ബാറിൽ കയറി  ഒന്നിച്ചിരുന്നു മദ്യപിച്ചു; വാക്കുതർക്കത്തെ തുടർന്ന്  യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം;  കൊലയ്ക്ക് കാരണമായ സംഭവം കേട്ടാൽ  ഞെട്ടും…

കൊ​ല്ലം : ന​ഗ​ര​ത്തി​ലെ ബാ​റി​ന് സ​മീ​പം മ​ധ്യ​വ​യ​സ്ക​ൻ അ​ടി​യേ​റ്റ് മ​രി​ച്ച​സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​തം .മു​ണ്ട​യ്ക്ക​ൽ നേ​താ​ജി ന​ഗ​ർ അ​ന്പാ​ടി ഭ​വ​നി​ൽ രാ​ജു (52) ആ​ണ് അ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ബാ​ർ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​ത്തോ​ട്ടം അ​നു​ഗ്ര​ഹ ന​ഗ​റി​ൽ ബി​പി​ൻ (25), ജോ​മോ​ൻ എ​ന്നി​വ​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ളെ​യും പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​ർ മൂ​വ​രും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ത​ന്നെ ജി​ല്ല​വി​ട്ട​താ​യാ​ണ് സൂ​ച​ന. ബാ​റി​ൽ​നി​ന്ന് ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ച് പു​റ​ത്തി​റ​ങ്ങി​യ സം​ഘ​ങ്ങ​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വി​പി​ന്‍റെ ത​ല​യി​ലി​രു​ന്ന തൊ​പ്പി രാ​ജു വാ​ങ്ങി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തൊ​പ്പി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും രാ​ജു​ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് വി​പി​ൻ രാ​ജു​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി. അ​ടി​യേ​റ്റു​വീ​ണ രാ​ജു​വി​നെ ഉ​ട​ൻ​ത​ന്നെ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജു​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം തൊ​പ്പി​ധ​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. രാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​യി​ൻ​രിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു…

Read More

ആംഗൻവാടി വ​ർ​ക്കറായ അമ്മയെ ചില ഉദ്യോഗസ്ഥർ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കുന്നുവെന്ന പരാതിയുമായി മകൾ;   പരാതിയിൽ പറയുന്നതിങ്ങനെ…

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആംഗൻവാ​ടി​ വ​ർ​ക്ക​ർ ശ്യാ​മ​ള​യെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് മ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ഇ​ത് സം​ബ​ന്ധി​ച്ച് മ​ക​ൾ ശ്യാ​മി​ലി ജി​ല്ലാ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.​കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി തി​രു​വ​ന​ന്ത പു​രം ആ​ർ സി ​സി​യി​ലെ ചി​കി​ത്സ​യി​ൽ ഇ​രി​ക്കു​ന്ന ശ്യാ​മ​ള​മു​ൻ​പ് പു​ത്ത​ന​മ്പ​ലം 15-ാം ന​മ്പ​ർ ആംഗൻ​വാ​ടി​യി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്ത​ത്. മൂ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് 12-ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം വാ​ങ്ങി വ​ന്ന​ത്.​ഇ​വി​ടെ താ​ത്ക്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്ത് വ​ന്ന ചി​ല​രു​ടെ താ​ല്പ​ര്യം സു​ര​ക്ഷി​ക്കാ​നാ​ണ് ഇ​വ​രെ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.​ ക​ഴി​ഞ്ഞ ദി​വ​സം 22-ാം ന​മ്പ​ർ ആംഗൻ​വാ​ടി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റാ​നും അ​വി​ടു​ത്തെ​വ​ർ​ക്ക​റെ ഇ​വി​ടേ​ക്ക് സ്ഥ​ലം മാ​റ്റാ​നും തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ രോ​ഗ​ബാ​ധി​ത​യാ​യ ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ണ​പേ​ക്ഷി​ച്ചി​ട്ടും ബന്ധപ്പെട്ടവർ ത​യാ​റാ​കാ​തെ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് കൈ​പ്പ​റ്റാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​സ്പെ​ൻ്റ് ചെ​യ്യാ​ൻ ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.​ഇ​തി​നെ തു​ട​ർ​ന്ന് അ​വ​ശ​യാ​യ ശ്യാ​മ​ള​യെ ആ​ശു​പ​ത്രി​യി​ൽ…

