സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന് ധ​ന​വ​കു​പ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന് ധ​ന​വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14 അം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. സം​സ്ഥാ​ന ധ​ന​മ​ന്ത്രി​യാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ന്‍. ജെ​എ​ന്‍​യു പ്ര​ഫ. ഡോ. ​സി.​പി. ച​ന്ദ്ര​ശേ​ഖ​ര്‍, 13-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഇ​ന്ദി​ര രാ​ജ​രാ​മ​ന്‍, നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഫി​നാ​ന്‍​സ് ആ​ന്‍​ഡ് പോ​ളി​സി​യി​ലെ ഡോ. ​പി​ങ്കി ച​ക്ര​ബ​ര്‍​ത്തി, മും​ബൈ ഇ​ന്ദി​ര​ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ഡ​വ​ല​പ്‌​മെ​ന്‍റ് റി​സ​ര്‍​ച്ച് പ്ര​ഫ. ഡോ. ​അ​ഷി​മ ഗോ​യ​ല്‍, ഫെ​ഡ​റ​ല്‍ ബാ​ങ്ക് റി​ട്ട. ചെ​യ​ര്‍​മാ​ന്‍ സി.​ബാ​ല​ഗോ​പാ​ല്‍, ടെ​ക്‌​നോ​പാ​ര്‍​ക്ക് ഫൗ​ണ്ട​ര്‍ സി​ഇ​ഒ ജി. ​വി​ജ​യ​രാ​ഘ​വ​ന്‍, യു​എ​ന്‍​ഇ​പി ക്രൈ​സി​സ് മാ​നേ​ജ്‌​മെ​ന്‍റ് ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, ഐ​ഐ​എം​കെ ഡ​യ​റ​ക്ട​ര്‍ ഡോ.​ദേ​ബാ​ശി​ഷ് ചാ​റ്റ​ര്‍​ജി, എം​ഐ​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​സു​രേ​ഷ് ബാ​ബു, സെ​ന്‍റ​ര്‍ ഫോ​ര്‍ ഡ​വ​ല്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സി. വീ​ര​മ​ണി,…

Read More

ഇക്കൊല്ലം കൊല്ലത്ത്…! സംസ്ഥാന സ്കൂൾ കലോത്സവം; ഒന്നാം സ്ഥാനത്ത് കോഴിക്കോട്

കൊ​ല്ലം: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്‌​സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​ന മ​ത്‌​സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ കോ​ഴി​ക്കോ​ട് 212 മു​ന്നി​ല്‍. 210 പോ​യിന്‍റു​മാ​യി തൃ​ശൂ​രും ക​ണ്ണൂ​രും തൊ​ട്ടു​പി​ന്നി​ലു​ണ്ട്. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ല്‍. 199 പോ​യി​ന്‍റുമാ​യി ആ​തി​ഥേ​യ​രാ​യ കൊ​ല്ലം ആ​റാം സ്ഥാ​ന​ത്താ​ണ്. പ​ല മ​ത്സ​ര​ങ്ങ​ളും തു​ട​ങ്ങാ​ന്‍ വൈ​കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രിയും ക​ലോ​ത്സ​വ പ​ന്ത​ലി​ല്‍ ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മത്സരങ്ങൾ പുലര്‍ച്ചെ രണ്ടുവരെ നീണ്ടു. സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് 60 ഇ​ന​ങ്ങ​ള്‍ വേ​ദി​യി​ലെ​ത്തും. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ഹി​നി​യാ​ട്ടം, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി നാ​ട​കം, നാ​ടോ​ടി നൃ​ത്തം, പൂ​ര​ക്ക​ളി, തി​രു​വാ​തി​ര, ഓ​ട്ട​ന്‍​തു​ള്ള​ല്‍, ക​ഥ​ക​ളി, ഭ​ര​ത​നാ​ട്യം, ചെ​ണ്ട​മേ​ളം, ബാ​ന്‍​ഡ്‌​മേ​ളം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് വേ​ദി​ക​ളി​ലെ​ത്തും.

Read More

അന്തിവെയിൽ ചായുംമുൻപ്..! തൃശൂരിൽ മോദി ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ എ​ത്തിയതിന് കാരണം ഇങ്ങനെ…

