മെ​സ്സി​യെ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ലെ ത​ട്ടി​പ്പി​ൽ ഇ​ഡി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു

കൊ​ച്ചി: ഫു​ട്ബോ​ൾ താ​രം ല​യ​ണ​ൽ മെ​സ്സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം (PMLA) ഇ​ഡി​യു​ടെ കൊ​ച്ചി യൂ​ണി​റ്റ് കേ​സെ​ടു​ത്തു.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ​യും ര​ണ്ടാം പ്ര​തി​യാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്കെ​തി​രെ​യു​മാ​ണ് കേ​സ് . വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച കോ​ടി​ക​ളു​ടെ ഉ​റ​വി​ടം, പ​ണ​ത്തി​ന്‍റെ വ​ഴി, ഇ​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ത്ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​വും ഇ​ഡി അ​ന്വേ​ഷ​ണം.

ക​ള​മ​ശ്ശേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു​ള്ള എ​ഫ്.​ഐ.​ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ പു​തി​യ ക്രി​മി​ന​ൽ കേ​സ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ്ഐ​ടി​യു​ടെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ് വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു​ള്ള എ​ഫ്.​ഐ.​ആ​ർ.

അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി ഉ​ണ്ടാ​ക്കി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന ക​രാ​റി​ൽ വ്യാ​ജ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​നെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.
റി​സ​ർ​വ് ബാ​ങ്ക് ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് കൃ​ത്യ​മാ​യ വാ​ണി​ജ്യ രേ​ഖ​ക​ളി​ല്ലാ​തെ ആ​ർ.​ബി.​സി ക​മ്പ​നി 126 കോ​ടി രൂ​പ​യോ​ളം വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ചി​രു​ന്നു. മെ​സ്സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ഈ ​വി​ദേ​ശ ഇ​ട​പാ​ടു​ക​ളി​ൽ ഇ​ഡി ഫെ​മ പ്ര​കാ​രം നേ​ര​ത്തെ എ​ടു​ത്ത കേ​സും നി​ല​വി​ലു​ണ്ട്. ഈ ​ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 25.78 കോ​ടി യി​ൽ​പ​രം രൂ​പ​യു​ടെ ജി.​എ​സ്.​ടി വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യു​ള്ള ക​ണ്ടെ​ത്ത​ലി​ൽ ജി.​എ​സ്.​ടി ഇ​ന്‍റെ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഉ​യ​ർ​ന്ന രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദം മൂ​ല​മാ​ണ് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തെ​ന്ന നി​ർ​ണാ​യ​ക മൊ​ഴി​യും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​മി​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്കും നീ​ളു​ക​യാ​ണ്. സ്വ​കാ​ര്യ ക​മ്പ​നി​യെ സ​ഹാ​യി​ക്കാ​നും നി​കു​തി പി​രി​വ് വൈ​കി​പ്പി​ക്കാ​നും ശ്ര​മി​ച്ച ര​ണ്ട് ജി.​എ​സ്.​ടി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

Related posts

Leave a Comment