ദീര്‍ഘകാലത്തെ പ്രണയം സഫലമാകുന്നു !എങ്ക വീട്ടു മാപ്പിളൈ തീര്‍ത്ത വിവാദത്തിനു ശേഷം ആര്യയുടെ വീട് വിവാഹത്തിനായി ഒരുങ്ങുന്നു…

ആര്യയ്ക്കു വധുവിനെ അന്വേഷിച്ചു നടത്തിയ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണവസാനിച്ചത്. ആര്യയുടെ വിവാഹം പ്രതീക്ഷിച്ച് റിയാലിറ്റിഷോ അവസാനം വരെ കണ്ടവര്‍ക്ക് കടുത്ത നിരാശയായിരുന്നു ഫലം. ഇപ്പോള്‍ ആര്യയുടെ വീട് വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ കല്യാണം കഴിക്കുന്നത് ആര്യയല്ല എന്നുമാത്രം. സഹോദരന്‍ സത്യയുടെ വിവാഹമാണ് നടക്കാന്‍ പോകുന്നത്.

കോളജ് കാലം മുതല്‍ പ്രണയിനിയായ ഭാവനയാണ് സത്യയുടെ വധു. ജൂണ്‍ 22ന് വന്‍ ആഘോഷങ്ങളോടെയാകും വിവാഹം നടക്കുക. അമരകാവ്യം,പുത്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സത്യ. ഇതിനു ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം വിവാഹ ശേഷം സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.

Related posts