പെരുന്പടവ്: കൃഷിയെ ജീവനുതുല്യം സ്നേഹിച്ച് ഒരു യുവകർഷകൻ. പെരുന്പടവ് കരിപ്പാലിലെ കപ്പൂര്‍ ഷാജിയാണ് കൃഷി ലഹരിയാക്കി മാറ്റിയിരിക്കുന്നത്. കൃഷിയോടുള്ള സ്നേഹം കൂടുതൽ വിളകളിലേക്കും ഫലവർഗങ്ങളിലേക്കും ആകർഷിച്ചപ്പോൾ ഷാജിയുടെ കൃഷിയിടം ഒരു കൃഷിപാഠശാലയുടെ അനുഭൂതിയാണു പകരുക. പൂർവികർ കൃഷിചെയ്തിരുന്ന എല്ലാ വിളകളും തന്നെ ഷാജിയുടെ പുരയിടത്തിലുണ്ട്. പച്ചക്കറികൾക്കൊപ്പം കിഴങ്ങുവർഗങ്ങളും ഫലവർഗങ്ങളും മുട്ട, പാൽ, മത്സ്യം എന്നിവയെല്ലാം സ്വന്തം കൃഷിയിടത്തിലുണ്ട്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിക്കുന്ന ഷാജി കൃഷിരീതികൾ മറ്റുള്ളവർക്ക് പകർന്നുനൽകുന്നതിൽ ഒരു മടിയും കാണിക്കാറില്ല. പയർ, പാവൽ, കക്കിരി, താലോലി, നിത്യവഴുതന, മുരിങ്ങ, നാരകം, കറിവേപ്പ്, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, ചേന്പ്, കപ്പ, പപ്പായ, മുളക് തുടങ്ങി പച്ചക്കറി കടകളിൽ കിട്ടുന്ന എല്ലാ ഇനങ്ങളുംകൊണ്ട് ഷാജിയുടെ കൃഷിയിടം സന്പന്നം. കിഴങ്ങിന്റെ ആവശ്യത്തിനുള്ളതും കറിവയ്ക്കാൻ തണ്ടുമാത്രം ഉപയോഗിക്കുന്ന ഇനവുമുൾപ്പെടെ വ്യത്യസ്തയിനം ചേന്പുകളും അഞ്ചു വ്യത്യസ്ത ഇനത്തിലുള്ള ചീരയും കൃഷിയിടത്തിലുണ്ട്.…
Read MoreCategory: Kannur
ഇതരസംസ്ഥാന തൊഴിലാളികളുടെ പണവുമായി മുങ്ങിയ യുവാവ് സിസിടിവി കാമറയില്‍ കുടുങ്ങി; മോഷണംപോയത് 13,000 ത്തിലധികം രൂപ
ബദിയഡുക്ക: ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന കെട്ടിടത്തില്‍ നിന്ന് പണവുമായി മുങ്ങിയ ആള് സിസിടിവി കാമറയില്‍ കുടുങ്ങി. ബദിയഡുക്ക ടൗണിലെ ഒരു കെട്ടിടത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ താഴത്തെ നിലയില്‍ സൂക്ഷിച്ച ബാഗിലുണ്ടായിരുന്ന 13,000 ത്തിലധികം രൂപയാണ് മോഷണംപോയത്. മുകളിലത്തെ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ താഴത്തെ നിലയിലാണ് പണമടങ്ങിയ ബാഗും വസ്ത്രങ്ങളും സൂക്ഷിക്കുന്നത്. ഇത് സംബന്ധിച്ചു പോലീസില്‍ വിവരം അറിയിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്നാണ് പരാതി. ഈ കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലിലെ സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് മുറിക്കകത്തേക്കു പോകുന്നതും തുടര്‍ന്നു പണമെടുത്ത് ഓടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കന്യപാടി, മാന്യ തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായരീതിയില്‍ മോഷണം നടന്നിരുന്നുവെങ്കിലും അന്നു നല്കിയ പരാതികളില്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Read Moreവിടാതെ, വടക്കു-കിഴക്കൻ കാറ്റ്; നാല് ജില്ലകളിൽ ശനിയാഴ്ചയും ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കോട്ടയം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ശനിയാഴ്ചയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, ആലപ്പുഴ ജില്ലകളിലാകും ചൂട് കൂടുക. ഇവിടങ്ങളിൽ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വടക്കു-കിഴക്കൻ കാറ്റിന്റെ സ്വാധീനമാണ് ചൂട് കൂടാൻ കാരണമാകുന്നത്. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. കോട്ടയത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണ് താപനില. ഉച്ചസമയങ്ങളിൽ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർജലീകരണം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
Read Moreവെബ്സൈറ്റിലെ അബദ്ധങ്ങള്‍! പ്രവാസികൾക്ക് ദുരിതമായി വോട്ടുചേർക്കൽ
തൃക്കരിപ്പൂർ: പ്രവാസികളായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ദുരിതം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തുറന്നുവെച്ച വെബ്സൈറ്റിലെ അബദ്ധങ്ങളാണ് പ്രവാസികളെ ദുരിതത്തിലാക്കിയത്. സംസ്ഥന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സൈറ്റിലാണ് വോട്ടുചേർക്കാൻ തയാറാക്കിയിട്ടുള്ളത്. പ്രവാസി വോട്ടർമാർക്കായി രജിസ്ട്രേഷനും ഓൺലൈൻ സ്ഥിതി അറിയാനുള്ള ലിങ്കും പ്രത്യേകമായി സൈറ്റിൽ നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ പ്രവാസി വോട്ടർ രജിസ്ട്രേഷൻ വഴി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രിന്റ് ചെയ്തെടുക്കുമ്പോൾ തെറ്റുകളുടെ ഘോഷയാത്രയാണ്. ഫോറം എച്ചിന്റെ ഒന്നാം ഭാഗത്തിൽ ജനനത്തീയതി എന്തുകൊടുത്താലും അച്ചടിച്ചുവരുന്നത് അപേക്ഷ കൊടുക്കുന്ന തീയതിയാണ്. പാസ്പോർട്ട്, വിസ സംബന്ധിച്ച വിവരങ്ങൾ നൽകുന്നിടത്ത് ഇഷ്യു ചെയ്ത തീയതി, കാലാവധി തീരുന്ന തീയതി എന്നിവയൊക്കെയും അപേക്ഷാ തീയതിയാണ് വരുന്നത്. പതിനെട്ട് വയസ് തികയാൻ ഒരുദിവസം ബാക്കിയുണ്ടായാൽ പോലും അപേക്ഷ നിരസിക്കപ്പെടുന്നതാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ സൈറ്റിലുള്ള ക്രമീകരണം. തുടർച്ചയായ…
Read Moreദയനീയ അവസ്ഥ! കോടതി മുറ്റത്തെത്തിയ മൂർഖൻ പാമ്പിനെ അകത്ത് കയറാൻ അനുവദിക്കാതെ തുരത്തിയോടിച്ച ജാനകി; കോടതി വളപ്പിൽ മുറിവേറ്റ് അവശനിലയിലായ നായയ്ക്ക് പുനർജന്മം
ശ്രീകണ്ഠപുരം: പെരുവളത്ത്പറമ്പ് ഗ്രാമീണ കോടതി വളപ്പിൽ മുറിവേറ്റ് അവശനിലയിലായിരുന്ന നായയ്ക്ക് പുനർജൻമം. ഒരു വർഷത്തോളമായി കോടതി വളപ്പിൽ അന്തേവാസിയായിരുന്ന നായ ഒരാഴ്ചയോളമായി മുറിവു പറ്റി ആവശ നിലയിലായിരുന്നു. ദയനീയ അവസ്ഥകണ്ട കോടതി ജീവനക്കാർ നായയെ രക്ഷിക്കാൻ യാതൊരു വഴിയും കാണാതായതോടെ ഇരിക്കൂർ പഞ്ചായത്തിന്റെ സഹായം തേടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അനസ്, സെക്രട്ടറി എൻ.യു. ഇബ്രാഹിം എന്നിവരുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് ജീവനക്കാരായ പി.കെ. രാജേഷ്, കെ.കെ. റഷീദ് എന്നിവർ ഇരിക്കൂർ വെറ്ററിനറി സർജൻ നിത്യ ചാക്കോയെ കോടതി വളപ്പിൽ എത്തിച്ച് നായയെ ചികിൽസിക്കുകയായിരുന്നു. വഴിയരികിൽ ഉപേക്ഷിച്ചു പോയ നായകുട്ടി ഒരു വർഷം മുമ്പാണ് കോടതി വളപ്പിൽ എത്തിയത്. ജീവനക്കാർ ഭക്ഷണത്തിന്റെ പങ്കു നൽകി നായകുട്ടിയെ ജാനകി എന്ന് പേരിട്ടു വിളിച്ചു. രണ്ട് മാസം മുമ്പ് കോടതി മുറ്റത്തെത്തിയ മൂർഖൻ പാമ്പിനെ അകത്ത് കയറാൻ അനുവദിക്കാതെ തുരത്തിയോടിച്ചതോടെയാണ് ജാനകി…
Read Moreനാലു വർഷം മുൻപ് ജാമ്യത്തിലിറങ്ങി ഗൾഫിലേക്ക് കടന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
മാഹി: നാലു വർഷം മുൻപ് ജാമ്യത്തിലിറങ്ങി ഗൾഫിലേക്ക് കടന്നുകളഞ്ഞ പ്രതിയെ പള്ളുർ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകൻ ചാലക്കര വാണിയങ്കണ്ടിയിൽ സോഡിയാക്കിനെ (26) യാണ് അറസ്റ്റ് ചെയ്തത്. 2016ൽ നടന്ന സിപിഎം-ബിജെപി അക്രമത്തെ തുടർന്നാണ് സോഡിയാക്കിനെ റിമാൻഡ് ചെയ്തിരുന്നത്. ചെമ്പ്ര വായനശാലയ്ക്ക് സമീപം സിപിഎം പ്രവർത്തകൻ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് അക്രമിച്ചതായാണ് കേസ്. നാട്ടിലെത്തിയ വിവരത്തെ തുടർന്നാണ് ഇയാളെ പള്ളൂർ എസ്ഐ സെന്തിൽ കുമാർ അറസ്റ്റ് ചെയ്തത്. മാഹി കോടതി റിമാൻഡ് ചെയ്തു.
Read Moreനീട്ടിവളര്‍ത്തിയ മുടി വിനയായി! കണ്ണവത്തെ പീഡന ശ്രമത്തില്‍ പ്രതികളെ വലയിലാക്കിയതു പോലീസിന്റെ സമർഥമായ അന്വേഷണം
കൂത്തുപറമ്പ്: കണ്ണവത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാനായത് പോലീസിന്റെ സമർഥമായ അന്വേഷണത്തിലൂടെ. രണ്ടു പേർ ചേർന്നാണു കഴിഞ്ഞ ദിവസം ബസ് ഷെൽട്ടറിനു സമീപംവച്ചു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതികളിൽ ഒരാളായ കണ്ണവം പൂഴിയോട്ടെ രാജേഷിനെ (41) മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. മുടിനീട്ടി വളർത്തിയ ആളായതിനാൽ ഇതു മാത്രമേ ഇയാളെ കണ്ടെത്താൻ വഴിയുണ്ടായിരുന്നുള്ളൂ. ടൗവ്വൽ കൊണ്ടു രണ്ടുപേരും മുഖം മറച്ചിരുന്നു. കൂട്ടുപ്രതിയായ ഇയാളുടെ ബന്ധുവായ കോളയാട്ടെ ദർശികിനെ (20) കോഴിക്കോട് വെച്ചും കസ്റ്റഡിയിലെടുത്തു. ബിടെക് വിദ്യാർഥിയാണ് ഇയാൾ. പുലർച്ചെ 6.30 ഓടെയായതിനാൽ പരിസരത്തൊന്നും ആളുകൾ ഉണ്ടായിരുന്നില്ല. തത്സമയം മത്സ്യം കൊണ്ടുവരികയായിരുന്ന വണ്ടി എത്തിയതോടെ പ്രതികൾ ഓടിപ്പോവുകയായിരുന്നു. തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ, കണ്ണവം എസ്ഐ കെ.കെ.പ്രശോഭ്, ഗ്രേഡ് എസ്ഐ അനീന്ദ്രൻ, സീനിയർ സിവിൽ ഓഫീസർ ലത എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.
Read Moreകണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; തലശേരിയിൽ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരേ കേസ്
തലശേരി: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തും കടമുറി തരപ്പെടുത്തി തരാമെന്നു പറഞ്ഞും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ തലശേരി പോലീസ് കേസെടുത്തു. 2017 മുതൽ 2020 വരെയാണ് സംഭവം. തലശേരി ജില്ലാ കോടതിക്കു സമീപം താമസിക്കുന്ന വിപിൻ ദാസ്, ഭാര്യ ഷീബ, ഒഞ്ചിയത്തെ അരുൺകുമാർ, ഭാര്യ അജിത, വിനോദ് കുമാർ എന്നിവർക്കെതിരേയാണ് കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുള്ളത്. മാഹി പന്തക്കൽ തുണ്ടിപ്പമ്പത്ത് റജുൻ ലാലിനാണ് തട്ടിപ്പിൽ കുടുങ്ങി 25 ലക്ഷത്തോളം നഷ്ടപ്പെട്ടിട്ടുള്ളത്.
Read Moreആയുധ പരിശീലനം ? കൊഴുമ്മലില്‍ നായകൾക്ക് വെട്ടേല്‍ക്കുന്നു; നായ്ക്കളെ കാണാതാവുന്നതും വെട്ടേറ്റ് ചാകുന്നതുമായ നായ്ക്കളുടെ എണ്ണവും ദിനം പ്രതി കൂടുന്നു; നാട്ടുകാരുടെ സംശയങ്ങൾ ഇങ്ങനെയൊക്കെ….
പയ്യന്നൂര്‍: കരിവെള്ളൂര്‍ പെരളം കൊഴുമ്മലില്‍ നായ്ക്കള്‍ വെട്ടേറ്റു ചാവുന്നത് പതിവാകുന്നു. കണിയന്കുന്ന്, മലാപ്പ് പ്രദേശങ്ങളിലാണ് നായ്കള്‍ക്ക് വെട്ടേല്‍ക്കുന്നതും ചാവുന്നതും. അഞ്ച് ദിവസം മുമ്പാണ് ഒരു നായയുടെ കാലിനും നെഞ്ചിനും വെട്ടേറ്റതായി കാണപ്പെട്ടത്. വാഹനമിടിച്ചതായിരിക്കുമെന്ന ചിന്തയില്‍ പരിക്കേറ്റ നായ്ക്ക് ചികിത്സ ലഭ്യമാക്കിയിട്ടും ചാകുകയായിരുന്നു. അടുത്ത ദിവസവും മറ്റൊരു നായ്ക്ക് സമാനരീതിയില്‍ വെട്ടേറ്റതായി കണ്ടതോടെയാണ് നാട്ടുകാരില്‍ സംശയമുടലെടുത്തത്. മൂന്ന് നായ്ക്കള്‍ ഇതിനകം വെട്ടേറ്റ് ചത്തു. പലരുടേയും നായ്ക്കളെ കാണാതായിട്ടുമുണ്ട്. സംഭവങ്ങളുടെ തുടര്‍ച്ചയായി ഇന്നലെ വരെ നിരവധി നായ്കള്ക്കാണ് ഈ പ്രദേശങ്ങളില്‍ വെട്ടേറ്റത്. ഇന്നലെ മാത്രം മൂന്ന് വീടുകളിലെ നായ്കള്‍ക്ക് വെട്ടേറ്റു. ഈ സംഭവങ്ങളിലൂടെ ഈ പ്രദേശങ്ങളില്‍ ആയുധ പരിശീലനം നടക്കുന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരില്‍ പരിഭ്രാന്തി ഉടലെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാമന്തളി വടക്കുമ്പാട് പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ നായ്കള്‍ക്ക് വെട്ടേറ്റതായി കാണപ്പെട്ടിരുന്നത്. മാസങ്ങളായി പയ്യന്നൂരിലും പരിസരങ്ങളിലും നില നില്ക്കുന്ന സമാധാന…
Read Moreപയ്യന്നൂരിൽ അക്രമം തുടരുന്നു ! വെള്ളൂരിൽ തട്ടുകടയും സിആര്‍പിഎഫ് ജവാന്റെ കാറും തകർത്തു
പയ്യന്നൂര്‍: കാറമേല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികളുടെ വീടിനും സ്ഥാപനത്തിലും അക്രമുണ്ടായതിന് പിന്നാലെ സിആര്‍പിഎഫ് ജവാന്റെ കാറിനും തട്ടുകടയ്ക്കും നേരേയും അക്രമം. പെരുങ്കളിയാട്ട സംഘാടക സമിതി കണ്‍വീനറും ഓട്ടോ തൊഴിലാളി യൂണിയന് സിഐടിയു ഡിവിഷന് കമ്മിറ്റി ഭാരവാഹിയുമായ വെള്ളൂരിലെ പിവി.പത്മനാഭന്റെ മകന് സിആര്‍പി ജവാന് അഭിജിത്തിന്റെ കാറിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമം നടന്നത്. പെരുങ്കളിയാട്ടത്തില്‍ പങ്കെടുക്കുന്നതിനായി അവധിക്ക് വന്ന അഭിജിത്ത് ദുബായിലേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കുന്നതിനായി പോയശേഷം രാത്രി പന്ത്രണ്ടോടെയാണ് കാറില്‍ തിരിച്ചെത്തിയത്.ഇന്ന് രാവിലെയാണ് കാറിന്റെ നാല് ടയറുകളും കുത്തിക്കീറി നശിപ്പിച്ചതായി കണ്ടെത്തിയത്. വെള്ളൂർ ജനതാപാൽ സൊസൈറ്റിക്കു സമീപം തട്ടുകട നടത്തുന്ന എം.അബുവിന്റെ തട്ടുകട തകർത്ത അക്രമിസംഘം കടയിലെ സാധനങ്ങൾ എടുത്തുകൊണ്ടുപോയി.
Read More