തലശേരി: കേരളത്തിലും കർണാടകയിലുമായി 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ധനകോടി കോടി ചിറ്റ്സ് ആൻഡ് ധന കോടി നിധി ഡയറക്ടർമാരുടെ അറസ്റ്റ് തലശേരി പോലീസ് രേഖപ്പെടുത്തും. സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന കമ്പനിയുടെ ഡയറക്ടർമാരായ യോഹന്നാൻ മറ്റത്തിൽ, ജോർജ്, സജി സെബാസ്റ്റ്യൻ എന്നിവരുടെ അറസ്റ്റ് കോടതിയുടെ അനുമതിയോടെ വെള്ളിയാഴ്ച ജയിലിൽ തലശേരി പോലീസ് രേഖപ്പെടുത്തും. ഇതിനിടയിൽ പണം നഷ്ടപ്പെട്ടവർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. സുൽത്താൻ ബത്തേരി ആസ്ഥാനമായിട്ടാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. സാലി യോഹന്നാൻ മറ്റത്തിൽ, സോണി ജേക്കബ്, ജിൻസി, അശ്വതി, നിധിൻ, ജോർജ് മറ്റത്തിൽ രൂപ ബേസിൽ എന്നിവരും കേസിൽ പ്രതികളാണ്. ധന കോടി കമ്പനി തലശേരിയിൽ നിന്നും മാത്രം തട്ടിയെടുത്തത് അഞ്ച് കോടി രൂപയാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. തലശേരി പോലീസ് ഇതുവരെ 40 കേസുകൾ…
Read MoreCategory: Kannur
വാട്സാപ്പ് സ്റ്റാറ്റസിലെ ചുംബന രംഗം; തലശേരിയിലെ ഹണിട്രാപ്പ്: ഒളിവിൽപോയ പത്തൊമ്പതുകാരി അനന്യയെ തേടി പോലീസ്
തലശേരി: മധ്യവയസ്കനെ ഹണി ട്രാപ്പിൽപെടുത്തി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തിൽ ഇരുപതുകാരിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിലെ അംഗമെന്നു സംശയിക്കുന്ന അനന്യയെ തേടിയാണ് പോലീസ് വിവിധ മേഖലകളിൽ തെരച്ചിൽ നടത്തി വരുന്നത്. ഹണി ട്രാപ്പ് സംഘത്തിൽ അംഗമായ അനന്യ സംഭവത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു രക്ഷപെട്ട യുവതിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ അറസ്റ്റിലായ ചിറക്കര ലോട്ടസിനടുത്ത് താമസിക്കുന്ന ജിതിൻ (23), ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി അശ്വതി (19), പാനൂർ മുത്താറിപ്പീടികയിലെ ഷഫ്നാസ് (23), കതിരൂർ വേറ്റുമ്മലിലെ കെ.സുബൈർ (33) എന്നിവർ റിമാൻഡിലാണ്. ഹണിട്രാപ്പ് സംഘം സമാനമായ ഇത്തരം ഓപ്പറേഷനുകൾ വേറെ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. ചുംബന രംഗം വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് സംഘം ഇരകളെ വലയിലാക്കിയിരുന്നതെന്നാണ് പോലീസിന് ലഭിച്ചിരുന്നു. അശ്വതിയുടെ വാട്സാപ്പ്…
Read Moreറോഷിതയുടെ മരണം; ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം
കണ്ണൂർ: ബേബി ബീച്ചിന് സമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇടച്ചേരി മുത്തപ്പൻ കാവിന് സമീപത്തെ പ്രമിത്തിന്റെ ഭാര്യ റോഷിത(32) യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എസിപി രത്നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോസ്റ്റൽ പോലീസ് പ്രഥമിക അന്വേഷണ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇന്ന് എസിപിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണം നടക്കുക. യുവതി സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് യുവതിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ജോലി ചെയ്ത ജ്വല്ലറിയിലെ ജിവനക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ തിരക്കും.റോഷിതയുടെ ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിൽ നിന്നും നിർണായക വിവരങ്ങൾകിട്ടിയതായാണ് സൂചന. ബേബി ബീച്ചിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreധനകോടി ചിറ്റ്സ് തട്ടിപ്പ്; തലശേരിയിൽ ഇടപാടുകാർക്ക് നഷ്ടപ്പെട്ടത് 5 കോടി; ഇതുവരെ രജിസ്റ്റർ ചെയ്തത് 31 കേസുകൾ
