യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം! യു​വാ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ; കൊ​ല്ലം അ​ഞ്ച​ലി​ൽ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ല്ലം: അ​ഞ്ച​ലി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​പ്പം താ​മ​സി​ച്ചു വ​ന്ന യു​വാ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ.

ഇ​ട​മു​ള​ക്ക​ൽ ഷാ​ൻ മ​ൻ​സി​ലി​ൽ ആ​തി​ര​യാ​ണ് മ​രി​ച്ച​ത്. യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ച്ചു വ​ന്ന ഷാ​ന​വാ​സും പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

യു​വ​തി​യു​ടെ മ​ര​ണ​മൊ​ഴി​യെ തു​ട​ർ​ന്ന് ഷാ​ന​വാ​സ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ വീ​ട്ടി​ൽ വ​ച്ച് വ​ഴ​ക്കി​ട്ടി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഷാ​ന​വാ​സ് ആ ​തി​ര​യു​ടെ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷാ​ന​വാ​സി​നും പൊ​ള്ള​ലേ​റ്റു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​തി​ര ചി​കി​ത്സ​യ്ക്കി​ട​യി​ൽ മ​രി​ച്ചു. ഷാ​ന​വാ​സ് ചി​കി​ത്സ​യി​ലാ​ണ്.

ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് ഷാ​ന​വാ​സ് ആ​തി​ര​യോ​ടൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് ആ​റു​മാ​സം പ്രാ​യ​മാ​യ ഒ​രു കു​ട്ടി​യു​മു​ണ്ട്. ഇ​രു​വ​ർ​ക്കും ആ​ദ്യ വി​വാ​ഹ​ങ്ങ​ളി​ൽ ര​ണ്ട് കു​ട്ടി​ക​ൾ വീ​ത​മു​ണ്ട്.

Related posts

Leave a Comment