ക​ര​ൾ പ​ങ്കി​ട്ട സ്നേ​ഹം ക​രു​ത്താ​യി; ഇ​ര​ട്ട​നേ​ട്ട​വു​മാ​യി ആ​ദി​ത്യ

തൃ​ശൂ​ർ: ക​ര​ൾ​ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു അ​ച്ഛ​ൻ വി​ശ്ര​മ​ക്കി​ട​ക്ക​യി​ൽ. അ​ച്ഛ​നു ക​ര​ൾ പ​കു​ത്തു​കൊ​ടു​ത്ത അ​മ്മ​യും വി​ശ്ര​മ​ത്തി​ൽ. എ​റ​ണാ​കു​ള​ത്തു​നി​ന്നും ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ഒ​രു​ങ്ങി ഇ​റ​ങ്ങു​ന്പോ​ൾ ആ​ദി​ത്യ എ​സ്. പ്ര​ഭു​വി​നൊ​പ്പം ഗു​രു​വും ബ​ന്ധു​മാ​യ വി​ജേ​ഷും കൂ​ട്ടു​കാ​രും​മാ​ത്രം. പി​ന്നെ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹ​വും. ജ​യി​ച്ചു​വ​ര​ണം എ​ന്നു​പ​റ​ഞ്ഞ് ആ​ശീ​ർ​വ​ദി​ച്ച​യ​ച്ച​പ്പോ​ൾ എ ​ഗ്രേ​ഡ് നേ​ടി തി​രി​ച്ചു​വ​രു​മെ​ന്ന് വാ​ക്കു കൊ​ടു​ത്താ​ണി​റ​ങ്ങി​യ​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ കേ​ര​ള​ന​ട​ന​ത്തി​ലും ഭ​ര​ത​നാ​ട്യ​ത്തി​ലും മ​ത്സ​രി​ച്ച ആ​ദി​ത്യ, ര​ണ്ടു വി​ഭാ​ഗ​ത്തി​ലും എ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി. മാ​താ​പി​താ​ക്ക​ൾ​ക്കു കൊ​ടു​ത്ത വാ​ക്കും പാ​ലി​ച്ചു. എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര ജി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദി​ത്യ. എ​ള​മ​ക്ക​ര​യി​ലെ “മാ​തൃഛാ​യ’ വീ​ട്ടി​ൽ​നി​ന്നു ക​ലോ​ത്സ​വ​വേ​ദി​യി​ലേ​ക്കു മ​ക​നൊ​പ്പം​വ​രാ​ൻ ഇ​ത്ത​വ​ണ അ​ച്ഛ​ൻ സ​ന്തോ​ഷ്കു​മാ​റി​നും അ​മ്മ അ​നി​ത​യ്ക്കും ക​ഴി​ഞ്ഞി​ല്ല. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ഒ​രു​മാ​സ​മാ​കു​ന്ന​തേ​യു​ള്ളൂ. ലി​വ​ർ സി​റോ​സി​സ് ബാ​ധി​ച്ച​തോ​ടെ​യാ​ണ് സ​ന്തോ​ഷ്കു​മാ​റി​ന് അ​നി​ത​യു​ടെ ക​ര​ൾ മാ​റ്റി​വ​ച്ച​ത്. അ​വ​രെ പ​രി​ച​രി​ക്കാ​ൻ ഒ​പ്പം​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​പ്പൂ​പ്പ​ൻ നി​ത്യാ​ന​ന്ദി​നും അ​മ്മൂ​മ്മ ശോ​ഭ​യ്ക്കും പേ​ര​ക്കു​ട്ടി​യു​ടെ പ്ര​ക​ട​നം കാ​ണാ​നാ​യി​ല്ല. ഗു​രു​കു​ല​വി​ദ്യാ​ഭ്യാ​സ​രീ​തി​യി​ൽ നൃ​ത്തം അ​ഭ്യ​സി​പ്പി​ക്കു​ന്ന സു​രേ​ഷ്കു​മാ​ർ…

Read More

ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടു​ല​ക്ഷം വി​ല​യി​ട്ട 29 മാ​വോ​യി​സ്റ്റു​ക​ൾ ആ​യു​ധം​വ​ച്ചു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി

സു​​​​​ക്മ: ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ൽ ത​​​​​ല​​​​​യ്ക്ക് ര​​​​​ണ്ടു​​​​​ല​​​​​ക്ഷം വി​​​​​ല​​​​​യി​​​​​ട്ട ദ​​​​​ണ്ഡ​​​​​കാ​​​​​ര​​​​​ണ്യ ആ​​​​​ദി​​​​​വാ​​​​​സി കി​​​​​സാ​​​​​ൻ മ​​സ്ദൂ​​​​​ർ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ത​​​​​ല​​​​​വ​​​​​ൻ പോ​​​​​ഡി​​​​​യം ബു​​​​​ധ്ര ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 29 മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ സു​​​​​ക്മ പോ​​​​​ലീ​​​​​സി​​​​​നു മു​​​​​ന്പാ​​​​​കെ ആ​​​​​യു​​​​​ധം​​​​​വ​​​​​ച്ചു കീ​​​​​ഴ​​​​​ട​​​​​ങ്ങി. ഗോ​​​​​കു​​​​​ണ്ട മേ​​​​​ഖ​​​​​ല കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​വ​​​​​ന്ന മാ​​​​​വോ​​​​​യി​​​​​സ്റ്റ് സം​​​ഘ​​​ത്തി​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണി​​​​​വ​​​​​ർ. ദ​​​​​ർ​​​​​ഭ​​​​​യി​​​​​ലെ കൊ​​​​​ടും​​​​​വ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ർ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നാ​​​​​ൽ ഇ​​​​​വ​​​​​രെ പി​​​​​ടി​​​​​കൂ​​​​​ടു​​​​​ന്ന​​​​​ത് സൈ​​​​​ന്യ​​​​​ത്തി​​​​​നു ശ്ര​​​​​മ​​​​​ക​​​​​ര​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​വി​​​​​ടെ സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ക്യാ​​​​​ന്പ് സ്ഥാ​​​​​പി​​​​​ച്ച് മാ​​​​​വോ​​​​​യി​​​​​സ്റ്റ് വേ​​​​​ട്ട​​​​​യ്ക്കു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ​​​​​തോ​​​​​ടെ ഗ​​​​​ത്യ​​​​​ന്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് ഇ​​​​​വ​​​​​ർ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്നാ​​​​​ണു വി​​​​​വ​​​​​രം. 29 പേ​​​​​രെ​​​​​യും പു​​​​​ന​​​​​ര​​​​​ധി​​​​​വ​​​​​സി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​താ​​​​​യി സു​​​​​ക്മ പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ട് കി​​​​​ര​​​​​ൺ ച​​​​​വാ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. ജ​​​​​നു​​​​​വ​​​​​രി എ​​​​​ട്ടി​​​​​ന് ദ​​​​​ന്തേ​​​​​വാ​​​​​ഡ​​​​​യി​​​​​ൽ 63 മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. 2025 ൽ ഛ​​​​​ത്തീ​​​​​സ്ഗ​​​​​ഡി​​​​​ൽ മാ​​​​​ത്രം 1500നു മുകളിൽ മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​ണ് സാ​​​​​യു​​​​​ധ​​​​​വി​​​​​പ്ല​​​​​വ മാ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു സാ​​​​​ധാ​​​​​ര​​​​​ണ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ​​​​​ത്.

Read More

ഗ​ഡീ, തൃ​ശൂ​രി​നെ പി​ള്ളേ​ര​ങ്ങെ​ടു​ത്തു

ഭ​ക്തി​യും ക​ല​യും ആ​ഘോ​ഷ​വും ആ​റാ​ടു​ന്ന പൂ​രം വ​രു​ന്ന​തേ​യു​ള്ളൂ. പ​ക്ഷേ, ഇ​ന്നു​മു​ത​ൽ തൃ​ശൂ​രി​നെ അ​വ​ര​ങ്ങെ​ടു​ക്കു​ക​യാ​ണ്; സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​മെ​ന്ന പൂ​ര​ത്തി​നെ​ത്തു​ന്ന പ​തി​ന​യ്യാ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ! വി​ജ​യാ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളും ഒ​രു കൈ​ലേ​സി​ൽ ഒ​പ്പി​നീ​ക്കാ​വു​ന്ന സ​ങ്ക​ട​ങ്ങ​ളും ക​ണ്ട് പൂ​ര​ന​ഗ​രി ഉ​റ​ക്ക​മി​ള​യ്ക്കും. ആ​സ്വാ​ദ​ന​ത്തി​നൊ​പ്പം, കാ​ഴ്ച​ക്കാ​രി​ൽ ചി​ല​ർ ത​ങ്ങ​ളു​ടെ ഗൃ​ഹാ​തു​ര​ത്വ​ങ്ങ​ളു​ടെ അ​ദൃ​ശ്യ​മാ​യൊ​രു കു​ട​മാ​റ്റ​ത്തി​നും മു​തി​ർ​ന്നേ​ക്കാം. ക​ല, ആ​ത്മ-​ശ​രീ​ര​ങ്ങ​ളു​ടെ സം​യു​ക്ത​പ്ര​ക​ട​ന​മാ​ണ്. പ​ക്ഷേ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ ശ​ത്രു​വി​ല്ലാ​ത്ത, ചോ​ര പൊ​ടി​യാ​ത്ത, ആ​യു​ധ​മെ​ടു​ക്കാ​ത്ത യു​ദ്ധം​കൂ​ടി​യാ​ണ്. ശ​ത്രു പി​റ​ക്കു​ന്നി​ട​ത്ത് മ​രി​ക്കു​ന്ന​തെ​ന്തോ അ​താ​ണ് ക​ല​യെ​ന്നു തി​രി​ച്ച​റി​യു​ക. വി​ജ​യ-​പ​രാ​ജ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക. ക​ഴി​വു​ക​ളെ ക​യ​റൂ​രി​വി​ട്ട് സ​ന്ധി​യി​ല്ലാ​തെ മ​ത്സ​രി​ക്കു​ക. പ​ക്ഷേ, സ​മ്മാ​ന​ക്ക​പ്പു​ക​ളി​ൽ​നി​ന്ന​ല്ല, ഉ​ജ്വ​ല ക​ലാ​വി​ഷ്കാ​ര​ത്താ​ൽ നു​ര​ഞ്ഞു​പൊ​ന്തു​ന്ന ആ​ത്മ​വീ​ര്യ​ത്തി​ൽ​നി​ന്നു പാ​നം ചെ​യ്യു​ക. സ​മ്മാ​ന​ങ്ങ​ൾ​ക്ക​പ്പു​റം ക​ല​യെ​യും ജീ​വി​ത​വി​ജ​യ​ത്തെ​യും സ്വ​ന്ത​മാ​ക്കു​ക. പ​തി​വു​പോ​ലൊ​രു പ്ര​ഭാ​ത​മാ​ണെ​ങ്കി​ലും ഇ​ന്ന് തൃ​ശൂ​രി​ൽ പ​തി​വി​ല്ലാ​ത്ത​ത്ര തി​ര​ക്കാ​ണ്. തേ​ക്കി​ൻ​കാ​ട്ടി​ലും പ​രി​സ​ര​ത്തു​മാ​യി അ​ര​ങ്ങേ​റു​ന്ന 64-ാമ​തു കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു തെ​ളി​യാ​നു​ള്ള തി​രി അ​ഗ്നി​നൃ​ത്ത​ത്തി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ലോ​ത്സ​വ​ത്തി​ലെ ചാ​ന്പ്യ​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന സ്വ​ർ​ണ​ക്ക​പ്പ് ഇ​ന്ന​ലെ​ത്ത​ന്നെ എ​ത്തി​ച്ചു.…

Read More

മ​ല​മു​ക​ളി​ല്‍ ഇ​ന്ന് മ​ക​ര​ജ്യോ​തി; നി​ന്നു തി​രി​യാ​ന്‍ ഇ​ട​മി​ല്ലാ​തെ ശ​ബ​രി​മ​ല

ശ​ബ​രി​മ​ല: ഒ​രേ ല​ക്ഷ്യ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത് ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ള്‍. മ​ല​മു​ക​ളി​ല്‍ തെ​ളി​യു​ന്ന മ​ക​ര​ജ്യോ​തി​യു​ടെ​യും ആ​കാ​ശ​ത്തു വി​രി​യു​ന്ന സം​ക്ര​മ​ന​ക്ഷ​ത്ര​ത്തി​ന്‍റെ​യും ദ​ര്‍​ശ​ന സാ​യൂ​ജ്യ​ത്തി​ല്‍ തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ​ന്‍റെ സ​ന്നി​ധി​യി​ല്‍ ന​ട​ക്കു​ന്ന ദീ​പാ​രാ​ധ​യു​ടെ പു​ണ്യം​നു​ക​ര്‍​ന്ന് മ​ല​യി​റ​ങ്ങു​ക​യെ​ന്ന​താ​ണ് ഈ ​ല​ക്ഷ്യം. പു​ണ്യ​ദ​ര്‍​ശ​നം സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളെ​ല്ലാം നി​റ​ഞ്ഞു. പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ മ​ക​ര​ജ്യോ​തി​യു​ടെ വ്യൂ ​പോ​യി​ന്‍റുക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന കാ​ന​ന​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ഭ​ക്ത​ര്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി പ​മ്പ​യ്ക്കു പു​റ​ത്തു​ള്ള ദ​ര്‍​ശ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ല്പ​മെ​ങ്കി​ലും ഇ​ട​മു​ള്ള​ത്. ഇ​വി​ടേ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ളു​ള്‍​പ്പെ​ടെ എ​ത്തു​മെ​ന്ന​തി​നാ​ല്‍ തി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ പോ​ലീ​സി​നും പെ​ടാ​പ്പാ​ട്. മ​ക​ര​സം​ക്ര​മ സ​ന്ധ്യ​യി​ല്‍ അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര ഇ​ന്ന് സ​ന്നി​ധാ​നത്ത് ​എ​ത്തും. ഭ​ക്ത​ര്‍ ശ​ര​ണ മ​ന്ത്ര​ങ്ങ​ള്‍ മു​ഴ​ക്കി തി​രു​വാ​ഭ​ര​ണ​ത്തെ സ​ന്നി​ധാ​ന​ത്തേ​ക്ക് സ്വീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത​ള​ത്തു നി​ന്ന് ആ​രം​ഭി​ച്ച തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ഇ​ന്നു വൈ​കു​ന്നേ​രം 5.30 ഓ​ടെ ശ​രം​കു​ത്തി​യി​ല്‍ എ​ത്തും. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ ദേ​വ​സ്വം എ​ക്സിക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഒ.​ജി. ബി​ജു,…

Read More

ത​ള്ളി​യാ​ൽ പോ​രാ കൊ​ള്ളു​ക​യു​മ​രു​ത്

എ​ല്ലാം​കൊ​ണ്ടും തി​ക​ഞ്ഞ​വ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി രാ​ഷ്‌​ട്രീ​യ​മ​ട​ക്കം ഒ​രു പ്ര​സ്ഥാ​ന​ത്തി​നും മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല. പ​ക്ഷേ, നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​യെ​ങ്കി​ലും കു​റ്റ​കൃ​ത്യ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണം; പ്ര​ത്യേ​കി​ച്ച് സ്ത്രീ​വി​ഷ​യ​ങ്ങ​ളി​ൽ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് കു​റ്റാ​രോ​പി​ത​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന​ത് മ​റ്റു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കും മാ​തൃ​ക​യാ​ണ്. പ​ക്ഷേ, ഇ​പ്പോ​ൾ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സ്വ​ഭാ​വ​ദൂ​ഷ്യ​ങ്ങ​ൾ, അ​ദ്ദേ​ഹം ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​വോ​ളം മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ലേ എ​ന്ന ചോ​ദ്യ​മു​ണ്ട്. അ​താ​യ​ത്, കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കി​ല്ല എ​ന്ന നീ​തീ​ക​ര​ണ രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്ന്, അ​റി​ഞ്ഞു​കൊ​ണ്ട് കു​റ്റ​വാ​ളി​ക​ളെ വ​ള​ർ​ത്തി​ല്ല എ​ന്ന മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് പാ​ർ​ട്ടി​ക​ൾ വ​ള​രേ​ണ്ടി​യി​രി​ക്കു​ന്നു. ഈ ​നി​ല​പാ​ട് മ​ത-​സ​മു​ദാ​യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്കു​ൾ​പ്പെ​ടെ ബൃ​ഹ​ത്താ​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​ക്കെ ബാ​ധ​ക​മാ​ണ്. കോ​ട​തി വി​ധി​ക്കു​വോ​ളം രാ​ഹു​ൽ കു​റ്റാ​രോ​പി​ത​ൻ മാ​ത്ര​മാ​ണെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. പ​ക്ഷേ, അ​ന്തി​മ​വി​ധി വ​രു​ന്ന​തി​നു മു​ന്പ് അ​തു സൃ​ഷ്ടി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ വേ​ലി​യേ​റ്റ​ങ്ങ​ളി​ലൂ​ടെ, ഈ ​സം​സ്ഥാ​നം ച​ർ​ച്ച ചെ​യ്യേ​ണ്ട ഗൗ​ര​വ​മു​ള്ള പ​ല വി​ഷ​യ​ങ്ങ​ളെ​യും ക​ട​ലെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​ത്യേ​കി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത്. മാ​ത്ര​മ​ല്ല, അ​ഴി​മ​തി​ക്കാ​രും സ്ത്രീ​പീ​ഡ​ക​രും…

