സാ​ധാ​ര​ണ​ക്കാ​രാ​യ ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം;17,000 പു​തി​യ ജ​ന​റ​ൽ, സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വു​ന്ന നി​ര​ക്കി​ൽ കൂ​ടു​ത​ൽ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി 17,000 പു​തി​യ ജ​ന​റ​ൽ, സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു.ദി​നം​പ്ര​തി​യു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ദീ​ർ​ഘ​ദൂ​ര സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് നോ​ൺ-​എ​സി കോ​ച്ചു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ആ​കെ കോ​ച്ചു​ക​ളി​ൽ 70 ശ​ത​മാ​ന​വും നി​ല​വി​ൽ നോ​ൺ-​എ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​യാ​ണ്. ആ​കെ ല​ഭ്യ​മാ​യ 89,000 കോ​ച്ചു​ക​ളി​ൽ 62,000 എ​ണ്ണ​വും സാ​ധാ​ര​ണ​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ജ​ന​റ​ൽ, സ്ലീ​പ്പ​ർ ക്ലാ​സു​ക​ളു​ടേ​താ​ണ്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച് ട്രെ​യി​നു​ക​ളി​ലെ ക​ടു​ത്ത തി​ര​ക്ക് പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​നാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം റെ​യി​ൽ​വേ ക്ര​മേ​ണ വ​ർ​ധി​പ്പി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴ്ന്ന-​ഇ​ട​ത്ത​രം വ​രു​മാ​ന​ക്കാ​ർ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന പൂ​ർ​ണ​മാ​യും എ​സി ഇ​ല്ലാ​ത്ത അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളു​ടെ എ​ണ്ണ​വും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ രാ​ജ്യ​ത്തു​ട​നീ​ളം 36 ജോ​ഡി അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

സി​സി​ടി​വി കാ​മ​റ​ക​ൾ, ടൈ​പ്പ്-​എ, ടൈ​പ്പ്-​സി ചാ​ർ​ജിം​ഗ് പോ​ർ​ട്ടു​ക​ൾ, ആ​ധു​നി​ക ടോ​യ്‌​ല​റ്റു​ക​ൾ, അ​ടി​യ​ന്ത​ര ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഈ ​കോ​ച്ചു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ​താ​യി പ്ര​ഖ്യാ​പി​ച്ച 17,000 കോ​ച്ചു​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി വി​വി​ധ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സു​ക​ൾ​ക്കാ​യി വി​ന്യ​സി​ക്കും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ക​യാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ല​ക്ഷ്യം.

Related posts

Leave a Comment