കളമശേരി: നിയമസഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ഒട്ടിക്കുവാൻ കബീർ ഗ്രൂപ്പ് പ്രവർത്തകനെ വിവരം അറിയിച്ചില്ലന്ന് പറഞ്ഞ വാക്ക് തർക്കം അടിയിലും തല്ലിലും കലാശിച്ചു. കളമശേരി മൂലേപ്പാടത്ത് വാർഡ് 23 ലാണ് സംഭവം നടന്നത്. പ്രദേശത്തെ കൗൺസിലറുടെ നേതൃത്വത്തിലാണ് അക്രമണം നടത്തിയത്. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞടുപ്പ് മുതൽ മൂലേപ്പാട് പ്രദേശത്ത് കോൺഗ്രസ് ഗ്രൂപ്പുകളും ലീഗ് ഗ്രൂപ്പുകളും തമ്മിൽ തർക്കം പതിവാണ്. വിമതനായി ജയിച്ച ഒരു കൗൺസിലർക്ക് ഇതിൽ പങ്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നഗരസഭ തെരഞ്ഞടുപ്പിലും ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകൾ തമ്മിലടിച്ചതായി നാട്ടുകാർ പറയുന്നുണ്ട്. കോൺഗ്രസിലെ ഐ ഗ്രൂപ്പ് ഇബ്രാഹിം കുഞ്ഞിനൊപ്പവും എ ഗ്രൂപ്പ് അഹമ്മദ് കബീർ ഗ്രൂപ്പിനൊപ്പവുമാണ്. ഇതിനിടയിലേക്ക് റിബലുകളായി ജയിച്ചെത്തിയവർ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നാണ് പ്രവർത്തകർ പറയുന്നത്. മണ്ഡലം നേതാവിന്റെ കഴുത്തിൽ പിടിച്ച് കൈയേറ്റം നടത്തിയതായും ആക്ഷേപമുണ്ട്.
Read MoreCategory: Kochi
ഇന്റർനെറ്റ് അധോലോകത്തിലെ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിലായ സംഭവം; ഇടപാട് ഡാർക്ക് വെബിൽ; നൽകുന്നത് ബിറ്റ് കോയിന്
കൊച്ചി: ഇന്നലെ കൊച്ചിയില്‍ പിടിയിലായ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് സംഘം ലഹരി ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ഇടപാടുകൾ നടത്തിയിരുന്നത് ഡാർക്ക് വെബ് വഴി. പിന്നീട് ലഹരി മരുന്ന് കൊറിയർ വഴി കൊച്ചിയിലെ സംഘങ്ങളിലേക്കെത്തും. ബിറ്റ് കോയിൻ നൽകിയാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയിരുന്നത്. സംഘത്തിലെപ്രധാനി നെവിൻപിടിയിലായ മയക്കുമരുന്നു സംഘത്തിലെ പ്രധാനി വടുതല സ്വദേശി നെവിന് അഗസ്റ്റിൻ(28)ആണ്. ഇയാളുടെ സ്വത്ത് വിവരങ്ങളും മറ്റു പോലീസ് അന്വേഷിച്ചു വരികയാണ്. ബാങ്ക് വിവരങ്ങള്‍, ആസ്തി വിവരങ്ങള്‍, മയക്കുമരുന്ന് വാങ്ങുന്ന ഉറവിടങ്ങള്‍ തുടങ്ങിയവയാണ് പോലീസ് അന്വേഷിക്കുന്നത്. കൊടൈക്കനാല്‍ കേന്ദ്രീകരിച്ച് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നെവിന് വര്‍ഷങ്ങളായി ഇത്തരത്തില്‍ മയക്കുമരുന്ന് കൊച്ചിയിലേക്കു കടത്തി വില്പന നടത്തിയിരുന്നതായാണു പോലീസ് പറയുന്നത്. ജര്‍മന്‍ സ്വദേശിനിയെ വിവാഹം ചെയ്തു കഴിഞ്ഞ മാസം മുതല്‍ ചിലവന്നൂരില്‍ വാടകയ്ക്കു താമസം ആരംഭിക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ ഇയാള്‍ നേടിയെടുത്ത ആസ്തിവകകളെ കുറിച്ചാണു…
Read Moreസമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന്, ആയുധ വേട്ട! നടന്നത് 300 കോടിയുടെ ലഹരിവേട്ട; നീക്കങ്ങള്‍, ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹായത്തോടെ…
