ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​ള​രെയ​ധി​കം​പ്ര​തി​സ​ന്ധി​യി​ൽ ആ​യി! ദൈ​വ​ദൂ​ത​രാ​യി കു​റെ ന​ല്ല മ​നു​ഷ്യ​ർ എ​ത്തി; കൃ​ഷ്ണ​മ്മയും മക്കളും ഇനി കരുണയുടെ തണലിൽ

ചാ​ത്ത​ന്നൂ​ർ: ജീ​വി​ത​ത്തി​ലെ ദു​രി​ത​പ​ർ​വ്വ​ങ്ങ​ളി​ൽ നി​ന്നും ഇ​നി കൃ​ഷ്ണ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും മോ​ച​നം.​ ക​രു​ണ​യു​ടെ ത​ണ​ലി​ൽ അ​വ​ർ​ക്ക് സ്വ​സ്ഥ​മാ​യി ക​ഴി​യാം. പി​ന്നി​ട്ട നാ​ളു​ക​ളി​ലെ സ​ഹ​ന​ത്തി​ൽ നി​ന്നും മോ​ച​നം ന​ല്കാ​ൻ ദൈ​വ​ദൂ​ത​രാ​യി കു​റെ ന​ല്ല മ​നു​ഷ്യ​ർ എ​ത്തി. ​അ​വ​ർ​ക്ക് നേ​തൃ​ത്വം ന​ല്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി​നി​താ​ ദി​പു​വും. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ളേ​ജ് വാ​ർ​ഡി​ൽ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​മ്മ (54)യു​ടെ ഇ​ര​ട്ട മ​ക്ക​ളാ​യ ശ​ര​ണ്യ​യും ശ​ര​ത്തും ( 22) ജ​ന്മ​നാ അം​ഗ​വൈ​ക​ല്യ​വും ബു​ദ്ധി​മാ​ന്ദ്യ​വും സം​ഭ​വി​ച്ച​വ​രും ആ​ണ്. ഇ​വ​ർ സ​ഹോ​ദ​ര​നാ​യ സു​രേ​ന്ദ്ര​ന്‍റെ ആ​ശ്ര​യ​ത്തി​ൽ ആ​ണ് ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്. സു​രേ​ന്ദ്ര​നും കു​ടും​ബ​വും വാ​ർ​ധ​ക്യമാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹോ​ദ​രി​യെ​യും മ​ക്ക​ളെ​യും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്. ഈ ​കോ​വി​ഡ് കാ​ല​യ​ള​വി​ൽ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ന്ന ഈ ​കു​ടും​ബ​ത്തി​ലെ ശ​ര​ണ്യ ബ​ഡ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി കൂ​ടി ആ​യി​രു​ന്നു. ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​ള​രെയ​ധി​കം​പ്ര​തി​സ​ന്ധി​യി​ൽ ആ​യി​രു​ന്നു ഇ​വ​ർ. കു​ടും​ബ​ത്തി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ​ജ​ന​കീ​യ ഹോ​ട്ട​ലിൽ നി​ന്നും…

Read More

യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം! യു​വാ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ; കൊ​ല്ലം അ​ഞ്ച​ലി​ൽ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ല്ലം: അ​ഞ്ച​ലി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​പ്പം താ​മ​സി​ച്ചു വ​ന്ന യു​വാ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​ട​മു​ള​ക്ക​ൽ ഷാ​ൻ മ​ൻ​സി​ലി​ൽ ആ​തി​ര​യാ​ണ് മ​രി​ച്ച​ത്. യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ച്ചു വ​ന്ന ഷാ​ന​വാ​സും പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ മ​ര​ണ​മൊ​ഴി​യെ തു​ട​ർ​ന്ന് ഷാ​ന​വാ​സ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ വീ​ട്ടി​ൽ വ​ച്ച് വ​ഴ​ക്കി​ട്ടി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഷാ​ന​വാ​സ് ആ ​തി​ര​യു​ടെ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷാ​ന​വാ​സി​നും പൊ​ള്ള​ലേ​റ്റു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​തി​ര ചി​കി​ത്സ​യ്ക്കി​ട​യി​ൽ മ​രി​ച്ചു. ഷാ​ന​വാ​സ് ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് ഷാ​ന​വാ​സ് ആ​തി​ര​യോ​ടൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് ആ​റു​മാ​സം പ്രാ​യ​മാ​യ ഒ​രു കു​ട്ടി​യു​മു​ണ്ട്. ഇ​രു​വ​ർ​ക്കും ആ​ദ്യ വി​വാ​ഹ​ങ്ങ​ളി​ൽ ര​ണ്ട് കു​ട്ടി​ക​ൾ വീ​ത​മു​ണ്ട്.

Read More

കൊ​ല്ല​ത്ത് കാ​മു​ക​ന്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

  കൊ​ല്ലം: കൊ​ല്ല​ത്ത് കാ​മു​ക​ന്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി ആ​തി​ര (30) ആ​ണ് മ​രി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ആ​തി​ര മ​രി​ച്ച​ത്. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മൂ​ന്ന് വ​ര്‍​ഷ​മാ​യി ആ​തി​ര​യും ഷാ​ന​വാ​സും ഒ​രു​മി​ച്ചാ​ണ് താ​മ​സം.

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ​മ​ദ്യ​വേ​ട്ട; പ​ട്ടാ​ള​ക്കാ​ര​ന​ട​ക്കം പി​ടി​യി​ൽ

കൊ​ല്ലം : കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ബാം​ഗ്ലൂ​ർ ക​ന്യാ​കു​മാ​രി ഐ​ല​ന്‍റ് എ​ക്സ്പ്ര​സി​ൽ റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​മ​ദ്യ​വേ​ട്ട. യാ​ത്ര​ക്കാ​ര​ന്‍റെ കൈ​യി​ലെ ട്രോ​ളി, ബാ​ഗ്,ഷോ​ൾ​ഡ​ർ ബാ​ഗ് എ​ന്നി​വ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്ത് മാ​ത്രം വി​ൽ​ക്ക​പ്പെ​ടു​ന്ന ഹാ​ർ​ഡ് വാ​ർ​ഡ്സ് പ​ഞ്ച് ഫൈ​ൻ എ​ന്ന ലേ​ബ​ലി​ലു​ള്ള വി​ദേ​ശ മ​ദ്യം അ​ട​ക്കം നി​ര​വ​ധി ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള 60 വി​ദേ​ശ​മ​ദ്യ​കു​പ്പി​ക​ൾ റെ​യി​ൽ​വേ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്രി​ക​നാ​യ ആ​റ്റി​ങ്ങ​ൽ കാ​രി​ച്ചാ​ൽ പാ​ല​വി​ള വീ​ട്ടി​ൽ അ​മ​ൽ (28) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​മ​ൽ ആ​ർ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഇ​തേ​ദി​വ​സം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ ഫ്ലാ​റ്റ്ഫോ​മി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ആ​ളു​ടെ ഷോ​ൽ​ഡ​ർ ബാ​ഗ് പ​രി​ശോ​ധി​ച്ച റെ​യി​ൽ​വേ പോ​ലീ​സി​ന് ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്ത് വി​ൽ​ക്കു​ന്ന 37 മ​ദ്യ​കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തു. ക​ഴ​ക്കൂ​ട്ടം കൈ​ലാ​സ​ത്തി​ൽ അ​നി​ൽ കു​മാ​ർ (38) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ടു പേ​രു​ടെ​യും കൈ​യി​ൽ നി​ന്നു​മാ​യി 97 വി​ദേ​ശ​മ മ​ദ്യ​കു​പ്പി​ക​ളാ​ണ് റെ​യി​ൽ​വേ…

Read More

കോ​വി​ഡ് പ്ര​തി​രോ​ധം ; കൊ​ല്ല​ത്ത് ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ധി​ക നി​യ​ന്ത്ര​ണം

കൊ​ല്ലം : പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്ക് 25 ന് ​മു​ക​ളി​ലു​ള്ള ച​ട​യ​മം​ഗ​ലം, കി​ഴ​ക്കേ ക​ല്ല​ട, ഇ​ട​മു​ള​യ്ക്ക​ൽ, കൊ​റ്റ​ങ്ക​ര, മ​യ്യ​നാ​ട്, മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ന്നു​മു​ത​ൽ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണി​ന് സ​മാ​ന​മാ​യ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ൾ, പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ള്‍, ഇ​റ​ച്ചി, മീ​ന്‍, കാ​ലി​ത്തീ​റ്റ-​കോ​ഴി​ത്തീ​റ്റ ഇ​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, ബേ​ക്ക​റി​ക​ള്‍ എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി. പാ​ല്‍, പ​ത്രം എ​ന്നി​വ​യു​ടെ വി​ത​ര​ണം രാ​വി​ലെ അ​ഞ്ചി​നും എ​ട്ടി​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം. റേ​ഷ​ന്‍ ക​ട​ക​ൾ, മാ​വേ​ലി സ്റ്റോ​ര്‍, സ​പ്ലൈ​കോ, പാ​ല്‍​ബൂ​ത്തു​ക​ള്‍ എ​ന്നി​വ​യ്ക്ക് രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം.ഹോ​ട്ട​ലു​ക​ള്‍​ക്കും റെ​സ്റ്റോ​റ​ന്റു​ക​ള്‍​ക്കും രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴ​ര വ​രെ ഹോം ​ഡെ​ലി​വ​റി സ​ര്‍​വ്വീ​സി​നു മാ​ത്ര​മാ​യി പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ നേ​രി​ട്ട് പാ​ഴ്സ​ല്‍ കൈ​പ്പ​റ്റാ​നോ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നോ അ​നു​വ​ദി​ക്കി​ല്ല. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ൾ, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍,…

Read More

വൃ​ദ്ധ​യെ മർദിച്ച്  മാ​ല​പൊ​ട്ടി​ച്ച്  കടന്ന സംഭവം;  സിസി ടിവി ദൃശ്യം പരിശോധിച്ച് കള്ളനെ കുടുക്കി പോലീസ്

കൊ​ല്ലം: വൃ​ദ്ധ​യു​ടെ മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്ന യു​വാ​വ് പി​ടി​യി​ൽ.​ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് ബി​സ്മി​ല്ലാ മ​ൻ​സി​ലി​ൽ അ​ൻ​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര ​ണ്ടാ​ഴ്ച മു​മ്പ് തൊ​ടി​യൂ​ർ സ്വ​ദേ​ശി​നി സു​ബൈ​ദാ ബീ​വി​യു​ടെ സ്വ​ർ​ണ മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്ന​ത്. ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സു​ബൈ​ദാ ബീ​വി​യെ മ​ർ​ദി​ച്ച ശേ​ഷ​മാ​ണ് ഇ​വ​രു​ടെ മാ​ല​പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം മു​ങ്ങി​യ അ​ർ​ഷാ​ദി​നെ സി​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. വ​ഴി യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ മാ​ല​പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ അ​ൻ​ഷാ​ദി​നെ​തി​രെ നേ​ര​ത്തെ​യും കേ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ ഒ​രു​നി​ല വെ​ള്ള​ത്തി​ൽ മു​ങ്ങി! ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധ​വും

പ​ത്ത​നാ​പു​രം : ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ ഒ​രു​നി​ല പൂ​ര്‍​ണ​മാ​യും മു​ങ്ങി വെ​ള്ള​ക്കെ​ട്ട്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഉ​ള്ള ശ​ക്ത​മാ​യ മ​ഴ കാ​ര​ണ​മാ​ണ് ഒ​രു നി​ല നി​റ​യു​ന്ന രീ​തി​യി​ല്‍ വെ​ള്ളം നി​റ​ഞ്ഞ​ത്. പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ​നി​യും അ​ട​ക്ക​മു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രു​മ്പോ​ഴാ​ണ് ആ​ഴ്ച​ക​ളാ​യി കെ​ട്ടി കി​ട​ക്കു​ന്ന വെ​ള്ള​ക്കെ​ട്ട് അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത്. കെ ​എ​സ് ആ​ര്‍ ടി ​സി ഡി​പ്പോ​യും പൊ​തു​മാ​ര്‍​ക്ക​റ്റും അ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് വെ​ള്ള​ക്കെ​ട്ട് ഉ​ള്ള​ത്. ഷോ​പ്പിം​ഗ് മാ​ള്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​മ്പോ​ള്‍ പാ​ര്‍​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഏ​റ്റ​വും അ​ടി​യി​ലെ നി​ല​യു​ടെ നി​ര്‍​മ്മാ​ണം. ച​ന്ത​യി​ല്‍ നി​ന്നും ഡി​പ്പോ​യി​ല്‍ നി​ന്നും ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്ത് നി​ന്നും ഉ​ള്ള വെ​ള്ള​മാ​ണ് ഇ​വി​ടേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ മേ​ഖ​ല​യി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും ന​ഗ​ര​മ​ധ്യ​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന്…

Read More

കു​ടും​ബാം​ഗ​ങ്ങ​ൾ ചി​കി​ത്സ​യി​ലും ക്വാ​റ​ന്‍റൈ​യി​നി​ലു​മാ​കു​മ്പോ​ൾ..! പ​ശു​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി; പ​ശു​വി​ന്‍റെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു, പ​ശു ച​ത്തു

ചാ​ത്ത​ന്നൂ​ർ: ക്ഷീ​ര​ക​ർ​ഷ​ക കു​ടും​ബ​ത്തി​ലെ ആ​റം​ഗ​ങ്ങ​ൾ കോ​വി​ഡ് ബാ​ധി​ത​രാ​യ​തോ​ടെ, പ​ശു​ക്ക​ളു​ടെ കാ​ര്യം പ​രി​താ​പ​ക​ര​മാ​യി. പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ യ​ഥാ​സ​മ​യം പ​രി​ച​രി​ക്കാ​നു​മാ​യി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ക്ഷ​ണ​വും മ​റ്റും എ​ത്തി​ക്കാ​റു​ണ്ട്. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വീ​നി​താ​ദി​പു നേ​രി​ട്ടി​ട​പെ​ട്ട് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും കൃ​ത്യ​മാ​യി എ​ത്തി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ്. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ള​ജ് വാ​ർ​ഡി​ലാ​ണ് സം​ഭ​വം. ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​ന് രോ​ഗ​ബാ​ധി​ത​രു​ടെ ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും വ​യ്ക്കോ​ലും വെ​ള്ള​വും കൊ​ടു​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ പ​ശു​വി​ന് യ​ഥാ​സ​മ​യം ല​ഭി​ക്കേ​ണ്ട ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണ​ങ്ങ​ൾ മു​ട​ങ്ങു​ക​യും ല​ഭി​ക്കാ​താ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ശു​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ പ​ശു കി​ട​ന്ന് പി​ട​യു​ന്ന​താ​ണ് ക​ണ്ട​ത്.​ഉ​ട​ൻ ത​ന്നെ മൃ​ഗ സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ഡോ​ക്ട​ർ​മാ​രെ അ​റി​യി​ച്ചു. രാ​ത്രി​കാ​ല വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ വി​ശാ​ഖ്, ശ​ര​ത് എ​ന്നി​വ​ർ ഉ​ട​ൻ എ​ത്തു​ക​യും ചെ​യ്തു. രാ​ത്രി ത​ന്നെ പ​ശു​വി​ന് ചി​കി ത്സ ​തു​ട​ങ്ങു​ക​യും പ​ശു പ്ര​സ​വി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യും ഗ​ർ​ഭ​പാ​ത്രം പു​റ​ത്താ​വു​ക​യും ചെ​യ്തു.…

Read More

കോവിഡ് പ്രതിരോധം; കൊ​ല്ല​ത്ത് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​നയിൽ 68 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യി​ട്ടു

കൊ​ല്ലം : കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ദ​ണ്ഡ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ 68 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി.കൊ​ട്ടാ​ര​ക്ക​ര​യി​ലെ കു​ള​ക്ക​ട, താ​ഴ​ത്ത് കു​ള​ക്ക​ട, പു​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ന​ദ​ണ്ഡ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 54 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കി. 120 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കി​ത് ന​ല്‍​കി. ത​ഹ​സീ​ല്‍​ദാ​ര്‍ എ​സ്. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ജി മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ, ച​വ​റ, ക്ലാ​പ്പ​ന, കു​ല​ശേ​ഖ​ര​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 70 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. 10 കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. കു​ന്ന​ത്തൂ​രി​ലെ പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ശൂ​ര​നാ​ട് വ​ട​ക്ക്, ശൂ​ര​നാ​ട് തെ​ക്ക്, പോ​രു​വ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ മൂ​ന്ന് കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. 48 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കി. ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.കൊ​ല്ല​ത്ത് ത​ഹ​സീ​ല്‍​ദാ​ര്‍ വി​ജ​യ​ന്‍റെ…

Read More

പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ​ക്കേ​സ്: ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് 10-ന് ​ശേ​ഷം

ചാ​ത്ത​ന്നൂ​ർ: പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റി​നെ ജൂ​ൺ 10-ന് ​ശേ​ഷ​മേ ഡൗ​ൺ ചോ​ദ്യം ചെ​യ്യു​ക​യു​ള്ളു​വെ​ന്ന് ചാ​ത്ത​ന്നൂ​ർ എ ​സി പി ​വൈ . നി​സ്സാ​മു​ദീ​ൻ പ​റ​ഞ്ഞു. പോ​ലീ​സി​ൻ്റെ താ​യ ചി​ല മൂ​ന്നാ​രു​ക്ക​ങ്ങ​ളും ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും മൂ​ല​മാ​ണ് ചോ​ദ്യം ചെ​യ്യ​ൽ നീ​ട്ടി​വ​ച്ച​ത്.​ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി ര​ണ്ടു ത​വ​ണ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു.​ ദി​ല്ലി​യി​ലാ​യി​രു​ന്ന ന​ന്ദ​കു​മാ​ർ അ​ന്ന് ഹാ​ജ​രാ​യി​ല്ല. ഇ​പ്പോ​ൾ കൊ​ച്ചി​യി​ലെ​ത്തി​യ ന​ന്ദ​കു​മാ​ർ ഹാ​ജ​രാ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.. പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ​ക്കേ​സ്സി​ലെ മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ ഇ ​എം സി ​സി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പി​നി ചെ​യ​ർ​മാ​നാ​യ ഷി​ജു വ​ർ​ഗ്ഗീ​സി​നും മാ​നേ​ജ​ർ ശ്രീ​കാ​ന്തി​നും ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് ലോ​ക് ഡൗ​ൺ പി​ൻ​വ​ലി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ വെ​ള്ളി​യാ​ഴ്ച മാ​ത്രം ഇ​വ​ർ അ​ന്വേ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​യാ​ൽ മ​തി. ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടൊ​പ്പം, ന​ന്ദ​കു​മാ​റി​ൻ്റെ…

Read More