കോഴിക്കോട്: എം.കെ. രാഘവൻ എംപിക്ക് കുന്നംകുളത്തിന്റെ മാപ്പ് നൽകിയ കോഴിക്കോട് ജില്ലാ കളക്ടർ എൻ. പ്രശാന്തിന് മാപ്പില്ല. പ്രശാന്തിനെ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് പ്രശാന്തിനെ സ്ഥലംമാറ്റാൻ തീരുമാനമായത്. ടൂറിസം ഡയറക്ടറായ യു.വി. ജോസിനെയാണ് പുതിയ കളക്ടറായി നിയമിക്കാനും തീരുമാനിച്ചു. എന്നാൽ പ്രശാന്തിന് നൽകേണ്ട പുതിയ ചുമതലയെപ്പറ്റി മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ലെന്നാണ് വിവരം. നേരത്തെ എം.കെ. രാഘവൻ എംപിയും പ്രശാന്തുമായുള്ള തർക്കം ഏറെ ബഹളമുണ്ടാക്കിയതായിരുന്നു. എംപി ഫണ്ട് വിനിയോഗത്തിന് കളക്ടർ തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് രാഘവൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ അധിക്ഷേപിച്ച പ്രശാന്ത് മാപ്പ് പറയണമെന്നും രാഘവൻ ആവശ്യപ്പെട്ടിരുന്നു. മാപ്പ് ആവശ്യപ്പെട്ട രാഘവനെ പരിഹസിച്ച് കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് പ്രശാന്ത് അന്ന് മറുപടി നൽകിയിരുന്നത്. പ്രശാന്ത് തന്റെ ഒൗദ്യോഗിക വാഹനം ദുരുപയോഗം…
Read MoreCategory: Kannur
നീയൊന്നും നന്നാവത്തില്ല..! മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള സമാധാന യോഗത്തിന് മണിക്കൂറുകൾക്ക് മുൻപ് തലശേരി ചാലിൽ ബോംബേറ്; ആർക്കും പരിക്കില്ല
തലശേരി: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സമാധാന ചർച്ച നടക്കാൻ മണിക്കൂർ ബാക്കി നിൽക്കെ തലശേരിയിൽ ബോംബേറ്. നഗരത്തോട് ചേർന്നുള്ള ചാലിലാണ് ഇന്നലെ രാത്രി ഒന്പതോടെ ഉഗ്ര സ്ഫോടനം നടന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ റോഡിലാണ് സ്ഫോടനം നടന്നത്. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം കേട്ട ജനങ്ങൾ പരിഭ്രാന്തിയിലായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞ് ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. സ്ഥലത്തു നിന്നും ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചാലിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയിരുന്നു. ചാലിൽ പ്രദേശത്ത് നിലനിൽക്കുന്ന സമാധാനന്തരീക്ഷം തകർക്കാനുള്ള ഫാസിസ്റ്റ്-മാർക്സിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമാണ് ഇന്നലെ രാത്രി നടന്ന ബോംബേറെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നിലക്കു നിർത്താൻ പോലീസ് തയാറാകണമെന്നും മുസ്്ലിം യൂത്ത് ലീഗ് തലശേരി മണ്ഡലം പ്രസിഡന്റ് തസ്ലീം…
Read Moreചോദിക്കാനും പറയാനും ആളില്ല..! വെളിച്ചെണ്ണയിൽ ഉപയോഗശൂന്യമായ ഓയിൽ ചേർ ത്തുള്ള വിൽപന വ്യാപകം; ലാഭം കിട്ടണ മെങ്കിൽ മായം ചേർത്തേപറ്റൂകർഷകൻ
