കൊല്ലം : ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ യുവതിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ശൂരനാട് സ്വദേശിനി അശ്വതിയാണ് തൃശൂർ സ്വദേശിനികളായ സഹോദരിമാരായ രണ്ട് യുവതികളുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതായി പരാതി ഉള്ളത്. യുവതികളുടെ പരാതിയെ തുടർന്നാണ് അശ്വതി അറസ്റ്റിലായത്. യുവതി നാലു വർഷമായി തട്ടിപ്പ് നടത്തിവരികയായിരുന്നു. ഇതിനിടയിൽ ഏഴു പേരാണ് തട്ടിപ്പിനിരയായത്. ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. യുവതിയുടെ തട്ടിപ്പിനിരയായ ചില യുവാക്കൾ സംഭവം ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തിരുന്നു. ഇത് കണ്ട തൃശൂർ സ്വദേശിനികളായ സഹോദരിമാർ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
Read MoreCategory: Kollam
ഏറ്റവും കൂടുതൽ ആയുസുള്ള ജീവിയായിട്ടും..! ആമകൾ കൂട്ടത്തോടെ ചത്തടിയുന്നു; ആദ്യം കരുതിയത് രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നതാകാമെന്ന്; പക്ഷേ…
കരുനാഗപ്പള്ളി : തഴത്തോടുകളിലും കുളങ്ങളിലു മറ്റും ആമകൾ കൂട്ടത്തോടെ ചത്തടിയുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായാണ് ഇത് കാണപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. തോടുകളിൽ ശുചീകരണം നടത്തിയ തൊഴിലാളികളും പ്രദേശവാസികളുമാണ് ആമകൾ ചത്തുകിടക്കുന്നതായി ആദ്യം കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തഴത്തോടുകളിൽ വ്യാപകമായി ആമകൾ ചാകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഏറ്റവും കൂടുതൽ ആയുസുള്ള ജീവിയായ ആമ കൂട്ടത്തോടെ ചത്തടിയുന്നത് പ്രദേശവാസികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ആമകളുടെ പുറംതോടുകൾ ഇളകി ചത്തുകിടക്കുന്ന നിലയിലാണ് പലയിടത്തും കാണുന്നത്. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പ്രശ്നം ശാസ്ത്ര ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൂടുതൽ അളവിൽ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നതാകാം ആമകൾ ചത്തടിയുന്നതിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ രാസവസ്തുക്കൾ മൂലമാണെങ്കിൽ തോട്ടിലെ മത്സ്യങ്ങളുൾപ്പടെയുള്ള മറ്റു ജീവജാലങ്ങളെയും ബാധിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാൽ ഒരിടത്തും മത്സ്യങ്ങൾ കൂട്ടത്തോടെ ചാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആമകളെ മാത്രം ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വൈറസ് രോഗങ്ങളാണോയെന്നും…
Read Moreതെരഞ്ഞെടുപ്പില്‍ തോറ്റു, എങ്കിലും…! മണ്ഡലത്തിൽ സേവന പ്രവർത്തനവുമായി ബിജെപി സ്ഥാനാർഥി നടന് വിവേക് ഗോപൻ
ചവറ: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സേവന പ്രവർത്തനവുമായി വിവേക് ഗോപൻ. തെരഞ്ഞെടുപ്പ് ആരവങ്ങൾ കഴിഞ്ഞാൽ ജയിച്ച സ്ഥാനാർഥി ആണ് മണ്ഡലത്തിൽ സേവന പ്രവർത്തനം നടത്തുന്നത്. പക്ഷെ ചവറ മണ്ഡലം ഈ കാര്യത്തിൽ വ്യത്യസ്തം ആണ്. ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിച്ച സിനിമ -ടീവി സീരിയൽ താരം വിവേക് ഗോപൻ സേവന മനസുമായി മുന്നിൽ തന്നെ ആണ്. മണ്ഡലത്തിലെ ചില വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിന് മൊബൈൽ ഇല്ലാത്ത അവസ്ഥ ബിജെപി ഭാരവാഹികൾ താരത്തിനെ അറിയിച്ചപ്പോൾ 15 ഓളം മൊബൈലുകളും ആയിരത്തോളം നോട്ടുബുക്കുകളുമായിയിട്ടാണ് കഴിഞ്ഞ ദിവസം മണ്ഡലത്തിൽ എത്തിയത്. തന്റെ വലിയ സുഹൃത്ത് വലയത്തിന്റെ സഹായത്തോടെ ആണ് ഇത്രയും വലിയൊരു സഹായം ചെയ്യാൻ പറ്റിയത് എന്ന് താരം പറയുന്നു. പ്രമുഖ ചാനലിൽ കാർത്തികദീപം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുക ആണ് വിവേക് ഗോപൻ. ഷൂട്ടിങ് തിരക്ക് ഉണ്ടെങ്കിൽ പോലും മാസത്തിൽ…
Read Moreഷെമീറും കുടുംബവും ഒരിയ്ക്കലും കരുതിയിരുന്നില്ല, മാറി വരുന്ന സർക്കാരുകളുടെ സഹായപ്രഖ്യാപനങ്ങൾ പാഴ് വാക്കാകുമെന്ന്..! ദുരിത ജീവിതം തുടങ്ങിയിട്ട് പതിനൊന്ന് വർഷം
കൊല്ലം: മാറി വരുന്ന സർക്കാരുകളുടെ സഹായപ്രഖ്യാപനങ്ങൾ പാഴ് വാക്കാകുമെന്ന് ഷെമീറും കുടുംബവും ഒരിയ്ക്കലും കരുതിയിരുന്നില്ല. ആദിച്ചനല്ലൂർ കുണ്ടുമൺ അൻസിർ മൻസിലിൽ ഷെമീറിന്റെ ദുരിത ജീവിതം തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി. സർക്കാരിന്റെ സഹായവാഗ്ദാനത്തിനും ഇത്രയും പഴക്കവുമുണ്ട്. 2010-ലാണ് ആദിച്ചനല്ലൂർ അടിമുക്കിന് സമീപം ഷെമീർ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെമീർ ഒരുമാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് കേഴ് വി ശക്തി നഷ്ടപ്പെടുകയും ഇടയ്ക്കിടെ ഓർമ ഇല്ലാതാവുകയും ചെയ്യുന്നു. ചലനശേഷി ഇല്ലാതായ ഷെമീറിൻ അടുത്തിടെയാണ് അല്പം നടക്കാൻ കഴിയുന്നത്. ചികിത്സയ്ക്കായി കിടപ്പാടം വിറ്റതോടെ കയറിക്കിടക്കാന ും ഇടമില്ലാതെയായി. ഭാര്യ ഹസീനയുമായി പ്രണയ വിവാഹമായതിനാൽ അകന്നുനിന്ന ബന്ധുക്കളും സഹായത്തിനെത്തിയില്ല. മക്കളായ ഷഹനാസ് പത്തിലും യൂസുഫ് എട്ടിലും സുൽത്താന ഏഴാം ക്ലാസിലുമാണ്. ഇപ്പോൾ വാടക കൊടുക്കാൻപോലും കഴിയാത്ത അവസ്ഥയാണിവർക്ക്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചികിത്സാസഹായമായി…
Read Moreആതിരയുടെ കൊലപാതകം! ആതിരയുടെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം; ഭര്‍ത്താവിനെതിരെ കേസെടുത്തു
അഞ്ചല്‍ : അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇടമുളയ്ക്കല്‍ തുമ്പികുന്നില്‍ ആതിരയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുമ്പികുന്നില്‍ ഷാന്‍ മന്‍സിലില്‍ ഷാനവാസിനെതിരെയാണ് അഞ്ചല്‍ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. ആതിരയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുനലൂർ ഡിവൈഎസ്പി എം.എസ് സന്തോഷിനാണ് അന്വേഷണച്ചുമതല. നവമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ആതിര പോലീസിനും ആശുപത്രിയിലെ ഡോക്ടർമാര്‍ അടക്കമുള്ളവര്‍ക്കും നല്കിയ മരണമൊഴിയും സമാനമാണ് എന്നാണ് സൂചന. ആതിരയുടെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം സൈബര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയില്‍…
Read Moreഒപ്പം പഠിച്ചവർ ഇംഗ്ലണ്ടിലെ ഡോക്ടർമാരായെങ്കിലും തങ്ങളുടെ സഹപാഠിയായിരുന്ന ഡോ.മെറീനയെ അവർ മറന്നില്ല! കടൽ കടന്നെത്തിയ കാരുണ്യത്തിന് നന്ദി പറഞ്ഞ് ഡോ. മെറീന
