എസ്.ആർ.സുധീർകുമാർ കൊല്ലം: ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം പിടിവിട്ട് പായുന്നു. ഒദ്യോഗിക കണക്ക് പ്രകാരം കൊല്ലത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 69 പേർക്കാണ്. ഇതിൽ 51 പേരും സമ്പർക്ക രോഗബാധിതരാണ്. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന ആറു പേർക്കും കോവിഡ് ബാധിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1852 ആയി. ഇന്നലെ 168 പേർ രോഗമുക്തരായി എന്നത് അൽപ്പം ആശ്വാസത്തിന് വക നൽക്കുന്നതാണ്. ഇത്രയും പേർ ഒറ്റ ദിവസം രോഗം ഭേദമായി ആശുപത്രി വിടുന്നത് ഇതാദ്യമാണ്. അതേ സമയം കൊല്ലം ജില്ലാ ജയിലിൽ 57 പേർക്ക് രോഗം സ്ഥിരീകരിച്ച ു. പക്ഷേ ഇന്നലത്തെ ആരോഗ്യ വകുപ്പിന്റെ കണക്കിൽ ജയിലിൽ രോഗം ബാധിച്ചവരുടെ എണ്ണം 13 ആണ്. ജില്ലാ ജയിലിലെ രോഗബാധിതരായ മൂന്നു പേരെ…
Read MoreCategory: Kollam
പമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കാന്‍ കഴിയുമോ; ഉത്ര കൊലക്കേസ്: മരണം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരണം
കൊല്ലം: അഞ്ചൽ ഉത്ര കൊലക്കേസിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച രീതി അന്വേഷണ സംഘം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരണം നടത്തി. പമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു ഡമ്മി പരിക്ഷണം. കേസിന്റെ കുറ്റപത്രം അടുത്ത ആഴ്ച കോടതിയില്‍ സമര്‍പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. ശാസ്ത്രിയ തെളിവെടുപ്പിന്റെ ഭാഗം കൂടിയായിരുന്നു ഉത്രയുടെ കൊലപാതകം പുനരാവിഷ്കരിച്ചത്. അരിപ്പയിലെ വനംവകുപ്പ് പരിശീലന കേന്ദ്രത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരിക്ഷണം. ഉത്രയുടെ ഉയരം, ഭാരം എന്നിവ കണക്കാക്കിയതിന് ശേഷം തയ്യാറാക്കിയ ഡമ്മിയിലാണ് പരിക്ഷണം നടത്തിയത്. പാമ്പിനെ പ്രകോപിപ്പിച്ചാല്‍ കടിക്കുമെന്ന് തെളിയിക്കുന്നതിന് വേണ്ടി പരീക്ഷണം വിഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ശാസ്ത്രിയ തെളിവായി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സാധരണ ഗതിയില്‍ പാമ്പ് കടിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവില്‍ നിന്നും വ്യത്യാസമാണ് പ്രകോപിപ്പിച്ച് കടുപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവ് എന്നും അന്വേഷണ സംഘം…
Read Moreഓഫീസ് കാര്യങ്ങളും വനപരിപാലനവുമൊക്കെ വീട്ടുകാര്യം പോലെ! വനസംരക്ഷണം ഇനി വളയിട്ട കൈകളിലും…
സുനറ്റ് കെ വൈ പത്തനാപുരം: വനസംരക്ഷണം ഇനി വളയിട്ട കൈകളില്‍ ഭ്രദം. കടശേരിയില്‍ സ്ഥിതി ചെയ്യുന്ന പുന്നല മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ എഴുപത്തിയഞ്ച് ശതമാനം ബി എഫ് ഓമാരും വനിതകളാണ്. ഓഫീസ് കാര്യങ്ങളും വനപരിപാലനവുമൊക്കെ വീട്ടുകാര്യം പോലെ ഇവര്നോക്കിപ്പോള് അനായാസമാണ്. കേരളത്തില്‍ തന്നെ ഏറ്റവുമധികം വനിതകള്‍ ജോലി ചെയ്യുന്ന ഫോറസ്റ്റ് സ്റ്റേഷനും ഇതാണ്. വനംവകുപ്പില്‍ ഫോറസ്റ്റ് ഓഫീസുകളില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് സ്ത്രീകള്‍ കടന്നുവന്നിട്ട് അരപതിറ്റാണ്ട് മാത്രമേ ആകുന്നുള്ളൂ. സ്ത്രീകള്‍ ഈ മേഖലയിലേക്ക് എത്തുന്നതില്‍ പ്രതിഷേധങ്ങളും ആശങ്കകളും ഏറെയുണ്ടായിരുന്നു. വന്യജീവി സംരക്ഷണവും വനാതിര്‍ത്തിയിലെ മനുഷ്യരുടെ ജീവന്റെ സുരക്ഷിതത്വവുമൊക്കെ വനപാലകരുടെ ദൗത്യമാണ്. രാപകല്‍ ഭേദമില്ലാതെ വനത്തിനുള്ളിലെ ദുര്‍ഘടമായ കുന്നുകളും കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളുമൊക്കെ വന്യജീവികളുടെ ആക്രമണം മുന്നില്‍കണ്ടുകൊണ്ട് തരണം ചെയ്ത് തൊഴിലെടുക്കണമെന്നതിനാല് പുരുഷന്മാരുടെ കുത്തകയായിരുന്നു ഈ മേഖല. അപകടം ഏറെയുള്ളതിനാല്‍ തന്നെയാണ് ഈ മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നവരവ് ആശങ്കകള്‍…
Read Moreകൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം നിയന്ത്രിക്കാമെന്ന് മന്ത്രി കെ. കെ. ശൈലജ
