കൊച്ചി: കേരള പോലീസിന്റെ ഭാഗമായ ജനമൈത്രി പോലീസ് നടത്തുന്ന ‘അമൃതം’പദ്ധതിയും ഓണ്‍ലൈൻ മത്സ്യ-മാംസ വിതരണ സ്ഥാപനമായ ഫ്രഷ് ടു ഹോമും സംയുക്തമായി കോവിഡ് മഹാമാരി മൂലം വിഷമിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫ്രഷ് ടു ഹോം സിഒ മാത്യു ജോസഫില്‍ നിന്നു സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ കിറ്റുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ചെല്ലാനത്ത് വിതരണത്തിനുള്ള കിറ്റുകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കമ്മീഷണര്‍ നിര്‍വഹിച്ചു. ചെല്ലാനം ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 15, 16, 17 വാര്‍ഡുകളിലെ താമസക്കാരായ എല്ലാ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ ലഭിക്കും. 1100 രൂപയിലധികം വിലവരുന്ന 1400 ല്‍ പരം കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഫ്രഷ് ടു ഹോം സിഒ മാത്യു ജോസഫ് പറഞ്ഞു. കേരളത്തിലെ വിവിധ…
Read MoreCategory: Kochi
കൊച്ചിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ;അനുജിത്തിന്റെ ഹൃദയം സണ്ണിയിൽ സ്പന്ദിച്ചു തുടങ്ങി
കൊച്ചി: തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിച്ച ഹൃദയം തുന്നിച്ചേര്‍ത്ത തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിന്റെ (55 ) ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. നാല് മണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്നലെ വൈകിട്ടോടെ തന്നെ ഹദയം ശരീരത്തില്‍ സ്പന്ദിച്ചു തുടങ്ങിയിരുന്നു. ആരോഗ്യ നിലയില്‍ പ്രതീക്ഷിച്ച പുരോഗതി ഇന്ന് കൈവരിച്ചിട്ടുണ്ട്. വൈകിട്ടോടെ വെന്റിലേറ്ററില്‍നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തില്‍ അനുജിത്തിന്റെ (27) ഹൃദയമാണു എറണാകുളം ലിസി ആശുപത്രിയില്‍ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ സണ്ണിയില്‍ വിജയകരമായി വച്ചുപിടിപ്പിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരിക്കെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിന്റെ ഹൃദയം സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററിലാണു കൊച്ചിയില്‍ എത്തിച്ചത്. ലിസി ആശുപത്രി ഡയറക്ടര്‍ റവ.ഡോ. പോള്‍ കരേടന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി…
Read Moreതാരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കല്‍ ;നിര്‍മാതാക്കളുടെ നിര്‍ണായക യോഗം തുടങ്ങി; തങ്ങളാല്‍ കഴിയും വിധമുള്ള സഹകരണമെന്ന് അമ്മ
കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിനിമാ മേഖലയില്‍ ചെലവ് ചുരുക്കുന്നതിനായുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി നിര്‍മാതാക്കളുടെ യോഗം കൊച്ചിയില്‍ തുടങ്ങി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസിലാണ് യോഗം. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകും. സിനിമാ നിര്‍മാണ ചെലവ് കുറയ്ക്കുന്നതിന് തങ്ങളാല്‍ കഴിയും വിധമുള്ള സഹകരണം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം താരസംഘനയായ അമ്മ നിര്‍മാതാക്കളെ കത്ത് മുഖാന്തിരം അറിയിച്ചിരുന്നു. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനുള്ള നിര്‍മാതാക്കളുടെ അഭിപ്രായത്തോട് ഒടുവില്‍ അമ്മ വഴങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രതിഫലത്തിന്റെ 50 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. ന്യായമായ കുറവ് വരുത്തുന്നതിനോട് തടസമില്ലെന്ന് മാത്രമാണ് താരസംഘനയുടെ കത്തിലുള്ളത്. പ്രതിഫല തുകയുടെ എത്ര ശതമാനം വെട്ടിക്കുറയ്ക്കണം. അതു ഏതുമാനദണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നൊക്കെ ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. അതേസമയം സിനിമ നിര്‍മാണ മേഖലയില്‍ സ്വര്‍ണക്കടത്ത് പണം ഉപയോഗിക്കുന്നുണ്ടെന്ന…
Read Moreവടിവാളുമായി കുപ്രസിദ്ധ ഗുണ്ട ആഷിക് അറസ്റ്റില്‍; ലക്ഷ്യം അയ്യമ്പിള്ളി സ്വദേശിയെ വകവരുത്തല്‍?
ചെറായി: പതിന്നാലോളം കേസില്‍ പ്രതിയും കാപ്പാ ചുമത്തി നാടുകടത്തുകയം ചെയ്ത കുപ്രസിദ്ധ ഗുണ്ട ചെറായി പെട്ടിക്കാട്ട് ആഷിക്കി(29) നെ വടിവാളുമായി മുനമ്പം പോലീസ് പിടികൂടി. വീട്ടില്‍ വടിവാള്‍ സൂക്ഷിച്ചിട്ടുള്ളതായി സ്വന്തം പിതാവ് തന്നെ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ആള് കടന്നു കളഞ്ഞതിനാല്‍ പിടികിട്ടിയില്ല. പിന്നീട് ചെറായി ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ മുനമ്പം പ്രിന്‍സിപ്പിള്‍ എസ്ഐ എ.കെ. സുധീറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്നും ഏതാണ്ട് മൂന്നര അടിയും നാലുകിലോ തൂക്കവും വരുന്ന വടിവാളാണ് പോലീസ് പിടിച്ചെടുത്തത്. കാപ്പാ ചുമത്തി ഈ വര്‍ഷം ജനുവരി 30 ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച പ്രതിയെ കോവിഡിന്റെ പാശ്ചാത്തലത്തില്‍ മാര്‍ച്ച് 30ന് വിട്ടയച്ചതായിരുന്നു. ആയുധം കൈയില്‍ വെച്ചതിനു കേസെടുത്തശേഷം പ്രതിയെ കോവിഡ് ടെസ്റ്റിനു വിധേയമാക്കി. ടെസ്റ്റ് റിസല്‍ട്ട് ലഭിക്കുന്ന മുറക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത…
Read Moreചികിത്സാസഹായത്തുക തര്‍ക്കം; ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യം ചെയ്യും
കൊച്ചി: ചികിത്സാ സഹായത്തിനായി അക്കൗണ്ടിലെത്തിയ തുക കൈകാര്യം ചെയ്യാന്‍ അനുവദിക്കാത്തതിന് കണ്ണൂർ തളിപ്പറന്പ് സ്വദേശിനിയായ വർഷ എന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വർഷയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതു സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പോലീസ് വിശദമായി പരിശോധിക്കുന്നു. 600 ഓളം പേജുകളുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ഇതുവരെ പരിശോധിച്ചതില്‍നിന്നും ആരും കൂടുതലായി പണം നല്‍കിയതായി കണ്ടെത്തിയിട്ടില്ലെന്ന് എസിപി കെ. ലാല്‍ജി പറഞ്ഞു. യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് അക്കൗണ്ടിലേക്ക് വന്‍ തുക വന്നതു സംബന്ധിച്ചും വിശദമായി പരിശോധിച്ചുവരികയായിരുന്നു. വലിയൊരു തുക എത്തിയതിനു പിന്നില്‍ ഹവാല ഇടപാടാണെന്ന രീതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കേസില്‍ ഹവാല ബന്ധമുള്ളതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധന പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായതിന് ശേഷമേ ഹവാല ഇടപാടുകള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരൂവെന്നും പോലീസ് അറിയിച്ചു. യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സന്നദ്ധപ്രവര്‍ത്തകനായ…
Read Moreബാംബു കോർപ്പറേഷന്റെ ഡിപ്പോകൾ അടച്ചുപൂട്ടുന്നു ; പനമ്പ് നെയ്ത്ത് തൊഴിലാളികൾ പട്ടിണിയിലേക്ക്
കോതമംഗലം: ബാംബു കോർപ്പറേഷന്റെ ഡിപ്പോകൾ അടച്ചുപൂട്ടുന്നതുമൂലം ഈറ്റവെട്ടും നെയ്ത്തും ഉപജീവനമാർഗമാക്കിയ ആദിവാസികൾ ഉൾപ്പെടെ കുട്ടമ്പുഴ പഞ്ചായത്തിലെ നൂറുകണക്കിന് പനമ്പ് നെയ്ത്ത് തൊഴിലാളികൾ പട്ടിണിയിലേക്ക്. പനമ്പ് ശേഖരണ ഡിപ്പോകൾ അടച്ചുപൂട്ടുന്നതിനെതിരേ ജനരോഷവും ശക്തമായി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇവർ വനത്തിൽനിന്നും ഈറ്റയും മുളയും ശേഖരിച്ച് ഉല്പന്നങ്ങൾ നെയ്തെടുക്കുന്നത്. കാട്ടിൽനിന്നും വെട്ടി തലച്ചുമടായി എത്തിച്ച് നെയ്തുണ്ടാക്കുന്ന പനമ്പിന് 96 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ നാല് വർഷമായി ഡിഎ അടക്കമുള്ള ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഡിഎ കുടിശിക തീർക്കുക, ഡിപ്പോകൾ അടച്ചു പൂട്ടുമെന്ന തീരുമാനത്തിൽനിന്നും ബാംബൂ കോർപറേഷൻ പിൻമാറുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ ഇന്നു സമരരംഗത്താണ്. കുട്ടമ്പുഴ പഞ്ചായത്തിലടക്കം ഡിപ്പോകൾ അടച്ചുപൂട്ടുമെന്ന നിലപാടു വഴി ആദിവാസികളടക്കമുള്ള നിരവധി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാനാണ് ഈ കോവിഡ് കാലത്തും അധികൃതരുടെ ശ്രമമെന്നാണ് തൊഴിലാളികളുടെ ആരോപണം. തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പിന്തുണയറിയിച്ച്…
Read Moreകോവിഡ് മഹാമാരിക്കിടയിൽ ഒരു പ്രളയവും കൂടി നേരിടേണ്ടി വരുമോ?മാമലക്കണ്ടത്തും കുട്ടമ്പുഴയിലും ആശങ്കയൊഴിയുന്നില്ല
കോതമംഗലം: ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്തമഴയില്‍ ഉരുൾപൊട്ടിയും വീടുകളിൽ വെള്ളം കയറിയും നാശം സംഭവിച്ച മാമലക്കണ്ടത്തും കുട്ടമ്പുഴയിലും ഇന്നലെ രാത്രി രണ്ടോടെ വെള്ളം ഇറങ്ങിയെങ്കിലും ആശങ്ക ഒഴിയുന്നില്ല. കോവിഡ് മഹാമാരിക്കിടയിൽ ഒരു പ്രളയവും കൂടി നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇവിടത്തുകാർ. പെരിയാറിൽ ജലനിരപ്പ് ഉയരുവാനുള്ള സാധ്യത മുന്നിൽകണ്ട് ഭൂതത്താൻകെട്ട് ഡാമിന്റെ ഏഴ് ഷട്ടറുകൾ ഉയർത്തി. കുട്ടമ്പുഴ പഞ്ചായത്തിന്റെ പല ഭാഗത്തും റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു. ഇന്ന് രാവിലെയും കുട്ടമ്പുഴയുടെ പലഭാഗത്തും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല. മാമലക്കണ്ടത്ത് മഹാപ്രളയത്തിൽ പോലും ഉണ്ടാകാത്തത്ര വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. അമ്പത് വർഷത്തെ ഓർമയിൽ ഇത്രവലിയ വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്നും പറയുന്നു. മാമലകണ്ടം താലിപ്പാറയ്ക്ക് സമീപം കൊല്ലപ്പാറയില്‍ ജനവാസമേഖലയിലാണ് ഇന്നലെ വൈകുന്നേരം ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും സംഭവിച്ചത്. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ മതിലിടിഞ്ഞ് വീണു. മലമാക്കല്‍ സജീവന്റെ വീടിനോട് ചേര്‍ന്ന തൊഴുത്ത് നിലംപൊത്തി.…
Read Moreസ്വർണക്കടത്ത് കേസ്; സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി നീട്ടി; സരിത്തിനെ തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിച്ച് എൻഐഎ
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. വെള്ളിയാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി എന്‍എഐ കോടതി നീട്ടിയത്. ഇവരുടെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, കേസില്‍ തെളിവെടുപ്പിനായി എന്‍ഐഎ സംഘം സരിത്തിനെ കൊച്ചിയില്‍ എത്തിച്ചു. വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടക്കും.
Read Moreകോതമംഗലത്ത് ഡോക്ടർക്ക് കോവിഡ് ; സമ്പർക്കപ്പട്ടികയിൽ 500ലധികം ആളുകൾ
കോതമംഗലം: മാതിരപ്പിളളിയിൽ ക്രാവിഡ് സ്ഥിരികരിച്ച ഗവ. ആയുർവേദ ഡോക്ടറുടെ പ്രാഥമിക സമ്പര്ക്കപ്പട്ടികയിയിൽ അഞ്ഞുറിലേറെപ്പേർ ഉണ്ടാകുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ ഡോക്ടറുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടുള്ള മൂന്ന് പേരുടെ സ്രവസാന്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. നാളെ ഫലം ലഭിക്കുമെന്നാണ് അറിയുന്നനത്. മാതിരപ്പിള്ളി ആശുപത്രിയിൽ ഡോക്ടറെ കാണുവാൻ എത്തിയവരുടെ അഡ്രസ് രജിസ്റ്ററിൽ പൂർണമല്ലാത്തതാണ് പ്രാഥമിക സമ്പർക്കപ്പട്ടിക തയാറാക്കാൻ വൈകുന്നത്. വാരപ്പെട്ടി പഞ്ചായത്തിലെയും നഗരസഭയിലെയും ജനപ്രതിനിധികളുടെയും ആശാവർക്കർമാരുടെയും സഹായത്തോടെയാണ് ആശുപത്രി രജിസ്റ്ററിലെ പേര് വിവരങ്ങൾവച്ച് അഡ്രസ് കണ്ടെത്തി സമ്പർക്കപ്പട്ടിക തയാറാക്കി വരുന്നത്. ഇന്ന് ഉചയോടെ സമ്പർക്കപ്പട്ടിക പുറത്ത് വിടുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഡോക്ടർക്ക് എവിടെ നിന്ന് രോഗം പിടിപെട്ടുവെന്ന ഉറവിടവും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ രണ്ട് മുതൽ ആശുപത്രിയിലോ നേരിട്ടോ ഡോക്ടറുമായി സമ്പപർക്കം ഉണ്ടായിട്ടുള്ളളവർ നിർബന്ധിത ക്വാറന്റൈയിനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ…
Read Moreമാലിന്യം മാറ്റിയില്ലെങ്കിൽ പ്രശ്നം; മാറ്റിയാൽ അതിലേറെ പ്രശ്നം; പറവൂർ പോലീസ് സ്റ്റേഷൻ പരിസരത്തെ മാലിന്യ പ്രശ്നം ഇങ്ങനെ…
പറവൂർ: പറവൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് കൂടിക്കിടക്കുന്ന മാലിന്യക്കൂന്പാരം ഒരു പ്രശ്നമായി നിലകൊള്ളുകയാണ്. മാലിന്യം മാറ്റിയില്ലെങ്കിൽ അത് പല സാംക്രമിക രോഗങ്ങൾക്കും ഇടയാക്കിയേക്കാം. എന്നാൽ മാലിന്യം മാറ്റുന്നത് ചിലപ്പോൾ അതിലും വലിയ അപകടത്തിലേക്ക് വഴിവച്ചേക്കാം. കാരണം മറ്റൊന്നുമല്ല ഈ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിന്റെ അടിയിലാണ് പോലീസ് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് ഉള്ളത്. സ്ലാബ് തകർന്നു കിടക്കുന്ന സെപ്റ്റിക് ടാങ്കിന്റെ മുകൾഭാഗം ആസ്പറ്റോസ് ഷീറ്റ് ഉപയോഗിച്ചാണ് താൽക്കാലികമായി മൂടിയിരിക്കുന്നത്. ഈ ആസ്പറ്റോസിന് മുകളിലായാണ് മാലിന്യം കിടക്കുന്നത്. ഇവിടെ വലിയൊരു പുളിമരം തണൽ വിരിച്ചു നിൽക്കുന്നതിനാൽ പോലീസ് സ്റ്റേഷനിലും സമീപത്തെ ട്രഷറിയിലും മജിസ്ട്രേറ്റ് കോടതിയിലും എത്തുന്നവർവാഹനങ്ങൾ പാർക്കു ചെയ്യുന്നതും സമയം ചിലവഴിക്കുന്നതും ഈ മാലിന്യ കൂമ്പാരത്തിനു സമീപമാണ്. മാലിന്യം കൂടിക്കിടക്കുന്നതു മൂലം ആരും ആ ഭാഗത്ത് വാഹനം പാർക്ക് ചെയ്യാറില്ല. മുൻപ് ഒന്നിലധികം തവണ ടൂവിലറുകൾ കയറി ആസ്പറ്റോസ് ഷീറ്റ് പൊട്ടി…
Read More