Read More

കേ​ര​ള​ത്തി​ലും വേ​ണം ‘ന​ല്ല സ​മ​റാ​യ​ൻ

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ​ഹ​ജീ​വി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന ‘ന​ല്ല സ​മ​റാ​യ​ൻ’ കേ​ന്ദ്രപ​ദ്ധ​തി കേ​ര​ള​ത്തി​ൽ പാ​ഴാ​യോ? വ​രൂ, ന​മു​ക്കീ തെ​രു​വു​ക​ളി​ലെ ര​ക്ത​പ്പി​ട​ച്ചി​ലു​ക​ളു​ടെ കാ​ഴ്ച​ക്കാ​രാ​കാ​തെ, ര​ക്ഷ​ക​രാ​കാം. അ​പ​ക​ടം​ ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന​കം പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ‘ന​ല്ല സ​മ​റാ​യ​ൻ’ പ​ദ്ധ​തി​ക്കു കീ​ഴി​ൽ 25,000 രൂ​പ​യും ‘ര​ഹ്-​വീ​ർ’ എ​ന്ന ബ​ഹു​മ​തി​യും ന​ൽ​കു​ക​യും നി​യ​മ​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ ജ​ന​പ​ക്ഷ ന​ട​പ​ടി​യാ​ണ്. പ​ക്ഷേ, ന​ല്ല സ​മ​റാ​യ​ൻ കേ​ര​ള​ത്തി​ലാ​യാ​ൽ പ​ണ-​സ​മ​യ​ന​ഷ്ട​ങ്ങളും കോ​ട​തിക​യ​റ്റ​വു​മേ ബാ​ക്കി​യു​ള്ളുവെ​ന്നാ​ണ് ആ​ക്ഷേ​പം. അ​ത​ല്ല, പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ വ്യ​ക്ത​മാ​ക്ക​ണം. പ​ണം മു​ട​ക്കു​ന്ന​ത് കേ​ന്ദ്ര​മാ​യി​രി​ക്കെ ന​മു​ക്ക് സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ല്ല​ല്ലോ. 2024ൽ 48,834 ​അ​പ​ക​ട​ങ്ങ​ളി​ൽ 3,880 പേ​രാ​ണ് കേ​ര​ള​ത്തി​ൽ മ​രി​ച്ച​ത്. നി​ര​വ​ധി​പ്പേ​ർ ജീ​വ​ച്ഛ​വ​ങ്ങ​ളാ​യി ക​ഴി​യു​ന്നു. 2025ലെ ​ക​ണ​ക്ക് വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. വ​രൂ, ന​മു​ക്കീ തെ​രു​വു​ക​ളി​ലെ ര​ക്ത​പ്പി​ട​ച്ചി​ലു​ക​ളു​ടെ കാ​ഴ്ച​ക്കാ​രാ​കാ​തെ, ര​ക്ഷ​ക​രാ​കാം. പ്ര​തി​ഫ​ല​മി​ല്ലെ​ങ്കി​ലും ന​ല്ല സ​മ​റാ​യ​നാ​കാം. 2020ലാ​ണ് ന​ല്ല സ​മ​റാ​യ​ൻ പ​ദ്ധ​തി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച്…

