽ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ അ​ത് സ​മ്മ​തി​ക്കി​ല്ല. സ്കൂ​ളി​ലെ മി​ക്ക ക്ലാ​സു​ക​ളി​ലും അ​വ​ർ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ പ​തി​വാ​യി ക​ണ്ട് തി​രി​ച്ച​റി​യു​ന്ന​താ​ണ്. സ്കൂ​ളി​ലെ പ്രീ​പ്രൈ​മ​റി വി​ഭാ​ഗം മു​ത​ൽ ഏ​ഴു​വ​രെ വി​വി​ധ ക്ലാ​സു​ക​ളി​ൽ ഒ​രേ ബ​ഞ്ചി​ലി​രു​ന്നും അ​ല്ലാ​തെ​യു​മൊ​ക്കെ പ​ഠി​ക്കു​ന്ന​ത് 18 ജോ​ടി ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ്.

15 ജോ​ടി ഇ​ര​ട്ട​ക​ളി​ൽ ര​ണ്ടു​പേ​രും ആ​ൺ​കു​ട്ടി​ക​ളോ പെ​ൺ​കു​ട്ടി​ക​ളോ ആ​ണെ​ങ്കി​ൽ ഏ​ഴാം ക്ലാ​സി​ലും അ​ഞ്ചാം ക്ലാ​സി​ലും ഒ​ന്നാം ക്ലാ​സി​ലു​മു​ള്ള​ത് ഒ​രാ​ൺ​കു​ട്ടി​യും ഒ​രു പെ​ൺ​കു​ട്ടി​യു​മു​ള്ള ഇ​ര​ട്ട​ക​ളാ​ണ്. പെ​ട്ടെ​ന്നു തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മു​ള്ള പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ ത​ന്നെ ര​ണ്ടു​ജോ​ടി ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്.

2019 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഇ​വി​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ദി​നം ആ​ഘോ​ഷി​ക്കാ​റു​ണ്ട്. അ​ന്ന് സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ക​ള​ർ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തു​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക സ്വീ​ക​ര​ണ​വും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ര​ക്ഷി​താ​ക്ക​ളെ​യും ആ​ദ​രി​ക്കും. ദൈ​വ​ത്തി​ന്‍റെ വ​ര​ദാ​ന​ങ്ങ​ളു​ടെ മാ​ധു​ര്യ​മാ​ണ് കു​ട്ടി​ക​ളെ​ന്നും ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ ഇ​ര​ട്ടി മ​ധു​ര​മാ​ണ് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യാ​ധ്യാ​പി​ക എ​ൻ. മി​നി പ​റ​ഞ്ഞു.

Related posts

Leave a Comment