ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വീട്ടിൽ വളർത്തിയിരുന്ന കോഴികളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. 23 കോഴികൾ വിവിധ ദിവസങ്ങളിലായി ചാവുകയായിരുന്നു. തുടർന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന സൂചന ലഭിച്ചു. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ പരിശോധന നടത്തി പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. 16നാണ് ഫലം വന്നത്. മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള ള്ള 6,7,8,9,13 എന്നീ വാർഡുകളിൽ കള്ളിംഗ് നടത്തേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടക്കും. യോഗത്തിനുശേഷം ഇറച്ചിക്ക് നിരോധനം ഏർപ്പെടുത്തേണ്ടിവരുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. പ്രദേശത്ത് 5000ലേറെ പക്ഷികളുണ്ട്. ജില്ലയിൽ ഫെബ്രുവരി തുടക്കത്തിലാണ് ഇതിനു മുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒന്നരമാസത്തോളമായി ജില്ലയിൽ കേസുകൾ ഇല്ലെങ്കിലും അടുത്തിടെ കണ്ണൂരിൽ കാക്കയിൽ പക്ഷിപ്പനി…
Read MoreCategory: Alappuzha
സാധനം വാങ്ങാനെത്തിയ പെൺകുട്ടിയ ലൈംഗീകമായി പീഡിപ്പിച്ചയാൾക്ക് ഒന്‍പത് വർഷം തടവും പിഴയും
ഹരിപ്പാട്: വീട്ടിൽ അരിപ്പൊടി വാങ്ങാനെത്തിയ ദളിത് ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും പിഴയും. ചേർത്തല മരുത്തോർവട്ടം മിസ്പാ വീട്ടിൽ ഷിനോജിനെ (49) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒൻപത് വർഷം കഠിനതടവും 40,000 രൂപ പിഴയുമാണ് ശിക്ഷ. 2024 സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ചില്ലറ സാധനങ്ങളുടെ കച്ചവടം നടത്തിയിരുന്ന ഷിനോജ്, ധാന്യപ്പൊടി വാങ്ങാനായി എത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മാവേലിക്കര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയായിരുന്ന സി.ശ്രീജിത് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പി.ബി. സത്യനാണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പിയായിരുന്ന എം.കെ ബിനുകുമാർ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. എസ്ഐമാരായ റിജുമോൻ, എഎസ്ഐമാരായ സജുമോൾ, രാജേഷ് കുമാർ,സിപിഒ രമ്യ…
Read Moreരാത്രിയിൽ ശക്തമായ കാറ്റും മഴയും; പുറത്തിറങ്ങിയതിന് പിന്നാലെ വീട് തകർന്നുവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം
അമ്പലപ്പുഴ: ശക്തമായ മഴയിൽ വീട് ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാടത്തറ മോഹനന്റെ വീടാണ് കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞുവീണത്. കാലപ്പഴക്കത്തെത്തുടർന്ന് വീട് അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞ രാത്രിയിൽ ശക്തമായ കാറ്റും മഴയുമുണ്ടായതിനെത്തുടർന്ന് ഭാര്യ വനജകുമാരി, മകൻ ഉണ്ണികൃഷ്ണൻ, മോഹനന്റെ സഹോദരി വിജയമ്മ എന്നിവർ രാത്രി 10ന് വീടിന് പുറത്തിറങ്ങി. മഴയിൽ രാത്രി രണ്ടോടെ വീട് നിലം പതിക്കുകയായിരുന്നു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു.
Read Moreമദ്യപാനത്തിനിടെ ചേരിതിരിഞ്ഞ് സംഘർഷം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്നു പേർകൂടി അറസ്റ്റിൽ
ഹരിപ്പാട്: സംഘർഷത്തിനിടയിൽ തോക്ക് ചൂണ്ടിയ സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു-27) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർ അറസ്റ്റിലായി. ഒരാൾ കൂടി പിടിയിലാകാൻ ഉണ്ട്. തോക്കു ചൂണ്ടി ഭീഷണി പെടുത്തിയ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായവർ. ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃക്കുന്നപ്പുഴ കെടിഡിസി യിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് പുളിക്കീഴ് ജംഗ്ഷനിൽ വച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്.
