ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ ശ്ര​മം! പ്രസിദ്ധമായ മലയാള സിനിമ ഡയലോഗ് പറഞ്ഞുകൊണ്ട് കാര്യം വ്യക്തമാക്കി ആ​യി​ഷ സു​ല്‍​ത്താ​ന; പറഞ്ഞത് ഇങ്ങനെ…

കൊ​ച്ചി: ത​ന്നെ ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് സി​നി​മാ പ്ര​വ​ര്‍​ത്ത​ക ആ​യി​ഷ സു​ല്‍​ത്താ​ന.

ത​ന്‍റെ ഫേ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ്ര​സി​ദ്ധ​മാ​യ മ​ല​യാ​ള സി​നി​മ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണു ആ​യി​ഷ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ചി​ല​ര്‍ ഒ​രു​പാ​ട് ക​ഷ്ട​പെ​ടു​ന്നു​ണ്ട് എ​ന്നെ ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ എ​ന്നാ​ണ് ആ​യി​ഷ​യു​ടെ ഫേ​യ്‌​സ്ബു​ക്ക് പോ​സ്റ്റ്.

“താ​ന്‍ ആ​രാ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ എ​ന്നോ​ട് ചോ​ദി​ക്ക് താ​ന്‍ ആ​രാ​ന്നു, അ​പ്പോ ഞാ​ന്‍ പ​റ​ഞ്ഞു​ത​രാം താ​ന്‍ ആ​രാ​ന്നും ഞാ​ന്‍ ആ​രാ​ന്നും’ എ​ന്നു​ള്ള പ്ര​സി​ദ്ധ സി​നി​മാ ഡ​യ​ലോ​ഗി​ലൂ​ടെ​യാ​ണു പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ “ബ​യോ വെ​പ്പ​ൺ’ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു ആ​യി​ഷ സു​ല്‍​ത്താ​ന​യ്‌​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തു ദ്വീ​പി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്.

ആ​യി​ഷ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത് യുവ സംവിധായിക ആ​യി​ഷ സു​ൽ​ത്താ​ന ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

ഹ​ർ​ജി​ക്കാ​രി​യു​ടെ കൂ​ടി ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ “ബ​യോ വെ​പ്പ​ൺ’ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന​തി​ന്‍റെ പേ​രി​ൽ ആ​യി​ഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഈ ​മാ​സം 20-ന് ​ഹാ​ജ​രാ​കാ​നാ​ണ് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സി​നോ​ട് കൂ​ടി മ​റു​പ​ടി തേ​ടി കേ​സ് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​രി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ത് പ​രി​ഗ​ണി​ച്ച കോ​ട​തി, ല​ക്ഷ​ദ്വീ​പ് പോ​ലീ​സി​നോ​ട് എ​ന്തെ​ല്ലാം കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം – 124 എ – ​ചു​മ​ത്തി​യ​തെ​ന്ന് ആ​രാ​ഞ്ഞു. അ​ടു​ത്ത സി​റ്റിം​ഗി​ന് മു​മ്പ് മ​റു​പ​ടി ന​ൽ​കാ​നും നി​ർ​ദേ​ശം ന​ൽ​കി.

ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചാ​ണ് ക​വ​ര​ത്തി പോ​ലീ​സ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും, ടി​വി ച​ർ​ച്ച​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ബോ​ധ​പൂ​ർ​വ്വം ആ​യി​രു​ന്നി​ല്ലെ​ന്നും ആ​യി​ഷ സു​ൽ​ത്താ​ന ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts

Leave a Comment