തലശേരി: കേരളത്തിലും കർണാടകയിലുമായി 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ധനകോടി ചിറ്റ്സ് ആൻഡ് ധനകോടി നിധി എന്ന ധനകാര്യ സ്ഥാപനം തലശേരിയിൽനിന്നു മാത്രം തട്ടിയെടുത്തത് അഞ്ച് കോടി രൂപ. തലശേരി പോലീസ് ഇതുവരെ 31 കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നൂറിലേറെ പരാതികളിൽ പരിശോധന നടന്നു വരികയാണ്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്. ടൗൺ സിഐ എം. അനിൽ, എസ് ഐ അരുൺ, എഎസ്ഐ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചെറുകിട കച്ചവടക്കാരും സർക്കാർ ജീവനക്കാരുമുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ചിട്ടി തട്ടിപ്പിനിരയായിട്ടുള്ളത്. കമ്പനിയുടെ ഡയറക്ടർമാരായ യോഹന്നാൻ മറ്റത്തിൽ, ജോർജ്, സജി സെബാസ്റ്റ്യൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണുള്ളത്. 2007ലാണ് ധനകോടി തലശേരിയിൽ രജിസ്റ്റർ ചെയ്തത്.…
Read Moreബസ് യാത്രയ്ക്കിടയില്‍ നവദമ്പതികളുടെ 16 പവന് കവർന്നു; യുവാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: ബസ് യാത്രയ്ക്കിടയില്‍ നവദമ്പതികളുടെ 16 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ അക്ഷയ് ഹൗസില്‍ മണപ്പാട്ട് ഉണ്ണികൃഷ്ണന്റെ (28) പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ പത്തിനുമിടയിലാണ് സംഭവം. കൊച്ചിയില്‍നിന്നു രാത്രി പത്തരയോടെ പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ ഒന്‍പത്, പത്ത് സീറ്റുകളിലെ യാത്രക്കാരായിരുന്ന നവദമ്പതികളുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഇവരിരുന്ന സീറ്റിന് മുകളിലെ ലഗേജ് കാരിയറിലെ കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന ബാഗിലാണ് 7,20,000 രൂപ വിലമതിക്കുന്ന 16 പവന് സ്വര്ണാഭരണങ്ങളുണ്ടായിരുന്നത്.
Read Moreസ്വർണം ഗുളിക മാതൃകയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമം; യുവാവിൽ നിന്ന് പിടിച്ചെടുത്തത് 64 ലക്ഷത്തിന്റെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ കാസർഗോഡ് സ്വദേശി സിയാദ് ഷാഹയിൽനിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. 64 ലക്ഷം രൂപ വരുന്ന 1067 ഗ്രാം സ്വർണമാണു പിടികൂടിയത്. ഡിആർഐയും ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. നാല് ഗുളിക മാതൃകയിലാക്കിയ സ്വർണമാണ് പിടികൂടിയത്. പിടികൂടുമ്പോൾ 1181 ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1067 ഗ്രാം സ്വർണമാണു ലഭിച്ചത്.
Read Moreകൈക്കൂലിക്കേസ്; സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി കണ്ടെത്തൽ; കാസര്‍ഗോഡ് എംവിഐക്ക് സസ്പെന്ഷന്
കാസര്‍ഗോഡ്: ഡ്രൈവിംഗ് ലൈസന്‍സിനും വാഹനങ്ങളുടെ രജിസ്ട്രേഷനും കൈക്കൂലി വാങ്ങിയ കാസര്‍ഗോഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനില്‍കുമാറിനെ സര്‍വീസില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ആണ് ഉത്തരവിറക്കിയത്. 2021 ജനുവരി ഒന്നിന് കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനില്‍കുമാര്‍ അടയ്ക്കമുള്ള ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പല തരത്തില്‍ ഏജന്റുമാരേയും ഡ്രൈവിംഗ് സ്കൂള്‍ അധികൃതരേയും സ്വാധീനിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി. ആര്‍ടി ഓഫീസ് ഏജന്റായി പ്രവര്‍ത്തിക്കുന്ന സുരേഷ് അനധികൃതമായി പിരിച്ചെടുത്ത തുക അനില്‍കുമാറിന് കൈമാറുന്നതും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വീതംവച്ച് നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. എംവിഐമാരായ പി.ആര്. മനു, സുധാകരന്, സുജിത് ജോര്‍ജ്, മനോജ് കുമാര്‍ എന്നിവര്‍ അനധി കൃത സാമ്പത്തികനേട്ടത്തിനായി സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വിവരങ്ങള്‍ കൈമാറിയതായും വിജിലന്‍സ് കണ്ടെത്തി. കൂടാതെ 2019 ലെ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്ക് യഥാസമയം…
