ഡി​ജി​റ്റ​ൽ ടി​ക്ക​റ്റിം​ഗി​ന് മി​ക​ച്ച പ്രോ​ത്സാ​ഹ​നം; റെ​യി​ൽ വ​ൺ ആ​പ്പി​ലെ മൂ​ന്ന് ശ​ത​മാ​നം നി​ര​ക്കി​ള​വ് 2027 മാ​ർ​ച്ച് വ​രെ നീ​ട്ടി

പ​ര​വൂ​ർ: ഡി​ജി​റ്റ​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ വ​ൺ മൊ​ബൈ​ൽ ആ​പ്പ് വ​ഴി റി​സ​ർ​വ് ചെ​യ്യാ​ത്ത ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​വ​രു​ന്ന മൂ​ന്ന് ശ​ത​മാ​നം നി​ര​ക്കി​ള​വ് 2027 മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യ​താ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അറിയിച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ നീ​ണ്ട ക്യൂ ​ഒ​ഴി​വാ​ക്കാ​നും പ​ണ​ര​ഹി​ത ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് നി​ര​ക്കി​ള​വ് നീ​ട്ടാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

യു​പി​ഐ, ഡെ​ബി​റ്റ് കാ​ർ​ഡ്, ക്രെ​ഡി​റ്റ് കാ​ർ​ഡ്, നെ​റ്റ് ബാ​ങ്കിം​ഗ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ​ണ​മ​ട​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും ഈ ​സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യം തു​ട​ർ​ന്നും ല​ഭ്യ​മാ​കും. ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​ന് പു​റ​മെ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മം പ​രി​ശോ​ധി​ക്കാ​നും, കോ​ച്ചു​ക​ളി​ലോ സ്റ്റേ​ഷ​നു​ക​ളി​ലോ ഉ​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​നും ഈ ​ഒ​റ്റ ആ​പ്പ് വ​ഴി സാ​ധി​ക്കും.

ഇ​തോ​ടൊ​പ്പം ആ​ർ-​വാ​ല​റ്റ് ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റ് വാ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​വ​രു​ന്ന മൂ​ന്ന് ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ആ​നു​കൂ​ല്യം 2028 ഓ​ഗ​സ്റ്റ് 24 വ​രെ നീ​ട്ടി​യ​താ​യും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഉ​റ​പ്പു​ന​ൽ​കു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ഇ​ത്ത​രം ആ​പ്പു​ക​ൾ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കാ​നാ​ണ് റെ​യി​ൽ​വേ പ​ദ്ധ​തി​യി​ടു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ൾ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കി ഇ​ത്ത​രം ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​പ്പി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളും പു​തി​യ സേ​വ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment