കായംകുളം : മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെ കായംകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷന് തെക്കുവശമുള്ള ചായക്കടയുടെ മുൻവശത്ത് വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം,…
Read MoreCategory: Alappuzha
ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം; കാമുകനായ യുവാവ് പോലീസ് പിടിയിൽ
പന്തളം: ഭർത്താവുമായി അകന്നുകഴിയുന്ന തിരുവനന്തപുരം സ്വദേശിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.തുമ്പമണിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന യുവതിയെയാണ് ഇന്നലെ രാവിലെ എട്ടോടെ തുമ്പമൺ പഞ്ചായത്ത് ഓഫീസിനു സമീപത്ത് ആക്രമിച്ചത്. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പടിഞ്ഞാറെ വിളയിൽ കരിങ്ങാറ്റ കുഴിയിൽ വീട്ടിൽ സുമേഷ് (48) ആണ് പിടിയിലായത്. യുവതിയുടെ തലയ്ക്ക് വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താനായിരുന്നു ശ്രമം. തലയ്ക്ക് പൊട്ടലും ആഴത്തിൽ മുറിവും ഏറ്റ യുവതിയെ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് സുമേഷിനെ ഉടൻതന്നെ സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുമായി സമേഷ് ഇഷ്ടത്തിലായിരുന്നതായി പറയുന്നു.
Read Moreഭക്തിനിർഭരമായ ചന്ദനപ്പള്ളിയിലെ വനിതാ ചെമ്പെടുപ്പ്; ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടി
ചന്ദനപ്പള്ളി: സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്കാ ദേവാലയത്തിലെ സ്ത്രീകളുടെ ചെമ്പെടുപ്പിന് ലോക വനിതാ ദിനത്തില്‍ അംഗീകാരം.ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ചെമ്പെടുപ്പ് ഇടം പിടിച്ചു . ആര്‍ട്ട് ആൻഡ് കള്‍ച്ചര്‍ വിഭാഗത്തില്‍, സ്ത്രീ ശാക്തീകരണം എന്ന മേഖലയിലാണ് റിക്കര്‍ഡ് നേടിയത്. കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഈ റിക്കാര്‍ഡ് ലഭിച്ചിട്ടുള്ളൂവെന്ന് ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാല്‍ പറഞ്ഞു. ദേവാലയത്തില്‍ എല്ലാ വര്‍ഷവും മേയ് ഏഴിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചാണ് ചെമ്പെടുപ്പ് നടക്കുന്നത്. ചന്ദനപ്പള്ളിയുടെ തനതു പ്രത്യേകതയും ആചാരവുമായ ചെമ്പെടുപ്പ് പുരുഷന്മാര് മാത്രമായിരുന്നു നടത്തിയിരുന്നത്. പില്ക്കാലത്ത് കത്തോലിക്കാ ദേവാലയത്തിലെ സ്ത്രീകളുടെ നേതൃത്വത്തിലും ചെമ്പെടുപ്പ് ആരംഭിച്ചു.ഈ ചെമ്പെടുപ്പ് സ്ത്രീകള്‍ നേര്‍ച്ചയായി കണക്കാക്കി പ്രത്യേകം എടുത്തു വരുന്നു. ഈ ചടങ്ങ് മറ്റൊരു ദേവാലയത്തിലുമില്ല. വ്രതാനുഷ്ഠാനങ്ങളോടെയും പ്രത്യേകം പ്രാര്‍ഥനയോടെയുമാണ് സ്ത്രീകള്‍ ചെമ്പിന്റെ തണ്ടില്‍ പിടിച്ച് സഹദായുടെ അപദാനങ്ങള്‍ പാടിയും…
Read Moreജി. സുധാകരനുയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിൽ ഉലഞ്ഞ് അമ്പലപ്പഴയിലെ കോൺഗ്രസും
