പ​ന്ത​ക്ക​ലി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ സ്കൂ​ട്ട​റി​നു ബോം​ബേ​റ്;  ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

പ​ന്ത​ക്ക​ൽ: ഊ​രോ​ത്തു​മ്മ​ൽ ക്ഷേ​ത്ര​ക്ക​വാ​ട​ത്തി​നു പ​രി​സ​ര​ത്ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​നു നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 3 ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പ​ള​ളൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ പ​ന്തോ​ക്കാ​ട് ഊ​രോ​ത്തു​മ്മ​ൽ ഭാ​ഗം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​ന്ത​ക്ക​ലി​ലെ കെ.​ബി​ജു (38) വി​ന്‍റെ സ്കൂ​ട്ട​റി​നാ​ണു ബോം​ബെ​റി​ഞ്ഞ​ത്. പ​ന്ത​ക്ക​ലി​ൽ നി​ന്നു പ​ള്ളൂ​രി​ൽ പോ​കു​ന്ന വ​ഴി​യി​ൽ ഊ​രോ​ത്തു​മ്മ​ൽ ക്ഷേ​ത്ര​ക്ക​വാ​ട​ത്തി​നു സ​മീ​പം​വ​ച്ചാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

ബോ​ബ് വ​ണ്ടി​യി​ൽ ത​ട്ടി​യി​ല്ലെ​ങ്കി​ലും നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കാ​ലു​ക​ൾ​ക്കും ബോം​ബ് പൊ​ട്ടി​യ ശ​ബ്ദ​ത്തി​ൽ കേ​ൾ​വി​ക്കും ത​ക​രാ​റ് പ​റ്റി​യ ബി​ജു​വി​നെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ഹി എ​സ്പി സി.​എ​ച്ച്.​രാ​ധാ​കൃ​ഷ്ണ, പ​ള്ളൂ​ർ എ​സ്ഐ സെ​ന്തി​ൽ​കു​മാ​ർ, പ​ന്ത​ക്ക​ൽ എ​എ​സ്ഐ ഷ​ൺ​മു​ഖം എ​ന്നി​വ​ർ രാ​ത്രി ത​ന്നെ സം​ഭ​വ സ്ഥ​ല​വും ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ച ബി​ജു​വി​നേ​യും സ​ന്ദ​ർ​ശി​ച്ചു.

Related posts