കൊട്ടാരക്കര: ഒപ്പം പഠിച്ചവർ ഇംഗ്ലണ്ടിലെ ഡോക്ടർമാരായെങ്കിലും തങ്ങളുടെ സഹപാഠിയായിരുന്ന ഡോ.മെറീനയെ അവർ മറന്നില്ല. ഡോ: മെറീന ആർഎംഒയായി സേവനമനുഷ്ഠിക്കുന്ന കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കോവിഡ് പ്രതിരോധ സാമഗ്രികളെത്തിച്ച് കൂട്ടുകാരിയോടും നാടിനോടുമുള്ള കൂറു പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിൽ ജോലി ചെയ്തുവരുന്ന മെറീനയുടെ സഹപാഠികളായിരുന്ന ഡോക്ടർമാർ. അന്താരാഷ്ടനിലവാരത്തിലുള്ള എൻ.95 മാസ്കുകൾ, ഫേസ് ഷീൽഡുകൾ, ഗ്ലൗസ്, സാനിറ്റൈസർ മറ്റ് കോവിഡ് പ്രതിരോധ സാമഗ്രികളാണ് ആശുപത്രിക്ക് കൈമാറിയത്. 1989 -95 കാലയളവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഡോ.മെറീനയോടൊപ്പം പഠിച്ചവരാണ് ഈ സഹപാഠികൾ. ഇവരെല്ലാം ഇപ്പോൾ ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിലെ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു വരികയാണ്. എകദേശം മുപ്പതോളം മലയാളി ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് യുകെ യിൽ ഉള്ളത്. ഇവരെയെല്ലാം ഏകോപിപ്പിച്ച് നാട്ടിലേക്കു സഹായങ്ങൾ എത്തിക്കാൻ നേതൃത്വം നൽകുന്നത് ഡോ. പ്രമോദാണെന്ന് സഹപാഠിയായ ഡോ. മെറീന പറഞ്ഞു. ഇവരോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച് കേരളത്തിൽ ജോലി ചെയ്തുവരുന്ന…
Read Moreചാരായം കടത്തിയ കാർ തടഞ്ഞ എസ് ഐ യെ മർദിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
കൊല്ലം: ചാരായം കടത്തിയ കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടയിൽ എസ് ഐ യെ മർദ്ദിച്ച ശേഷം ഒളിവിൽ പോയ മുഖ്യപ്രതി പിടിയിൽ. വെളിയം സുമേഷ് മന്ദിരത്തിൽ സുമേഷാണ് പിടിയിലായത്. കഴിഞ ദിവസം പൂയപ്പള്ളി ഗ്രേഡ് എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വെളിയം ജംഗ്ഷനിൽ വാഹന പരിശോധനക്കിടയിലാണ് ആക്രമണം. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നു. കാർ പരിശോധിക്കുന്നതിനിടയിൽ സംഘം പോലീസിനെ ആ കമിക്കുകയായിരുന്നു. കാറിൽ നിന്ന് മൂന്ന് ലിറ്ററോളം ചാരായവും പോലീസ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന ബിനു, മനു കുമാർ, മോനിഷ് എന്നിവരെ പോലീസ് പിടികൂടുന്നതിനിടയിൽ സുമേഷ് എസ് ഐ യെ മർദ്ദിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ സുമേഷിനെ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്.
Read Moreകസ്റ്റഡിയിലെടുത്ത യുവാവ് എഎസ്ഐയെ മർദിച്ചസംഭവം; കെട്ടുകഥയെന്ന് ബന്ധുക്കൾ
കൊല്ലം : മദ്യലഹരിയിൽ യുവാവ് എഎസ്ഐയെ മർദിച്ചതായുള്ള സംഭവം കെട്ടുകഥയാണെന്ന് കാണിച്ച് ബന്ധുക്കൾ ഇന്ന് മുഖ്യമന്ത്രി, മനുഷ്യാവകാശകമ്മീഷൻ എന്നിവർക്ക് പരാതി നൽകും. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയെന്ന് കാണിച്ച് ദീപുലാൽ എന്ന യുവാവിനെയും സുഹൃത്തിനേയും പൂയപ്പള്ളി പോലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ വച്ച് ദീപുലാൽ എഎസ്ഐയെ ആക്രമിച്ചതായാണ് കേസ്. ബോധരഹിതനായി വീണ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ദീപുലാൽ റിമാൻഡിലാണ്.