കൊ​ല​പാ​ത​ക​ത്തി​ലും,വ്യാ​ജ​മ​ദ്യ​ക്കേ​സി​ലും പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ ഗു​ണ്ട താ​ള​വ​ട്ടം ഉ​ണ്ണി​യെ കാ​പ്പ ത​ട​ങ്ക​ലി​ലാ​ക്കി

കാ​യം​കു​ളം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യും കൊ​ല​ക്കേ​സ് പ്ര​തി​യു​മാ​യ കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് ച​ന്ദ്രാ​ല​യം വീ​ട്ടി​ൽ അ​മി​താ​ഭ് ച​ന്ദ്ര​നെ (താ​ള​വ​ട്ടം ഉ​ണ്ണി-40) കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ഒ​രു വ​ർ​ഷ​​ത്തേ​ക്കാണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.​ കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കു​റ്റി​പ്പു​റ​ത്ത് അ​മ്പാ​ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് അ​മി​താ​ഭ് ച​ന്ദ്ര​ൻ. കൊ​ല​പാ​ത​ക​ത്തി​നു പു​റ​മേ വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. മു​ൻ​പ് 2025 ഫെ​ബ്രു​വ​രി​യി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ഇ​യാ​ളെ ആ​റുമാ​സ​ം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ശി​ക്ഷാ കാ​ലാ​വ​ധി​ക്കുശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ലാ​യി 2025 ഡി​സം​ബ​ർ 24ന് ​കൊ​ല്ലം എ​ക് സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡ് കൊ​ല്ലം ജി​ല്ല​യി​ലെ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽനി​ന്ന് 11.649 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ ന്ന​ത്.

Read More

എ. ​പ​ത്മ​കു​മാ​റി​നെ സി​പി​എം ആ​റ​ന്മു​ള തെ​ര​ഞ്ഞെ​ടു​പ്പ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ കൊ​ള്ള​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ. ​പ​ത്മ​മ​കു​മാ​റി​നെ സി​പി​എം ആ​റ​ന്മു​ള തെ​ര​ഞ്ഞെ​ടു​പ്പു സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി. പ​ക​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന് ക​ണ്‍​വീ​ന​റു​ടെ ചു​മ​ത​ല ന​ല്‍​കി. ആ​റ​ന്മു​ള​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ പ്ര​ഖ്യാ​പി​ക്കു​ക​യും പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു പ​ത്മ​കു​മാ​ര്‍ തു​ട​രു​ന്ന​തു തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തി​ടു​ക്ക​പ്പെ​ട്ടു​ള്ള ന​ട​പ​ടി. കേ​സി​ല്‍ അ​ന്തി​മ​വി​ധി വ​ന്ന ശേ​ഷം മാ​ത്ര​മേ ന​ട​പ​ടി സ്വീ​ക​രി​ക്കൂ​വെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ജി​ല്ലാ ക​മ്മി​റ്റി ജ​യി​ല്‍ മോ​ചി​ത​നാ​യെ​ത്തി​യ പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍​കി​യ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​നു ത​ന്‍റെ ഭാ​ഗം ന്യാ​യീ​ക​രി​ച്ച് പ​ത്മ​കു​മാ​ര്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ഇ​ന്നു ചേ​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം വീ​ശ​ദീ​ക​ര​ണം ച​ര്‍​ച്ച ചെ​യ്യാ​നി​രി​ക്ക​വേ​യാ​ണു ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് അ​ദ്ദേ​ഹ​ത്തെ നീ​ക്കി​യ​ത്.

Read More

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നോ​ട്ടീ​സ് പ​തി​ച്ച​ത് താ​ന​ല്ലെ​ന്ന് ഡോ.​ ശി​വ​പ്ര​സാ​ദ്

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ നോ​ട്ടീ​സ് പ​തി​ച്ച​ത് താ​ന​ല്ലെ​ന്ന് വ​കു​പ്പ് മേ​ധാ​വി ഡോ. ​ശി​വ​പ്ര​സാ​ദ്. ഇ​ന്ന​ലെ പ്രി​ൻ​സി​പ്പ​ലി​ന് ഇ ​മെ​യി​ലാ​യി അ​യ​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ത​ന്‍റെ ഓ​ഫീ​സി​ൽ ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന സ​മ്മ​ത​പ​ത്രം ആ​രോ സ​ർ​ജ​റി വി​ഭാ​ഗം നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ​തി​ച്ച​താ​കു​മെ​ന്നാ​ണ് മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത്. നോ​ട്ടീ​സ് പ​തി​ച്ച​ത് ആ​രെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​തേ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ജ​റി ചെ​യ്താ​ൽ രോ​ഗി​ക​ൾ​ക്ക് ജീ​വ​ഹാ​നി ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ് പ​തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ എ​ട്ട് പോ​രാ​യ്മ​ക​ൾ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് സ​ർ​ജ​റി ചെ​യ്യേ​ണ്ട രോ​ഗി​ക​ൾ​ക്കു​ള്ള സ​മ്മ​ത​പ​ത്രം ത​യാ​റാ​ക്കി​യ​ത്.

Read More

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ലെ പ്ര​തി​ജ്ഞ: ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്ക​ണം

കോ​ഴ​ഞ്ചേ​രി: ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ സ​ത്യപ്ര​തി​ജ്ഞാ​വേ​ള​യി​ല്‍ ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ല്‍ ന​ട​ന്ന പ്ര​തി​ജ്ഞ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.സി​പി​എം ഇ​ര​വി​പേ​രൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി മെം​ബ​ര്‍ എ.കെ. സ​ന്തോ​ഷ് കു​മാ​ര്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ല്‍​കി​യ പ​രാ​തി​യും ഇ​തി​നു സ​മാ​ന​മാ​യി കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ല്പ​ര്യ ഹ​ര്‍​ജി​യും എ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേശ പ്ര​കാ​രം 17നു ​രാ​വി​ലെ 11 ന് ​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മു​മ്പാ​കെ പ​രാ​തി​ക്കാ​ർ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (വാ​ര്‍​ഡ് നാ​ല്), അ​ശ്വ​തി (വാ​ര്‍​ഡ്‌ അ​ഞ്ച്), ജ്യോ​തി ല​ക്ഷ്മി (വാ​ര്‍​ഡ് ഒ​ന്പ​ത്), പി.​വി. ബി​ജു (വാ​ര്‍​ഡ് 11), ശ​ര​ണ്യ​വി​ജ​യ​ന്‍ (വാ​ര്‍​ഡ് 12) എ​ന്നി​വ​ര്‍ കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ന്‍റെ ര​ണ്ടാം പ​ട്ടി​ക​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് നി​ശ്ച​യി​ച്ച ഫോ​റ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ച്ചു​വെ​ന്ന പ​രാ​തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ല​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു…

Read More

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ്: ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ത​ട്ടി​യെ​ടു​ത്ത​ത് നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ മു​ക്കുപ​ണ്ടം പ​ണ​യംവ​ച്ച് നാ​ലേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പത്താം വാ​ർ​ഡ് അ​ച്ചു നി​വാ​സി​ൽ അ​ർ​ജു​ൻ (30), മ​ട്ടാ​ഞ്ചേ​രി പു​തു​ക്കാ​ട്ട് പ​റ​മ്പി​ൽ ന​സി​ൽ (35) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ര്‍​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി​ക്ക​വ​ല​യ്ക്കു​ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യംവച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ചേ​ർ​ത്ത​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ധ​നീ​ഷ്, എ​എ​സ്ഐ ഷൈ​ജു, സീ​നി​യ​ർ സി​പി​ഒമാ​രാ​യ സ​തീ​ഷ്, ജോ​മോ​ൻ, സ​ന്തോ​ഷ്, സു​ധീ​ഷ്, സി​പി​ഒമാ​രാ​യ അ​ജ​യ്, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഭാ​ര്യ​ക്ക് മെ​സേ​ജ് അ​യ​ച്ച​യാ​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ; ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഷി​ബി​ൻ​രാ​ജ് ചി​കി​ത്സ​യി​ൽ

