ചെറായി: പളളിപ്പുറത്ത് മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെയും മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ പിടിച്ചുമാറ്റാൻ ചെന്നയാളെയും മക്കളെയും ജാമ്യത്തിലിറങ്ങിയ പ്രതികളിൽ ഒരാൾ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് മുനമ്പം പോലീസിൽ പരാതി നൽകി. കേസിലെ ഒന്നാം പ്രതിക്കെതിരേ പള്ളിപ്പുറം പൈങ്ങാത്തറ ബിജു ദേവസിയാണ് പരാതി നൽകിയത്. മർദിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും അത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത് ബിജുവാണെന്നാരോപിച്ചാണ് ഭീഷണി മുഴക്കുന്നതെന്നു പരാതിയിൽ പറയുന്നു. യുവതിയെ മർദിക്കുന്ന വീഡിയോ ദൃശ്യം കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ് ചാനലുകൾക്കും മറ്റു മാധ്യമങ്ങൾക്കും എത്തിച്ചുകൊടുക്കുകയും മർദനമേറ്റ യുവതിയുടെ മകളെക്കൊണ്ട് പോലീസിനു പരാതി നൽകിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കേസ് എടുക്കുകയും ആറു പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങൾ പകർ ത്തി നൽകിയത് ബിജുവാ ണെ ന്നാണ് പ്രതി ആരോപിക്കുന്നത്. റിമാൻഡിലായ പ്രതികൾക്ക് കോടതി പിന്നീട് വ്യവസ്ഥകൾക്കു വിധേയമായി ജാമ്യം…
Read MoreCategory: Kochi
ഫോൺ കെണി കേസ്: എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് ഹർജി നൽകിയ മഹാലക്ഷ്മിയുടെ വിലാസം വ്യാജമെന്ന് സർക്കാർ; വ്യാജമല്ലെന്ന് മഹാലക്ഷിയുടെ അഭിഭാഷകൻ
കൊച്ചി: ഫോൺ കെണി കേസുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് ഹർജി നൽകിയ മഹാലക്ഷിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അതേസമയം, വിലാസം വ്യാജമല്ലെന്ന് മഹാലക്ഷിയുടെ അഭിഭാഷകൻ കോടതിയ അറിയിച്ചു. കേസിൽ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കുന്നതിന് മുന്നേയാണ് മഹാലക്ഷ്മി ഹർജി നൽകിയത്. ഫോൺകെണിക്കേസിലെ പരാതിക്കാരിയായ യുവതി പരാതി പിൻവലിച്ചത് ഭീഷണിയേത്തുടർന്നാണെന്നും അതിനാൽ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നുമായിരുന്നു ഹർജി.കേസ് പരിഗണിക്കുന്നത് ഈ മാസം 14 ലേക്കു മാറ്റി.
Read Moreട്രെയിനിൽ നിന്നു വീണു യുവാക്കൾക്കു ഗുരുതര പരിക്ക്; കൊല്ലം സ്വദേശികളെന്നു കരുതപ്പെടുന്ന അമൽ (22), സുജിത് (24) എന്നിവർക്കാണു പരിക്കേറ്റത്
കൊച്ചി: ഓടുന്ന ട്രെയിനിൽ നിന്നു വീണു യുവാക്കൾക്കു ഗുരുതരമായി പരിക്കേറ്റു. കൊല്ലം സ്വദേശികളെന്നു കരുതപ്പെടുന്ന അമൽ (22), സുജിത് (24) എന്നിവർക്കാണു പരിക്കേറ്റത്. പുലർച്ചെ 1.40 ഓടെയാണു സംഭവം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും തൃപ്പൂണിത്തുറയ്ക്കും തിരുവാങ്കുളത്തിനും ഇടയിൽ കടുമംഗലത്തു വച്ചാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്കു പരിക്കേറ്റ ഇരുവരെയും ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർന്നു കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ട്രെയിനിൽ വാതിലിന്റെ സൈഡിൽ നിന്നതാണ് അപകട കാരണമെന്നാണു റെയിൽവേ പോലീസ് പറയുന്നത്. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ ബാക്കി കാര്യങ്ങളിൽ വ്യക്തത വരികയുള്ളുവെന്നും എറണാകുളം റെയിൽവേ പോലീസ് അറിയിച്ചു.
Read Moreമൈക്രോഫിനാൻസ് കേസ്: വി.എസിന്റെ മൊഴിയെടുക്കുമെന്ന് വിജിലൻസ്; അന്വേഷണം പൂർത്തിയാക്കാൻ ഒരുമാസത്തെ സമയം നൽകി ഹൈക്കോടതി
കൊച്ചി: മൈക്രോഫിനാൻസ് കേസുമായി ബന്ധപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ തലവൻ വി.എസ്.അച്യുതാനന്ദന്റെ മൊഴിയെടുക്കുമെന്ന് വിജിലൻസ്. ഹൈക്കോടതി നിർദേശപ്രകാരമാണിത്. കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകിയ ഹർജി പരിഗണിക്കവേയാണ് അച്യുതാനന്ദന്റെ മൊഴിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ ഒരുമാസത്തെ സമയവും കോടതി വിജിലൻസിന് അനുവദിച്ചിരുന്നു.
Read Moreജാമ്യം നിന്നതിന് വീട് ജപ്തി ചെയ്ത സംഭവം; വീട്ടമ്മയുടെ നിരാഹാര സമരത്തിന് പിന്തുണയുമായി മേധാപട്കർ
കളമശേരി: ജാമ്യം നിന്നതിന് വീട് ജപ്തി ചെയ്തതിനെ തുടർന്ന് നിരാഹാരം അനുഷ്ഠിക്കുന്ന വീട്ടമ്മയെ കാണാൻ സാമൂഹ്യ പ്രവർത്തക മേധാപട്കർ എത്തി. ഇടപ്പള്ളി മാനാത്ത്പാടത്ത് വീട്ടിൽ പ്രീത ഷാജിയുടെ സമരപന്തൽ സന്ദർശിച്ച് സമര നായിക പ്രവർത്തകർക്ക് ആവേശം പകർന്നു. മാർച്ച് 8 വനിതാ ദിനം അടുത്തു കൊണ്ടിരിക്കെ ഒരു സ്ത്രീയുടെ സമരം നേരമ്പോക്കായി സർക്കാർ കാണരുതെന്നും മേധാപട്കർ മുന്നറിയിപ്പ് നൽകി. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ തയാറാവണമെന്നും സാമൂഹ്യ പ്രവർത്തക മേധാപട്കർ ആവശ്യപ്പെട്ടു. സമരങ്ങൾ അക്രമാസക്തമാകാതെ നോക്കാൻ സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. സാമ്പത്തിക വിദഗ്ദർ ഉൾപ്പെടുന്ന ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളണം. രണ്ടു ലക്ഷം രൂപ 2 കോടിയായതെങ്ങിനെയെന്ന് വിശദമാക്കണം. സർഫാസി നിയമം ജനവിരുദ്ധമാണ്. ബാങ്കിംഗ് നിയമങ്ങൾ പൊളിച്ചെഴുതണം. ഇതിനെതിരെ ജനവിരുദ്ധ വികാരം ഉയർന്നു വരണം. സംസ്ഥാന ധനകാര്യ…
Read Moreഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു; തുറവൂർ ഐടിഐ അടുത്തവർഷത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് എംഎൽഎ
അങ്കമാലി: തുറവൂരിൽ പുതുതായി ആരംഭിക്കുന്ന ഗവ. ഐടിഐയുടെ പ്രാരംഭപ്രവർത്തനങ്ങൾ വിലയിരുത്താൻ റോജി എം. ജോണ് എംഎൽഎ, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, ഐടിഐ നോഡൽ ഓഫീസർ കെ.എ, ആബിത തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഐടിഐ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ പുതുതായി അഞ്ച് ഐടിഐകൾ സ്ഥാപിക്കാൻ പ്രഖ്യാപനം ഉണ്ടായതിൽ അങ്കമാലിയും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം തന്നെ അങ്കമാലിയിൽ ഒരു ഗവ. ഐടിഐ സ്ഥാപിക്കണമെന്ന് എംഎൽഎ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐടിഐ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഇതെത്തുടർന്ന് തുറവൂർ പഞ്ചായത്തിലെ മൂന്നേക്കറോളം വരുന്ന റവന്യു ഭൂമി ഐടിഐ സ്ഥാപിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ സംബന്ധിച്ച് ആർഡിഒ റിപ്പോർട്ട് ചെയ്യുകയും…
Read Moreമിഷേൽ മരിച്ചിട്ട് നാളെ ഒരുവർഷം ; സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിഷേധ സംഗമം നാളെ; യോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും
പിറവം: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ചുള്ള ആന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മിഷേൽ മരിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്ന നാളെ പിറവത്ത് അനുസ്മരണ സമ്മേളനവും പ്രതിഷേധ സംഗമവും നടക്കും. കച്ചേരിപ്പടിക്ക് സമീപമുള്ള ഹോസ്റ്റലിൽ നിന്നും കലൂർ പള്ളിയിലേക്ക് പോയ മിഷേലിനെ പിറ്റേദിവസം കായലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പള്ളിയിലെത്തി പ്രാർഥനയ്ക്ക് ശേഷം പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മിഷേൽ തിരിച്ചെത്താത്തിനെത്തുടർന്ന് മാതാപിതാക്കളെ ഹോസ്റ്റർ അധികൃതർ വിവരമറിയിച്ചിരുന്നു. ഇവർ രാത്രിയിലെത്തി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഇവിടെ നിന്നും നീതിപൂർവമായ സമീപനമുണ്ടായിരുന്നില്ലെന്ന് പറയുന്നു. പിന്നീട് ഇതു സംബന്ധിച്ച് നിരവധി വിവാദങ്ങളുയരുകയും ചെയ്തിരുന്നു. കായലിൽ നിന്നും മൃതദേഹം ലഭിച്ച ഉടൻതന്നെ പോലീസ് ആത്മഹത്യയാണന്ന് വിധിയെഴുതിയതും പ്രശ്നങ്ങൾക്ക് കാരണമായി. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചുവെങ്കിലും…
Read Moreഹോളി ആഘോഷത്തിനിടെ വിദ്യാർഥിനിക്കുനേരേ അതിക്രമം; പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മൂന്നു സഹപാഠികളെ പോലീസ് അറസ്റ്റു ചെയ്തു
മൂവാറ്റുപുഴ: ഐരാപുരത്തുള്ള സ്വകാര്യ കോളജിൽ വിദ്യാർഥിനിക്കുനേരേ സഹപാഠികളായ ആൺകുട്ടികളുടെ ഉപദ്രവം. ഇന്നലെ കോളജിൽ നടന്ന ഹോളി ആഘോഷത്തോടനുബന്ധിച്ചാണ് സംഭവം. സംഘമായി ചേർന്ന് വെള്ളത്തിൽ മുക്കിപ്പിടിച്ചെന്നും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമാണ് ആലപ്പുഴ സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതി. മൂവാറ്റുപുഴയിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചാണ് പെൺകുട്ടി പഠിക്കുന്നത്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് മൂന്നു സഹപാഠികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശത്തുള്ള പെണ്കുട്ടിയുടെ പിതാവാണ് ഫോണിൽ വിളിച്ച് പോലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ വനിതാ പോലീസ് ഹോസ്റ്റലിലെത്തി പെണ്കുട്ടിയുടെ മൊഴിയെടുത്തു. തുടർന്നു സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നഗരത്തിൽ വെള്ളൂർക്കുന്നം ബൈപ്പാസിൽനിന്നാണ് ഇവർ പിടിയിലായത്. മൂവാറ്റുപുഴ, മാറാടി സ്വദേശികളാണ് പിടിയിലായ വിദ്യാർഥികൾ. ഇന്നലെ കോളജിൽ നടന്ന ആഘോഷത്തിനിടെ ദേഹത്തെ ചായം കഴുകാനെന്ന പേരിൽ സമീപത്തെ തോട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് പെണ്കുട്ടിയുടെ മൊഴി. ഇവിടെ നിന്നു കുതറിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്കുട്ടി പറയുന്നു. പ്രതികളെ പട്ടിമറ്റം പോലീസിന് കൈമാറുമെന്ന് മൂവാറ്റുപുഴ…
Read Moreചലച്ചിത്രതാരങ്ങൾ മലയാള ഭാഷയെ മറന്നു സംസാരിക്കരുത്; മൂന്നരക്കോടി ജനങ്ങൾ മാത്രമേ സംസാരിക്കുന്നുള്ളൂവെന്നതു കൊണ്ട് ഭാഷയുടെ മഹത്വം കുറയില്ലെന്ന് ജി. സുധാകരൻ
കൊച്ചി: ചലച്ചിത്രതാരങ്ങൾ മലയാള ഭാഷയെ മറന്നു സംസാരിക്കരുതെന്ന് മന്ത്രി ജി. സുധാകരൻ. അഭിമുഖങ്ങളിൽ കഴിവതും മലയാളം പറയാൻ ശ്രമിക്കണം. മൂന്നരക്കോടി ജനങ്ങൾ മാത്രമേ സംസാരിക്കുന്നുള്ളൂവെന്നതു കൊണ്ട് മലയാള ഭാഷയുടെ മഹത്വം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. നാല്പതാമത് ഫിലിം ക്രിട്ടിക്ക്സ് അവാർഡ് വിതരണം ഗോകുലം കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റൂബി ജൂബിലി പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മന്ത്രി ജി. സുധാകരൻ സമർപ്പിച്ചു. മന്ത്രി ജി. സുധാകരനെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് ഓണക്കൂർ ആദരിച്ചു. തുടർന്ന് സിനിമയുടെ വിവിധരംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സംഗീത നൃത്തപരിപാടികളും അരങ്ങേറി.
Read Moreദേശീയഗാനത്തോട് അനാദരവ്: എസ്എഫ്ഐ നേതാവിനെതിരേ കേസ്; ദേശീയ ഗാനത്തിനിടെ അസ്ലമിന്റെ ചേഷ്ടകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ പോലീസ് ശേഖരിച്ചു
മൂവാറ്റുപുഴ: ദേശീയഗാനത്തോട് അനാദരവു കാണിച്ച കോളജ് വിദ്യാർഥിക്കെതിരേ പോലീസ് കേസെടുത്തു. നിർമല കോളജ് ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അവസാന വർഷ വിദ്യാർഥിയും എസ്എഫ്ഐ മുൻ ഭാരവാഹിയുമായ അസ്ലം കെ.സലിമിനെതിരെയാണ് മാധ്യമവാർത്തകളെ തുടർന്നു പോലീസ് കേസെടുത്തത്. അസ്ലം ദേശീയഗാനത്തോട് അനാദരവ് കാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോളജിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ അസ്ലം ചേഷ്ഠകൾ കാണിക്കുന്ന ദൃശ്യങ്ങൾ സഹപാഠികളിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഇതേതുടർന്നു കോളജിൽ നിന്ന് കഴിഞ്ഞ ദിവസം അസ്ലമിനെ സസ്പെൻഡ് ചെയ്തിരുന്നു. ദേശീയ ഗാനത്തെയും, രാജ്യത്തെയും അപമാനിച്ച എസ്എഫ്ഐ നേതാവിനെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത് ഭരണസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി റംഷാദ് റഫീക്ക് കുറ്റപ്പെടുത്തി.
Read More