Read More

കളത്തൂപ്പുഴയിൽ പേപ്പട്ടിയുടെ ആക്രമണം;  ആ​റു​വ​യ​സു​കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്; വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി നാട്ടുകാർ

കു​ള​ത്തൂ​പ്പു​ഴ: പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റു​വ​യ​സു​കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യ​ട​ക്കം നി​ര​വ​ധി മൃ​ഗ​ങ്ങ​ള്‍​ക്ക് ക​ടി​യേ​റ്റു. വി​ല്ലു​മ​ല അ​മ്പ​തേ​ക്ക​ര്‍ കി​ഴ​ക്കേ​ക​ര​യി​ലാ​ണ് സംഭവം. ശൈ​ലേ​ന്ദ്ര​ന്‍(30), ഷ​ബി​ന്‍(12), അ​നൂ​പ് (ആറ്) എ​ന്നി​വ​ര്‍​ക്കാ​ണ് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​ര​ന്‍ അ​നൂ​പി​ന്‍റെ മു​ഖ​ത്തും ഷ​ബി​ന്‍റെ കാ​ലി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ള്‍ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് നായ ഓ​ടി മ​റ​ഞ്ഞു. നാ​യ കു​റ​ച്ച​പ്പു​റ​ത്തു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ക​ടി​ക്കാ​ന​ടു​ക്കു​ന്ന​ത് ക​ണ്ട് രക്ഷിക്കു​ന്ന​തി​നി​ടെ​യാ​ണ് ശൈ​ലേ​ന്ദ്ര​ന്‍റെ കാ​ലി​ല്‍ നാ​യ ക​ടി​ച്ച​ത്. ഓ​ടി​യ​ക​ന്ന നാ​യ​യെ നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് ത​ല്ലി​കൊ​ന്നു. മൂ​വ​രെ​യും പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മു​ഖ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നൂ​പി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക​ളേ​യും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളേ​യും ക​ടി​ച്ചി​ട്ടു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.​ അ​തി​നാ​ല്‍ ഇ​വ​യ്​ക്ക് പേ​വി​ഷ ബാ​ധ​യേ​റ്റി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യം നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

Read More

കൊ​ട്ടാ​ര​ക്ക​രയിലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്നം;  ട്രാഫിക് അവലോകന യോ​ഗ​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്  പരിഹരിക്കാൻ നടപടി

കൊല്ലം :കൊ​ട്ടാ​ര​ക്ക​രയിലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ നി​ര​വ​ധി നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ട്രാഫിക് അവലോകന യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്ന​ത്. ഐ​ഷാ പോ​റ്റി എം ​എ​ൽ എ ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ,ചെ​യ​ർ പേ​ഴ്സ​ൺ ശ്യാ​മ​ള​യ​മ്മ റൂ​റ​ൽ എ​സ് പി ​ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി വി​ളി​ച്ചു കൂ​ട്ടു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്രീ​യ സാ​മൂ​ഹ്യ​രം​ഗ​ത്തു​ള്ള​വ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു . പു​തി​യ നി​ർ​ദേശ​ങ്ങ​ളും ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​നു​ള്ള ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കും. പു​ല​മ​ൺ ജം​ഗ്‌​ഷ​നി​ലെ എ​ല്ലാ​ഭാ​ഗ​ത്തേ​യ്ക്കു​മു​ള്ള റോ​ഡു​ക​ളി​ൽ കൃ​ത്യ​മാ​യ സീ​ബ്രാ​ലൈ​ൻ ,സ്റ്റോ​പ്പ് ലൈ​ൻ എ​ന്നി​വ വ​ര​ക്കു​ക .ഇ​ട​തു​വ​ശം ഒ​ഴി​യേ​ണ്ട ഭാ​ഗ​ത്തു യാ​തൊ​രു പാ​ർ​ക്കി​ങ്ങും അ​നു​വ​ദ​നീ​യ​മ​ല്ല. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ച​ര​ക്കു​ക​ൾ ഇ​റ​ക്കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നും രാ​വി​ലെ എട്ടിന് മു​മ്പോ ഉ​ച്ച​ക്ക് 12 നും രണ്ടിനും ഇ​ട​യി​ലു​ള്ള സ​മ​യ​ത്തോ രാ​ത്രി ഏഴ് ക​ഴി​ഞ്ഞോ ആ​യി​രി​ക്ക​ണം .ടി​പ്പ​ർ ലോ​റി​ക​ൾ…

Read More

ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ നി​യ​മം കൈയിലെടുത്ത് ക്രമിനലുകളും ലഹരി മാഫിയകളുമെന്ന് ബി​ന്ദു​കൃ​ഷ്ണ

കൊ​ട്ടി​യം: പി​ണ​റാ​യി​യു​ടെ ഭ​ര​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ വീ​ര്യം ഇ​ല്ലാ​താ​യ​തി​ന്‍റെ തെ​ളി​വാ​ണ് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ. ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ ക്രി​മി​ന​ലു​ക​ളും ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളും വി​ല​സു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ക്വ​ട്ടേ​ഷ​നാ​ണ് ഡി​വൈ​എ​ഫ്ഐ​യും എ​സ് എ​ഫ് ഐ ​യും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​വ​ർ ന​ട​ത്തു​ന്ന​ത്. കു​ട്ടി സ​ഖാ​ക്ക​ളു​ടെ ഭീ​ഷ​ണി കാ​ര​ണം ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഉ​റ​പ്പു​വ​രു​ത്താ​നാ ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു. സ്റ്റേ​ഷ​നി​ലെ​ത്തി ഗു​ണ്ട ായി​സം കാ​ട്ടി​യ ഡി​വൈ​എ​ഫ്ഐ എ​സ് എ​ഫ് ഐ ​നേ​താ​ക്ക​ളി​ൽ പ​ല​രും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ളും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​മാ​ണ്. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തു കൊ​ണ്ട ു മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും ഇ​വ​രെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യാ​ൻ പോലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞ് ബോ​ട്ടു​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി തു​ട​ങ്ങി;  ചെറുവള്ളങ്ങൾക്ക് ചാകരയായി കരിക്കാടി

ച​വ​റ : ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞ് നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റു​ക​ളി​ല്‍ നി​ന്നും ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ ബോ​ട്ടു​ക​ള്‍ മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി തു​ട​ങ്ങി. ഇ​ന്ന് പു​ല​ർ​ച്ചെ 12.30 മു​ത​ൽ ക​ട​ലി​ല്‍ പോ​യ ബോ​ട്ടു​ക​ളി​ല്‍ ചെ​റി​യ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ഇ​ന്നു രാ​വി​ലെ മു​ത​ല്‍ തീ​ര​ത്ത​ടു​ത്തു തു​ട​ങ്ങി. ക​ഴി​ഞ്ഞ 52 ദി​വ​സ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം നീ​ങ്ങി​യ​തോ​ടെ​യാ​ണ് ബോ​ട്ടു​ക​ള്‍ ക​ട​ലി​ലേ​യ്ക്ക് പോ​യി തു​ട​ങ്ങി​യ​ത്. അ​ധി​കൃ​ത​ര്‍ എ​ത്തി നീ​ണ്ട​ക​ര പാ​ല​ത്തി​ന് കു​റു​കെ ബ​ന്ധി​ച്ചി​രു​ന്ന ച​ങ്ങ​ല നീ​ക്കി​യ​തോ​ടെ​യാ​ണ് അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ക​ട​ലി​ലി​റ​ങ്ങി​യ​ത്. ഏ​താ​ണ്ട് പ​കു​തി​യോ​ളം ബോ​ട്ടു​ക​ള്‍ രാ​ത്രി​യി​ല്‍​ത്ത​ന്നെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യി​രു​ന്നു. ബാ​ക്കി​യു​ള്ള ബോ​ട്ടു​ക​ള്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ട​ലി​ല്‍ പോ​യി തു​ട​ങ്ങി.നീ​ണ്ട​ക​ര ,ശ​ക്തി​ക്കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് അ​ന്യ​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നു മു​മ്പേ എ​ത്തി​യി​രു​ന്നു. നി​രോ​ധ​ന കാ​ല​ത്തും പ​ര​മ്പ​രാ​ഗ​ത വി​ഭാ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നി​രോ​ധ​ന കാ​ല​ത്തും പ​ര​മ്പ​രാ​ഗ​ത…

Read More

അ​ന്യ​സം​സ്ഥാ​ന പ​ച്ച​ക്ക​റി ഇ​റ​ക്കു​മ​തി; പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണമെന്ന ആവശ്യം ശക്തമാകുന്നു

ശാ​സ്താം​കോ​ട്ട: ബ​ക്രീ​ദ്, ഓ​ണം പ്ര​മാ​ണി​ച്ച് അ ​ന്യ​സം​സ്ഥാ​ന ങ്ങ​ളി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ഴം,പ​ച്ച​ക്ക​റി, പാ​ൽ തു​ട​ങ്ങി​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളി​ൽ മേ​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന ഉ​പ​ഭോ​ക്ത്യ സ​മി​തി​കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഭ​ക്ഷ്യോ​ൽ​പ്പ​ന്ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്ന് വ​രു​ന്നു​ണ്ട്. ഇ​വ വി​ഷ​ര​ഹി​ത​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ക​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണം. അ​ന്യാ​യ​മാ​യി​ട്ടു​ള്ള ക​റ​ണ്ട് ചാ​ർ​ജ് വ​ർ​ദ്ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ് അ​ഡ്വ.​തെ​ങ്ങ​മം ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മാ​ലു​ദീ​ൻ കു​ഞ്ഞ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​കെ.​രാ​മാ​നു​ജ​ൻ ത​മ്പി,അ​ബ്ദു​ൽ റ​ഷീ​ദ്, ശി​വ​ശ​ങ്ക​ര​പി​ള്ള, സി.​കെ.​പൊ​ടി​യ​ൻ, പ​റ​മ്പി​ൽ സു​ബേ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ.​തെ​ങ്ങ​മം ശ​ശി.(​പ്ര​സി​ഡ​ന്റ്) ജ​മാ​ലു​ദ്ദീ​ൻ കു​ഞ്ഞ് എ. (​ജ​ന​റ​ൽ സെ​ക്ര​ട്ട​റി) .ശി​വ​ശ​ങ്ക​ര​പി​ള്ള, ഗോ​വി​ന്ദ​പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), തൊ​ളി​യ്ക്ക​ൽ സു​നി​ൽ, ദി​ലീ​പ് മൈ​നാ​ഗ​പ്പ​ള്ളി (സെ​ക്ര​ട്ട​റി​മാ​ർ), പ​റ​മ്പി​ൽ സു​ബേ​ർ ( ട്രെ​ഷ​റ​ർ). എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.നാലിനും അഞ്ചിനും തെ​ന്മ​ല…

Read More

വ്യാ​ജ പ​രാ​തി​ക​ളു​മാ​യി സ​മീ​പി​ച്ചാ​ല്‍ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടിയെന്ന്​ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍

കൊല്ലം :വ്യാ​ജ പ​രാ​തി​ക​ളു​മാ​യി വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചാ​ല്‍ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രും. ആ​ശ്രാ​മം ഗ​വ​ണ്‍​മെ​ന്റ് ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രെ​വ​ന്ന പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ക​മ്മീ​ഷ​ന്റെ പ​രാ​മ​ര്‍​ശം. ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ നാ​ല് പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ​ത്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണ​വും വ്യാ​ജ​മാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ പ​രാ​തി​ക​ളു​മാ​യി ക​മ്മീ​ഷ​ന് മു​ന്നി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. എം ​എ​സ് താ​ര പ​റ​ഞ്ഞു. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മ​ക​നെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി പ്ര​തി​യു​ടെ അ​മ്മ വ​നി​താ ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ക​ഴി​ഞ്ഞു മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​രാ​തി​യു​മാ​യി എ​ത്തി​യ​തെ​ന്ന് ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി. ഈ ​പ​രാ​തി​യും…

Read More

എ​ന്തി​നാ​യി​രു​ന്നു കറക്കമെ​ന്ന് അവൻ പറയട്ടെ..!  വീട്ടുകാരെയും പോലീസിനെയും  കുഴക്കി ട്രെയിനിൽ 12  ദിവസം കറങ്ങിയ വിദ്യാർഥി  ഒടുവിൽ കുടുങ്ങി

പ​ഴ​യ​ന്നൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി. പോ​ലീ​സി​നെ​യും വീ​ട്ടു​കാ​രെ​യും വ​ട്ടം​ക​റ​ക്കി നാ​ടുചു​റ്റി​ക്കൊ​ണ്ടി​രു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​തും ട്രെ​യി​നി​ൽ​നി​ന്നു​ത​ന്നെ. ദി​വ​സ​ത്തി​ൽ ഒ​രു​നേ​രം സു​ഭി​ക്ഷ​മാ​യും മ​റ്റു​സ​മ​യ​ങ്ങ​ളി​ൽ ല​ഘു​ഭ​ക്ഷ​ണം ക​ഴി​ച്ചും ട്രെ​യി​നി​ൽ ക​റ​ങ്ങി​യ​ത് 12 ദി​വ​സം. യാ​ത്ര​യ്ക്കി​ട​യി​ൽ വീ​ടി​ന​ടു​ത്ത് എ​ത്തി​യി​ട്ടും ഇ​റ​ങ്ങാതിരുന്ന വിദ്യാർഥി ഒ​ടു​വി​ൽ സു​ഹൃ​ത്തി​ന്‍റെ ക​ണ്ണി​ൽ​പ്പെ​ട്ട​തോ​ടെ കുടുങ്ങുക യായിരുന്നു. പാ​ന്പാ​ടിയിലെ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥിയായ പ​ത്തനാ​പു​രം സ്വദേശിയെ​യാ​ണ് ഇന്നലെ ട്രെ​യി​നി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 18-ാം തീ​യ​തി​യാ​ണ് വിദ്യാർഥിയെ കാ​ണാ​താ​യത്. ട്രെയിനിൽ മും​ബൈ, ഗോ​വ, വീ​ണ്ടും തി​രി​ച്ച് മും​ബൈ, അവിടെനിന്ന് ക​ന്യാ​കു​മാ​രി എന്നിവിടങ്ങളിൽ ഇയാൾ എ​ത്തി. കന്യാകുമാരിയിൽ എ​ടി​എം ഉ​പ​യോ​ഗി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചത്. പോ​ലീ​സ് സം​ഘം ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് തി​രി​ച്ച​തും യുവാവ് വീ​ണ്ടും കൊ​ല്ലം​വ​ഴി തി​രി​ച്ച് യാ​ത്ര ചെ​യ്തു. വീ​ടി​ന​ടു​ത്തു​ള്ള സ്റ്റോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങി​യി​ല്ല. ഉ​റ​ങ്ങി​പ്പോയി എ​ന്നാ​ണ് ഇയാൾ പ​റ​യു​ന്ന​ത്. ഒ​ടു​വി​ൽ ആ​ലു​വ​യി​ൽ​വ​ച്ച് സു​ഹൃ​ത്തി​ന്‍റെ ക​ണ്ണി​ൽ​പ്പെട്ടു. പി​ടി​കൊ​ടു​ക്കാ​തെ പി​ന്നെ​യും മാ​റി. പോ​ലീ​സ്…

Read More

ശ​ക്തി​കു​ള​ങ്ങ​രയിൽ ഓ​ഗ​സ്റ്റ് ഒ​മ്പ​ത് വ​രെ ചു​ങ്കം പി​രി​ക്കി​ല്ല; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തെ ചു​ങ്കം പി​രി​വ് നി​ർ​ത്തി​വ​ച്ചു. ചു​ങ്കം പി​രി​ക്കു​ന്ന​ത് ഓ​ഗ​സ്റ്റ് ഒ​മ്പ​ത് വ​രെ നീ​ട്ടി​വ​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ്യാ​പ​ക​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് ചു​ങ്ക​പ്പി​രി​വ് നീ​ട്ടി​വെ​ക്കാ​നു​ള്ള തീ​രു​മാ​നം. ഇ​തേ​ത്തു​ട​ർ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി തു​റ​മു​ഖ വ​കു​പ്പ് ച​ർ​ച്ച ന​ട​ത്തും. നേ​ര​ത്തെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് മാ​ത്രം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ചു​ങ്ക​പ്പി​രി​വ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു ഉ​യ​ർ​ന്ന​ത്. തു​റ​മു​ഖ​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ ഒ​രു ലോ​റി​ക്ക് 80 രൂ​പ​യാ​ണ് ഈ ​ടാ​ക്കു​ന്ന​ത്. മി​നി ലോ​റി​ക്ക് 55 രൂ​പ​യും സൈ​ക്കി​ളി​ന് 10 രൂ​പ​യും മോ​ട്ടോ​ര്‍​സൈ​ക്കി​ളി​ന് 15 രൂ​പ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് അ​ഞ്ചു​രൂ​പ​യു​മാ​ണ് പി​രി​ക്കു​ന്ന​ത്. തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ശ​ക്തി​കു​ള​ങ്ങ​ര തു​റ​മു​ഖം ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഒ​രോ ത​വ​ണ​യും പ്ര​വേ​ശി​ക്കു​മ്പോ​ളും ഫീ​സ് ന​ൽ​ക​ണ​മെ​ന്ന തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​പാ​ട്.

Read More