Read Moreഎംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; ഇരിട്ടിയിൽ എത്തിയത് അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്ന്
ഇരിട്ടി: മൈസൂരുവിൽനിന്ന് എംഡിഎംഎയുമായി അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്ന് ഇരിട്ടിയിലെത്തിയ രണ്ടംഗസംഘം അറസ്റ്റിലായി. നടുവനാട് സ്വദേശി അമൽ ശ്രീധരൻ (25), ഇരിട്ടി കല്ലുമുട്ടി സ്വദേശി ശരത് ദിനേശൻ (32) എന്നിവരാണ് 74 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. കർണാടകയിലെ രണ്ടും കേരളത്തിലെ മൂന്നും ചെക്ക് പോസ്റ്റുകളും കടന്നെത്തിയ സംഘത്തെ കല്ലുമുട്ടിയിൽ വച്ചാണ് ഇരിട്ടി എസ്ഐ സുനിൽ കുമാറും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച കെഎൽ 78 സി 2950 ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ചും ഇവർ ഇതിന് മുൻപും സമാനമായ കുറ്റകൃത്യത്തിൽ അംഗങ്ങൾ ആണോയെന്നും അന്വേഷിച്ചു വരുന്നതായി അന്വേഷണ ചുമതലയുള്ള ഇരിട്ടി സി ഐ കെ.ജെ. വിനോയ് പറഞ്ഞു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂരിൽ സ്കൂളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാണെന്നുള്ള ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ്…
Read Moreഅമ്പത്തിനാലുകാരനെ ഹണിട്രാപ്പിൽ കുടുക്കിയത് പത്തൊമ്പതുകാരി ഉൾപ്പെട്ട സംഘം; പിടിയിലായവരിൽ ദമ്പതികളും
തലശേരി: വളപട്ടണം സ്വദേശിയായ മധ്യവയസ്കനെ ഹണി ട്രാപ്പിൽപെടുത്തി കാറും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ദന്പതികളുൾപ്പെടെ നാലുപേർ അറസ്റ്റിൽ. തലശേരി ലോട്ടസിനു സമീപം നടമ്മൽ വീട്ടിൽ ജിബിൻ (25), മുഴപ്പിലങ്ങാട് ശ്രീലക്ഷ്മി ഹൗസിൽ അശ്വതി (19), കതിരൂർ വേറ്റുമ്മൽ കേളോത്ത് വീട്ടിൽ സുബൈർ (33), പാനൂർ മുത്താറിപ്പീടിക കണ്ണച്ചാൻകണ്ടിയിൽ വീട്ടിൽ ഷഫ്നാസ് (25) എന്നിവരെയാണ് ടൗൺ സിഐ എം. അനിലും സംഘവും അറസ്റ്റ്ചെയ്തത്. വ്യാപാരിയായ കണ്ണൂർ ചിറക്കൽ ശാന്തിനികേതിൽ മോഹൻ ദാസിന്റെ (56) പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ ഒരു പതിനെട്ടുകാരി ഉൾപ്പെട്ടതായും സൂചനയുണ്ട്.
Read Moreഅമ്മായിയമ്മയും മരുമകളും തമ്മിൽ സ്ഥിരം വഴക്ക്; മരുമകൾ ഭർതൃമാതാവിന്റെ ദേഹത്ത് ചട്ടുകം പഴുപ്പിച്ച് വച്ചു
കണ്ണൂർ: അമ്മായിയമ്മയും മരുമകളും തമ്മിൽ പ്രശ്നങ്ങൾ സ്ഥിരം കാഴ്ചയാണെങ്കിലും കൊറ്റാളിയിൽ കാര്യം അൽപം പരിധിവിട്ടു പോയി. അമ്മായിമ്മയും മരുമകളും സ്ഥിരമായി വഴക്ക് കൂടുമായിരുന്നു. ഇന്നലെയും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഒടുവിൽ സഹികെട്ട മരുമകൾ ചട്ടുകം പഴുപ്പിച്ച് അമ്മായി അമ്മയുടെ ദേഹത്തുവച്ചു. തുടർന്നു മരുമകൾ കൊല്ലാൻ ശ്രമിച്ചെന്ന് പറഞ്ഞ് പരാതിയുമായി അമ്മായി അമ്മ വനിതാ സ്റ്റേഷനിലേക്ക്. മരുമകളെ സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും ഇരുവരും ഒന്നും രണ്ടും പറഞ്ഞ് വീണ്ടും തർക്കമായി. തുടർന്ന് 61 കാരിയുടെ പരാതിയിൽ മരുമകൾക്കെതിരേ വനിതാ പോലീസ് കേസെടുത്തു.
Read More