സുരക്ഷയൊരുക്കൂ… ജനത്തെ രക്ഷിക്കു..! സു​ര​ക്ഷാ​ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ടം; പാറകഷ്ണം തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവം; വെളളച്ചാട്ട സ്ഥലത്ത് കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാർ

vellachattamകോ​ട്ട​യ്ക്ക​ൽ: അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ത​ങ്ങ​ളു​ടെ നാ​ട്ടി​ലെ ടൂ​റി​സം കേ​ന്ദ്ര​മാ​യ അ​യ്യ​പ്പ​നോ​വ് വെ​ള്ളാ​ച്ചാ​ട്ട​ത്തി​ലെ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം നാ​ടി​നെ ന​ടു​ക്കി.

ഓ​വു​ചാ​ൽ കെ​ട്ടി ഉ​യ​ർ​ത്തി​യ ക​രി​ങ്ക​ൽ ക​ഷ്ണ​ങ്ങ​ൾ അ​ട​ർ​ന്നു വീ​ണാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ഴ​വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി സി​മ​ന്‍റും, മ​ണ്ണും ഒ​ലി​ച്ച് പോ​യ​താ​ണ് ക​ല്ല് അ​ട​ർ​ന്നു വീ​ഴാ​ൻ കാ​ര​ണം. വെ​ട്ടി​ച്ചി​റ മു​ഴ​ങ്ങാ​ണി മ​ണ്ടാ​യ​പ്പു​റം മൊ​യ്തീ​ന്‍റെ മ​ക​ൻ അ​ദ്നാ​ൻ (17) ആ​ണ് മ​രി​ച്ച​ത്. പു​ത്ത​ന​ത്താ​ണി ലേ​ണേ​ഴ്സ് കോ​ള​ജ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് കു​ളി​ച്ച് കൊ​ണ്ടി​രി​ക്കെ​യാ​ണ് പാ​റ ക​ഷ്ണം അ​ട​ർ​ന്ന് വീ​ണ​ത്. മ​റ്റൊ​രു യു​വാ​വി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഏ​റെ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ഒ​രു പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​യ അ​ച്ച​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ട​ത്തെ സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ത്ത​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. മ​ഴ​ക്കാ​ലം തു​ട​ങ്ങും മു​ന്പെ ത​ന്നെ പാ​ല​ത്തി​ന്‍റെ ഭി​ത്തി സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ അ​പ​ക​ടം സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു.

വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ വ​രു​ന്ന​വ​ർ​ക്ക് താ​ഴോ​ട്ട് ഇ​റ​ങ്ങാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പോ​ലും പ​രി​താ​പ​ക​ര​മാ​ണ്. ഇ​നി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ണ്ണ് തു​റ​ക്ക​ണ​മെ​ന്നും വെ​ള​ളാ​ച്ചാ​ട്ടം കാ​ണാ​നും കു​ളി​ക്കാ​നും എ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ആ​ത​വ​നാ​ട് മാ​ട്ടു​മ്മ​ൽ റോ​ഡ​രി​കി​ൽ ത​ന്നെ​യാ​ണ് ഏ​റെ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഈ ​വെ​ള്ള​ച്ചാ​ട്ടം സ്ഥി​തി ചെ​യ്യു​ന്ന​ത്.

Related posts