നിലന്പൂർ: അഴിമതിയും കെടുകാര്യസ്ഥതയും മൂലം ജില്ലയിലെ ഭക്ഷ്യ സുരക്ഷാ പരിശോധന അവതാളത്തിൽ. ഉപയോഗശൂന്യമായ ഓയിൽ പ്രത്യേക കെമിക്കൽ ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് വെളിച്ചെണ്ണയിൽ കൂട്ടിച്ചേർക്കുന്നത്. ഇങ്ങിനെ ലഭിക്കുന്ന വെള്ള നിറത്തിലുള്ള ദ്രാവകം കൂടുതൽ അളവിലുള്ള വെളിച്ചെണ്ണയിൽ ചേർത്തിയാണ് വിൽപ്പന. സാധാരണ ശുദ്ധമായ വെളിച്ചെണ്ണ തണുപ്പു കാലത്ത് തണുത്തുറഞ്ഞ് കട്ടയാവും. എന്നാൽ മായം കലർന്നത് ഓയിൽ പോലെ ദ്രവരൂപത്തിലാണ് കാണപ്പെടുക. പുറമെ വെളിച്ചെണ്ണയുടെ മണം ലഭിക്കുന്ന രാസവസ്തുവും ചേർക്കും. എന്നാൽ പാചകം ചെയ്യുന്പോൾ ഈ ഗന്ധം നിലനിൽക്കില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. വൃത്തിയിൽ പാക്ക് ചെയ്ത് വിപണയിലെത്തിക്കുന്നതിനാൽ കൂടുതൽ ആളുകൾ വാങ്ങുന്നുണ്ട്. എന്നാൽ ഒരു ലിറ്റർ വെളിച്ചെണ്ണ കിട്ടണമെങ്കിൽ 1.5 കിലോ കൊപ്ര ആട്ടണം. ഇതിന് വരുന്ന 133 രൂപയടക്കം 150 രൂപയെങ്കിലും ചെലവ് വരും. ഇതാണ് 130 മുതൽ 140 രൂപക്ക് വിൽക്കുന്നത്. കൃത്രിമ വസ്തുക്കൾ ചേർക്കാതെ ഈ വിലക്ക്…
Read Moreരക്തസാക്ഷികൾക്ക് മരണമില്ല..! അമ്മ മനസിന്റെ തേങ്ങലടങ്ങാത്ത വീട്ടിലേക്ക് വിഎസ് എത്തുന്നു; “യഥാർഥ കമ്മ്യൂണിസ്റ്റിന് ‘ അഭിവാദ്യമർപ്പിച്ച് സോഷ്യൽ മീഡിയ
നാദാപുരം: പാന്പാടി നെഹ്റൂ എൻജിനിയറിംഗ് കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വളയം പൂവംവയൽ ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് പുന്നപ്ര സമരനായകൻ വി.എസ്. അച്യുതാനന്ദൻ എത്തുന്നു. മരണം നടന്ന് 41-ാം ദിനത്തോടടുക്കുന്പോൾ അമ്മ മഹിജയ്ക്ക് സാന്ത്വനമേകാനും ജിഷ്ണുവിന്റെ മരണം രക്തസാക്ഷിത്വമാണെന്ന പ്രഖ്യാപിക്കാനുമാണ് വിഎസ് വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തുന്നത്. ജിഷ്ണുവിന് ഏറെ പ്രിയങ്കരനായ നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മഹിജയെ കാണാൻ എത്തിയില്ലെന്ന വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് 16ന് വിഎസ് പാർട്ടി ഗ്രാമത്തിലെത്തുന്നത്. വിഎസിന്റെ വരവ് അറിഞ്ഞതോടെ വാട്സ് ആപ്പ്്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ച് പോസ്റ്റുകളും ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മ മനസിന്റെ കണ്ണീരൊപ്പാൻ എത്തുന്ന “യഥാർഥ കമ്മ്യൂണിസ്റ്റ്’ സഖാവ് വിഎസിന് അഭിവാദ്യം എന്ന പോസ്റ്റുകളാണ് വൈറലാകുന്നത്. പുന്നപ്ര സമര നായകൻ എന്നും ജനപക്ഷത്താണെന്നും ചില പോസ്റ്റുകൾ പറയുന്നു. തന്റെ ഏഴാം വയസിൽ നഷ്ടപ്പെട്ട…
Read Moreആകാശവാണിയിൽ ഇന്ന് നമ്മൾ പരിചയ പ്പെടുന്നത് പിലിക്കോട് കല്ലത്ത് കൃഷ്ണന്റെ റേഡിയോ ആസ്വാദനത്തിന്റെ അമ്പതാണ്ട്
ഉറുമീസ് കുത്തോട്ടുങ്കൽ ചെറുവത്തൂർ: കാലം പുതിയ കാഴ്ചകൾക്ക് കണ്ണ് കൊടുത്തപ്പോഴും റേഡിയോയെ നെഞ്ചോട് ചേർത്ത ഗ്രന്ഥശാല പ്രവർത്തകനും കർഷകനായ പിലിക്കോട് പടുവളത്തെ കല്ലത്ത് കൃഷ്ണൻ റേഡിയോ സ്നേഹത്തിന് അന്പതാണ്ട്. രാവിലെ കൃഷിയിടത്തിലേക്കും പശുത്തൊഴുത്തിലേക്കും റേഡിയോയിലെ കാര്യങ്ങൾ കേട്ടറിഞ്ഞ ശേഷമാണ് ഇറങ്ങുക. തിരിച്ചെത്തിയാലും ഇതിനു മാറ്റമില്ല. പിലിക്കോട്ടെ മലപ്പ്പാടാളം പാടശേഖരത്തിലും അറുവപ്പാടും വറക്കോട്ട് വയലിലും നെൽകൃഷിയുടെ ജോലികളിൽ വ്യാപൃതനായി തിരിച്ചെത്തിയാൽ വാർത്തയും വിശേങ്ങളും അറിയാൻ വീട്ടിലെ റേഡിയോ ആണ് ആശ്രയം. ചെറുപ്രായം മുതൽ ശബ്ദത്തിന്റെ മാസ്മരികത നിറക്കുന്ന റേഡിയോ ഹരമായിരുന്നു കൃഷ്ണന്. എന്നാൽ ഇപ്പോൾ പകൽ സമയം നെൽകൃഷി പണിയും കറവ പശുക്കളുടെ പരിപാലനവും കഴിഞ്ഞു വീട്ടിൽ നിന്നും നേരെ പടുവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിആർസി ലൈബ്രറിയിലേക്കാണ്. ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനായി നാലു പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടെ എത്തിയാൽ റേഡിയോ കേൾവി പുനരാരംഭിക്കും. ഗ്രന്ഥാലയത്തിലെ പഴയ വാൾവ് റേഡിയോ…
Read Moreതലശേരിയിലെ നല്ല കാര്യം; പോലീസും സന്നദ്ധസംഘടനകളും നഗരത്തിൽ അലഞ്ഞുനടക്കുന്നവരെ കണ്ടെത്തി പുനരധിവ സിപ്പിച്ചു
തലശേരി: ജനമൈത്രി പോലീസും തലശേരി നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്നു നടത്തിയ സ്നേഹക്കൂട്ടായ്മയിൽ തെരുവോര മനുഷ്യർക്ക് പുതുജീവൻ. തലശേരി നഗരത്തിൽ അലഞ്ഞുനടന്ന അറുപതിലേറെ പേരെയാണ് പോലീസും സന്നദ്ധസംഘടനകളും ചേർന്ന് ഇന്നലെ രാവിലെ തലശേരി ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് വൃത്തിഹീനമായ സാഹചര്യത്തിൽ ജടപിടിച്ച മുടിയും മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി നഗരത്തിന്റെ മുക്കിലും മൂലയിലും കഴിഞ്ഞിരുന്ന സ്ത്രീകളടക്കമുള്ളവരെയാണ് പോലീസിന്റെ നേതൃത്വത്തിൽ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ഇതോടെ നെസ്റ്റ് 2017 എന്നു പേരിട്ട പുനരധിവാസ പ്രവർത്തനം വിജയകരമായി. സാമൂഹികപ്രവർത്തകരായ ബാബു പാറാൽ, എൻ.നൗഷാദ്, പി.പി. മൊയ്തു, പി.സാദിഖ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. ഡിവൈഎസ്പി ഓഫീസ് കോന്പൗണ്ടിലെത്തിച്ച തെരുവുമക്കളെ മുടിമുറിച്ചും കുളിപ്പിച്ചും പുതുവസ്ത്രങ്ങൾ അണിയിച്ചും ഉന്മേഷവാൻമാരാക്കിയശേഷം വിദഗ്ധ മെഡിക്കൽ സംഘത്തെക്കൊണ്ട് രോഗനിർണയവും നടത്തി. ഡോക്ടർമാരായ എം.മധുസൂദനൻ, ദേവരാജ്, എസ്.ആർ. പുഷ്പരാജ്, അജിത്കുമാർ, സജീവ്, രാജീവ് രാഘവൻ എന്നിവരാണ് പരിശോധന നടത്തി സൗജന്യമായി…
