പി​ണ​ങ്ങി നി​ന്ന ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ ആ​സി​ഡ് ആ​ക്ര​മ​ണം; പൊ​ള്ള​ലേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ


കാ​ട്ടാ​ക്ക​ട : ര​ണ്ടാം ഭ​ർ​ത്താ​വ് ആ​സി​ഡ് ഒ​ഴി​ച്ച് യു​വ​തി​യെ പൊ​ള്ളി​ച്ച​താ​യി പ​രാ​തി. പൊ​ള്ള​ലേ​റ്റ് ശാ​സ്ത​മം​ഗ​ലം മ​രു​തം​കു​ഴി സ്വ​ദേ​ശി​നി ല​ക്ഷ്മി (32) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ വി​ള​പ്പി​ൽ​ശാ​ല ചൊ​വ്വ​ള്ളൂ​ർ സ്വ​ദേ​ശി ബി​ജു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ജു​വു​മാ​യി ക​ല​ഹി​ച്ച് ല​ക്ഷ്മി​യും മ​ക്ക​ളും മ​രു​തം​കു​ഴി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

ഇ​ന്ന​ലെ രാ​വി​ലെ ല​ക്ഷ്മി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും എ​ടു​ത്തു കൊ​ണ്ടു​പോ​കാ​ൻ ബി​ജു ചൊ​വ്വ​ള്ളൂ​രി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം മു​ങ്ങി​യ ബി​ജു​വി​നെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും വി​ള​പ്പി​ൽ​ശാ​ല സി​ഐ അ​നി​ൽ ക​രീം പ​റ​ഞ്ഞു.

Related posts

Leave a Comment