ആ​ല​പ്പു​ഴ: ഭാ​ര്യ​ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ മെ​സേ​ജ് അ​യ​ച്ച​യാ​ളെ ചു​റ്റി​ക​യ്ക്ക് ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ക​ള​പ്പു​ര വാ​ർ​ഡി​ൽ മാ​ങ്കി​യി​ൽ വീ​ട്ടി​ൽ ജോ​ൺ​സ​ൺ മ​ക​ൻ ജോ​ബി​നെ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഷി​ബി​ൻ രാ​ജി​നെ​യാ​ണ് ജോ​ബി​ൻ ആ​ക്ര​മി​ച്ച​ത്. ഷി​ബി​ൻ​രാ​ജ് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജി.​ബി. മു​കേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. അ​രു​ൺ, എ​സ്ഐ സ​ജീ​വ്, എ​എ​സ്ഐ​മാ​രാ​യ സു​മേ​ഷ്, ഷാ​ജി തോ​മ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രീ​ഷ്, ഗി​രീ​ഷ്, വി​നു​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പ​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വി​ശ്വ​മാ​ന​വി​ക​ത​യു​ടെ വെ​ളി​ച്ചം; ഗു​രു​ദ​ർ​ശ​നം ലോ​ക​ത്തി​ന്‍റെ ഭാ​വി​യെ ചി​ട്ട​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

മാ​ന്നാ​ർ: ജീ​വ​ന്‍റെ ഒ​രു​മ​യും ജീ​വി​ത​ത്തി​ന്‍റെ പ​ര​മ​മാ​യ അ​ർ​ഥ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന വി​ശ്വ​മാ​ന​വി​ക​ത​യു​ടെ വെ​ളി​ച്ച​മാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​ ദ​ർ​ശ​ന​മെ​ന്നും അ​തു ലോ​ക​ത്തി​ന്‍റെ ഭാ​വി​യെ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​താ​യും സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ചെ​മ്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ അ​ന്ത​ർ​ദേ​ശീ​യ പ​ഠ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​ഥ​മ ഉ​പ​കേ​ന്ദ്രം മാ​ന്നാ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗു​രു​ദേ​വ​ന്‍റെ ജീ​വി​ത​വും മ​താ​തീ​ത​വും മാ​ന​വീ​യ​വു​മാ​യ ദ​ർ​ശ​നം പ​ഠി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യുമെന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​സ്‌​എ​ൻ​ഡി​പി മാ​ന്നാ​ർ യൂ​ണി​യ​ൻ ഓ​ഫീ​സ് മ​ന്ദി​ര സ​മു​ച്ച​യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ അ​ന്ത​ർ​ദേ​ശീ​യ പ​ഠ​ന തീ​ർ​ഥാ​ട​ന ഉ​പ​കേ​ന്ദ്ര​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ന്നാ​ർ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​കെ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മാ​ന്നാ​ർ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എം ഹ​രി​ലാ​ൽ, ക​ൺ​വീ​ന​ർ അ​നി​ൽ പി. ​ശ്രീ​രം​ഗം എ​ന്നി​വ​ർ പ്ര​തി​ജ്ഞാ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി. ​കൃ​ഷ്ണ​കു​മാ​ർ, ബി​നി ജ​യി​ൻ, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക്…

Read More

വ്യ​ക്തി​യു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ങ്ക് സു​പ്ര​ധാ​ന​മെ​ന്ന് മാ​ർ പെ​രു​ന്തോ​ട്ടം