Read Moreജീവിക്കാനുള്ള മോഹംകൊണ്ടാ..! ക്വാറിയിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് റോഡിലിരുന്ന് വയോധികയുടെ സത്യഗ്രഹ സമരം
മുക്കം: വീടിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് ജീവനും സ്വത്തിനുംസംരക്ഷണമാവശ്യപെട്ട് വയോധികയും പേരക്കുട്ടികളും ക്വാറിക്ക് മുന്നിൽ സത്യഗ്രഹ സമരമാരംഭിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പുതിയ നിടത്ത് പ്രവർത്തിക്കുന്ന ചേലൂപ്പാറ ക്വാറിക്കെതിരെയാണ് പാലത്തിൽ ഏലിക്കുട്ടി (76) പേരമക്കളായ മരിയ (7) ജസ് ബിൻ (13) അജലോ (12) എന്നിവർ സമരമാരംഭിച്ചത്. തങ്ങളുടെ വീടിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നുള്ള പ്രകന്പനം കാരണം വീടിന് പല ഭാഗത്തും വിളളൽ സംഭവിച്ചതായി ഇവർ പറഞ്ഞു. ക്വാറിയിൽ നിന്നുള്ള പൊടി കാരണം അലർജി ഉൾപ്പെടെയുള്ള രോഗങ്ങൾ മാറുന്നില്ല. ഇതു സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലന്നും ഇവർ പറയുന്നു.കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നുള്ള വലിയ കല്ല് വീടുമുറ്റത്ത് തെറിച്ച് വീണ് ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്. ഇത്തരത്തിൽ തങ്ങളനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം തേടിയാണ് ഇവർ സമരമാരംഭിച്ചത്.അതിനിടെ പ്രദേശത്ത് ക്വാറിക്ക് പുറമെ ക്രഷർ യൂനിറ്റ്…
Read Moreഅത്തരക്കാർക്ക് പുറത്ത് പോകാം..! സദാചാര ഗുണ്ടായിസം എസ്എഫ്ഐ വച്ചുപൊറുപ്പിക്കില്ലെന്ന് വിക്രം സിംഗ്
സ്വന്തം ലേഖകൻ കോഴിക്കോട്: സദാചാര ഗുണ്ടായിസം കാന്പസിനകത്തും പുറത്തും വച്ചുപൊറുപ്പിക്കില്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിക്രം സിംഗ്. എസ്എഫ്ഐ സദാചാര ഗുണ്ടായിസത്തിനെതിരാണെന്നും അതിൽ ഒരു കാലത്തും മാറ്റമുണ്ടാവില്ലെന്നും വിക്രം സിംഗ് “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. സംഘടനയിൽ സദാചാര ബോധം വച്ചുപുലർത്തുന്നവരെ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എതിരാളികളെ ലൈംഗികമായി അധിക്ഷേപിക്കുന്നതും സംഘടനാ നയമല്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കണമെന്ന് കീഴ്കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നതാണ് എസ്എഫ്ഐ നിലപാട്. അതിൽനിന്നും വ്യതിചലിക്കുന്നവർ സംഘടന വിട്ടു പോകുന്നതാണ് നല്ലത്. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകിരക്കാൻ സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഭവം ദൗർഭാഗ്യകരമാണ്. സംഭവത്തിൽ പങ്കുള്ള പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വിക്രം സിംഗ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നാടകം കാണാനായി യൂണിവേഴ്സിറ്റി കോളജിലെത്തിയ ജിജേഷിന് മർദനമേറ്റിരുന്നു. സദാചാര പോലീസ്…
Read Moreമാർഗം മുടക്കിയ ഹനുമാനെ മാറ്റി..! റോഡ് നിർമാണം തടസപ്പെടുത്തിയ ഹനുമാൻ സേന പ്രവർത്തകനെ തടവിലാക്കി റോഡ് നിർമിച്ചു
മുക്കം: റോഡ് നിർമാണം തടസപ്പെടുത്തുന്ന ഹനുമാൻ സേന പ്രവർത്തകനേയും ബന്ധുക്കളേയും, കരുതൽ തടങ്കലിലാക്കിയശേഷം പട്ടികജാതി കോളനിയിലേക്ക് റോഡ് നിർമിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ ഇടവഴിക്കടവിന് സമീപം പുതുക്കുടികുന്ന് കോളനിയിലേക്കുള്ള റോഡ് നിർമാണമാണ് നാട്ടുകാരും ഗ്രാമപ ഞ്ചായത്തും ചേർന്ന് നടത്തിയത്. ഹനുമാൻ സേന പ്രവർത്തകനും കോളനിവാസിയുമായ രാജേഷിനേയും ബന്ധുക്കളേയും പോലീസ് കരുതൽ തടങ്കലിലാക്കിയ ശേഷമാണ് മാസങ്ങളുടെ കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമിട്ട് പ്രദേശത്തുകാരുടെ റോഡെന്ന സ്വപ്നം പൂവണിഞ്ഞത്. തങ്ങളുടെ ഇഷ്ടവും താത്പര്യവും പരിഗണിച്ചല്ല റോഡ് നിർമിക്കുന്നതെന്ന് ആരോപിച്ച് രാജേഷും കുടുംബവും നിരന്തരമായി നിർമാണം തടസപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 31 ന് റോഡ് പ്രവൃത്തി ആരംഭിച്ചപ്പോൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് രാജേഷ് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതേ തുടർന്ന് ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. പ്രശ്നം കാരണം അന്ന് പോലിസ് നിർദേശ പ്രകാരം റോഡ് നിർമാണം മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ പോലീസെത്തി മുൻകരുതൽ നിയമപ്രകാരം…
Read Moreവാവൂ നിങ്ങളെ പറ്റിച്ചേ..! ടിവി പരസ്യം കണ്ട് വീട്ടുപകരണങ്ങൾ ബുക്ക് ചെയ്തവർക്ക് കിട്ടയത് ഉപകരണങ്ങളുടെ പകുതി ഭാഗം
ആലക്കോട്: ടെലിവിഷൻ പരസ്യം കണ്ട് വീട്ടുപകരണങ്ങൾ ബുക്ക് ചെയ്തവർക്ക് തപാലിൽ ലഭിച്ചത് ഉപകരണങ്ങളുടെ പകുതിഭാഗം മാത്രം. ജനുവരി 26ന് പ്രത്യേക ഓഫർ എന്ന പേരിൽ 999 രൂപയ്ക്ക് പാത്രങ്ങളും ചപ്പാത്തി മേക്കറും ബുക്കു ചെയ്ത് നിരവധി പേരാണു തട്ടിപ്പിനിരയായത്. തലേദിവസം വരെ 1,999 രൂപയ്ക്ക് നൽകിയിരുന്ന വീട്ടുപകരണങ്ങൾ 999 രൂപയ്ക്ക് നൽകുന്ന പരസ്യം ടെലിവിഷൻ വഴി പ്രചരിപ്പിക്കുകയും ഒരു പ്രശസ്ത കന്പനി പരസ്യത്തിന്റെ മറവിൽ ഓർഡർ പിടിക്കുകയുമായിരുന്നു. എന്നാൽ 999 രൂപയ്ക്ക് ബുക്ക് ചെയ്ത സാധനം വീട്ടിലെത്തിയപ്പോൾ പോസ്റ്റൽ ചാർജ് 399 രൂപയും അധികമായി നൽകേണ്ടിവന്നു. 1,398 രൂപ നൽകി സാധനം കൈപ്പറ്റിയവർ പായ്ക്കറ്റ് തുറന്നപ്പോഴാണ് ഞെട്ടിയത്. പരസ്യത്തിൽ കണ്ട ഉപകരണമേ അല്ല എത്തിയത്. മാത്രമല്ല പ്രത്യേകം ഭാഗങ്ങളായി വേർതിരിച്ചെത്തിയ ഉപകരണങ്ങൾക്കു പകുതി ഭാഗവുമില്ല. പരസ്യത്തിൽ കണ്ട സ്റ്റീൽ ഉപകരണം വീട്ടിലെത്തിയപ്പോൾ പ്ലാസ്റ്റിക്കുമായി. വഞ്ചിതരായവർ പരസ്യത്തിൽ കണ്ട…
Read More