കൊല്ലം: കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് മരണനിരക്കും രോഗവ്യാപനവും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. ജില്ലയിലെ ആദ്യത്തെ കോവിഡ് ആശുപത്രിയായ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് കോടി രൂപ ചിലവില്‍ ആരംഭിച്ച ആര്റ്റിപിസി ആര് ലാബ്, നവീകരിച്ച ഐസി യു, പ്ലാസ്മ ഫെറസിസ് മെഷീന് എന്നിവയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് രോഗവ്യാപനം ഏറിവരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു. ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആശുപത്രിയിലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും അനുമോദിച്ചു. കോവിഡ് പരിശോധനകള്‍ക്കായി ഒന്നരക്കോടി രൂപ ചിലവില്‍ സജ്ജീകരിച്ച ആര്‍റ്റി പിസിആര്‍ ലാബ്, ഇരുപത് ലക്ഷം രൂപ ചിലവില്‍ നവീകരിച്ച കോവിഡ് ഐസി യു, പ്ലാസ്മ തെറാപ്പി നടപ്പിലാക്കുന്നതിന് സ്ഥാപിച്ച പ്ലാസ്മ…
Read Moreതകരാര്‍ പരിഹരിക്കാന്‍ കൊടുത്ത ഫോണിലെ ചിത്രങ്ങൾ ശേഖരിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; യുവതിയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
പത്തനാപുരം: തകരാര്‍ പരിഹരിക്കാന്‍ കൊടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ ശേഖരിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനാപുരം നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ ടെക്നീഷ്യനായ ആലപ്പുഴ അരീക്കുറ്റി സ്വദേശി ഹിലാല്‍ (37) ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. പറയുന്ന സ്ഥലങ്ങളില്‍ വരണമെന്നും അല്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. യുവതിയുടെ പരാതിയില്‍ പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ രാജീവ്, എസ് ഐ സുബിന് തങ്കച്ചന്, ജയിംസ് ജോസഫ്, മധുസൂദനന്, സിപിഒ മാരായ സന്തോഷ്, രജ്ഞിത്ത്, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read Moreകൊല്ലത്ത് 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി; അതിജീവനത്തിന്റെ വലിയ പാഠമാണ് അസ്മ ബീവിയെന്ന് ഡോക്ടർമാർ
കൊല്ലം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ 93, 88 വയസുള്ള ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ഏപ്രില്‍ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ…
Read Moreകണ്ടെയിന്മെന്റ് സോണിൽ നിന്നും ആൾക്കാർ കൂട്ടമായെത്തുന്നു; ചവറയിലെ സര്‍ക്കാര്‍ മദ്യശാലയിലെ തിരക്കിൽ പ്രതിഷേധം ശക്തമാകുന്നു
ചവറ സൗത്ത്: കോറോണ രോഗ വ്യാപനം തടയുന്നതിനായി കണ്ടെയിൻമെന്റ് മേഖലകളാക്കിയ സ്ഥലങ്ങളില്‍ നിന്ന് മദ്യ വിതരണ ശാലയില്‍ ആള്ക്കാരെത്തുന്നതിനാല് പ്രതിഷേധം ശക്തമാകുന്നു. ചവറ തെക്കുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന മദ്യ ശാലയിലാണ് തിരക്കനുഭവപ്പെടുന്നത്. പ്രശ്നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രദേശത്തെ കേളി ഗ്രന്ഥാശാല പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. കോണ്‍ഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു . തെക്കുംഭാഗം ഒഴിച്ച് ചവറ നിയോജക മണ്ലത്തിലെ മറ്റ് പഞ്ചായത്തുകളില്‍ കണ്ടെയിൻമെന്റ് സോണാക്കിയിരിക്കുകയാണ്. കണ്ടെയിൻമെന്റ് സോണുകളിലെ സ്വകാര്യ മദ്യശാലകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഇവിടേക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഗ്രന്ഥശാലാ പ്രവര്‍ത്തകരും കോണ്‍ഗ്രസും പറയുന്നു. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്ക്കാര് കൂട്ടത്തോടെ മദ്യം വാങ്ങാനായി എത്തുന്നത് രോഗ വ്യാപന സാധ്യതക്ക് ഇടയാക്കും. അതിനാല്‍ ജില്ലാ ഭരണ കൂടം എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാവശ്യത്തിലാണ് കോൺഗ്രസും ഗ്രന്ഥശാലാ പ്രവർത്തകരും.