അമ്പലപ്പുഴ: കോൺഗ്രസ് കണ്ണുംനട്ട് കാത്തിരിക്കുകയാണ്. പാർട്ടിക്കുള്ളിലാണോ പുറത്താണോ ജി. സുധാകരൻ. ഇതറിഞ്ഞിട്ടു വേണം അമ്പലപ്പുഴയിൽ കോൺഗ്രസിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ. സുധാകരനുയർത്തിയ രാഷ്ട്രീയ വിവാദം സിപിഎമ്മിനെപ്പോലെ തന്നെ കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സുധാകരൻ വിവാദം സൃഷ്ടിക്കുന്നതിനു തൊട്ടുമുൻപ് വരെ എം. ലിജു തന്നെ അമ്പലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചിരുന്നു. ഇതിനിടെയിലാണ് ജി. സുധാകരൻ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയത്. സിപിഎം അംഗത്വം ഉപേക്ഷിച്ച സുധാകരൻ തന്റെ തട്ടകമായ അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർഥിയാകുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും സുധാകരൻ ഇക്കാര്യത്തിൽ മനസു തുറന്നിട്ടില്ല. മത്സരിക്കണമെന്ന ആഗ്രഹം നേരത്തെ എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സുധാകരൻ പങ്കുവച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിയാകുന്നത് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിലാകാനുള്ള സാധ്യത പൊലിഞ്ഞിരിക്കുകയാണ്.സുധാകരൻ മനസുതുറക്കാതെ വന്നതോടെ കോൺഗ്രസും വെട്ടിലായി. മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ സ്വതന്ത്രനാകുക എന്നതാണ് അവസാനത്തെ അടവു നയം. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങിയാൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ…
Read Moreസിപിഎം ബന്ധം ഉപേക്ഷിക്കില്ല; തത്കാലം അനുഭവിയായി തുടരുമെന്ന് ജി. സുധാകരൻ
ആലപ്പുഴ: സിപിഎം നേതൃത്വവുമായി ഇടഞ്ഞ ജി. സുധാകരൻ നിലപാട് മയപ്പെടുത്തുന്നു. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കി. പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരുക്കം. ഈ മാസം 31 വരെ മെമ്പർഷിപ്പ് പുതുക്കാൻ സമയമുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ ഇന്ന് സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
Read Moreഓണ്‍ലൈനിൽനിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ്; കണിച്ചുകുളങ്ങര അമ്പിളി പിടിയില്‍
ചേര്‍ത്തല: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍നിന്ന് വിലയേറിയ മൊബൈല്‍ ഫോണ്‍ വാങ്ങി പണം നല്‍കാതെ തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശിനി പോലീസിന്റെ പിടിയിലായി. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി(41)യാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്. ഒഎല്‍എക്സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്നു മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പണം നല്‍കാതെ യുവാവിനെ കബളിപ്പിച്ച പരാതിയിലാണ് ഇവരെ പിടികൂടിയത്. പാതിരാപ്പള്ളി സ്വദേശിയായ യുവാവില്‍നിന്ന് 47000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പണം നല്‍കാതെ കബിളിപ്പിച്ചതായാണ് കേസ്. മുമ്പും സമാനരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുള്ള ഇവര്‍ക്കെതിരേ 2025 ൽ ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സത്താര്‍, സീനിയര്‍ സിപിഒ സതീഷ്, ജോര്‍ജ് ജോസഫ്, സൂര്യ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreഹൃദ്രോഗത്തിന്റെ പിടിയിലമര്‍ന്ന ശിവഗംഗയ്ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ തുണയായി ‘അഭയം’
മാവേലിക്കര: ജന്മമെടുത്ത് നാലാം ദിനം മുതല്‍ ഹൃദ്രോഗത്തിന്റെ പിടിയിലമര്‍ന്ന ശിവഗംഗയ്ക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ തുണയായി അഭയം പാലിയേറ്റീവ് കെയര്‍ യൂണിറ്റ്. വാല്‍വിനു തകരാറുള്ള ശിവഗംഗ ക്ലാസ് മുറിയില്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് ക്രമീകരിച്ചു സ്ക്രൈബിന്റെ സഹായത്തോടെ ബിഷപ് ഹോഡ്ജസ് എച്ച്എസ്എസില്‍ പരീക്ഷ എഴുതി. മുള്ളിക്കുളങ്ങര പ്രണവ് നിവാസില്‍ വി.ശിവഗംഗയാണു പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് ഇന്നലെ ആദ്യ പരീക്ഷ എഴുതിയത്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മധുസൂദനനന്റെ നിര്‍ദേശ പ്രകാരം അഭയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി തങ്ങളുടെ ആംബുലന്‍സില്‍ ശിവഗംഗയെ പരീക്ഷാഹാളിനു സമീപം എത്തിച്ചു. അഭയം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ ലിജോ വര്‍ഗീസ്, തെക്കേക്കര പഞ്ചായത്തംഗം അഭിലാഷ്, മാതാപിതാക്കളായ ടി.പി.സനില്‍കുമാര്‍, എസ്.വിനീത എന്നിവരുടെ നേതൃത്വത്തില്‍ ശിവഗംഗയെ ക്ലാസില്‍ നിശ്ചിത സീറ്റിലിരുത്തി.ക്ലാസ് മുറിയില്‍ പ്രത്യേകമായ ഓക്സിജന്‍ കോണ്സന്ട്രേറ്റര് ക്രമീകരിച്ച് ഇതില്‍ നിന്നുള്ള ട്യൂബ് മൂക്കില്‍ ഉറപ്പിച്ചാണു പരീക്ഷ എഴുതിയത്. വൈദ്യുതി…
Read Moreചങ്ങനാശേരി-ആലപ്പുഴ റോഡ് നാളെ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും; നിർമാണം പൂർത്തീകരിച്ചത് 752 കോടി രൂപ വിനിയോഗിച്ച്
ചങ്ങനാശേരി: നവീകരിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ സമര്‍പ്പണം നാളെ രാവിലെ പത്തിന് മങ്കൊമ്പ് ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്, പി. പ്രസാദ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, എംഎല്‍എമാരായ രമേശ് ചെന്നിത്തല, ജോബ് മൈക്കിള്‍, എച്ച്. സലാം, തോമസ് കെ.തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. വീയപുരം-എടത്വ- മാമ്പുഴക്കരി-മുളയ്ക്കാംതുരുത്തി-തുരുത്തി റോഡിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.2018ലെ മഹാമാരി കാലത്ത് എസി റോഡും കുട്ടനാട് പൂര്‍ണമായും വെള്ളത്താല്‍ മൂടപ്പെടുകയും കുട്ടനാട് നിവാസികള്‍ ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും കരകയറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എസി റോഡ് ആധുനികമായി നവീകരിക്കാന്‍ പദ്ധതിയിട്ടത്. 24.164 കിലോമീറ്റര്‍ ദൂരംവരുന്ന എസി റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 752 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2021ലാണ് നിര്‍മാണത്തിനു…
