കൊച്ചി: ആനക്കൊന്പ് കേസിൽ കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. ഒന്നാം പ്രതിയായി കുറ്റപത്രം സമർപ്പിച്ചതു തന്നെ പീഡിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണന്നും വിശദീകരിക്കാനാവാത്ത വിധം മാനസികപീഡനമാണു നടക്കുന്നതെന്നും മോഹൻലാൽ മറുപടി സത്യവാങ്മൂലത്തിൽ കോടതിയിൽ വ്യക്തമാക്കി. വനംവകുപ്പ് പെരുന്പാവൂർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനെതിരെയാണു മോഹൻലാൽ കോടതിയിൽ വിശദീകരണം നൽകിയിരിക്കുന്നത്. 2011 ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിന് ഏഴു വർഷം കഴിഞ്ഞാണു കുറ്റപത്രം നൽകിയത്. ഇതിൽ ഗൂഢാലോചനയുണ്ട്. തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ പരാതി ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നത്. തനിക്ക് ആനക്കൊന്പ് കൈവശം വയ്ക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണെന്നും മോഹൻലാൽ പറയുന്നു. തേവരയിലെ വസതിയിൽനിന്നു കണ്ടെത്തിയ രണ്ട് ജോഡി ആനക്കൊന്പുകൾ കൈവശംവയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ സർക്കാർ അനുമതി നൽകിയതാണ്. കേസിലെ നിലവിലെ നിയമപരമായ സാഹചര്യം ഇതാണ്. എന്നിട്ടും ആനക്കൊന്പ് അനധികൃതമാണെന്ന ഹർജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണന്നും സത്യവാങ്മൂലത്തിൽ മോഹൻലാൽ ബോധിപ്പിച്ചു. മോഹൻലാലിന്റെ വസതിയിൽ 2011 ജൂലൈ…
Read MoreCategory: Kochi
ലക്ഷ്യം ഗിന്നസ് റിക്കാർഡ് ; ഒറ്റദിവസം 35000 പേർക്ക് സിപിആർ പരിശീലനം
കൊച്ചി: പൊടുന്നനെയുള്ള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയ്ക്കാനുള്ള സവിശേഷ ദൗത്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ചാപ്റ്ററും കൈകോർക്കുന്നു. ഏഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹാർട്ട്ബീറ്റ്സ് എന്ന ബഹുജനപങ്കാളിത്തത്തോടെയുള്ള പരിശീലന പരിപാടി നവംബർ 16ന് നെടുന്പാശേരി സിയാൽ കണ്വൻഷൻ സെന്ററിൽ നടക്കും. ഗിന്നസ് ബുക്കിലും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കോർഡ്സിലും സ്ഥാനം നേടുകയെന്ന ലക്ഷ്യത്തോടെ 35000 ൽപരം വിദ്യാർഥികൾക്ക് ഒറ്റ ദിവസം സിപിആർ പരിശീലനം നൽകുകയെന്നതാണ് പരിപാടി. നെഞ്ചിൽ തുടർച്ചയായി ശക്തിയായി കൈകൊണ്ട് അമർത്തിക്കൊണ്ടുള്ള സിപിആർ അറിഞ്ഞിരുന്നാൽ പൊടുന്നനെയുള്ള ഹൃദയാഘാതം കൊണ്ടുള്ള മരണനിരക്ക് കുറയ്ക്കാനാകും. അടിയന്തരഘട്ടങ്ങളിൽ തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹത്തെ നിലനിർത്തുന്നതിനു സഹായിക്കുന്ന ജീവൻരക്ഷാ മാർഗമായ സിപിആർ അഥവാ കാർഡിയോപൾമൊണറി റെസസിറ്റേഷനിൽ പരമാവധി പേർക്ക് പരിശീലനം നൽകുകയാണ് ഹാർട്ട് ബീറ്റ്സിലൂടെ ജില്ലാ ഭരണകൂടവും ഐഎംഎയും ലക്ഷ്യമിടുന്നത്. 2016 ഏപ്രിൽ ഏഴിന്…
Read Moreശബരി റെയില്‍വേ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി
കൊച്ചി: ശബരി റെയില്‍വേ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിലപാടില്‍ നിന്ന് പിന്നാക്കം പോകില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാല്‍ പദ്ധതിയെ സംബന്ധിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. രണ്ടു പതിറ്റാണ്ടിലധികമായി ശബരി റെയില്‍വേ പദ്ധതിയില്‍ തുടരുന്ന അനിശ്ചിതത്വത്തിനെതിരേ സംയുക്ത സമര സമിതി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ വേണ്ട ഇടപെടലുകളെക്കുറിച്ച് വിശദമായി പഠിച്ചശേഷം നിലപാട് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ആവശ്യകത വ്യക്തമാക്കികൊണ്ടുള്ള നിവേദനവും സമര സമിതി മുഖ്യമന്ത്രിയ്ക്ക് നല്കി. പദ്ധതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സമര സമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അത്തരം ആക്ഷേപങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ അതുപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പു നല്കി. ശബരി വിമാനത്താവളത്തിനൊപ്പം റെയില്‍വേ പദ്ധതിയും നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്…
Read Moreകളിയാക്കിയതിനെ ചൊല്ലിയുള്ള തർക്കം; ബാഡ്മിന്റൺ മുൻ ക്യാപ്റ്റൻ കുത്തേറ്റുമരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
അങ്കമാലി: ഷട്ടിൽ ബാഡ്മിന്റൺ കേരള ടീമിന്റെ മുൻ ക്യാപ്റ്റൻ കുത്തേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ആയത്തുപടി ചുള്ളി വീട്ടിൽ ജോസിന്റെ മകൻ ജോയൽ (22) ആണ് കുത്തേറ്റു മരിച്ചത്. പ്രതിയായ ഇടുക്കി കുളമാവ് തെക്കേകളത്തിങ്കൽ വീട്ടിൽ ഗബ്രിയേലിന്റെ മകൻ ഷാജു (52)നെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അങ്കമാലി ടെൽക്കിനു സമീപത്തെ കെഎസ്ഇബി ഗോഡൗണിലെ താൽക്കാലിക ജീവനക്കാരാണിരുവരും. ചമ്പന്നൂരിൽ വാടകയ്ക്കു താമസിച്ചു വരികയാണ് ഷാജു. ജോയലിനെ കളിയാക്കി ഷാജു മറ്റു സുഹൃത്തുക്കളോടു സംസാരിച്ചിരുന്നു. ഇത് ചോദിക്കുന്നതിനായി ഇന്നലെ രാത്രി ഒൻപതോടെ ജോയൽ ഷാജുവിന്റെ വാടക വീട്ടിലെത്തി. തുടർന്നുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. നെഞ്ചിലും പുറത്തും കുത്തേറ്റ ജോയൽ വീട്ടുമുറ്റത്തു വച്ചുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കുവിട്ടുകൊടുക്കും. അമ്മ മിനി.ജെയ്മിൻ ,മരിയ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം…
Read Moreഅതൊന്നും ഗൗനിക്കുന്നില്ല! അതിജീവനത്തിന്റെ പുത്തൻ പാഠങ്ങൾ പകർന്ന് അൽഫീന
വാഴക്കുളം: അർബുദം ബാധിച്ച് വിശാലമായ ലോകത്തിന്റെ അതിരുകൾ ചുരുങ്ങുന്പോഴും അതൊന്നും ഗൗനിക്കാതെ അസാധാരണമായ ഇച്ഛാശക്തികൊണ്ട് അതിജീവനത്തിന്റെ പുത്തൻ പാഠങ്ങൾ എല്ലാവർക്കും പകരുകയാണ് പതിനാറുകാരിയായ ഈ കൊച്ചുമിടുക്കി. ആനിക്കാട് വടക്കുംമല വെള്ളാപ്പിള്ളിൽ ടോമിയുടെ മകൾ അൽഫീനയാണ് തനിക്കു ചുറ്റുമുള്ളവർക്ക് പ്രചോദനമേകുന്നത്. ഒന്നര വർഷം മുന്‍പ് മാറാടി ഹോളി ഫാമിലി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷക്കുള്ള തയാറെടുപ്പിനിടെയാണ് ചിന്നു എന്നു വിളിക്കുന്ന അൽഫീനയ്ക്കു വൃക്കയിൽ അർബുദം ബാധിച്ചതായി അറിയുന്നത്. ഇതു നീക്കം ചെയ്താൽ പൂർണമായും സുഖപ്പെടുമെന്ന ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയും നടത്തി. എന്നാൽ അധികം താമസിയാതെ അപൂർവമായ ഇനം അർബുദ കോശങ്ങൾ മൂത്രാശയത്തിൽ വീണ്ടും കണ്ടെത്തുകയായിരുന്നു. രോഗവും ചികിത്സയും നടക്കുന്പോൾ ഇക്കുറിയെങ്കിലും എസ്എസ്എൽസി പരീക്ഷ എഴുതണമെന്നാണ് ചിന്നുവിന്റെ ആഗ്രഹം. കൂട്ടുകാരുടെ നോട്ട് ബുക്ക് വാങ്ങി ആശുപത്രിയിലും വീട്ടിലും കിട്ടുന്ന ഇടവേളകളിൽ കൂട്ടുകാർക്കു മുന്‍പേ പഠനം പൂർത്തിയാക്കുകയാണ് ചിന്നു. കഴിഞ്ഞ…
Read Moreപക്വതയുള്ള സ്ഥാനാര്‍ഥിയാണല്ലോ എന്ന് മമ്മൂട്ടി; പ്രായം നാല്പത് കഴിഞ്ഞെന്നു മനു; കിടിലന്‍ മറുപടിയുമായി മമ്മൂട്ടി
കൊച്ചി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ് നടന് മമ്മൂട്ടിയെ സന്ദര്‍ശിച്ചു. കടവന്ത്ര ഗിരിനഗറിലെ വിസ്മയ സ്റ്റുഡിയോയിലാണ് ഇരുവരും കണ്ടുമുട്ടിയത്. മമ്മൂട്ടി സ്ഥാനാര്‍ഥിക്കു വിജയാശംസകള്‍ നേര്‍ന്നു. പക്വതയുള്ള സ്ഥാനാര്‍ഥിയാണല്ലോ എന്ന മമ്മൂട്ടിയുടെ വിലയിരുത്തലിനു പ്രായം നാല്പത് കഴിഞ്ഞെന്നു മനു റോയ് സൂചിപ്പിച്ചു. നാല്പത് വയസൊരു വയസാണോ എന്നു മമ്മൂട്ടി തിരിച്ചു ചോദിച്ചു. മമ്മൂട്ടി എറണാകുളം മണ്ഡലത്തിലെ വോട്ടര്‍ അല്ലെങ്കിലും മഹാന്മാരായ കലാകാരന്മാരുടെ അനുഗ്രഹവും പിന്തുണയും നേടാനാണ് താനെത്തിയതെന്നു മനു റോയ് പറഞ്ഞു. സ്റ്റുഡിയോയിലുണ്ടായിരുന്ന സംവിധായകന് ബി. ഉണ്ണികൃഷ്ണന്, നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ എന്നിവരുമായും സ്ഥാനാര്‍ഥി സംവദിച്ചു. മനു റോയിയുടെ വാഹന പര്യടനം ഇന്നലെ പച്ചാലം ജംഗ്ഷനില്‍നിന്നാണ് ആരംഭിച്ചത്. സ്ഥാനാര്‍ഥിയ്ക്കായി മന്ത്രി മേഴ്സിക്കുട്ടിയമ്മ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധകൃഷ്ണന് എന്നിവർ ഭവന സന്ദര്‍ശനം നടത്തി.
Read Moreട്യൂഷനു പോയ പെണ്‍കുട്ടിയെ കാണാനില്ല! പതിനാറുകാരിയെ തേടി തമിഴ്നാട് പോലീസ് ആലുവയില്‍
ആലുവ: തമിഴ്നാട്ടിൽ നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെ തേടി അന്വേഷണസംഘം ആലുവയിലെത്തി. തമിഴ്നാട് തിരുമലാപുരം സ്വദേശിനിയായ പതിനാറുകാരിയെ തേടിയാണ് തമിഴ്നാട് പോലീസ് ആലുവയിലെത്തിയത്. പെൺകുട്ടിയുടെ അമ്മ മലയാറ്റൂർ നീലീശ്വരം സ്വദേശിനിയാണ്. കാണാതാകുന്നതിനു ഏതാനും ദിവസം കുട്ടി നീലിശ്വരത്ത് വന്നിരുന്നു. ഇവിടെ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡുകളിലോ വന്നിട്ടുണ്ടോയെന്ന് അറിയാനാണ് പോലീസ് ആലുവയിൽ എത്തിയത്. ട്യൂഷനു പോയ കുട്ടിയെ തിരുമലാപുരത്തു നിന്ന് മേയ് 20ന് വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. തുടർന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയും കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുകയുമായിരുന്നു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വിപുലമാക്കിയത്. പനവടലിഛത്രം എസ്ഐ എസ്. ജയകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ടി. ധനശേഖരന്, എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്. കറുത്തു മെലിഞ്ഞ് നീണ്ട മുഖമുള്ള പെൺകുട്ടിയുടെ നെറ്റിയില്‍ മുറിപ്പാടുണ്ട്. പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിൽ…
Read Moreകഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ, എൽഎസ്ഡി! കൊച്ചി ലഹരിയുടെ വലയിൽ
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് കഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ, എൽഎസ്ഡി എന്നീ ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർധിക്കുന്നതായി കണക്കുകൾ. 2019ൽ ഇതുവരെ വൻ തോതിൽ കഞ്ചാവാണ് കൊച്ചിയിൽ നിന്നു പിടികൂടിയത്. ജനുവരിയിൽ 15.857 കിലോഗ്രാം, ഫെബ്രുവരിയിൽ 9.588 കിലോഗ്രാം, മാർച്ചിൽ 13.834 കിലോഗ്രാം, ഏപ്രിലിൽ 11.063 കിലോഗ്രാം, മേയിൽ 18.581 കിലോഗ്രാം, ജൂണിൽ 17.089 കിലോഗ്രാം, ജൂലൈയിൽ 13.021 കിലോഗ്രാം എന്നിങ്ങനെയാണ് നഗരത്തിൽനിന്ന് എക്സൈസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ. മുൻവർഷങ്ങളിലും കുറവല്ല. ഗ്രാമിന് 5,000 രൂപയ്ക്ക് മുകളിൽ വിലയീടാക്കുന്ന എംഡിഎംഎയും വൻ തോതിൽ പിടികൂടിയിട്ടുണ്ട്. ജനുവരി -12 ഗ്രാം, ഫെബ്രുവരി – ആറ് ഗ്രാം, ഏപ്രിൽ – ഒന്‍പത് ഗ്രാം, മേയ് – 50 ഗ്രാം, ജൂണ്‍ – 4.55 ഗ്രാം, ജൂലൈ – അഞ്ച് ഗ്രാം എന്നിങ്ങനെയാണ് ഈ വർഷത്തിൽ പിടികൂടിയതിന്റെ കണക്കുകൾ. ഹെറോയിൻ –…
Read Moreഞങ്ങള്‍ പോയതിനുശേഷം കെ എസ്ആർടിസി പോയാൽ മതി! കെഎസ്ആർടിസി ബസ് തടഞ്ഞ് സ്വകാര്യ ബസുകാരുടെ ഭീഷണി
തൊടുപുഴ: കെ എസ്ആർടിസി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി പരാതി. കാഞ്ഞിരപ്പള്ളിയിൽ നിന്നും തൊടുപുഴ വഴി എറണാകുളം കലൂരിലേക്ക് പോയ കെ എസ്ആർടിസി ബസാണ് ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ തടഞ്ഞത്. സ്വകാര്യ ബസ് പോയതിനുശേഷം കെ എസ്ആർടിസി പോയാൽ മതിയെന്ന് പറഞ്ഞാണ് ഇവർ ബസ് തടഞ്ഞത്. ഭീഷണി ഭയന്ന് കെഎസ്ആർടിസി ജീവനക്കാർ സ്വകാര്യ ബസ് പോയതിനു ശേഷമാണ് പോയത്. ഇതിനു മുൻപും കെ എസ്ആർടിസി ബസുകൾക്കു നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുന്നുണ്ടെന്നും പരാതിയുണ്ട്. ഏതാനും മാസങ്ങൾക്കു മുന്‍പ് മടക്കത്താനത്തു നിന്നും കെ എസ്ആർടിസി ബസിൽ യാത്രക്കാരെ കയറ്റിയെന്നാരോപിച്ച് കദളിക്കാട് വച്ച് സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ വാഹനം വിലങ്ങി അസഭ്യം പറയുന്ന സംഭവമുണ്ടായി. ഏതാനും ദിവസം മുൻപ് മൂവാറ്റുപുഴ-തൊടുപുഴ- ഈരാറ്റുപേട്ട…
Read Moreഎൽഎൻജി റോഡിൽ ടോൾ ഏർപ്പെടുത്താൻ പോർട്ട് ട്രസ്റ്റ് നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
വൈപ്പിൻ: ഗോശ്രീ കവലയിൽനിന്നും പടിഞ്ഞാറോട്ടുള്ള എൽഎൻജി റോഡിലേക്ക് പ്രവേശിപ്പിക്കുന്നതിനു വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്താൻ കൊച്ചി പോർട്ട് ട്രസ്റ്റ് ആലോചിക്കുന്നതായി സൂചന. തുടക്കമെന്നോണം കണ്ടെയ്നറുകൾക്കും വലിയ വാഹനങ്ങൾക്കും ടോൾ ഏർപ്പെടുത്താനാണ് ശ്രമം. റോഡിന്റെ തുടക്കത്തിൽ സ്ഥാപിച്ചിട്ടുള്ള സിഐഎസ്എഫ് ചെക്ക് പോസ്റ്റ് ടോൾ പിരിവു കേന്ദ്രമാക്കാനാണ് ഉദേശിച്ചിട്ടുള്ളത്. പോർട്ടിനു എങ്ങിനെയെങ്കിലും വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. നേരത്തെ ഈ റോഡ് വഴി എൽഎൻജി, ബിപിസിഎൽ എന്നീ സ്ഥാപനങ്ങളിലേക്കല്ലാതെയുള്ള മറ്റു വാഹനങ്ങൾ അനുവദിക്കില്ലെന്ന സൂചന പോർട്ട് അധികൃതർ നൽകിയതിനെ തുടർന്ന് നാട്ടുകാർ വൻ പ്രതിഷേധമുയർത്തിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ ടോൾ ഏർപ്പെടുത്താനുള്ള നീക്കം. ഇതിനെതിരേയും ഇപ്പോൾ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കണ്ടെയ്നർ ലോറികൾക്കും മറ്റ് വലിയ വാഹനങ്ങൾക്കും മാത്രം ടോൾ ഏർപ്പെടുത്തുന്ന പോർട്ടിനു ഭാവിയിൽ ഇതിലൂടെ കടന്ന് പോകുന്ന മറ്റെല്ലാ വാഹനങ്ങൾക്കും ടോൾ പിരിക്കാനുള്ള തന്ത്രമാണിതെന്നാണ് നാട്ടുകാരുടെ ആരോപണം. നഗരത്തിൽനിന്നും സൗത്ത് പുതുവൈപ്പിലെ എൽഎൻജി ബീച്ച്,…
Read More