തൃ​ശൂ​ർ: നേ​ര​ത്തെ നി​ശ്ച​യി​ച്ച​തി​ലും ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തൃ​ശൂ​രി​ൽ എ​ത്തു​ന്ന​ത്. സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ പോ​ലു​ള്ള വി​വി​ഐ​പി​ക​ളു​ടെ യാ​ത്ര​യ്ക്ക് റി​സ്ക് ഉ​ള്ള​തി​നാ​ലാ​ണ് തൃ​ശൂ​രി​ലെ പ​രി​പാ​ടി ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ ആ​ക്കി​യ​ത്. നേ​ര​ത്തെ നാ​ല​ര​യോ​ടെ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും മ​ട​ങ്ങി കു​ട്ട​നെ​ല്ലൂ​ർ ഹെ​ലി​പാ​ഡിലെ​ത്തി അ​വി​ടെ നി​ന്നും ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രി​ച്ചു പോ​കാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ എ​ന്തെ​ങ്കി​ലും കാ​ര​ണം കൊ​ണ്ട് പ​രി​പാ​ടി വൈ​കു​ക​യാ​ണെ​ങ്കി​ൽ സൂ​ര്യാ​സ്ത​മ​യം ആ​വു​ന്ന​തോ​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് പ​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​വും എ​ന്ന​തു​കൊ​ണ്ടാ​ണ് പ​രി​പാ​ടി ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ ആ​ക്കി​യ​ത്.

Read More

ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​നു​ നേ​രേ ആ​ക്ര​മ​ണം; ആ​റു പ​ല​സ്തീ​നി​ക​ളെ വ​ധി​ച്ചു

തു​ൽ​ക്ക​ർ: വെ​സ്റ്റ് ബാ​ങ്ക് ന​ഗ​ര​മാ​യ തു​ൽ​ക്ക​റി​ൽ ഇ​സ്ര​യേ​ൽ റെ​യ്ഡി​നി​ടെ ന​ട​ത്തി​യ ആ​ക്ര​മ​ണം ആ​റ് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി‍​യി​ച്ച​ത്. ത​ങ്ങ​ളു​ടെ സൈ​ന്യ​ത്തി​നു​നേ​രേ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ തീ​വ്ര​വാ​ദി​ക​ളെ വ​ക​വ​രു​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​മാ​ണ് പ​ല​സ്തീ​നി​ക​ളെ ആ​ക്ര​മി​ച്ച​ത്. വെ​സ്റ്റ് ബാ​ങ്കി​ലേ​ക്കു​ള്ള പ്ര​ധാ​ന ക്രോ​സിം​ഗ് പോ​യി​ന്‍റു​ക​ളി​ലൊ​ന്നി​ലെ ഫ്ലാ​ഷ് പോ​യി​ന്‍റ് ന​ഗ​ര​മാ​യ തു​ൽ​ക്ക​റി​ലെ നൂ​ർ ഷം​സ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. “ഞ​ങ്ങ​ൾ നി​ല​വി​ളി കേ​ട്ടു, ഞ​ങ്ങ​ളു​ടെ വീ​ടു സ​മീ​പ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്, അ​തി​നാ​ൽ ഞ​ങ്ങ​ൾ കാ​ണാ​ൻ പു​റ​ത്തി​റ​ങ്ങി,” സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഒ​രു താ​മ​സ​ക്കാ​ര​നാ​യ ഇ​സാ​ൽ​ഡി​ൻ അ​സാ​യി​ലി പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട യു​വാ​ക്ക​ൾ​ക്ക് 17 നും 29 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ണ്ടെ​ന്ന് പ​ല​സ്തീ​ൻ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ വ​ഫ പ​റ​ഞ്ഞു.

Read More

ബ​സി​നു​ള്ളി​ൽ​ പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ

ഈ​രാ​റ്റു​പേ​ട്ട: ബ​സി​നു​ള്ളി​ൽ​വ​ച്ചു പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​പ്പ​ലം പ്ലാ​ശ​നാ​ല്‍ തെ​ള്ളി​യാ​മ​റ്റം കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ആ​ര്‍.​വി. രാ​ജീ​വി​നെ (43) യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ജീ​വ​ന​ക്കാ​ർ കു​ന്നോ​ന്നി ടൗ​ണി​ൽ ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​മ​യ​ത്ത് ബ​സി​നു​ള്ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഇ​ന്ത്യ​യി​ൽ 4000 ക​ട​ന്ന് കോ​വി​ഡ് കേ​സു​ക​ൾ; പ്ര​തി​ദി​ന കേ​സു​ക​ള്‍ കു​ടു​ത​ല്‍ കേ​ര​ള​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ 4000 ക​ട​ന്നു. കേ​ര​ള​ത്തി​ൽ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ​എ​ൻ1 കേ​സു​ക​ള്‍ വ​ര്‍​ദ്ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 4,054 കൊ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഞാ​യ​റാ​ഴ്ച 3,742 ആ​യി​രു​ന്നു . കേ​ര​ള​ത്തി​ലാ​ണ് കു​ടു​ത​ല്‍ പ്ര​തി​ദി​ന കേ​സു​ക​ള്‍. 128 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കേ​സു​ക​ള്‍ 3128 ആ​യി. ഒ​രു കോ​വി​ഡ് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. 315 പേ​ർ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്താ​കെ കോ​വി​ഡ് ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 4.44 കോ​ടി​യാ​യി. കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ക​ട്ടെ 5,33,334 ആ​യി. ദേ​ശീ​യ രോ​ഗ​മു​ക്തി നി​ര​ക്ക് 98.81 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.18 ശ​ത​മാ​ന​വു​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ല്‍ ന​വം​ബ​ർ 30 മു​ത​ൽ പ​രി​ശോ​ധി​ച്ച 20 സാ​മ്പി​ളു​ക​ളി​ൽ അ​ഞ്ച് കേ​സു​ക​ളും…

Read More

ഹെ​ൽ​മെ​റ്റി​ല്ലാ​ത്ത​തി​ന് പി​ഴ അ​ട​പ്പി​ച്ചു; ഡി​വൈ​എ​ഫ്ഐക്കാ​ർ പോലീസ് ജീ​പ്പ് തല്ലിത്തകർത്തു

ചാ​ല​ക്കു​ടി: ഐ​ടി​ഐ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നൊ​ടു​വി​ൽ ഹെ​ൽ​മെ​റ്റി​ല്ലാ​തെ ആ​ഹ്ലാ​ദം പ്ര​ക​ട​നം ന​ട​ത്തി​യ​തി​നി​ടെ പി​ഴ ചു​മ​ത്തി​യ​താ​ണ് ചാ​ല​ക്കു​ടി​യി​ല്‍ എ​സ്എ​ഫ്ഐ-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് ജീ​പ്പ് ത​ക​ര്‍​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ്. ഇ​ന്ന​ലെ​യാ​ണ് ഡി​വൈ​എ​ഫ്ഐ ഏ​രി​യാ സെ​ക്ര​ട്ട​റി നി​ധി​ൻ പു​ല്ല​നും സം​ഘ​വും പോ​ലീ​സ് ജീ​പ്പ് ത​ക​ർ​ത്ത​ത്. ഐ​ടി​ഐ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നെ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ബൈ​ക്കി​ല്‍ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ സ​ഞ്ച​രി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ചാ​ല​ക്കു​ടി പോ​ലീ​സ് പി​ഴ​യ​ട​പ്പി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ നേ​ര​ത്തെ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഐ​ടി​ഐ​യ്ക്ക് മു​ന്നി​ലു​ള്ള കൊ​ടി​തോ​ര​ണ​ങ്ങ​ൾ ഇ​ന്ന​ലെ പോ​ലീ​സ് നി​ർ​ബ​ന്ധി​ച്ച് ഇ​വ​രെ​ക്കൊ​ണ്ട് അ​ഴി​പ്പി​ച്ചി​രു​ന്നു. ഇ​തും പ്ര​വ​ർ​ത്ത​ക​രെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. ജീ​പ്പ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ചാ​ല​ക്കു​ടി മേ​ഖ​ലാ​സെ​ക്ര​ട്ട​റി ജി​യോ കൈ​താ​ര​ൻ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം​പേ​രെ രാ​ത്രി വൈ​കി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രും ക​സ്റ്റ​ഡി​യി​ലു​ണ്ട്. ആ​ക്ര​മ​ണം ന​ട​ന്ന് അ​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം…

Read More

നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ ഇ​ര​യെ പീ​ഡി​പ്പി​ച്ച കേ​സ്; അ​ഡ്വ. പി.​ജി. മ​നു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ന്നും വാ​ദം തു​ട​രും

കൊ​ച്ചി:​ നി​യ​മ സ​ഹാ​യം തേ​ടി​യെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യു​ള്ള മു​ന്‍ സ​ര്‍​ക്കാ​ര്‍ പ്ലീ​ഡ​ര്‍ പി.​ജി മ​നു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ന്നും വാ​ദം തു​ട​രും. മ​നു​വി​നെ​തി​രാ​യ ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ട​ച്ചി​ട്ട കോ​ട​തി​യി​ല്‍ വാ​ദം കേ​ള്‍​ക്കേ​ണ്ട​തി​ല്ലെ​ന്ന് ജ​സ്റ്റി​സ് പി.​ഗോ​പി​നാ​ഥ് വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യാ​യ ഹൈ​ക്കോ​ട​തി​യി​ലെ സീ​നി​യ​ര്‍ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ പി.​ജി. മ​നു​വി​നെ പു​റ​ത്താ​ക്കി​യ​ത്. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​തി​ന് പി​റ​കെ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ മ​നു​വി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് യു​വ​തി​യെ ബ​ലാ​ത്സ​ഗം ചെ​യ്‌​തെ​ന്ന ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് പി.​ജി. മ​നു​വി​നോ​ട് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ര്‍​ക്കാ​റി​നാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഹാ​ജ​രാ​യ വ്യ​ക്തി​യി​ല്‍​നി​ന്ന് ഒ​രു ത​ര​ത്തി​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത പ്ര​വൃ​ത്തി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും…

Read More