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ദിപുലാലിനെതിരെ കേസെടുത്തത്. അതേസമയം സംഭവം കെട്ടിചമച്ചതാണെന്ന് ദീപുലാലിന്റെ സഹോദരൻ രാഷ്ട്രദീപികയോട് പറഞ്ഞു. കെഎസ് യു നേതാവായിരുന്ന ദീപുലാൽ നേരത്തെ കൊല്ലത്തെ ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെയുംമറ്റ് ചില പോലീസുകാർക്കെതിരെയും സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് തീർത്തതെന്ന് സഹോദരൻ പറഞ്ഞു. അന്നത്തെ പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തയാളാണ് പൂയപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ. അയാൽ ഈ വിവരം…
Read Moreകൊല്ലത്ത് മാസ്കുകൾക്ക് തോന്നിയ വില; വിപണി കിഴടക്കി വ്യാജന്മാരും; പരാതി നൽകിയിട്ടും പരിശോധിക്കാതെ ഉദ്യോഗസ്ഥർ
കൊല്ലം: മാസ്കുകൾക്ക് മെഡിക്കൽ സ്റ്റോറുകളിലും ഇതര വ്യാപാര കേന്ദ്രങ്ങളിലും അമിതവില ഈടാക്കുന്നതായി ആക്ഷേപം. സംസ്ഥാന സർക്കാർ നിശ്ചയിച്ച വിലയിലും കൂട്ടിയാണ് എല്ലാവരും മാസ്കുകൾ വിൽപ്പന നടത്തുന്നത്. അമിതവില ഈടാക്കിയാൽ നടപടി എടുക്കാൻ സിവിൽ സപ്ലൈസ് അധികൃതർക്കും ലീഗൽ മെട്രോളജി അധികൃതർക്കും കഴിയും. എന്നാൽ പരാതി ലഭിച്ചാൽ പോലും പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. എൻ-95 മാസ്കുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന പരമാവധി വിൽപ്പന വില 22 രൂപയാണ്. എന്നാൽ കൊല്ലം നഗരത്തിലടക്കം ചില മെഡിക്കൽ സ്റ്റോറുകളിലും കച്ചവട സ്ഥാപനങ്ങളിലും ഇവ 25മുതൽ 30 രൂപ വരെ വാങ്ങിയാണ് വിൽക്കുന്നത്. ഇവയുടെ ഗുണനിലവാരം പരിശോധിക്കാൻ ഉപഭോക്താവിന് കഴിയുകയുമില്ല. എൻ-95 എന്ന പേരിൽ നിലവാരം കുറഞ്ഞ നിരവധി ബ്രാന്റുകൾ വിപണിയിൽ സുലഭമാണ്. പ്രമുഖ ബ്രാന്റുകളുടെ വ്യാജനും വിറ്റഴിക്കുന്നുണ്ട്. ഒറിജിനലും വ്യാജനും തമ്മിൽ തിരിച്ചറിയാനും കഴിയുകയില്ല. ട്രിപ്പിൾ ലെയർ മാസ്കുകൾക്ക് സർക്കാർ നിശ്ചയിച്ച…
Read Moreഅത് തുമ്പ ചെടിയാ..! ഫാമിംഗ് കോർപറേഷന്റെ റബ്ബർ എസ്റ്റേറ്റിനുള്ളിൽ നട്ടുവളർത്തി പരിപാലിച്ചു വന്ന കഞ്ചാവ് ചെടികൾ; ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ…
പത്തനാപുരം: പാതിരിക്കൽ ചിതൽവെട്ടി ഭാഗത്തുള്ള കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ വള ഗോഡൗണിന് സമീപത്തായി നട്ടുവളർത്തി പരിപാലിച്ചു വന്ന രണ്ടു കഞ്ചാവ് ചെടികൾ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘ വും ചേർന്ന് കണ്ടെത്തി കേസെടുത്തു. ഒരു ചെടി നന്നായി വളർന്നതും മറ്റൊരണ്ണം അതിൽ ചെറിയ ചെടിയുമായിരുന്നു. രാവിലെ എസ്റ്റേറ്റിനുള്ളിൽ റബ്ബർ തൈകൾ പ്ലാന്റ് ചെയ്യുന്നതിന്റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാടുകൾ സ്ത്രീ തൊഴിലാളികളും മറ്റും ചേർന്ന് വെട്ടിതെളിക്കുന്നതിനിടയിലാണ് നട്ടുവളർത്തിയതു പോലെ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ ഒരു സ്ത്രീ മറ്റുള്ള വരെ വിളിച്ചു കാണിച്ചപ്പോൾ അത് തുമ്പ ചെടിയാണെന്ന് പറഞ്ഞു വെട്ടിക്കളയാൻ പറഞ്ഞുവെങ്കിലും. അവിടെ ഉണ്ടായിരുന്ന ഫീൽഡ് സൂപ്പർ വൈസറെ കാണിച്ചു കഞ്ചാവു ചെടിയാണെന്ന് ബോധ്യപ്പെട്ടതിനാൽ വിവരം ഗ്രൂപ്പ് ഏരിയ മാനേജർ അംജത്ത് ഖാനെ അറിയിക്കുകയും അദ്ദേഹം കൊല്ലം…
Read More