Read More

ഷേർലിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി; ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വീ​ടി​നു​ള്ളി​ൽ വീ​ട്ട​മ്മ​യെ​യും യു​വാ​വി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഷേ​ർ​ലി​യെ കൊ​ന്ന ശേ​ഷം ജോ​ബ് ജീ​വ​നൊ​ടു​ക്കി​യെ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​റ് മാ​സം മു​ൻ​പാ​ണ് കോ​ട്ട​യം ആ​ലും​മൂ​ട് സ്വ​ദേ​ശി ജോ​ബും ഇ​ടു​ക്കി ക​ല്ലാ​ർ​ഭാ​ഗം സ്വ​ദേ​ശി​യാ​യ ഷേ​ർ​ലി​യും കാ​ഞ്ഞി​ര​പ്പ​ള്ളി, കൂ​വ​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കാ​നാ​യി എ​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും യു​വാ​വ് ഇ​ട​യ്ക്ക് മാ​ത്ര​മേ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു​ള്ളൂ​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഷേ​ർ​ലി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ക്ക​പ്പെ​ട്ട് ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഷേ​ർ​ലി​യു​ടെ മൃ​ത​ദേ​ഹം. യു​വാ​വ് ഇ​തേ മു​റി​യി​ൽ ത​ന്നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

താ​​ജു​​ദ്ദീ​​ന്‍റേ​​ത് അ​​റ​​ബി​​ക്ക​​ഥ​​യ​​ല്ല

താ​​ജു​​ദ്ദീ​​ൻ എ​​ന്ന നി​​ര​​പ​​രാ​​ധി​​യെ ക​​ള്ള​​നാ​​ക്കി അ​​ധി​​ക്ഷേ​​പി​​ച്ച്, ജ​​യി​​ലിലി​​ട്ട്, വി​​ദേ​​ശ​​ത്തെ ജോ​​ലി​​യും ന​​ഷ്‌​ട​പ്പെ​​ടു​​ത്തി​​യ ക​​ഥ വാ​​യി​​ച്ച മ​​ല​​യാ​​ളി​​ക​​ളി​​ൽ പ​​ല​​രും ഇ​​ന്ന​​ലെ ചി​​ന്തി​​ച്ച​​ത്, ഏ​​തെ​​ങ്കി​​ലും ഒ​​രു രാ​​ത്രി​​യോ പ​​ക​​ലോ ത​​ങ്ങ​​ളു​​ടെ വാ​​ഹ​​ന​​ത്തി​​നും പോ​​ലീ​​സ് കൈ ​​കാ​​ണി​​ക്കു​​മോ എ​​ന്നാ​​ണ്. യ​​ഥാ​​ർ​​ഥ ക​​ള്ള​​ൻ പി​​ടി​​യി​​ലാ​​യ​​തോ​​ടെ കോ​​ട​​തി​​യി​​ലെ​​ത്തി​​യ താ​​ജു​​ദ്ദീ​​നു ന​​ഷ്‌​ട​പ​​രി​​ഹാ​​രം കൊ​​ടു​​ക്കാ​​ൻ വി​​ധി​​യു​​ണ്ടാ​​യി. കേ​​ട്ടാ​​ൽ അ​​തി​​ശ​​യോ​​ക്തി ക​​ല​​ർ​​ന്നൊ​​രു അ​​റ​​ബി​​ക്ക​​ഥ​​യെ​​ന്നു തോ​​ന്നു​​മെ​​ങ്കി​​ലും പോ​​ലീ​​സു​​കാ​​രു​​ടെ എ​​ഫ്ഐ​​ആ​​റി​​ൽ​​നി​​ന്നെ​​ടു​​ത്തൊ​​രു ത​​ല​​ശേ​​രി​​ക്ക​​ഥ​​യാ​​ണി​​ത്. പ​​ക്ഷേ, പോ​​ലീ​​സു​​മാ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ എ​​പ്പോ​​ഴും നി​​ര​​പ​​രാ​​ധി​​ക​​ൾ വി​​ജ​​യി​​ക്ക​​ണ​​മെ​​ന്നി​​ല്ല. എ​​ല്ലാ​​വ​​രും കോ​​ട​​തി​​യി​​ൽ പോ​​കി​​ല്ല. ശാ​​സ്ത്ര-​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ വേ​​ലി​​യേ​​റ്റ​​ക്കാ​​ല​​ത്ത് സാ​​മാ​​ന്യ​​ ബു​​ദ്ധി​​പോ​​ലും ഉ​​പ​​യോ​​ഗി​​ക്കാ​​തെ കേ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന പോ​​ലീ​​സി​​നു കൂ​​ടു​​ത​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്നി​​ല്ല. കു​​റ്റ​​വാ​​ളി​​ക​​ളെ​​ന്ന​​റി​​ഞ്ഞി​​ട്ടും നി​​ര​​വ​​ധി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ തീ​​റ്റി​​പ്പോ​​റ്റു​​ന്നു. കാ​​ക്കി​​പ്പ​​ട ച​​വി​​ട്ടി​​യ​​ര​​ച്ച ജീ​​വി​​ത​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക നീ​​ളു​​ക​​യാ​​ണ്.2018 ജൂ​​ലൈ 11ന് ​​പു​​ല​​ര്‍​ച്ചെ​​യാ​​ണ് തു​​ട​​ക്കം. മ​​ക​​ളു​​ടെ വി​​വാ​​ഹാ​​വ​​ശ്യ​​ത്തി​​നു​​വേ​​ണ്ടി ര​​ണ്ടാ​​ഴ്ച​​ത്തെ അ​​വ​​ധി​​ക്കു ഖ​​ത്ത​​റി​​ൽ​​നി​​ന്നു നാ​​ട്ടി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു താ​​ജു​​ദ്ദീ​​ൻ. സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ല്‍​നി​​ന്നു കു​​ടും​​ബ​​സ​​മേ​​തം മ​​ട​​ങ്ങു​​മ്പോ​​ള്‍ ക​​തി​​രൂ​​രി​​ല്‍ വ​​ച്ച്, ച​​ക്ക​​ര​​ക്ക​​ല്‍ എ​​സ്‌​​ഐ​​യാ​​യി​​രു​​ന്ന…

