ഗു​രു​വാ​യൂ​രി​ൽ മം​ഗ​ല്യ​മേ​ളം: വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സു​ര​ക്ഷ​യ്ക്ക് നൂ​റോ​ളം അ​ധി​ക പോ​ലീ​സ്

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റി​ക്കാ​ർ​ഡ് വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച് ദേ​വ​സ്വം, ന​ഗ​ര​സ​ഭ, പോ​ലീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നു വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നൂ​റോ​ളം അ​ധി​ക​പോ​ലീ​സി​നെ നി​യോ​ഗി​ക്കും. ഇ​ന്ന​ർ-​ഒൗ​ട്ട​ർ റിം​ഗ് റോ​ഡു​ക​ളി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. വ​ണ്‍​വേ സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കും. ഇ​തി​നാ​യി പോ​ലീ​സ് ബൈ​ക്ക്- ജീ​പ്പ് പ​ട്രോ​ളിം​ഗ് ഉ​ണ്ടാ​കും.

നി​ല​വി​ലെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു​പു​റ​മെ ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വ തു​റ​ന്നു​കൊ​ടു​ക്കും. സി​സി​ടി​വി നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​കും. ദ​ർ​ശ​ന​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ദേ​വ​സ്വം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ൽ പ്ര​ദ​ക്ഷി​ണം, അ​ടി​പ്ര​ദ​ക്ഷി​ണം, ശ​യ​ന​പ്ര​ദ​ക്ഷി​ണം എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. കി​ഴ​ക്കേ​ന​ട പ​ന്ത​ലി​ൽ ഭ​ക്ത​ർ​ക്ക് വ​ണ്‍​വേ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും. പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ആ​റു വി​വാ​ഹ​മ​ണ്ഡ​പ​ങ്ങ​ളി​ലാ​യി താ​ലി​കെ​ട്ട് ന​ട​ത്തും.

വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ന് ന​ട​പ്പ​ന്ത​ലി​നു സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്രം രാ​വി​ലെ ആ​റു​മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. ഇ​വി​ടേ​ക്ക് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ഓ​ണ്‍​ലൈ​ൻ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി അ​ന്നു പ്ര​വ​ർ​ത്തി​ക്കും. രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്ക് അ​പ്പോ​ൾ​ത​ന്നെ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

23നു 429 ​വി​വാ​ഹ​ങ്ങ​ളും 30ന് 342 ​വി​വാ​ഹ​ങ്ങ​ളു​മാ​ണു ശീ​ട്ടാ​ക്കി​യി​ട്ടു​ള്ള​ത്. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സി. ​മ​നോ​ജ്, മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, എം.​യു. ഷി​നി​ജ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment