പ്രതിശ്രുത വരന്‍ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നെന്ന് വധു മനസ്സിലാക്കിയത് വിവാഹത്തിന്റെ തലേന്ന് ! വധു പിറ്റേ ദിവസം വരന് വിവാഹവേദിയില്‍ കൊടുത്ത മുട്ടന്‍പണി ലോകത്ത് തന്നെ ആദ്യം…

പ്രതിശ്രുത വരന്‍ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നെന്ന് വിവാഹത്തലേന്നു മാത്രം തിരിച്ചറിയുന്ന വധുവിന്റെ മാനസികാവസ്ഥ എന്തായിരിക്കും.ആഘോഷങ്ങളെല്ലാം നിര്‍ത്തിവച്ച് വിവാഹ ചടങ്ങുകള്‍ തന്നെ വേണ്ടന്നു വയ്ക്കുകയായിരിക്കും ചെയ്യുന്നത്. എന്നാല്‍ ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ തന്നെ ചതിച്ച കാമുകന് വിവാഹ പ്രതിജ്ഞയിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് യുകെയിലെ ഒരു നവവധു.

സുഹൃത്തുക്കള്‍ക്കൊപ്പം പിറ്റേന്നു നടക്കുന്ന വിവാഹത്തിനുള്ള തയ്യാറെടുപ്പുകളില്‍ നടത്തുമ്പോഴാണ് വധുവിന്റെ ഫോണിലേക്ക് ഒരു മെസേജ് വരുന്നത്. ആ മെസേജ് തുറന്ന അവര്‍ ഉള്ളടക്കം കണ്ട് ഞെട്ടിപ്പോയി. തന്റെ പ്രതിശ്രുത വരനൊപ്പം പ്രണയനിമിഷങ്ങള്‍ പങ്കുവെയ്ക്കുന്ന മറ്റൊരു യുവതിയുടെ ചിത്രങ്ങളായിരുന്നു അത്. ഒപ്പം വരന്‍ ആ യുവതിയുമായി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും. വരനുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന യുവതി തന്നെയാണ് ഇതെല്ലാം വധുവിന് മെസ്സേജിലൂടെ അയച്ചു നല്‍കിയത്. ഒപ്പം ഒരു ചോദ്യവും ‘ഇങ്ങനെയൊരാളെ ഒരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല നിങ്ങളോ?’

മെസ്സേജുകള്‍ എല്ലാം പരിശോധിച്ച വധുവിനും സുഹൃത്തുക്കള്‍ക്കും സംശയത്തിനിടയില്ലാത്തവിധം വരന്‍ ചതിക്കുകയായിരുന്നുവെന്ന് പൂര്‍ണമായി ബോധ്യപ്പെട്ടു. വിവാഹം വേണ്ടെന്നു വയ്ക്കാം എന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും ആകെ തകര്‍ന്ന അവസ്ഥയില്‍ വധു മുറിയിലേക്കു മടങ്ങി. പിറ്റേന്ന് വിവാഹ വസ്ത്രങ്ങളെല്ലാം അണിഞ്ഞൊരുങ്ങി തന്നെയാണ് വധു വേദിയിലെത്തിയത്. പക്ഷേ വിവാഹ പ്രതിജ്ഞയ്ക്ക് പകരം അവിടെ കൂടിയിരുന്ന എല്ലാവരോടുമായി വധു പറഞ്ഞത് മറ്റൊന്നാണ്.

‘ഇന്ന് ഇവിടെ വിവാഹം നടക്കുന്നില്ല. എന്റെ വരന്‍ ഞാന്‍ കരുതിയിരുന്നത് പോലെ ഒരു വ്യക്തിയല്ല.’ വരന്‍ തടയാന്‍ ശ്രമിച്ചെങ്കിലും തനിക്കു ലഭിച്ച സന്ദേശങ്ങളും വിവാഹത്തിനു എത്തിയവരുടെ മുമ്പില്‍ വധു വായിച്ചു കേള്‍പ്പിച്ചു. ഇതോടെ ആകെ നാറി നാണംകെട്ട വരന്‍ വേദിയില്‍ നിന്ന് നൈസായി മുങ്ങുകയും ചെയ്തു. വിവാഹ ചടങ്ങുകള്‍ ഉണ്ടായിരിക്കില്ലെന്നും എന്നാല്‍ സത്യസന്ധത വിജയിച്ചതിന്റെ ആഘോഷമായിരിക്കും ഇന്നത്തെ സല്‍ക്കാരമെന്നും എല്ലാവരെയും അറിയിച്ചാണ് നവവധു വേദിയില്‍ നിന്ന് മടങ്ങിയത്. ഇതുപോലൊരു പണി കിട്ടുന്ന ലോകത്തെ ആദ്യത്തെയാളായിരിക്കും ആ പ്രതിശ്രുത വരന്‍ എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്.

Related posts