ഞാ​ൻ ക​ള്ള​ന​ല്ല…​ഏ​ഴു​വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ടം; പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം പൊ​ളി​ച്ച​ടു​ക്കി,നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച് ര​മേ​ഷ് കു​മാ​ർ

മാ​വേ​ലി​ക്ക​ര: 2019ല്‍ ​മാ​ല​മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് 47 ദി​വ​സം റി​മാ​ന്‍​ഡി​ല്‍ ക​ഴി​യേ​ണ്ടി​വ​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി ര​മേ​ഷ് കു​മാ​റി​ന് ഒ​ടു​വി​ല്‍ നീ​തി.

ദീ​ര്‍​ഘ​കാ​ല നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍റെ കേ​സ് പൊ​ളി​ച്ച​ടു​ക്കി പ്ര​തി​യു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ട​തി ര​മേ​ഷ് കു​മാ​റി​നെ ജു​ഡീ​ഷ്ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്ര​റ്റ് സൂ​ര്യ എ​സ്. സു​കു​മാ​ര​ന്‍ കു​റ്റ​വി​മു​ക്ത​നാ​ക്കി.

ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ല്‍ നി​ര്‍​മാ​ല്യം തൊ​ഴാ​നെ​ത്തി​യ സ്ത്രീ​യു​ടെ മാ​ല മോ​ഷ്ടി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് 2019 ന​വം​ബ​ര്‍ 26ന് ​മാ​വേ​ലി​ക്ക​ര പോ​ലീ​സ് ര​മേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ഈ ​കു​റ്റ​കൃ​ത്യ​വും താ​നാ​ണ് ചെ​യ്ത​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നി​ടെ സ​മ്മ​തി​ച്ചി​ട്ടും ര​മേ​ഷി​നെ​തി​രാ​യ കേ​സ് പി​ന്‍​വ​ലി​ക്കു​ക​യോ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ ചെ​യ്തി​ല്ല.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ന്വേ​ഷ​ണം അ​തേ നി​ല​യി​ല്‍ തു​ട​ര്‍​ന്നു.​വി​ചാ​ര​ണ​യ്ക്കി​ടെ പ്രോ​സി​ക്യൂ​ഷ​ന്‍ 24 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചെ​ങ്കി​ലും ഒ​രാ​ളു​ടെ മൊ​ഴി​പോ​ലും ര​മേ​ഷ് കു​മാ​റി​നെ കു​റ്റ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.​കേ​സി​ലെ ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വാ​യ മോ​ഷ​ണം പോ​യ​താ​യി ആ​രോ​പി​ക്ക​പ്പെ​ട്ട സ്വ​ര്‍​ണ​മാ​ല പോ​ലും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ല.

പ്ര​തി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. എ​സ്. ഹ​രി​ഗോ​വി​ന്ദ് സാ​ക്ഷി​മൊ​ഴി​ക​ളി​ലെ​യും അ​ന്വേ​ഷ​ണ​ത്തി​ലെ​യും ഗു​രു​ത​ര​മാ​യ വൈ​രു​ധ്യ​ങ്ങ​ളും വീ​ഴ്ച​ക​ളും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ള്‍ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും പ്ര​തി​ക്കെ​തി​രാ​യ കു​റ്റം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ശ​ക്ത​മാ​യി വാ​ദി​ച്ചു.

പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച കോ​ട​തി പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ് തെ​ളി​യി​ക്കു​ന്ന​തി​ല്‍ പൂ​ര്‍​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി ര​മേ​ഷ് കു​മാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment