സംവിധായകന്റെ കുപ്പയമണിയുന്ന മോഹന്‍ലാലിന്റെ ചിത്രത്തിലെ നായിക ആരെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായി; ബറോസിലെ ആ വെള്ളാരംകണ്ണുള്ള സുന്ദരി ഇതാണ്…

നീണ്ട നാളത്തെ അഭിനയത്തിന് ശേഷം മോഹൻലാൽ സംവിധായകനാകുന്നു. ലാലേട്ടൻ ഒരുചിത്രം സംവിധാനം ചെയ്യുകയാണെന്ന് അറിഞ്ഞ നാൾ മുതൽ പ്രേക്ഷകരും ആരാധകരും   സിനിമ വിശേഷങ്ങൾ അറിയാൻ  കാത്തിരിക്കുകയായിരുന്നു. ഒടുവിൽ തന്‍റെ സിനിമ ബറോസിനെക്കുറിച്ചും അതിലെ നായികയെക്കുറിച്ചും മോഹൻലാൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ഫാന്‍റസി ഗണത്തിൽപ്പെടുന്നതാണ് ചിത്രം.വിദേശികൾ മാത്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നതും ഒരു വിദേശി തന്നെ. ലോസാഞ്ചൽസ് സ്വദേശിയായ പതിനാലുകാരി മക്കോഫ്രിയാണ് നായിക. കൊച്ചിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഒപ്പം തന്‍റെ സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്യുന്ന ആളെക്കുറിച്ചും താരം വെളിപ്പെടുത്തി. തമിഴ്നാട് സ്വദേശിയായ 13 കാരനായ ലിഡിയൻ. തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്‍റെ മകനാണ് ലിഡിയൻ.  സിനിമ മേഖലയ്ക്ക് ലിഡിയനെ പരിചയപ്പെടുത്തുന്നതും മോഹൻലാൽ തന്നെ.

ഫാന്‍റസി ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമായതു കൊണ്ട് പരിചിതമുഖങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് മലയാളി താരങ്ങളെ ചിത്രത്തിൽ ഉൾപ്പെടുത്താത്തതെന്ന് ലാലേട്ടൻ മുൻപ് വ്യക്തമാക്കിയിരുന്നു.

പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ നായകനാവുന്നത്. ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രത്തിന്‍റെ സംവിധായകനായ ജിജോ ആണ് ബറോസിനു വേണ്ടി തിരക്കഥ എഴുതുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് കെ.യു. മോ​ഹ​നൻ . ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റെണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Related posts