ജോ​സ് ക​രി​പ്പാ​ക്കു​ടി​ക്ക് കൃ​ഷി​യാ​ണ് ല​ഹ​രി; ഒ​രു വി​ള​യി​ല്‍ ഒ​തു​ങ്ങു​ന്നി​ല്ല രാ​മ​പു​ര​ത്തെ കൃ​ഷി​യു​ടെ വൈ​വി​ധ്യം

രാ​മ​പു​രം: കൃ​ഷി​യോ​ടു​ള്ള ആ​ത്മാ​ര്‍​ഥ​മാ​യ താ​ല്‍​പ​ര്യ​വും അ​ധ്വാ​ന​വും കൈ​മു​ത​ലാ​ക്കി വൈ​വി​ധ്യ​മാ​ര്‍​ന്ന കൃ​ഷി​രീ​തി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​കു​ക​യാ​ണ് രാ​മ​പു​രം സ്വ​ദേ​ശി ജോ​സ് ക​രി​പ്പാ​ക്കു​ടി. വ​ര്‍​ഷ​ങ്ങ​ളാ​യി കൃ​ഷി​യെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ ജോ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ഒ​രു വി​ള​യി​ല്‍ ഒ​തു​ങ്ങു​ന്നി​ല്ല കൃ​ഷി​യു​ടെ വൈ​വി​ധ്യം.

പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളും ഫ​ല​വ​ര്‍​ഗ​ങ്ങ​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും കൂ​ടാ​തെ ക്ഷീ​ര​കൃ​ഷി, മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളെ​യും അ​ദ്ദേ​ഹം ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​ന്നു.

ക​പ്പ, കാ​ച്ചി​ൽ, ചെ​റു​കി​ഴ​ങ്ങ്, മ​ധു​ര​ക്കി​ഴ​ങ്ങ്, ചേ​ന, ചേ​മ്പ, ഇ​ഞ്ചി, ക​ച്ചോ​ലം, മ​ഞ്ഞ​ള്‍ തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍​ക്കൊ​പ്പം പ​യ​ര്‍, വെ​ണ്ട, പാ​വ​ൽ, പീ​ച്ചി​ല്‍, വ​ഴു​ത​ന, ചീ​നി, ചീ​ര തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും സ​മൃ​ദ്ധ​മാ​യി കൃ​ഷി ചെ​യ്യു​ന്നു. ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വെ​ണ്ട​യ്ക്ക മാ​ത്രം കൃ​ഷി ചെ​യ്യു​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ചെ​റു​നാ​ര​ങ്ങ, ഒ​ടി​ച്ചു​കു​ത്തി നാ​ര​ങ്ങ, അ​വ​ക്കാ​ഡോ, പ​ഞ്ചാ​ര​നെ​ല്ലി, മാം​ഗോ​സ്റ്റി​ന്‍ തു​ട​ങ്ങി​യ വി​വി​ധ ഫ​ല​വ​ര്‍​ഗ​ങ്ങ​ളും ക​വു​ങ്ങും തെ​ങ്ങും ഉ​ള്‍​പ്പെ​ടെ വി​വി​ധ കാ​ര്‍​ഷി​ക വി​ള​ക​ളും ഇ​വി​ടെ പ​രി​പാ​ലി​ക്കു​ന്നു. കൃ​ഷി​യി​ട ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ള്‍ പ​ര​സ്പ​രം പ്ര​യോ​ജ​ന​പ്പ​ടു​ത്തു​ന്ന സ​മ​ഗ്ര​മാ​യ കൃ​ഷി​രീ​തി​യാ​ണ് അ​ദ്ദേ​ഹം പി​ന്തു​ട​രു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്നു​ള്ള അ​ധി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​നും ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കൃ​ഷി ജോ​സി​ന് ഒ​റ്റ​യ്ക്കു​ള്ള അ​ധ്വാ​ന​മ​ല്ല; ഒ​രു കു​ടും​ബ​ത്തി​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ്. വീ​ട്ട​മ്മ​യാ​യ ഭാ​ര്യ ജെ​സി വ​ര്‍​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യോ​ടു​ള്ള ആ​ഭി​മു​ഖ്യ​ത്തി​ന് ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്‍​കു​ന്നു. മ​ക്ക​ളാ​യ ജി​നോ, സീ​ന, റ്റീ​ന എ​ന്നി​വ​രും മ​രു​മ​ക​ള്‍ ടീ​ന​യും കൃ​ഷി​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വു​മാ​യി ഒ​പ്പ​മു​ണ്ട്. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും കൃ​ഷി​യോ​ടു​ള്ള ജോ​സ് ജോ​ര്‍​ജി​ന്‍റെ സ്‌​നേ​ഹ​ത്തി​നും അ​ധ്വാ​ന​ത്തി​നും പി​ന്തു​ണ ന​ല്‍​കു​ന്നു.

തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍ മാ​റി​യാ​ലും മ​ണ്ണി​നോ​ടു​ള്ള ബ​ന്ധം കൈ​വി​ടാ​ത്ത കു​ടും​ബ​മാ​ണ് ക​രി​പ്പാ​ക്കു​ടി​യി​ലേ​ത്. കാ​ല​ത്തി​ന​നു​സ​രി​ച്ച് കൃ​ഷി​രീ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യും വി​വി​ധ വി​ള​ക​ള്‍ പ​രീ​ക്ഷി​ച്ചും മു​ന്നേ​റു​ന്ന ജോ​സ് ഒ​രു കൃ​ഷി ഒ​രു വ​രു​മാ​നം എ​ന്ന​തി​ല്‍​നി​ന്ന് മാ​റി നി​ര​വ​ധി കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളെ കൂ​ട്ടി​യി​ണ​ക്കി സ്ഥി​ര​മാ​യ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം സൃ​ഷ്ടി​ക്കാ​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.

പ​ച്ച​ക്ക​റി കൃ​ഷി മു​ത​ല്‍ ക്ഷീ​ര​കൃ​ഷി​യും മ​ത്സ്യ​കൃ​ഷി​യും വ​രെ നീ​ളു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ഷി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന മാ​തൃ​ക കൂ​ടി​യാ​ണ്.

Related posts

Leave a Comment