ചേർത്തല: വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും പണം തട്ടിയെടുക്കുകയും കാറുകൾ അപഹരിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾകൂടി പിടിയിൽ. കേസിലെ നാലാം പ്രതിയായ തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് കായൽ നിവർത്തിൽ രതീഷിനെയാണ് അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഫെബ്രുവരി 20 നായിരുന്നു സംഭവം. ചേർത്തല സ്വദേശിയായ യുവാവിനെയാണ് സംഘം മർദിച്ചത്. എസ്ഐ അജ്മൽ ഹുസ്സൈൻ, എ, എസ്ഐ ശ്യാം, സീനിയർ സിപിഒ ജിതിൻ, ഡിവൈഎസ്പി സ്ക്വാഡിലെ പ്രവീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകവും വധശ്രമവും ഉൾപ്പെടെ 13 കേസുകളിൽ പ്രതിയാണ് ഒന്നാം പ്രതി സതീഷ്.
Read MoreCategory: Alappuzha
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; സാധനം എത്തിച്ചത് മേഘാലയിൽ നിന്ന്
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പ്രമാണിച്ച് നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ ചെങ്ങന്നൂരിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിൽ 50.058 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീൽ ജോസിനെ (30) എക്സൈസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തു. മേഘാലയയിൽനിന്നാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാല് ട്രോളി ബാഗുകളിലും രണ്ടു ട്രാവൽ ബാഗുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിപണനം നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യം.രണ്ടുദിവസം മുൻപ് ഇതേ സ്ഥലത്തുനിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വൻ വേട്ട നടന്നത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘവും ആർപിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ജോഷി ജോൺ, അസി. ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവൻ്റീവ് ഓഫീസർമാരായ…
Read Moreപൊതുസ്ഥലത്ത് മാലിന്യം തള്ളലും തെരുവുനായ്ക്കൾക്ക് ഭക്ഷണവിതരണവും; പൊറുതിമുട്ടി ജനം
ആലപ്പുഴ: പൊതുസ്ഥലത്ത് മാലിന്യനിക്ഷേപവും കത്തിക്കലും തെരുവുനായ്ക്കൾക്ക് ഭക്ഷണവിതരണവും നടത്തുന്നവർക്കെതിരേ കളക്ടർക്കും എസ്പിക്കും പരാതിയുമായി നാട്ടുകാർ. ആലപ്പുഴ നഗരസഭ 49-ാം വാര്‍ഡില്‍ ആലപ്പുഴ- ചേര്‍ത്തല കനാലിന്റെ പടിഞ്ഞാറേക്കരയിലെ കുടുംബങ്ങളാണ് പരാതി നൽകിയിരിക്കുന്നത്. ആറാട്ടുവഴി പാലത്തിനു സമീപം ഹോംസ്റ്റേ നടത്തുന്നവർക്കെതിരേയാണ് പരാതി. ഇവർ വിവാഹസ്ഥലങ്ങളില്നിന്ന് വേസ്റ്റും പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളുമെടുത്ത് നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേയുടെ ഉള്ളിലിട്ട് ദിവസങ്ങള്‍ കൊണ്ടാണ് കത്തിച്ചു നശിപ്പിക്കുന്നത്. പ്ലാസ്റ്റിക്ക് കത്തിക്കുന്ന ദിവസങ്ങളിൽ ഇവ എരിഞ്ഞ് കത്തിത്തീരാൻ മണിക്കൂറുകളെടുക്കും. ഈ സമയം പരിസരത്തെ നവജാതശിശുക്കളടക്കം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയാണ്. ചീഞ്ഞളിഞ്ഞ ഭക്ഷ്യവേസ്റ്റുകൾ പുഴുവരിച്ച് ഈച്ചകളുടെ പ്രജനന കേന്ദ്രമായി മാറുകയാണ്. സമീപത്തെ വീടുകളിൽ ഇതുമൂലം ഈച്ചശല്യം രൂക്ഷമാണ്. പകർച്ചവ്യാധികൾ ഇതിലൂടെ പകരുമോയെന്നും നാട്ടുകാർ ഭയപ്പെടുന്നു. ഇതിനു പുറമേയാണ് സുപ്രീം കോടതി ഉത്തരവുപോലും കാറ്റിൽപറത്തി രാത്രി പതിനൊന്നിനുശേഷം ഇവർ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്. പൊതുവഴിയില്‍ നാട്ടുകാര്‍ക്ക് ശല്യമാകുന്നതരത്തിലാണ് തെരുവുനായകള്‍ക്ക്…
Read Moreകുട്ടനാട്ടുകാരനെ വിലയ്ക്കു വാങ്ങാൻ കഴിയില്ല; യുഡിഎഫ് ഡീൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വ്യക്തമാകുമെന്ന് തോമസ് കെ. തോമസ്
രാമങ്കരി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനാട്ടിൽ യുഡിഎഫുകാർക്കിടയിൽ നടന്ന ഡീൽ മറനീക്കി പുറത്തുവന്നിരിക്കുകയാണന്ന് തോമസ് കെ. തോമസ് എംഎൽഎ പറഞ്ഞു. രാമങ്കരിയിൽ കുട്ടനാട് നിയോജകമണ്ഡ ലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം നല്കി ഏതെങ്കിലും നേതാക്കളെ ചിലപ്പോൾ വിലയ്ക്കു വാങ്ങാൻ സാധിച്ചേക്കും. എന്നാൽ, ആത്മാഭിമാനമുള്ള കുട്ടനാട്ടുകാരനെ വിലയ് ക്കു വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ വകവരുത്തി ഉപതെരഞ്ഞെടുപ്പ് നടത്തി കുട്ടനാട്ടിൽ മത്സരിക്കാമെന്ന വ്യാമോഹവുമായാണ് യുഡിഎഫിന്റെ ഇന്നത്തെ സ്ഥാനാർഥി നേരത്തെ എൻസിപിയിലെത്തിയത്. അതു നടക്കാതെ വന്നതോടെയാണ് കേരള കോൺഗ്രസിൽ ചേർന്നത്. എംഎൽഎയെ കൊലപ്പെടുത്താനുള്ള പരിശ്രമം നടത്തുന്നയാൾക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ്. ആ ആരോപണവിധേയൻ തന്നെ സ്ഥാനാർഥിയായത് ഡീലിന്റെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഡീൽ നടത്തിയവരെ തെരഞ്ഞെടുപ്പ് കഴിയുന്പോൾ കുട്ടനാട്ടുകാർ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന്…
Read Moreകുട്ടനാട്ടുകാർക്ക് ഇത് വേറിട്ട കാഴ്ച; വോട്ട് തേടി സൈക്കിൾ ചവിട്ടി റെജി ചെറിയാൻ, ഒപ്പം ചാണ്ടി ഉമ്മനും
ചമ്പക്കുളം: ചാണ്ടി ഉമ്മനോടൊപ്പം നാലു പഞ്ചായത്ത് പ്രദേശങ്ങളിൽ സൈക്കിൾ പര്യടനം നടത്തി വേറിട്ട പ്രചാരണവുമായി കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ. മുൻ ജനകീയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മനോടൊപ്പമാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി പഞ്ചായത്തിൽ ഉൾപ്പെട്ട പച്ച ജംഗ്ഷനിൽനിന്നും ആരംഭിച്ച സൈക്കിൾ യാത്ര എടത്വ, തലവടി പഞ്ചായത്തുകളിലൂടെ മുട്ടാർ പഞ്ചായത്തിലെ മുട്ടാർ ജംഗ്ഷനിൽ അവസാനിച്ചത്. കുട്ടനാടിന്റെ ഭാവിയെപ്പറ്റിയുള്ള കാഴ്ചപ്പാടിൽ മാത്രമല്ല പ്രചാരണത്തിലും വേറിട്ട വഴിയിലൂടെയാണ് കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം. ചാണ്ടി ഉമ്മനോടൊപ്പം ടീ ഷർട്ടും പാന്റും ധരിച്ച് സൈക്കിളിൽ സ്ഥാനാർഥി പര്യടനം നടത്തിയത് കുട്ടനാട്ടുകാർക്ക് ഒരു പുതിയ അനുഭവമായിരുന്നു. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിലും കുട്ടനാട്ടിൽ പ്രചാരണത്തിന് സമയം കണ്ടെത്തിയത് കുട്ടനാടിനോടുള്ള സ്നേഹവും അതോടൊപ്പം യുഡിഎഫ് സ്ഥാനാർഥിയുടെ വികസന കാഴ്ചപ്പാടുകളുമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Read Moreസമസ്ത മേഖലകളിലും ദുരിതം; പിണറായിക്ക് ഏപ്രിൽ ഒൻപതിന് കേരളം യാത്രയയപ്പ് നൽകുമെന്ന് എം.എം. ഹസൻ
കായംകുളം: സമസ്ത മേഖലകളിലും ദുരിതം വിതച്ച പിണറായി വിജയന് ഏപ്രിൽ ഒൻപതിന് കേരളം യാത്രയയപ്പ് നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി എം ലിജുവിന്റെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധിയെന്ന നിലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ പുതിയ പദ്ധതികളൊന്നും ആവിഷ്കരിക്കാൻ കഴിയാതിരുന്ന കായംകുളം എംഎൽഎ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത് യഥാർഥ വസ്തുതകൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണെന്നും ഹസൻ ആരോപിച്ചു. മണ്ഡലം ചെയർമാൻ എ. ശുഭദേവ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോൺസൺ എബ്രഹാം, എസ്. രാജേന്ദ്രൻ, എ.എം. കബീർ, അരിത ബാബു, കെ.കെ. നൗഷാദ്, എസ്. ബിന്ദിഷ്, ബിജു ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
Read Moreജനബാഹുല്യമുള്ള പ്രദേശത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ ജനരോഷം; കളക്ടർക്ക് പരാതി നൽകി കുടുംബങ്ങൾ
എടത്വ: ജനബാഹുല്യമുള്ള പ്രദേശത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ കടുത്ത ജനരോഷം. ചക്കുളം തെക്ക് 2835 -ാം നമ്പര്‍ എസ്എന്‍ഡിപി ഗുരുമന്ദിരത്തിന് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേയാണ് ജനരോഷം ഉയരുന്നത്. പ്രദേശത്ത് നിരവധി വീടുകൾ, അങ്കണവാടി, ആരാധനാലയങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്നതിന് സമീപത്താണ് ടവര്‍ സ്ഥാപിക്കുന്നത്. കൂടാതെ നിരവധി കാന്‍സർ, വൃക്ക രോഗികളും പ്രദേശത്തുണ്ടന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ടവറില്‍ നിന്നുള്ള റേഡിയേഷന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നം സൃഷ്ടിക്കുമെന്നാണ് നാട്ടുകാരുടെ വാദം. പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടപ്പോള്‍ അനുമതി നല്‍കിയിട്ടില്ലന്ന് അധികൃതര്‍ അറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളുടെ കൈയൊപ്പ് ശേഖരിച്ച് ജില്ലാ കളക്ടറിന് പരാതി നല്‍കിയിരിക്കുകയാണ്. പഞ്ചായത്ത് അംഗങ്ങളായ മണിദാസ് വാസു, അജിത്ത് പിഷാരത്ത്, എസ്എന്‍ഡിപി ശാഖാ യോഗം സെക്രട്ടറി വിജയമ്മ രാജൻ, അഡ്വ. വി.കെ.ബാബു, ബിന്ദു മുഗളന്‍, ബിജുകുമാർ, ശ്യാമളാ സുധാകരന്, രതീഷ് കുമാര്‍ എന്നിവര്‍…
Read Moreഹരിപ്പാട് മുമ്പ് കണ്ടിട്ടില്ലേ! എൻഡിഎ സ്ഥാനാർഥിയുടെ വിമർശനം കുരുടൻ ആനയെ കാണുംപോലെയെന്ന് ജോൺ തോമസ്
ഹരിപ്പാട്: ഹരിപ്പാട്ടെ വികസനം സംബന്ധിച്ച് എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്പതിയു ടെ വിമർശനങ്ങൾ കുരുടൻ ആനയെ കാണുപോലെയാണെന്ന് ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഹരിപ്പാട് നിയോജകമണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന മണ്ഡലമാണ് ഹരിപ്പാട്. സന്ദീപ് മുൻപൊരിക്കലും ഹരിപ്പാട് കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തിലും പെൻഷനേഴ്സ് അസോസിയേഷൻ കർമസേന രൂപീകരിച്ച് രമേശ് ചെന്നിത്തലയുടെ വിജയത്തിനായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
Read Moreഎന്റെ സ്ത്രീത്വത്തെ പിച്ചിച്ചീന്തിയപ്പോൾ ഇന്ന്നി ലവിളിക്കുന്നവർ എവിടെയായിരുന്നു; കാപട്യം ജനം തിരിച്ചറിയണമെന്ന് അരിത ബാബു
കായംകുളം: സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. യു. പ്രതിഭ എംഎൽഎയ്ക്കെതിരേ ഉണ്ടായ അധിക്ഷേപ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. ഇത് എന്റെ വ്യക്തിപരമായ നിലപാടും എന്റെ പ്രസ്ഥാനത്തിന്റെ നിലപാടുമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവന തന്നെയാണത്. ഖേദം പ്രകടിപ്പിച്ച യുഡിഎഫ് നേതാവ്, അത് തുറന്നു സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു എന്നത് സ്വാഗതാർഹമാണെന്നും അരിത പറഞ്ഞു. എംഎൽഎയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ സ്ത്രീപക്ഷ സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോൾ അഞ്ച് വർഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാൻ കഴിയില്ല. അന്ന് തനിക്കെതിരേ നടന്നത് എന്തായിരുന്നുവെന്ന് ഓർമവേണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ എന്നെ, ചായക്കടകൾ മുതൽ സോഷ്യൽ മീഡിയയുടെ ഇരുണ്ട മൂലകളിൽ വരെ ആക്ഷേപിക്കുകയായിരുന്നു. പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റും ഉപജീവനം…
Read Moreഅടൂരിൽ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം
പത്തനംതിട്ട: അമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ജയിലില്‍ കഴിയവേ പരോളിലിറങ്ങി സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ. അടൂര്‍ പന്നിവിഴ കോട്ടപ്പുറം പുതിയ വീട്ടില്‍ മോഹനന് ഉണ്ണിത്താന് (65) നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ജയകൃഷ്ണന് ജീവപര്യന്തം തടവിനും 50,000 രൂപപിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 2005 നവംബറില്‍ ഇയാള്‍ അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഇതിനിടെ പരോളില്‍ ഇറങ്ങി സഹോദരനായ സതീഷ് കുമാറിനെ (രഘു) ഉലക്ക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2024 ജൂണ്‍ 29ന് ആയിരുന്നു രണ്ടാമത്തെ കൊലപാതകം. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. രാജീവ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രാഥമിക അന്വേഷണം നടത്തി മോഹനൻ ഉണ്ണിത്താനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്യാം…
Read More