അഫ്ഗാൻ ഏറ്റുമുട്ടൽ: ആറ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​ൻ-​അ​ഫ്ഗാ​നി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഏ​റ്റു​മു​ട്ട​ലി​ൽ ആ​റ് പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​രെ വ​ധി​ച്ച​താ​യി താ​ലി​ബാ​ൻ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഖോ​സ്ത് പ്ര​വി​ശ്യ​യി​ലെ താ​നി ജി​ല്ല​യി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്ത് ഇ​രു​സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഇ​രു ഭാ​ഗ​ത്തു​നി​ന്നും രൂ​ക്ഷ​മാ​യ വെ​ടി​വെ​യ്പും ഷെ​ല്ലിം​ഗും ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പാ​ക് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണ് റി​പ്പോ​ർ​ട്ട്. അ​തി​ർ​ത്തി​യി​ലെ ഒ​രു പാ​ക് സൈ​നി​ക​പോ​സ്റ്റ് പി​ടി​ച്ചെ​ടു​ത്ത​താ​യും താ​ലി​ബാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന തെ​ഹ്‌​രീ​കെ താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​ൻ(​ടി​ടി​പി) എ​ന്ന സം​ഘ​ട​ന​യ്ക്ക് അ​ഫ്ഗാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​മാ​ണ് പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ൻ അ​ഫ്ഗാ​നെ​തി​രേ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

Related posts

Leave a Comment