ച​രി​ത്ര​ത്തി​ന്‍റെ ഈ​ടു​വ​യ്പു​ക​ള്‍ തേ​ടി പ​യ്യ​ന്നൂ​രി​ൽ ഉ​ത്ഖ​ന​നം


പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ മൂ​വാ​യി​ര​ത്തി​ലേ​റെ വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​ഹാ​ശി​ലാ​യു​ഗ സ്മാ​ര​ക​ങ്ങ​ള്‍ പു​രാ​വ​സ്തു​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഉ​ത്ഖ​ന​നം തു​ട​ങ്ങു​ന്നു. പു​രാ​വ​സ്തു വ​കു​പ്പ് കോ​ഴി​ക്കോ​ട് പ​ഴ​ശി​രാ​ജ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ മ്യൂ​സി​യം ഓ​ഫീ​സ​ര്‍ കൃ​ഷ്ണ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​രി​വെ​ള്ളൂ​രി​ല്‍ ഉ​ത്ഖ​ന​നം ന​ട​ത്തു​ന്ന​ത്.

പു​ളി​ങ്ങോം ഇ​ട​വ​ര​മ്പ് മു​ത​ല്‍ ഏ​ഴി​മ​ല​വ​രെ മൂ​വാ​യി​രം വ​ര്‍​ഷം മു​മ്പു​ള്ള ജ​ന​ജീ​വി​ത​ത്തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​ങ്ങ​ളാ​യ മ​ഹാ​ശി​ലാ സ്മാ​ര​ക​ങ്ങ​ളി​ല്‍ പ​ല​തും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​രു​മ്പു​യു​ഗ സം​സ്‌​കൃ​തി​യു​ടെ ഭാ​ഗ​മാ​യ ഏ​ച്ചി​ലാം​വ​യ​ലി​ലെ തീ​യ​ത്തി​മാ​ളി​ക, ക​രി​വെ​ള്ളൂ​ര്‍ ചെ​മ്പോ​ട്ടി​ക്കു​ന്നി​ലെ കു​ട​ക്ക​ല്ലു​ക​ള്‍ എ​ന്നി​വ ഇ​തി​ല്‍ ചി​ല​തു​മാ​ത്ര​മാ​ണ്.

പു​രാ​വ​സ്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​വ​യെ​ല്ലാം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് എം​എ​ല്‍​എ വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ ച​രി​ത്ര​ത്തി​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ളു​ള്ള സ്ഥ​ല​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കാ​ന്‍ ചി​ല സ്ഥ​ല​മു​ട​മ​ക​ള്‍ ത​യ്യാ​റാ​യ​തോ​ടെ​യാ​ണ് ഇ​വ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് രൂ​പം കൊ​ടു​ത്ത​ത്. സ്ഥ​ല​മു​ട​മ​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ഇ​വ​യെ​ല്ലാം സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണൊ​രു​ങ്ങു​ന്ന​ത്.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ക​രി​വെ​ള്ളൂ​രി​ലാ​ണ് എ​ട്ടം​ഗ​സം​ഘം ര​ണ്ടാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഉ​ത്ഖ​ന​നം ആ​രം​ഭി​ക്കു​ന്ന​ത്. ക​രി​വെ​ള്ളൂ​രി​ന്‍റെ പ്രാ​ചീ​ന ച​രി​ത്ര​ത്തി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്ന ക​രി​വെ​ള്ളൂ​ര്‍ പെ​രി​ക​മ​ന​യി​ലെ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ വീ​ണു​കി​ട​ക്കു​ന്ന കു​ട​ക്ക​ല്ലു​ക​ള്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​മു​ള്‍​പ്പെ​ടെ​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ട്ട് കു​ട​ക്ക​ല്ലു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ന്‍ ഉ​ട​മ ത​യ്യാ​റാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ള്‍ കു​ഴി​ച്ച് പ​രി​ശോ​ധി​ക്ക​ലും ഗ​വേ​ഷ​ണ​ങ്ങ​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. ക​രി​വെ​ള്ളൂ​രി​ലെ പ​ഠ​ന​ങ്ങ​ള്‍​ക്കു​ശേ​ഷം ശ്രീ​ക​ണ്ഠാ​പു​ര​ത്തും തി​മി​രി​യി​ലും ഗ​വേ​ഷ​ണം ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.പു​രാ​വ​സ്തു വ​കു​പ്പ് കോ​ഴി​ക്കോ​ട് പ​ഴ​ശ്ശി​രാ​ജ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ മ്യൂ​സി​യം ഓ​ഫി​സ​ര്‍ കൃ​ഷ്ണ​രാ​ജ്, അ​ധ്യാ​പ​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ ഡോ. ​ഇ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല​ണ് ഉ​ത്ന​ന​വും പ​ഠ​ന​ങ്ങ​ളും ന​ട​ക്കു​ന്ന​ത്.

ശാ​സ്ത്ര​പ​ഠ​ന​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ ഏ​ച്ചി​ലാം​വ​യ​ല്‍ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ താ​ഴെ​യാ​യി കി​ട​ക്കു​ന്ന മ​ഹാ​ശി​ലാ​യു​ഗ ഗു​ഹ​ക​ള്‍ ഉ​ത്ഖ​ന​നം ന​ട​ത്തി സ​ജ്ജ​മാ​ക്കി​യാ​ല്‍ പ്രാ​ദേ​ശി​ക ച​രി​ത്ര​പ​ഠ​ന​ത്തി​ന് ന​ല്ല മാ​തൃ​ക​യാ​യി മാ​റു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. ഇ​തി​ലൂ​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ളും തു​റ​ന്നു​കി​ട്ടും. ച​രി​ത്ര ഗ​വേ​ഷ​ക​രു​ടെ​യും പ​ഠി​താ​ക്ക​ളു​ടെ​യും ഏ​റെ​ക്കാ​ല​ത്തെ ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ലീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment