ആലുവ: മൊബൈൽ ഫോണിൽ സംസാരിച്ചു റോഡ് കുറുകെ കടക്കുന്നവർക്കെതിരേ പെറ്റിക്കേസ് ചാർജ് ചെയ്യാൻ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല റോഡ് സേഫ്റ്റി ആക്സിഡന്റ് റിവ്യൂ കമ്മിറ്റി യോഗത്തിൽ തീരുമാനം. വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. വാഹന പരിശോധന കർശനമാക്കാനും ദേശീയപാതയുടെ ഓരങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ മാസവും ആക്സിഡന്റ് റിവ്യൂ കമ്മിറ്റി ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തും. യോഗത്തിൽ റൂറൽ നർക്കോട്ടിക് സെൽ എഎസ്പി സുജിത്ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എ.വി. ജോർജ്, മൂവാറ്റുപുഴ ആർടിഒ എ.കെ. ശശികുമാർ, ഇടപ്പള്ളി എൻഎച്ച് റോഡ് ഡിവിഷൻ അസി. എക്സി. എൻജിനിയർ കെ.പി. സന്തോഷ്കുമാർ, കല്ലൂർക്കാട് അസി. എക്സി. എൻജിനിയർ സജിത് കുമാർ, റൂറൽ ജില്ലയിലെ ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
Read MoreCategory: Kochi
കോളിഫ്ളവറാണെന്ന് തെറ്റിദ്ധരിച്ചു..! ബീഫ് കട്ലെറ്റ് കഴിപ്പിച്ചെന്ന് ആരോപണം; കുസാറ്റിൽ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികൾ സമരത്തിൽ; ആലപ്പുഴ ജില്ലാ കളക്ടർക്കും പരാതി നൽകി
കളമശേരി: സെമിനാറിനിടെ ബീഫ് കട്ലെറ്റ് കഴിപ്പിച്ച പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പലിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികൾ കുസാറ്റിനു മുന്നിൽ പ്രതിഷേധസമരം നടത്തി. അധികൃതർ വിദ്യാർഥികളുമായി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങളിൽനിന്നു പിൻമാറാൻ കുട്ടികൾ തയാറായില്ല. കുസാറ്റിനു കീഴിലുള്ള പുളിങ്കുന്ന് കോളജില്‍ നടന്ന സെമിനാറിനിടെ ബീഫ് കട്ലെറ്റ് വിളമ്പി എന്നതാണു തർക്കവിഷയം. ഒരു ബാങ്കിന്റെ ആഭിമുഖ്യത്തിൽ ‘ഡിജിറ്റൽ ബാങ്കിംഗ് അവെയർനെസ്’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. പങ്കെടുത്തവർക്ക് പഫ്സും കട്ലെറ്റും ബാങ്ക് അധികൃതർ വിതരണം ചെയ്തിരുന്നു. അതിൽ നോൺ വെജ് ഉള്ളത് പറഞ്ഞില്ലെന്നും ഇതിൽ നടപടി വേണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. വെജിറ്റബിള്‍ കട്ലെറ്റ് എന്നു പറഞ്ഞു സസ്യാഹാരികളായ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ ബീഫ് കട്ലറ്റ് കഴിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിനെതിരേ ആലപ്പുഴ ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.ബീഹാര്‍ സ്വദേശികളായ അങ്കിത് കുമാര്‍, ഹിമാംഷുകുമാര് എന്നിവരാണു പരാതിക്കാർ. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി നടത്തിവരാറുള്ള…
Read Moreപേടിപ്പെടുത്താൻ വീണ്ടും കറുത്ത സ്റ്റിക്കർ..! എരൂരിലും ആലുവയിലും വീടുകളുടെ ജനലുകളിൽ കറുത്ത സ്റ്റിക്കർ; ആശങ്കയോടെ ജനങ്ങൾ; ജാഗ്രതയോടെ പോലീസ്
കൊച്ചി/ ആലുവ: സംസ്ഥാനത്തെ മറ്റു പല ജില്ലകളിലും കാണപ്പെട്ട പോലെ തൃപ്പൂണിത്തുറ എരൂരിലും ആലുവയിലും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി കറുത്ത സ്റ്റിക്കർ. നിരവധി വീടുകളുടെ ജനൽച്ചില്ലുകളിൽ പ്രത്യക്ഷപ്പെട്ട കറുത്ത സ്റ്റിക്കറുകൾ മോഷണത്തിനോ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനോ മറ്റുമുള്ള അടയാളങ്ങളാണെന്ന ആശങ്കയാണു പ്രദേശവാസികൾക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം മോഷണ നടന്ന എരൂരിലെ വീടിനു സമീപം തന്നെയുള്ള ലേബർ കോളനിയിലെ ചില വീടുകളിലും ചോറ്റാനിക്കര ഭാഗത്തെ വീടുകളിലുമാണു കറുത്ത സ്റ്റിക്കർ ജനൽച്ചില്ലുകളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇങ്ങനെ സ്റ്റിക്കർ പതിക്കുന്ന വീടുകളിൽ മോഷണം നടക്കുമെന്നതടക്കമുള്ള പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇതിനു ചുവടുപിടിച്ച് ആരെങ്കിലും മനപൂർവ്വം ചെയ്യുന്നതാണെന്ന നിഗമനമാണു പോലീസ് . ഹിൽപ്പാലസ് പോലീസ് സ്റ്റിക്കർ കണ്ട വീടുകൾ എത്തി പരിശോധനകൾ നടത്തി. സ്റ്റിക്കർ പതിച്ച വീടുകളിൽ ഇതുവരെ മോഷണങ്ങളോ കവർച്ചാശ്രമങ്ങളോ നടന്നിട്ടില്ല. ആലുവ കുട്ടമശേരി കരോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള മൂന്നോളം വീടുകളിലാണു…
Read Moreകാരുണ്യയുടെ കാരുണ്യ കടാക്ഷം..! കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകണം; സ്ഥിര വരുമാനമുള്ള ഒരു ജോലി കണ്ടെത്തണം; ഓട്ടോ തൊഴിലാളിയായ സനീഷിന്റെ സ്വപ്നങ്ങൾ ഇങ്ങനെയൊക്കെ…
മൂവാറ്റുപുഴ: ഓട്ടോറിക്ഷ തൊഴിലാളിക്കു കേരള സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ കടാക്ഷം. മൂവാറ്റുപുഴ തൃക്കളത്തൂർ വടാശേരിൽ ഉണ്ണികൃഷ്ണന്റെ മകൻ സനീഷിനാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. തൃക്കളത്തൂർ ഷാപ്പുംപടിയിൽ ലോട്ടറി വില്പന നടത്തുന്ന ചാരപ്പാട് വിജയനിൽനിന്നാണ് കെ.ജി. 890442-ാം നന്പർ ടിക്കറ്റ് സനീഷ് എടുത്തത്. ഓട്ടോ ഓടിക്കുന്നതിനിടെ വിവിധ സ്ഥലങ്ങളിൽനിന്നു സനീഷ് ടിക്കറ്റ് എടുക്കുക പതിവാണ്. മാതാപിതാക്കളും ഭാര്യ രേവതിയും മക്കളായ കാർത്തിക, കാർത്തികേയൻഎന്നിവരുമടങ്ങുന്ന സനീഷിന്റെ കുടുംബത്തിന്റെ ഏക വരുമാനം ഓട്ടോ ഓടിച്ചു കിട്ടുന്ന തുക മാത്രമായിരുന്നു. നേരത്തെ പ്ലാസ്റ്റിക് കന്പനിയിൽ ജോലി ചെയ്തിരുന്ന സനീഷ് അതിൽനിന്നുള്ള വരുമാനംകൊണ്ടു ജീവിക്കാൻ കഴിയാത്തതിനാലാണ് ഓട്ടോറിക്ഷ ഓടിക്കൽ ജോലിയായി തെരഞ്ഞെടുത്തത്. 75 ലക്ഷം ലോട്ടറി അടിച്ചെങ്കിലും സനീഷ് ഓട്ടോ ഓടിക്കൽ തുടരുകയാണ്. കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകാനും പട്ടിണികൂടാതെ ജീവിക്കാനുമായി സ്ഥിരവരുമാനമുള്ള തൊഴിൽമേഖല കണ്ടെത്താൻ ലോട്ടറി പണം…
Read Moreആൾക്കൂട്ടത്തിലെ ആ “രക്ഷക’ അഡ്വ. രഞ്ജിനി..! എറണാകുളം പത്മ ജംഗ്ഷനിലെ കെട്ടിടത്തിൽനിന്നു വീണ തൊഴിലാളിക്ക് രക്ഷകയായ രഞ്ജിനിയുടെ വാക്കുകളിലൂടെ…
കൊച്ചി: എറണാകുളം പത്മ ജംഗ്ഷനിലെ കെട്ടിടത്തിൽനിന്നു വീണ് ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന തൃശൂർ സ്വദേശി ഷാജിയെ ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്തത് ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനി. പത്മ ജംഗ്ഷന് സമീപം താമസിക്കുന്ന രഞ്ജിനി ഒരു ചടങ്ങിൽ പങ്കെടുക്കാനായി വൈകുന്നേരം 6.45 ഓടെ മെട്രോ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് കെട്ടിടത്തിൽ നിന്നും വീണു കിടക്കുന്ന ഷാജിയെ കാണുന്നത്. തലയ്ക്കും കാലിനും ഗുരുതരപരിക്കേറ്റ അവസ്ഥയിലായിരുന്നു ഷാജി. സമീപത്തുണ്ടായിരുന്ന ആരും തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തിയില്ലെന്ന് രഞ്ജിനി പറഞ്ഞു. കൂടി നിന്നിരുന്ന ആളുകളോടും വണ്ടിക്കാരോടും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. തനിക്ക് പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും അവിടെ ആ സമയം ആംബുലൻസില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ലഭിച്ച ഒരു കാറിൽ ഷാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് ആ നിമിഷം താൻ ചിന്തിച്ചതെന്നും രഞ്ജിനി പറഞ്ഞു.
Read Moreവിളിക്കുമ്പോളൊക്കെ വന്നോണം..! 20 ലക്ഷം രൂപ നികുതി വെട്ടിച്ചെന്ന കേസിൽ നടി അമലാ പോൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി
കൊച്ചി: പുതുച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിൽ നടി അമലാ പോൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്‍പാകെ ഹാജരായി മൊഴി നൽകി. എസ്പി കെ.വി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചയാണു മൊഴി രേഖപ്പെടുത്തിയത്. ആവശ്യപ്പെടുന്പോൾ വീണ്ടും ഹാജരാകണമെന്ന് അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതി നേരത്തെ അമലാ പോളിനു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.കഴിഞ്ഞ ഓഗസ്റ്റിലാണ് അമല 1.12 കോടി വിലയുള്ള ബെൻസ് എസ് ക്ലാസ് കാർ വാങ്ങിയത്. ചെന്നൈയിൽനിന്നു വാങ്ങിയ കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു കൊച്ചിയിൽ ഉപയോഗിക്കുകയായിരുന്നു. കേരളത്തിൽ കാർ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടിയിരുന്നു. പുതുച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപയാണ് അടച്ചത്. അവിടെ വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരിയായിരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതിനായി മുൻപരിചയമില്ലാത്ത എൻജിനിയറിംഗ് വിദ്യാർഥിയുടെ മേൽവിലാസത്തിലാണു രജിസ്ട്രേഷൻ നടത്തിയതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.…
Read Moreകണക്കുകൂട്ടലുകൾ തെറ്റിയതാർക്ക്..! ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണത്തിൽ കേന്ദ്രത്തിനും കേരളത്തിനും രണ്ടു കണക്ക്; മരിച്ചവർ 58 പേരെന്ന് കേരളം പറയുമ്പോൾ 75 എന്ന് കേന്ദ്രവും ; മരണസംഖ്യയിൽ 17 പേരുടെ വ്യത്യാസം
സിജോ പൈനാടത്ത് കൊച്ചി: ഓഖി ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും എണ്ണത്തിൽ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കണക്കുകൾ ഇപ്പോഴും രണ്ടു തട്ടിൽ. സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അന്തിമകണക്കു പ്രകാരം ഓഖി ചുഴലിക്കാറ്റിൽ കടലിൽ മരിച്ചത് 58 മലയാളികളാണെന്നു വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കിൽ കേരളത്തിൽ മരിച്ചവരുടെ എണ്ണം 75 ആണ്. മരണസംഖ്യയിൽ 17 പേരുടെ വ്യത്യാസം. 137 മലയാളികളെ കാണാതായിട്ടുണ്ടെന്നു കേന്ദ്രം വിശദീകരിക്കുന്പോൾ കേരളത്തിന്റെ കണക്കിലുള്ളത് 104 പേർ. സംസ്ഥാന റവന്യു, ഫിഷറീസ്, പോലീസ് വിഭാഗങ്ങളിൽനിന്നുള്ള കണക്കുകൾ ഏകോപിപ്പിച്ചു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണു സംസ്ഥാനത്ത് ഓഖിയിൽ മരിച്ചവരുടെ എണ്ണം 58 ആണെന്നു കണ്ടെത്തിയത്. ഇതിൽ ഏഴു പേർ ചുഴലിക്കാറ്റിനെത്തുടർന്നു കരയിലുണ്ടായ അപകടങ്ങളിലാണു മരിച്ചത്. മരിച്ചവരിൽ 49 പേർ തിരുവനന്തപുരം ജില്ലയിൽനിന്നുള്ളവരാണ്. 104 പേർ ഇനി കേരളത്തിൽ മടങ്ങിയെത്താനുണ്ടെന്നാണു സംസ്ഥാന…