Read More

മ​ട്ട​ന്നൂ​രി​ൽ ശൈ​ല​ജ​യോ..? ആ​ർ​എ​സ്പി മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കും

മ​ട്ട​ന്നൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ഇ​ട​തി​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യ മ​ട്ട​ന്നൂ​രി​ൽ ഇ​ക്കു​റി ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 2011 ൽ ​പു​തു​താ​യി നി​ല​വി​ൽ വ​ന്ന മ​ട്ട​ന്നൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​മാ​യ ഇ.​പി. ജ​യ​രാ​ജ​നാ​ണ് വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​യ 60963 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ കെ.​കെ. ശൈ​ല​ജ​യു​മാ​ണ് വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫ് ആ​ർ​എ​സ്പി​ക്ക് സീ​റ്റ് ന​ൽ​കി​യ​പ്പോ​ൾ ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച​ത്. ആ​ർ​എ​സ്പി ഇ​ത്ത​വ​ണ മ​ട്ട​ന്നൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് സീ​റ്റ്‌ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. മ​ട്ട​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് മത്സ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മാ​വി​ല കെ​പി​സി​സി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ, കൂ​ടാ​ളി, കീ​ഴ​ല്ലൂ​ർ, പ​ടി​യൂ​ർ, തി​ല്ല​ങ്കേ​രി, മാ​ലൂ​ർ, മാ​ങ്ങാ​ട്ടി​ടം, ചി​റ്റാ​രി​പ്പ​റ​മ്പ്, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത്‌ അ​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ​ മ​ണ്ഡ​ലം ഇ​ട​തി​ന്…

Read More

ഈ ​റി​പ്പോ​ർ​ട്ട് സം​ര​ക്ഷി​ക്കാ​ന​ല്ല ക്രൈ​സ്ത​വ​രെ നി​യ​ന്ത്രി​ക്കാ​ൻ

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷം വെ​റും പോ​ഴ​രാ​ണെ​ന്ന മ​ട്ടി​ലാ​ണ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തും ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​തും. സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് 2023 മേ​യ് 17ന് ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ പെ​ട്ടെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം; “റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി ഉ​ട​നെ ശ​രി​യാ​ക്കും.” അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യ​തി​നേ​ക്കാ​ൾ ലാ​ഘ​വ​ത്തോ​ടെ ഒ​രു ക്രി​സ്ത്യാ​നി​പോ​ലും അ​റി​യാ​തെ ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​ത്രേ. സ​ർ, ഇ​നി​യെ​ങ്കി​ലും ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം. ഈ ​സ​മു​ദാ​യം എ​ത്ര ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നാ​ണ്. 2020 ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നെ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. 2023 മേ​യി​ൽ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​നു…

Read More