ചേര്‍ത്തല: ആശുപത്രിയില്‍ ചികിത്സതേടിയ രേഖകള്‍ ഹാജരാക്കിയിട്ടും ചികിത്സാചെലവുനിഷേധിച്ച ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. തുറവൂര്‍ തിരുമലഭാഗം കൊല്ലംപറമ്പില്‍ കെ.എസ്. പുരുഷോത്തമന് നല്കിയ പരാതിയിലാണ് നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന് ഡി.ബി. ബിനു പ്രസിഡന്റായ സമിതിയുടെ ഉത്തരവ്.
2025ല്‍ ചികിത്സ തേടിയതിന് 15,506 രൂപാ ചെലവുതേടിയാണ് പുരുഷോത്തമന് ചികിത്സിച്ച ആശുപത്രിവഴിയും പിന്നീട് നേരിട്ടും കമ്പനിയെ സമീപിച്ചത്.
20 വര്‍ഷമായി പോളിസി അടയ്ക്കുന്ന പുരുഷോത്തമന് മാസങ്ങള്‍ കയറിയിറങ്ങിയിട്ടും ഇന്‍ഷ്വറന്‍സ് തുക അനുവദിക്കാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 15,506 രൂപക്കു പുറമേ 25,000 മാനസിക വ്യഥയ്ക്കും 10,000 നിയമ ചെലവിനായും നല്‍കാനും ഉത്തരവായി.
