തൃശ്ശൂരില്‍ 15 വയസ്സുള്ള വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഞ്ചാവ് കേസില്‍ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി അമ്മ മലപ്പുറത്ത് പോയപ്പോഴായിരുന്നു പിതാവിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്താണ് സംഭവം. പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. എന്നാല്‍ വീട്ടുകാരോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ലെന്നാണ് വിവരം. തുടര്‍ന്ന് സ്കൂളില്‍ വെച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറത്തെ ഒരു പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി അമ്മ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍…
Read MoreCategory: All News
തൃശൂരില്‍ 15കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! പ്രതികള്‍ അച്ഛന്റെ സുഹൃത്തുക്കള്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി പിതാവിന്റെ സുഹൃത്തുക്കള്‍. തൃശൂര്‍ പുന്നയൂര്‍ക്കുളത്താണു സംഭവം. സ്കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചൈല്‍ഡ് ലൈനിന്റെ മുന്നില്‍ പ്രശ്നം എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. 15 വയസ്സുള്ള പെണ്‍കുട്ടിയാണു പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസം മുന്‍പ് കേസെടുത്ത പോലീസ് ഇന്നലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാള്‍. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലും ട്യൂഷന് സെന്ററിലും പിതാവിന്റെ കൂട്ടുകാര്‍ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം നടക്കുന്നു.
Read Moreപാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം ! കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണെന്ന് വി ഡി സതീശന്…
പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് നടത്തിയ പ്രസ്താവനയേയും അദ്ദേഹം ന്യായീകരിച്ചു. ‘കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ഗോളടിച്ചുകൊണ്ടിരിക്കുകയാണ്. എകെജി സെന്ററില്‍ പടക്കം എറിഞ്ഞ് കോണ്‍ഗ്രസാണെന്ന് പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാകാം കെപിസിസി പ്രസിഡന്റ് അത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്’ സതീശന് പറഞ്ഞു. എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ സിപിഎം നേതാക്കളിലേക്ക് എത്തിച്ചേരും. അതിന് സമ്മതിക്കില്ല. പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. പിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം. ആദ്യം പാലക്കാട് എസ്പി പറഞ്ഞത് കൊലപാതകത്തില്‍ രാഷ്ട്രീയ വൈര്യം ഇല്ലെന്നാണ്. എഫ്ഐആറില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബിജെപിയാണ് പിന്നിലെന്നും പറഞ്ഞു. പിന്നീട്…
Read Moreപീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ മുഖത്ത് കടിച്ച് 17കാരി ! മുറിപ്പാടു നോക്കി പ്രതിയെ പിടിച്ച് മിടുക്ക് കാട്ടി പോലീസ്…
പതിനേഴുകാരിയെ പൊതുസ്ഥലത്തു വച്ച് കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിനേഷ് ഗൗഡ്(33) എന്നയാളാണ് ആണ് പോലീസ് പിടിയിലായത്. രക്ഷപ്പെടാനായി പെണ്‍കുട്ടി ഇയാളുടെ മുഖത്ത് കടിച്ചപ്പോഴുണ്ടായ മുറിപ്പാടാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. ഓഗസ്റ്റ് 11ന് താനെയിലെ ഘോഡ്ബന്ദര്‍ റോഡിലെ ആകാശപാതയിലൂടെ നടക്കുന്നതിനിടെയാണ് പിന്നിലൂടെയെത്തിയ ദിനേഷ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. ഇയാളുടെ മുഖത്തു കടിച്ച ശേഷം കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സ്ത്രീസുരക്ഷ സംബന്ധിച്ച് നിരവധിപ്പേര്‍ ആശങ്ക പങ്കുവച്ചു. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തിരച്ചില്‍ തുടങ്ങി. പ്രതിയുടെ മുഖത്ത് കടിയേറ്റ മുറിപ്പാടു മാത്രമായിരുന്നു ഏക സൂചനയെന്നു വര്‍ത്തക് നഗര്‍ ഡിവിഷന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ നിലേഷ് സോനവാനെ പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മാന്‍പാഡ ഏരിയയിലെ മനോരമ നഗര്‍ സ്വദേശി ദിനേശ്…
Read Moreതെരുവു നായ്ക്കളുടെ വീഡിയോ പകര്‍ത്താനെത്തിയ ആളെ ‘കടിച്ചു കുടഞ്ഞ്’ നായ്ക്കള്‍ …
തൃശൂര്‍: തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകര്‍ത്താനെത്തിയ ആളെ കടിച്ചു കുടഞ്ഞ് തെരുവുനായ. മാളയ്ക്ക് സമീപമാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മൈത്ര സ്വദേശി മോഹനന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചെയ്യുന്നതിനായി ഇന്നലെ രാവിലെ കുണ്ടൂര്‍ കടവിലാണ് മോഹനന് എത്തിയത്. ഇതിനു പിന്നാലെയാണ് ഇയാളെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
Read Moreചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് ! സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ…
ഇന്ത്യയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാന്‍ വാങ് 5 ആണ് ചൊവ്വാഴ്ച രാവിലെ ഹംബന്തോട്ട തുറമുഖത്തെത്തിയത്. കപ്പലിന്റെ വരവില്‍ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു. ഓഗസ്റ്റ് 16 മുതല്‍ 22 വരെ ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നതെന്ന് ശ്രീലങ്കന്‍ തുറമുഖമന്ത്രി നിര്‍മല്‍ പി.സില്‍വ പറഞ്ഞു. ഹംബന്തോട്ടയില് ഓഗസ്റ്റ് 11നു കപ്പല്‍ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നു കപ്പലിനു പ്രവേശനാനുമതി നല്‍കുന്നത് നീണ്ടു. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ് 5. ഇതേപ്പറ്റി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത് ഇങ്ങനെ…’ചൈനീസ് കപ്പലിന്റെ വരവിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളില്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. ഇന്ത്യയുടെ സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങള്ക്കും തടസ്സമാകുന്ന സംഭവവികാസങ്ങള്‍…
Read Moreപ്രിയ മേരിച്ചേടത്തി…പണം സ്വീകരിച്ച് എന്നോട് ക്ഷമിക്കണം ! മോഷ്ടിച്ച തുക വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ നല്കിയ കള്ളന്റെ കത്തിലുള്ളത്…
വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷ്ടിച്ച മാലയും മറ്റും തിരികെ നല്കുന്ന കള്ളന്മാരുടെ കഥ നമ്മള് കേട്ടിട്ടുണ്ട്. എന്നാലിവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷ്ടിച്ച വസ്തുവിന്റെ ഇന്നത്തെ മൂല്യം കണക്കാക്കി ഉടമയ്ക്ക് പണം തിരികെ നല്‍കിയിരിക്കുകയാണ് ഒരു കള്ളന്. പെരിക്കല്ലൂര്‍ സ്വദേശിനിയായ മേരിക്കാണ് കള്ളന് 2000 രൂപ അയച്ചു നല്‍കിയത്. പൈസയ്ക്കൊപ്പം ഒരു കത്തും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മേരിയുടെ ഭര്‍ത്താവ് ജോസഫിനെ പറ്റിച്ച് 700 രൂപ വില വരുന്ന വസ്തു എടുത്തെന്നും അതിന് പ്രായശ്ചിത്തമായി അതിന്റെ ഇന്നത്തെ വില നല്‍കുന്നെന്നുമാണ് കുറിപ്പിലുളളത്. ” പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലവരുന്ന ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും, ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന്കുറ്റവാളി” .…
Read Moreഓഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്ന് സന്ദേശം ലഭിച്ചു ! മകന്റെ ജീവനെടുത്തത് ഒപ്പം നടന്നവര്‍ തന്നെയെന്ന് അമ്മ…
മലമ്പുഴയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ ജീവനെടുത്തത് ഒപ്പം നടന്നവര്‍ തന്നെയെന്ന് അമ്മ എസ്. സുലേഖ. നേരത്തെ സിപിഎമ്മില്‍ ഉണ്ടായിരുന്നവരും പിന്നീടു ബിജെപിയില്‍ ചേര്‍ന്നവരുമാണ് ഇവരെന്നാണ് സിപിഎം ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. ഓഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്നു വാട്സാപ് സന്ദേശം ലഭിച്ചതായി സുഹൃത്ത് മുസ്തഫയും പറഞ്ഞു. വീടിനടുത്തുള്ള നവീന്‍ എന്നയാളാണു സന്ദേശം അയച്ചതെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു. ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളയാളും പ്രതികളെ സഹായിച്ചയാളുമാണു പിടിയിലായത്. ബിജെപി അനുഭാവികളായ എട്ടുപേരാണു കൊലയ്ക്കു പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നല്കിയ മൊഴി. അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ. രാജുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കൊലപാതകത്തിനു കാരണമായതു രാഷ്ട്രീയ വിരോധമാണോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഇന്നലെ രാവിലെയുള്ള നിലപാട്. എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ…
Read Moreകാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന് പറഞ്ഞു! കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും ജീവനൊടുക്കി. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി(52), മകന് അജിത് കുമാര്‍(32)എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ചികിത്സക്കായി കോഴിക്കോടുള്ള ഒരു വൈദ്യന്റെ അടുത്ത് ദേവിയും അജിത്കുമാറും പോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന് പറഞ്ഞുവെന്നും അതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചു. രാത്രി വൈകിയും ഇരുവരും വീടെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ മൂന്നരയോടെ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരിച്ച അജിത്കുമാര്‍.
Read Moreഎല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയിലിടണമോ ? സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് കെ സുധാകരന്…
പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും സുധാകരന് പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍ എന്ന് സിപിഎം അംഗങ്ങള്‍ തന്നെയാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല. എല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം പോലീസിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് കൊല നടത്തിയത്. കൊലപാതകത്തില്‍ നിന്ന് സിപിഎം കൈകഴുകയാണ്. ശരിയായ അന്വേഷണം വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ ആയുധം സിപിഎമ്മിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Read More