കൊച്ചി: നാവികസേനയും കോസ്റ്റുഗാര്‍ഡും സംയുക്തമായി നടത്തിയ നീക്കത്തില്‍ എകെ 47 തോക്കുകളും വെടിയുണ്ടകളും ഹെറോയിനും പിടികൂടിയതു ശ്രീലങ്കന്‍ ബോട്ടുകളില്നിന്നെന്നു വിവരം. കേന്ദ്രഭരണപ്രദേശമായ ലക്ഷദീപിലെ മിനിക്കോയി ദ്വീപിന് 90 നോട്ടിക്കല്‍ മൈല്‍ അകലെനിന്നാണ് ആയുധങ്ങള്‍ അടങ്ങിയ മൂന്നു ബോട്ടുകള്‍ ദ്വീപ് അധികൃതരുടെ സഹായത്തോടെ സേനകള്‍ പിടികൂടിയത്. 5 എകെ 47 തോക്കുകളും 1,000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനുമാണു പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന്, ആയുധ വേട്ടയാണിത്. കിലോയ്ക്ക് ഒരു കോടി രൂപ വിലയുണ്ട് ഈ മയക്കുമരുന്നതിന്. അങ്ങനെ വരുന്പോൾ 300 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് നടന്നിരിക്കുന്നത്. പാക്കിസ്ഥാനില്‍നിന്നു ലഹരിമരുന്നു പുറങ്കടലിലെത്തിച്ചു കപ്പലുകളിലേക്കു കൈമാറാന്‍ കാത്തുകിടക്കുന്നതിനിടെയാണു ബോട്ടുകള്‍ പിടികൂടിയതെന്നാണു സൂചന. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബോട്ടുകള്‍ കേരള തീരത്തോട് അടുപ്പിക്കുമോയെന്ന കാര്യത്തിലും അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നു നാവികസേന വൃത്തങ്ങള്‍ വ്യക്തമാക്കി. ഡോണിയര്‍ വിമാനം ഒരാഴ്ചയായി…
Read Moreഹൈ സ്പീഡിൽ കള്ളനെ പൊക്കി ഹൈവേ പോലീസ്; സിനിമാ രംഗങ്ങളെ വെല്ലുന്ന ഉദ്യോഗജനകമായ സംഭവങ്ങൾ
അങ്കമാലി: സിനിമാ രംഗങ്ങളെ വെല്ലുന്ന ഉദ്യോഗജനകമായ സംഭവങ്ങൾക്കൊടുവിൽ വാഹന മോഷ്ടാവ് പോലീസിന്റെ പിടിയിലായി. തലശേരി പൂതൻവല്ലി ഫാസിൽ (31) നെയാണ് കിലോമീറ്ററുകൾ പിന്തുടർന്ന് അങ്കമാലി ഹൈവേ പോലിസ് സാഹസികമായി പിടികൂടിയത്. അങ്കമാലി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു ഇയാൾ. കാറിന്റെ താക്കോൽ ഉടമസ്ഥൻ ഊരിയെടുക്കാത്തത് മോഷ്ടാവിന് എളുപ്പമായി.വാഹനം പോകുന്നത് കണ്ട് ഉടമ ഒച്ചവച്ചു. ഈ സമയം അവിടെയെത്തിയ ഹൈവേ പോലിസ് കാറിനെ പിന്തുടർന്നു. ഇതറിഞ്ഞ മോഷ്ടാവ് വാഹനം കെഎസ്ആർടിസി കോംപ്ലക്സിന് സമീപം ഉപേക്ഷിച്ച് ഇറങ്ങിയോടി. പിന്നാലെ പോലീസും. സ്റ്റാൻഡിന്റെ മതിലു ചാടി മോഷ്ടാവ് ഗവൺമെന്റ് ആശുപത്രിയിലെത്തി. പോലീസും വിട്ടില്ല. അവിടെനിന്ന് ഓടി ഓട്ടോസ്റ്റാൻഡിലെത്തി. ഓട്ടോ വിളിച്ച് കാലടി ഭാഗത്തേക്കു പോയി. ഓടിയെത്തിയ പോലിസ് മറ്റൊരു ഓട്ടോയിലും, പോലിസ് വാഹനത്തിലുമായി പിന്തുടർന്ന് വിശ്വജോതി സ്ക്കൂളിനടുത്ത് ഓട്ടോയെ വട്ടം വച്ചു. അവിടെ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച…
Read Moreഏഴു ദിവസത്തിനകം സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍..! ഹലാല്‍ ഭക്ഷണം ലഭിക്കുമെന്ന ബേക്കറിയിലെ സ്റ്റിക്കര്‍ നീക്കാന്‍ ഭീഷണി; ഒടുവില്‍…
കൊച്ചി: ഹലാല്‍ ഭക്ഷണം ലഭിക്കുമെന്ന ബേക്കറിയിലെ സ്റ്റിക്കര്‍ നീക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ആലുവ വട്ടപ്പറമ്പ് സ്വദേശികളായ ധനേഷ് പ്രഭാകരന്, അരുണ്‍ അരവിന്ദ്, സുജയ് സുബ്രഹ്മണ്യന്, കുറുമശേരി സ്വദേശി ടി.എ. ലെനിന് എന്നിവര്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇവരെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയക്കണമെന്നു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവ കുറുമശേരി ജംഗ്ഷനിലെ മോഡി ബേക്കറിയില്‍ ഹലാല്‍ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണു പോലീസ് കേസ് എടുത്തത്. ഏഴു ദിവസത്തിനകം സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ ബേക്കറി ബഹിഷ്കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി ഹിന്ദു ഐക്യവേദിയുടെ ലെറ്റര്‍ പാഡില്‍ കത്തു നല്‍കിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്നു ബേക്കറിയുടമ സ്റ്റിക്കര്‍ നീക്കം ചെയ്തെങ്കിലും പോലീസില്‍…
Read Moreകൊച്ചിയിലേക്കു വീണ്ടും ഹൃദയം ‘പറന്നു’! സൂര്യനാരായണനില്‍ പുതുസ്പന്ദനം
സ്വന്തം ലേഖകന്‍ കൊച്ചി: ജീവന്റെ ഹൃദയസ്പന്ദനങ്ങള്‍ ഒരുവട്ടം കൂടി കൊച്ചിയിലേക്കു പറന്നെത്തി. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കായംകുളം സ്വദേശിയായ സൂര്യനാരായണൻ എന്ന പതിനെട്ടുകാരനായി വ്യോമമാര്‍ഗം എത്തിയത് മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദിന്റെ (25) ഹൃദയം. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച അരവിന്ദിന്റെ ഹൃദയവുമായി മെഡിക്കല്‍ സംഘം ഇന്നലെ വൈകുന്നേരം 5.30 നാണു തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ടത്. 6.15ന് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘത്തിനായി അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി. നാലു മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയില്‍ ഹൃദയം എത്തിച്ച് സൂര്യനാരായണനില്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതോടെ വൈകുന്നേരം 7.56 ന് അരവിന്ദന്റെ ഹൃദയം സൂര്യനാരായണനില്‍ സ്പന്ദിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ്…
Read Moreകുന്നത്തുനാട്ടിൽ പൊടിപാറും പോരാട്ടം; ചതുഷ്കോണ മത്സരത്തിൽ ഹാട്രിക് തേടി സജീന്ദ്രൻ
കൊച്ചി: സംസ്ഥാനത്തു മറ്റൊരിടത്തുമില്ലാത്ത മത്സരത്തിനാണ് ഇത്തവണ കുന്നത്തുനാട് സാക്ഷ്യംവഹിക്കുന്നത്. പുതുതലമുറ രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി 20യുടെ വളര്‍ച്ചകൊണ്ടു ശ്രദ്ധേയമായ ഈ മണ്ഡലത്തില്‍ കടുപ്പമേറിയ ചതുഷ്കോണ മത്സരം അരങ്ങു കൊഴുപ്പിക്കുന്നു. തുടർച്ചയായി രണ്ടുതവണ ജയിച്ച സിറ്റിംഗ് സീറ്റെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ് മത്സരത്തിനിറങ്ങുമ്പോള്‍ മുന്‍പു ജയിച്ചതിന്റെ ഓർമകളുമായി ഇടതുമുന്നണിയും ശക്തിതെളിയിക്കാന്‍ ബിജെപിയും പൊരുതുന്നു. ഇതിനുപുറമെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ തിളങ്ങുന്ന വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനുള്ള ട്വന്റി 20യുടെ ചടുലനീക്കങ്ങള്‍. നിലവിൽ പട്ടികജാതി സംവരണ മണ്ഡലമാണു കുന്നത്തുനാട്. 13 തെരഞ്ഞെടുപ്പുകളിൽ അഞ്ചുതവണ മാത്രമാണ് മണ്ഡലം ഇടത്തോട്ടു തിരിഞ്ഞത്. സാധാരണനിലയില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുന്ന മണ്ഡലമാണ് ഇതെന്നു യുഡിഎഫ് പറയുന്നു. എന്നാല്‍ ഇത്രയും ഭൂരിപക്ഷം അടുത്ത തെരഞ്ഞെടുപ്പുകളിലൊന്നും ലഭിച്ചിട്ടില്ല. 2011ൽ ലഭിച്ച 8,372 വോട്ടിന്റെ ഭൂരിപക്ഷം 2016ൽ 2,679 ആയി കുറഞ്ഞിരുന്നു. യുഡിഎഫ് തരംഗം വീശിയ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍…
Read Moreഎല്‍ദോ ഏബ്രഹാമിനോ ഭാര്യ ഡോ. ആഗി മേരി അഗസ്റ്റിനോ വീടോ സ്ഥലമോ ഇല്ല; സമ്പാദ്യം 6.54 ലക്ഷം! സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ…
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ ഏബ്രഹാമിനോ ഭാര്യ ഡോ. ആഗി മേരി അഗസ്റ്റിനോ സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ആകെ പണമായി രണ്ടുപേരുടെയും പക്കലുള്ളത് പതിനായിരം രൂപ വീതം മാത്രം. എല്‍ദോ ഏബ്രഹാമിന് വാഹനമുള്‍പ്പെടെ 6,54,466 രൂപയുടെയും ഭാര്യ ആഗിക്ക് സ്വര്‍ണമുള്‍പ്പെടെ 4,14,647 രൂപയുടേയും സമ്പാദ്യമാണ് ആകെയുള്ളത്. എല്‍ദോ ഏബ്രാഹം നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരത്തിലെ വിവരങ്ങളാണിത്. എല്‍ദോയുടെ അച്ഛന് എം.പി. ഏബ്രഹാമിന് മുളവൂര്‍ വില്ലേജില്‍ ഒൻപത് സെന്റ് ഭൂമിയും 600 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുമുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്താണിത്. ഇവയ്ക്കാകെ 12 ലക്ഷം രൂപ വിലവരും. എല്‍ദോയ്ക്ക് സ്വന്തമായി ആറുലക്ഷം രൂപ വിലവരുന്ന മാരുതി ബ്രീസ കാറും 15,000 രൂപ വിലമതിക്കുന്ന 2011 മോഡല്‍ ആക്ടീവ സ്കൂട്ടറും ഉണ്ട്. ഭാര്യ ആഗിക്ക് 2.5 ലക്ഷം വില മതിക്കുന്ന മാരുതി…
Read Moreജനങ്ങളുടെ മുന്നിൽ അഹങ്കരിക്കുന്നവരെയല്ല..! ചിലരുടെ ധാർഷ്ട്യത്തിന് എതിരായുള്ള വിധിയെഴുത്ത് ഇത്തവണ ഉണ്ടാകണം; മേജർ രവി
തൃപ്പൂണിത്തുറ: ചിലരുടെ ധാർഷ്ട്യത്തിന് എതിരായുള്ള വിധിയെഴുത്താണ് ഇത്തവണ ഉണ്ടാകേണ്ടതെന്ന് മേജർ രവി. യുഡിഎഫ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മുന്നിൽ അഹങ്കരിക്കുന്നവരെയല്ല പുഞ്ചിരിയോടെ ജനങ്ങളുടെ സേവകരായി വരുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്. അഹങ്കാരികളോട് അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവീനർ ബാബു ആന്റണി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ. ബാബു, യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തൃപ്പൂണിത്തുറ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്താണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്.
Read Moreപറവൂര്‍ സ്വദേശിനിയെ തിരുവനന്തപുരത്തെത്തിച്ച് ദുരുപയോഗം ചെയ്തു; പിന്നെ… പിതാവിനു 10 വര്‍ഷം തടവ്
കൊച്ചി: പറവൂര്‍ സ്വദേശിനിയെ തിരുവനന്തപുരത്തെത്തിച്ച് പീഡിപ്പിച്ച കേസില്‍ പിതാവിന് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും എറണാകുളം അഡീ. സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. പെണ്‍കുട്ടിയെ മറ്റു പലര്‍ക്കും കാഴ്ചവയ്ക്കാന്‍ കൂട്ടുനിന്ന ചേര്‍ത്തല തൈക്കാട്ടുശേരി കല്ലുങ്കല്‍ ഖദീജയെ (61) രണ്ട് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. കേസിൽ വിചാരണ നേരിട്ട മറ്റു പ്രതികളായ പെണ്‍കുട്ടിയുടെ മാതാവ്, ആലപ്പുഴ കാക്കാഴം പുതുവല്‍ വീട്ടില്‍ സീനത്ത് (46), കുന്നത്തുനാട് മഴുവന്നൂര്‍ നെല്ലാട് പുല്‍പ്രയില്‍ തോമസ് വര്‍ഗീസ് (52), കുന്നത്തുനാട് ഐരാപുരം മംഗലത്ത് മൂലേക്കുടി വീട്ടില്‍ സ്വരാജ് (41), കുന്നത്തുനാട് പുത്തന്‍കുരിശ് കറവന്‍കുടി വീട്ടില്‍ എല്‍ദോ കെ. മാത്യു (49) എന്നിവരെ വിചാരണ കോടതി വെറുതെ വിട്ടു. 2010 ജൂണില്‍ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡില്‍ എത്തിച്ച പെണ്‍കുട്ടിയെ 10,000 രൂപ പ്രതിഫലം…
Read More