ക​രു​മാ​ടി: ഒ​രു വ്യ​ക്തി​യു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ങ്ക് സു​പ്ര​ധാ​ന​മാ​ണെ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും കു​ട്ടി​ക​ളി​ൽ ആ​ഴ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തും. അ​റി​വു​ക​ൾ​ക്കൊ​പ്പം ജീ​വി​ത മൂ​ല്യ​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ക്ക​പ്പെ​ടു​മ്പോ​ൾ വി​ദ്യാ​ഭ്യാ​സം അ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്നു. അ​നേ​കം വ​ർ​ഷ​ങ്ങ​ൾ നാ​ടി​ന് അ​റി​വി​ന്‍റെ വി​ള​ക്കു​മ​ര​മാ​യി ശോ​ഭി​ച്ച വി​ദ്യാ​ഗോ​പു​ര​ങ്ങ​ൾ നി​ല​നി​ർ​ത്തേ​ണ്ട​തും സം​ര​ക്ഷി​ക്കേ​ണ്ട​തും സം​സ്കാ​ര​മു​ള്ള ജ​ന​ത​യു​ടെ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രു​മാ​ടി സെ​ന്‍റ് നി​ക്കോ​ളാ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​വും സ്കൂ​ൾ വാ​ർ​ഷി​ക​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ങ്ങ​നാ​ശേ​രി കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഡോ. ​ആ​ന്‍റ​ണി മൂ​ല​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 23 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക സു​മ പീ​റ്റ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ല്കി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഹെ​ഡ് മി​സ്ട്ര​സ് സി​ജി​മോ​ൾ ഫി​ലി​പ്പ്, എ.​ജി. ജ​യ​കൃ​ഷ്ണ​ൻ, ലി​സ​മ്മ ജോ​സ​ഫ്, പി​ടി​എ…

Read More

മാ​രാ​രി​ക്കു​ള​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്ത മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: പ്ല​സ് ടുവി​നു പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചുക​യ​റി ഉപദ്രവിച്ച 54 കാ​ര​നെ മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​യി​രു​ന്നു സം​ഭ​വം. ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വ​ട്ടം ന​ടു​വി​ലേ പൊ​ള്ള​യി​ൽ വി​ശ്വ​നാ​ഥ​നാ​ണ് അ​റ​സ്റ്റി​ലാ‍​യ​ത്. മാ​രാ​രി​ക്കു​ളം എ​സ്ഐ എം. ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ്, ബൈ​ജു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ച​മ്പ​ക്കു​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് താ​ഴു​ന്നു: അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് അ​നു​ദി​നം താ​ഴു​ന്ന​താ​യി ആ​ക്ഷേ​പം. പ​മ്പാ​ന​ദി​ക്കു പ​ടി​ഞ്ഞാ​റെ ക​ര​യി​ലു​ള്ള അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു താ​ഴു​ന്ന​ത്. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ല​ത്തി​ലേ​ക്കു ക​യ​റാ​നും ഇ​റ​ങ്ങാ​നും പ്ര​യാ​സ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​യ​ര​ക്കൂ​ടു​ത​ൽ മൂ​ലം നി​ന്നു​പോ​കു​ന്ന​ത് പ​തി​വാ​കു​ന്ന​താ​ണ്. വാ​ഹ​ന​ങ്ങ​ൾ പി​ന്നോ​ട്ടി​റ​ങ്ങു​ന്ന​തു​മൂ​ലം പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. നെ​ടു​മു​ടി-​ക​രു​വാ​റ്റ റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റു​നു സ​മീ​പ​ത്താ​യി റോ​ഡ് താ​ഴ്ന്നു​കി​ട​ക്കു​ന്ന​തു​മൂ​ലം ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ പു​ൽ​പ്പ​ട​ർ​പ്പു​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തു​മൂ​ലം കാ​ഴ്ച മ​റ​യു​ന്ന​തി​നാ​ൽ പ്ര​ധാ​ന റോ​ഡി​ൽ​കൂ​ടി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നാ​കാ​ത്ത​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. മാ​ർ​ച്ച 19 നു ​ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക​യി​ൽ വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി തീ​ർ​ഥാ​ട​ക​രും, വാ​ഹ​ന​ത്തി​ര​ക്കു​മു​ണ്ടാ​കും. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു തീ​ർ​ഥാ​ട​ക​ർ​ക്കു​ണ്ടാ​കു​ന്ന അ​സൗ​ക​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. റോ​ഡ്…

Read More