Read Moreകുളത്തിലെ മീൻ മോഷ്ടിക്കാനെത്തിയവരെ കൈയോടെ പിടികൂടിയതിന്റെ വൈരാഗ്യം; അച്ഛനെയും മക്കളെയും വീടുകയറി ആക്രമിച്ച് സാമൂഹ്യവിരുദ്ധർ
ചവറ: സാമൂഹിക വിരുദ്ധര്‍ വീട്ടിനുളളില്‍ അതിക്രമിച്ച് കയറി അച്ഛനെയും മക്കളെയും മര്‍ദിച്ചതായി പരാതി. അമ്മ വീടിന് സമീപം വട്ടത്തില്‍ ചേന്നാകുളങ്ങര വീട്ടില്‍ കോൺഗ്രസ് ചവറ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി അജയകുമാര്‍, മകന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയായ അരവിന്ദന്, സഹോദരന് അര്ജുന് എന്നിവര്‍ക്കാണ് ് പരിക്കേറ്റത്. തിങ്കഴാഴ്ച രാത്രി ആയിരുന്നു സംഭവം. അജയകുമാറിന് വീടിനോട് ചേര്‍ന്ന് മീന്‍ വളര്‍ത്തലുണ്ട്. മീന്‍ വളര്‍ത്തല്‍ കുളത്തിന്റെ മതില്‍ച്ചാടിക്കടന്ന് മീന്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സമൂഹിക വിരുദ്ധരെ കൈയോടെ പിടി കൂടി ചോദ്യം ചെയ്തതിനാണ് തങ്ങളുടെ വീട്ടല്‍ക്കയറി ആക്രമണം നടത്തിയതെന്നും വലിയ ഇരുമ്പ് പൈപ്പ് കൊണ്ട് തങ്ങളെ അടിക്കുകയായിരുന്നു എന്നും ചവറ പോലീസിന് നല്കിയ പരാതിയില്‍പ്പറയുന്നു. മൂന്ന് പേരെയും കരുനാഗപ്പളളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ക്കയറി അക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് മണ്ഡലം…
Read Moreഅച്ഛന്റെ ക്രൂരത അവള് ഡോക്ടറോട് തുറന്നു പറഞ്ഞു! മകളെ പീഡിപ്പിച്ചപിതാവ് കുടുങ്ങി; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍
കുന്നിക്കോട് : വിളക്കുടി കുന്നിക്കോട് കാരാംകോട് മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുട്ടി ഡോക്ടറോടാണ് പീഡനവിവരം പറഞ്ഞത്. ഡോക്ടര്‍ കൊല്ലം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നിക്കോട് പോലീസ് അന്വേഷണം നടത്തി കേസെടുത്തു. വെള്ളിയാഴ്ച വനിതാ പോ ലീസുകാര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ ഇളയസഹോദരി എട്ടു വയസുകാരിയും പീഢനത്തിനിരയായതായി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreടിക് ടോക് ദുരന്തം! വിവാഹവാഗ്ദാനം നൽകി 23കാരിയെ പീഡിപ്പിച്ചു; ടിക് ടോക് താരം ഷാനവാസ് അറസ്റ്റിൽ; വിവാഹിതനായ ഇയാളുടെ പേരിൽ സ്ത്രീധന പീഡനക്കേസും
എറണാകുളം: പീഡന കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൊന്നാനി സ്വദേശിനിയായ 23 കാരിയാണ് പരാതി നല്‍കിയത്. ടിക് ടോക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഷാനവാസ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നും സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും പരാതിക്കാരി വ്യക്തമാക്കി. ഡിസിപി പൂങ്കുഴലിക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇയാള്‍ വിവാഹിതനാണ്. പത്തനംതിട്ട സ്വദേശിനിയാണ് ഇയാളുടെ ഭാര്യ. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിക്കുന്നത് സംബന്ധിച്ച് ഇയാളുടെ പേരില്‍ പത്തനംതിട്ട പോലീസിലും പരാതിയുണ്ട്. ചോദ്യം ചെയ്യാനായി കളമശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More