Read Moreറിപ്പബ്ലിക് ദിനം: കൊച്ചി കനത്ത സുരക്ഷയിൽ; സുരക്ഷയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ 31-ാം തീയതിവരെ സന്ദർശകർക്കു നിയന്ത്രണം
കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചിയും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷയിൽ. കൊച്ചിയിലെ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ യാത്രികർ കൂടുതലായി എത്തുന്ന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. നൂറുകണക്കിനു പോലീസുകാരുടെ നേതൃത്വത്തിലാണു സുരക്ഷയൊരുക്കുന്നത്. പൊതുസ്ഥലങ്ങളിൽ സംശയം തോന്നുവരെ നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ 31-ാം തീയതിവരെ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തി. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് ഉൾപ്പടെയാണ് പരിശോധന നടത്തിയത്.
Read Moreമുപ്പത്തിയൊന്നിന് അവരെല്ലാം ഒന്നിക്കുന്നു..! നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയും ദിലിപും ഉൾപ്പെടെ എല്ലാവരും ഹാജരാകാൻ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഈ മാസം 31ലേക്കു കോടതി നീട്ടി. കേസിലെ മുഖ്യപ്രതി സുനിൽകുമാർ(പൾസർ സുനി) ഉൾപ്പെടെയുള്ളവരുടെ റിമാൻഡ് കാലാവധിയും അങ്കമാലി മജിസ്ട്രേട്ട് കോടതി നീട്ടിയിട്ടുണ്ട്. അതേസമയം, കേസിലെ പ്രതിയായ നടൻ ദിലീപ് ഇന്നു കോടതിയിൽ ഹാജരായില്ല. ഹാജരാകാൻ കഴിയില്ലെന്നു കാട്ടി ദിലീപ് കോടതിയിൽ അപേക്ഷ നൽകി. കേസിലെ എല്ലാ പ്രതികളും 31-ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
Read Moreമുനമ്പം ആശുപത്രിയിൽ രാത്രികാല ചികിത്സക്കായി രാപ്പകൽ സമരം; ദിനം പ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ല; ബന്ധപ്പെട്ടവർ തിരിഞ്ഞ് നോക്കുന്നില്ലെന്നും പരാതി
ചെറായി: മുനന്പം സർക്കാർ ആശുപത്രിയിൽ നിലനിന്നിരുന്ന കിടത്തി ചികിത്സ, രാത്രികാല ചികിത്സ പ്രസവ ചികിത്സ, ലബോറട്ടറി, പോസ്റ്റ്മോർട്ടം എന്നീ സൗകര്യങ്ങളും ആംബുലൻസ് സേവനവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി വികസന ജനകീയ സമിതി ഫെബ്രുവരി മൂന്നി രാവിലെ 9മുതൽ പിറ്റേന്ന് രാവിലെ 9 വരെ രാപ്പകൽ സമരം നടത്തും. ഈ ആവശ്യമുന്നയിച്ച് സമിതി ചെയർമാൻ വി. എക്സ് ബനഡിക്ട് ആശുപത്രിക്ക് മുന്നിൽ നടത്തി വരുന്ന കുത്തിരിപ്പ് സമരം 200 ദിവസം പൂർത്തിയാകുന്ന ദിനത്തിലാണ് രാപ്പകൽ സമരം സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനൊപ്പം സമരാവശ്യങ്ങൾ അടങ്ങിയ ഭീമഹർജ്ജി മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കുന്നതിനായി ഒപ്പുശേഖരണവും നടക്കും. നൂറുകണക്കിന് രോഗികൾ ആശുപത്രിയിൽ ദിനംപ്രതി ചികിത്സതേടി വരുന്ന മുനന്പത്ത് ഫലപ്രദമായ ചികിത്സയും മരുന്നും ലഭിക്കുന്നില്ലെന്നും മറ്റ് ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നുമാണ് സമരക്കാരുടെ ആരോപണം. ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തുന്നു.
Read More