പിന്നിൽ പെണ്ണ് കേസ്..! ചെണ്ടമേളക്കാരനെ കുത്തിയ  സംഭവത്തിനു പിന്നിൽ പെൺകുട്ടിയെ കളിയാക്കിയതിലുള്ള വൈരാഗ്യം;   അഞ്ചുപേർക്കെതിരേ വധശ്രമത്തിനു കേസെടുത്തു, പ്രതികൾ ജില്ല വിട്ടതായി പോലീസ്

വൈ​ക്കം: പ​ള്ളി പെ​രു​ന്നാ​ളി​ന്‍റെ പ്ര​ദ​ക്ഷി​ണം ക​ഴി​ഞ്ഞ് ചെ​ണ്ട​മേ​ള​ക്കാ​ർ പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ൽ സം​ഘം ചേ​ർ​ന്നു വ​ന്ന അ​ക്ര​മി​ക​ളി​ലൊ​രാ​ൾ ചെ​ണ്ട​ക്കാ​ര​നാ​യ യു​വാ​വി​നെ മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പിച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത യു​വാ​ക്ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

പ്ര​തി​ക​ൾ ജി​ല്ല വി​ട്ടു പോ​യ​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വൈ​ക്കം കാ​ര​യി​ൽ ബി​നു രാ​ജി (22)നെ ​കു​ത്തി പ​രി​ക്കേ​ൽ​പ്പിച്ച സം​ഭ​വ​ത്തി​ലാ​ണ് വൈ​ക്കം വ​ല്ല​കം സ്വ​ദേ​ശി​ക​ളാ​യ ലി​ബി​ൻ, അ​ർ​ജു​ൻ, ശ്രീ​ശ്യാം, അ​ഖി​ൽ, ആ​ന​ന്ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഇ​തി​ൽ ലി​ബി​നാ​ണ് ബി​നു രാ​ജി​നെ കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഒ​രു പെ​ണ്‍​കു​ട്ടി​യെ പ​രി​ഹ​സി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യ​തി​ന്‍റെ വി​രോ​ധ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ബി​നു രാ​ജ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ശ​രീ​ര​ത്തി​ൽ ആ​ഴ്ന്നി​റ​ങ്ങി​യ ക​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് നീ​ക്കി​യ​ത്. യു​വാ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.15 നാ​യി​രു​ന്നു സം​ഭ​വം.

Related posts