Read Moreമഹാത്മാഗാന്ധി സർവകലാശാല കലോത്സവം; മഹാരാജാസും തേവര എസ്എച്ചും തമ്മില്‍ കടുത്ത പോരാട്ടം
തിരുവല്ല: തിരുവല്ലയില്‍ ഏഴ് ദിനങ്ങളിലെ കലാമാമാങ്കത്തിന് ഇന്ന് തിരശീല. മഹാത്മഗാന്ധി സര്‍വകലാശാല കലോത്സവം ഇണൈമൈ ഇന്ന് സമാപിക്കും. വൈകിയെത്തുന്ന മത്സരഫലങ്ങള്‍ അന്തിമ പോയിന്റ് നിര്‍ണയത്തിനു കാലതാമസം വരുത്തുന്നുണ്ടെങ്കിലും ഇന്നലെ വരെ ലഭ്യമായ പോയിന്റുകളില്‍ എറണാകുളം മഹാരാജാസ് കോളജ് മുന്നിലെത്തി. തേവര എസ്എച്ച് കോളജ് രണ്ടാം സ്ഥാനത്താണ്്. നേരിയ പോയിന്റുകളുടെ വ്യത്യാസമാണ് ഇരു കോളജുകള്ക്കുമുള്ളത്.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് മൂന്നാം സ്ഥാനത്താണ്. പൂര്‍ത്തിയായ പല മത്സരങ്ങളുടെയും ഫലങ്ങള്‍ കൂടി പോയിന്റ് നിലയില്‍ ഉള്പ്പെടുത്താനുള്ളതിനാല് ലീഡ് നിലയില്‍ മാറ്റംമറിച്ചിലുകള്‍ പ്രതീക്ഷിക്കുന്നു. ഒരേ ഇനത്തില്‍ ഒന്നിലേറെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ വരുന്നതോടെ കോളജുകളുടെ പോയിന്റ് നിലകളില്‍ പൊടുന്നനേ വ്യത്യാസം ഉണ്ടാകാം.ഇന്നു വൈകുന്നേരത്തോടെ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് പബ്ലിക് സ്റ്റേഡിയത്തിലെ കേരളം വേദിയില്‍ സമാപന സമ്മേളനത്തിനുള്ള തയാറെടുപ്പാണ് സംഘാടകര്‍ നടത്തുന്നത്. സമാപന സമ്മേളനം വൈകുന്നേരം ചലച്ചിത്ര നടന് ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും.കലാതിലക പട്ടത്തിന് മൂവാറ്റുപുഴ…
Read Moreകായംകുളം താലൂക്ക് ആശുപത്രിയുടെ മതിൽ ചരിഞ്ഞ് അപകടഭീഷണി; അടിയന്തിര നടപടി വേണമെന്ന് യാത്രക്കാർ
കായംകുളം: താലൂക്ക് ആശുപത്രിയുടെ മതിൽ അപകടഭീഷണി ഉയർത്തുന്നു. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് എക്സ്റേ യൂണിറ്റിന് സമീപം തെക്കുവടക്കായി നീളത്തിൽ സ്ഥിതി ചെയ്യുന്ന കാലപ്പഴക്കം ചെന്ന മതിലാണ് അപകടഭീഷണി ഉയർത്തുന്നത്. കാലപ്പഴക്കത്താൽ വീണ്ടുകീറി പുറത്തേക്ക് ചരിഞ്ഞ അവസ്ഥയിൽ നിൽക്കുന്ന മതിൽ ഏതു നിമിഷവും നിലംപതിച്ചേക്കാം. ലബോറട്ടറി ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വഴിയിലോട്ടാണ് മതിൽ ചരിഞ്ഞ് നിൽക്കുന്നത്.വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമുൾപ്പെടെ അനേകം പേരാണ് ഇതുവഴി കടന്നുപോകുന്നത്. ആശുപത്രി ഭാഗത്ത് മതിലിനോട് ചേർന്ന് വാഴയും മറ്റു സസ്യങ്ങളും കൂടി നിൽക്കുന്നതിനാൽ മതിലിന്റെ അപകടാവസ്ഥ ഇതുവഴി വരുന്ന യാത്രക്കാരുടെ ശ്രദ്ധിയിൽ പതിയുകയില്ല. മഴയും കാറ്റുമൊക്കെ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. കുറച്ചുനാൾ മുമ്പ് ആശുപത്രിയിൽ കെട്ടിടനിർമാണത്തിനായി പൈലിംഗ് നടത്തുന്നതിനിടെ മണ്ണുകൂട്ടിയിട്ട ഭാഗത്തെ മതിൽ റോഡിലേക്ക് തകർന്നുവീണിരുന്നു.
Read More