Read Moreതോടുകളില്‍ പോളശല്യം രൂക്ഷം; നീരൊഴുക്കും ഗതാഗതവും തടസപ്പെടുന്നു; അപ്പർകുട്ടനാട്ടിലെ ജനജീവിതം ദുസഹമാകുന്നു
എടത്വ: തോടുകളില്‍ പോളശല്യം രൂക്ഷം. ജലലഭ്യതയും നീരൊഴുക്കും ഗതാഗതവും തടസപ്പെടുന്നതായി ഗ്രാമവാസികള്‍. കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലയിലെ തോടുകളിലാണ് പോളശല്യം രൂക്ഷമായി ജനജീവിതം ദുഃസഹമായിത്തീരുന്നത്. തോടുകളില്‍ നീരൊഴുക്ക് പൂർണമായി തടസപ്പെടുമ്പോള്‍ ഇടത്തോടുകള്‍ ഏറെക്കുറെ നികന്ന അവസ്ഥയിലാണ്. വറവ് കാലം ആരംഭിക്കുന്നതിന് മുന്‍പേ തോടുകള്‍ പോളയും എക്കലും പുല്ലും നിറഞ്ഞ് നികന്നുതുടങ്ങിയിരുന്നു. യാത്രാബോട്ടുകള്‍ സഞ്ചരിക്കുന്ന പ്രധാന നദികളിലേയും അവസ്ഥ വ്യത്യസ്തമല്ല. നദികളുടെ ഇരുകരകളും നികന്ന അവസ്ഥയിലാണ്. ഗ്രാമീണജനത ജല ലഭ്യതയ്ക്കായി മുഖ്യമായി ആശ്രയിക്കുന്നത് തോടുകളെ യാണ്. ജല്‍ജീവന്‍ പദ്ധതിയില്‍ പൈപ്പ് സ്ഥാപിക്കല്‍ പല സ്ഥലങ്ങളിലും നടന്നതല്ലാതെ 2027 ഓടെ മാത്രമേ ജലവിതരണം നടക്കാന്‍ സാധ്യതയുള്ളൂവെന്ന് അധികാരികള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ തോടുകളില്‍ നിന്നുപോലും ജലം ലഭിക്കാതെ വന്നതോടെ ഗ്രാമവാസികള്‍ ഏറെ ദുരിതത്തിലാണ്. മുന്‍കാലങ്ങളില്‍ അതത് പഞ്ചായത്തുകള്‍ തോട് വ്യത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഏറെ നാളുകളായി ഒട്ടുമിക്ക…
Read Moreകരുതൽ തണലായി; ശശിധരനും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം
ഹരിപ്പാട്: ചോർന്നൊലിക്കുന്ന കൂരയിൽനിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയതിന്റെ ആശ്വാസത്തിലാണ് ശശിധരനും കുടുംബവും. ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ നിർമിച്ച് നൽകിയ 97-ാമത് വീടിന്റെ താക്കോൽദാനം കഴിഞ്ഞദിവസം നടന്നു. കായംകുളം കണ്ടല്ലൂർ വടക്ക് ഓണമ്പള്ളി ജംഗ്ഷനു സമീപം എസ്.എൽ. നിവാസിൽ ശശിധരനും കുടുംബത്തിനുമാണ് കരുതൽ കൂട്ടായ്മ തണലൊരുക്കിയത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ശശിധരൻ കാൻസർ ബാധിതനാണ്. ഭാര്യയും രോഗിയാണ്. രണ്ടു മക്കളോടൊപ്പം വെള്ളക്കെട്ടും ചോർച്ചയുമുള്ള ഒരു താത്കാലിക ഷെഡിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ചെറിയ മഴ പെയ്താൽ പോലും ഷീറ്റുമേഞ്ഞ വീടിനുള്ളിൽ വെള്ളം നിറയുമായിരുന്നു. ദുരിതപൂർണമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ട കരുതൽ ചെയർമാൻ ഷാജി കെ. ഡേവിഡ് മുൻകൈയെടുത്താണ് വീട് നിർമാണത്തിന് തുടക്കമിട്ടത്. 10 ലക്ഷം രൂപ ചെലവിൽ നാലു മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തി അഞ്ചു സെന്റ് നികത്തിയെടുത്താണ് വീട് പണിതത്. ബിഷപ് ഡോ. ജോഷ്വാ…
Read Moreഎന്‍ഡിഎ വലിയ വിജയം നേടും; ജി. സുധാകരനെ എന്‍ഡിഎയിലേക്കു സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി
ചേര്‍ത്തല: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍മന്ത്രി ജി. സുധാകരനെ എന്‍ഡിഎയിലേക്കു സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി. അദ്ദേഹം തയാറായാല്‍ എന്‍ഡിഎ വാതിലുകള്‍ തുറന്നിടുമെന്നും ചര്‍ച്ചകള്‍ക്കു താന്‍ മുന്‍കൈ എടുക്കുമെന്നു എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ കൂടിയായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ജി. സുധാകരനുമായി ദീര്‍ഘനാളത്തെ വ്യക്തികുടുംബബന്ധമുണ്ടെന്നും അതിന്റെ ഭാഗമാണ് വീട്ടിലെത്തിയതെന്നും തുഷാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇക്കുറി എന്‍ഡിഎ വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവിവാഹദിനത്തിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ആവണിയും ഷാരോണും വിവാഹിതരായി
ആലപ്പുഴ: വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണി പുതുജീവിതത്തിലേക്ക്.വിധിയെ തോൽപ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേക്കു ചേർത്തുപിടിക്കുകയായിരുന്നു തുമ്പോളി വളപ്പിൽ വീട്ടിൽ വി.എം. ഷാരോൺ. വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആവണിയെ ആശുപത്രിയിൽ വച്ചാണ് ഷാരോൺ താലി ചാർത്തിയത്. രണ്ടു മാസത്തെ ചികിത്സയ്ക്കുശേഷം ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. കഴിഞ്ഞവർഷം നവംബർ 21നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹദിവസം പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങൾക്കൊപ്പം കുമരകത്തേക്കു പോകുന്നതിനിടെ ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്കു മാറ്റി. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പൂർത്തിയാക്കിയശേഷമാണ് ക്ഷേത്രസന്നിധിയിൽ ഇരുവരും വിവാഹിതരായത്. ചേർത്തല ബിഷപ് മൂർ സ്കൂൾ അധ്യാപികയാണ് ആവണി. ചേർത്തല കെവിഎം കോളജ് ഓഫ്എൻജിനിയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസി. പ്രഫസറാണ് ഷാരോൺ.
Read Moreഞാൻ തന്നെയാണ് എല്ലാക്കാലവും എന്നൊരാൾ തീരുമാനിച്ചാൽ അയാൾ കമ്യൂണിസ്റ്റല്ലെന്ന് മന്ത്രി പി. പ്രസാദ്
ആലപ്പുഴ: തെരഞ്ഞെടുപ്പെത്തിയ സുപ്രധാനഘട്ടത്തിൽ ജി. സുധാകരൻ പാർട്ടിവിട്ടത് ഏതിരാളികൾക്ക് സഹായം പകരുന്നതായെന്ന് മന്ത്രി പി. പ്രസാദ്. ഒരു കമ്യൂണിസ്റ്റുകാരന് ചെയ്യാൻ കഴിയുന്ന നടപടിയല്ല അദ്ദേഹത്തിന്റേത്. ഞാൻ തന്നെയാണ് എല്ലാക്കാലവും എന്നൊരാൾ തീരുമാനിച്ചാൽ കമ്യൂണിസ്റ്റല്ല. രക്തസാക്ഷികൾ ഉൾപ്പെടെ അനേകായിരങ്ങൾ സൃഷ്ടിച്ചെടുത്തതാണ് കമ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയിൽ നിൽക്കുന്നവർക്ക് ആ ചിന്തയുണ്ടാകും. അതില്ലാത്തവർക്കാണ് പാർട്ടിക്കു പുറത്തേക്കു പോകേണ്ടിവരിക. തെരഞ്ഞെടുപ്പു ഘട്ടത്തിൽ നേതൃനിരയിൽ നിന്നൊരാൾ മാറിനിന്നത് എതിരാളികൾക്ക് ശക്തി പകരുന്നതായി. ഉൾപ്പാർട്ടി ജനാധിപത്യത്തിലെ വലിയ ഇടമാണ് സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.
Read More‘പൊളിറ്റിക്കൽ ക്രിമിനലുകൾ ആര്? എല്ലാമറിയുന്ന സുധാകരൻ കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരെന്ന് വെളിപ്പെടുത്തണം
ചെങ്ങന്നൂർ: സിപിഎം നേതാവ് ജി. സുധാകരൻ ഉന്നയിക്കുന്ന രാഷ്ട്രീയ ക്രിമിനൽ പരാമർശങ്ങളിൽ മറുപടിയുമായി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി. രാഷ്ട്രീയ ക്രിമിനലുകൾക്കെതിരേയാണ് തന്റെ പോരാട്ടമെന്ന് അവകാശപ്പെടുന്ന സുധാകരൻ, കൃഷ്ണപിള്ള സ്മാരകം തകർത്തതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ ജി. സുധാകരൻ അറിയാതെ ഒരില പോലും അനങ്ങാത്ത രാഷ്ട്രീയ സാഹചര്യമുള്ളപ്പോഴാണ് കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെട്ടത്. ഇത് ചെയ്തത് സിപിഎമ്മുകാരാണെന്നും ഇതിനു പിന്നിലെ വ്യക്തമായ അറിവ് സുധാകരനുണ്ടെന്നും സന്ദീപ് വാചസ്പതി ആരോപിച്ചു. അമ്പലപ്പുഴയിൽ എച്ച്. സലാം സ്ഥാനാർഥിയായപ്പോൾ അദ്ദേഹം എസ്ഡിപിഐ ഏജന്റാണെന്ന് ആരോപിച്ച് പോസ്റ്ററുകൾ ഉയർത്തിയത് ബിജെപി അല്ല, മറിച്ച് സിപിഎമ്മിലെ ഒരു വിഭാഗം തന്നെയാണ്. ഇക്കാര്യത്തിലും സുധാകരന് വ്യക്തമായ അറിവുണ്ട്. രാഷ്ട്രീയ ക്രിമിനലുകൾക്കെതിരേയുള്ള സുധാകരന്റെ കലഹം ആത്മാർഥമാണെങ്കിൽ ഈ കാര്യങ്ങളിലെല്ലാം അദ്ദേഹം മൗനം വെടിയണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.
Read More