ബസ് സ്റ്റാന്‍റിൽ വച്ച് കണ്ട പരിചയം പ്രണയമായി; പിന്നീട് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുക്കളുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ചി​ങ്ങ​വ​നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പൂ​ഞ്ഞാ​ർ ത​ല​നാ​ട് നെ​ല്ലു​വേ​ലി​ൽ ആ​ശി​ഷ് സോ​ണി(26)യെയാണ് ​അ​റ​സ്റ്റി​ലാ​യ​ത്.

നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ​വ​ച്ചു പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് കു​റി​ച്ചി ഭാ​ഗ​ത്തു​ള്ള ക​പ്പ​ത്തോ​ട്ട​ത്തി​ൽ​ കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇയാൾ പാ​ലാ, ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ, ക​ള​മ​ശേ​രി എ​ന്നീ പോ​ലീസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​ ബൈ​ക്ക് മോ​ഷ​ണ​കേ​സി​ലും പ്ര​തി​യാ​ണ്.

ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ബി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ ജ​ലീ​ൽ, വി​പി​ൻ ച​ന്ദ്ര​ൻ, എം.​എ​സ്. ഷെ​റി, സി​പി​ഒ​മാ​രാ​യ ഡെ​ന്നി പി. ​ജോ​മി, സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ല​നാ​ട് ഭാ​ഗ​ത്തു​നി​ന്നാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment