പുനലൂര്‍: പുനലൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാരുടെ അനാസ്ഥ മൂലമുള്ള അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടന്ന അപകടത്തിന് ഇരയായ വയോധികന് രക്ഷപ്പെട്ടത് ആയുസിന്റെ ബലത്തില്‍ മാത്രം.കരവാളൂര്‍ സ്വദേശിയും ഇപ്പോള്‍ തിരുവന്തപുരത്ത് താമസക്കാരനുമായ മുന്‍ അധ്യാപകന് പേരൂര്‍ക്കട നിരഞ്ജനത്തില്‍ രവീന്ദ്രന് നായര്‍ (75) ആണ് ബസിറങ്ങി പുനലൂരിലെ ട്രഷറിയിലേക്ക് പോകുന്ന വഴി അപകടത്തില്‍പ്പെട്ടത്. തിരുവന്തപുരത്ത് നിന്ന് എരുമേലിക്കു പോകുന്ന ബസ് ആണ് പുനലൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലുള്ള ആലിന് സമീപം രവീന്ദ്രനെ ഇടിച്ചിട്ടത്.ആളിനെ ഇടിച്ചതറിയാതെ ബസ് മുന്നോട്ട് എടുക്കാന്‍ തുനിഞ്ഞ ബസ് ഡ്രൈവറെ നാട്ടുകാരും ഹോം ഗാര്‍ഡും കൂടി തടയുകയായിരുന്നു. തുടര്‍ന്ന് വയോധികനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്കിയ ശേഷം വിട്ടയച്ചു. മുമ്പും സമാനമായ അപകടത്തില്‍ ഒരു വയോധിക മരിയ്ക്കുകയും ഒരു വിമുക്ത ഭടന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡിപ്പോയില്‍ നിന്നുള്ള ഡ്രൈവര്‍മാരുടെ അനാസ്ഥ…
Read MoreCategory: Kollam
കെഎസ്ആർടിസി തൃശൂര്‍ സര്‍വീസ് നിര്‍ത്തി; ദുരിതത്തിലായത് നൂറ്കണക്കിന് യാത്രക്കാര്‍
പത്തനാപുരം: കെഎസ്ആര്‍ടിസി യുടെ പുതിയ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി പത്തനാപുരത്ത് നിന്നുളള തൃശൂര്‍ സര്‍വ്വീസ് നിര്‍ത്തി. ദിവസവും പുലര്‍ച്ചെ 5. 10 ന് പത്തനാപുരം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് അടൂര്‍, കോട്ടയം, മൂവാറ്റുപുഴ വഴി തൃശൂരിന് പോകുന്ന സര്‍വീസാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത്. യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന സര്‍വ്വീസായിരുന്നു ഇത്. കൂടാതെ മികച്ച വരുമാനമായിരുന്നു ഡിപ്പോയിക്ക്കളക്ഷന് ഇനത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ബസ് സര്‍വീസ് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്ധ്യോഗാര്‍ത്ഥികള്‍ അടക്കമുളളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു തൃശൂര്‍ സര്‍വ്വീസ്. കൂടാതെ ഒന്നര വര്‍ഷം മുമ്പ് പത്തനാപുരം ഡിപ്പോയ്ക്ക് നല്കിയ പുതിയ രണ്ട് ബസുകളില്‍ ഒന്ന് മാനേജ്മെന്റ് തിരികെ വാങ്ങി പാലക്കാട് ഡിപ്പോയ്ക്ക് നല്കി. ഇതേ തുടര്‍ന്ന് ദിവസം സര്‍വ്വീസ് നടത്തുന്ന ചന്ദനക്കാംപാറ സര്‍വ്വീസ് നിര്‍ത്തേണ്ട അവസ്ഥയിലാണ്.…
Read Moreപെന്ഷന് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്
കൊല്ലം: ക്ഷേമനിധിപെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനുകള്‍ നിഷേധിക്കുന്ന സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് ആവശ്യപ്പെട്ടു.തൊഴിലളികളുടെ അംശാദായം ഉപയോഗിച്ചാണ് ക്ഷേമനിധി പെന്ഷന് നല്‍കുക. രണ്ട് പെന്‍ഷനുകളും കൂടിചേര്‍ന്നാലും നാമമാത്രമായ തുകയാണ് ഓരോ തൊഴിലാളിക്കും ലഭിക്കുക. മിനിമം പെന്ഷന് 6000 രൂപയാക്കണമെന്നാവശ്യപ്പെട്ട് എഐടിയുസിയും മറ്റ് ദേശീയ ട്രേഡ്യൂണിയനുകളും പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത് ശരിയല്ല. നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളുടെ നിഷേധം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കിളികൊല്ലൂര്‍ പ്രശാന്തി ഫാക്ടറിക്ക് മുന്നില്‍ നടന്ന കശുഅണ്ടി തൊഴിലാളി സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ തെറ്റായ നിലപാട് മൂലം കശുഅണ്ടി തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പിഎഫ് പെന്ഷന് ഇല്ലാതാക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മാനദണ്ഡമനുസരിച്ച് കശുഅണ്ടി തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന…
Read Moreപുനലൂരിൽ യാത്രാക്ലേശം രൂക്ഷം; ചെയിൻ സർവീസ് ആരംഭിച്ചിട്ടും കെഎസ്ആർടിസി അവഗണിക്കുകയാണെന്ന് യാത്രക്കാർ
പുനലൂർ ; യാത്രാക്ലേശം പരിഹരിക്കാൻ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ ഏർപ്പെടുത്തുമ്പോഴും പുനലൂർ നേരിടുന്നത് കെ എസ് ആർ ടി സി യുടെ കടുത്ത അവഗണന. പത്തനംതിട്ട സെക്ടറിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും രാത്രിയിൽ ബസ് സർവീസില്ല.തിരുവനന്തപുരത്ത് നിന്ന് എം സി റോഡുവഴി കൊട്ടാരക്കര അടൂർ റൂട്ടിലൂടെ 15 മിനുട്ട് ഇടവിട്ട് തൃശൂരിലേക്കും തിരിച്ചും ബസുണ്ട്. എന്നാൽ ആയുരിൽ നിന്ന് അഞ്ചൽ പുനലൂർ വഴി പത്തനംതിട്ട, തെങ്കാശി അടൂർ ഭാഗങ്ങളിലേക്കൊന്നും ബസില്ല .രാത്രി 9 ന് തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളി ബസിനു ശേഷം നാലര മണിക്കൂർ കഴിഞ്ഞ് 1.30 ന് ഉള്ള മല്ലപ്പള്ളി ബസേ അഞ്ചൽ പുനലൂർ ഭാഗത്തേക്ക് യാത്രക്കാർക്കുള്ളൂ. ഇതാണ് കിഴക്കൻ മേഖലയിലെ യാത്രികരെ വലയ്ക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 10, 11, 12 എന്നീ സമയങ്ങളിൽ ഒരു മണിക്കൂർ ഇടവേളയിൽ തൃശൂർ ഭാഗത്തേക്കുള്ള ഏതെങ്കിലും…
Read Moreഉപഭോക്തൃ നിയമങ്ങള്‍ പാഠ്യ വിഷയമാക്കണം; നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലം ഉപഭോക്താക്കൾ ചൂഷണത്തിന് വിധേയരാകുന്നുവെന്ന് മന്ത്രി
കൊല്ലം : ഉപഭോക്തൃ സംരക്ഷണനിയമങ്ങളെപ്പറ്റി ഉപഭോക്താക്കള്‍ക്കുള്ള അജ്ഞതയാണ് പലപ്പോഴും ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്നതെന്നും വരുംതലമുറയെങ്കിലും ബോധവല്ക്കരിക്കുവാന് ഉപഭോക്തൃനിയമങ്ങള്‍ പാഠ്യവിഷയമാക്കണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.സംസ്ഥാന ഉപഭോക്തൃസമിതിയുടെ ദ്വിദിന ഉപഭോക്തൃസംസ്ഥാന പഠനക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹം ഇന്ന് നേരിടുന്ന മലിനീകരണം തടയാനുള്ള പരിഹാരമാര്‍ഗ്ഗം മരങ്ങള്‍ വച്ചുപിടിപ്പിച്ച് വനവല്‍ക്കരണം നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം.കുഞ്ഞച്ചന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.മൈതീന്‍കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ:ഇ.എം.ഇബ്രാഹിം, കെ.വിജയാനന്ദ്, ആശാജോസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ എ.എ.ലത്തീഫ് ക്യാമ്പ് അംഗങ്ങള്‍ക്ക് ഇന്സ്ട്രക്ഷന് നല്കി. എ.എ.ഷാഫി, ഡോ.രാമാനുജന്‍തമ്പി, ജമാലുദ്ദീന്‍കുഞ്ഞ്, മുനമ്പത്ത് ഷിഹാബ്, ജെ.എം.അസ്ലം, എന്‍.വിശ്വംഭരന്, സോമരാജന്നായര്, വിജയബാബു, അഡ്വ:അബ്ദുല്ലത്തീഫ്, എ.റ്റി.ഫിലിപ്പോസ്, പി.രഘുനാഥന്, കുന്നേല്‍ രാജേന്ദ്രന്, ഇസ്സബല്സൗമി, പേഴ്സിസ് കുഞ്ഞച്ചന്, ആര്‍ട്ടിസ്റ്റ് ശശി, ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreലോട്ടറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന സമ്മേളനം കൊല്ലത്ത് ; 501 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു
കൊല്ലം: ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ഏഴാം സംസ്ഥാന സമ്മേളനം ഒക്ടോബർ ആദ്യവാരം കൊല്ലത്ത് നടത്തുന്നതിന് തീരുമാനിച്ചു. ഡിസിസിയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം 501 അംഗ സ്വാഗതസംഘം കമ്മിറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി, ആർ. ചന്ദ്രശേഖരൻ എന്നിവരെയും ചെയർമാനായി ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ, ജനറൽ കൺവീനറായി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ്, കൺവീനറായി ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് എന്നിവർ ഉൾപ്പെട്ടതാണ് ഭാരവാഹികൾ. കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമരം ശക്തമാക്കുന്നത് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ലോട്ടറി തൊഴിലാളികൾക്ക് ഓണ ബോണസ് ആയി 10000 രൂപ അനുവദിക്കണമെന്നും സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഫിലിപ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി പ്രസിഡൻറ്…
Read Moreഒരു നിയന്ത്രണവുമില്ല! കൈതകൃഷിയില്‍ നിരോധിത കീടനാശിനികള്‍; ആശങ്കയില്‍ ജനം
സുനറ്റ് കെ വൈ പത്തനാപുരം: കിഴക്കന്‍ മേഖലയുടെ കാര്‍ഷിക മേഖലയെ കീഴടക്കുന്ന കൈതകൃഷി ജീവന് ഭീഷണിയാകുന്നുവെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത്. അമിത അളവില്‍ നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നുവെന്നതാണ് വ്യാവസായിക അടിസ്ഥാനത്തില്‍ മേഖലയില്‍ കൈതകൃഷി ചെയ്യുന്നവര്‍ക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ കാരണമായത്. കേരളത്തില്‍ സര്‍വവ്യാപകമായ കൈത ഇവിടെ ഇടവിളയായും, പ്രധാനവിളയായുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടും കാലങ്ങളേറെയെന്നാലും കൃഷി രീതിയിലെ പുതിയ ചില പ്രവണതകള്‍ കൈതച്ചക്ക കൃഷിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. വ്യാവസായിക ലക്ഷ്യത്തോടെ കൈതകൃഷി ആരംഭിച്ചതോടെയാണ് അനാവശ്യപ്രവണതകള്‍ കൈതകൃഷിയില്‍ കടന്നു വരുന്നത്. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൈതകൃഷി വ്യാപകമായിരിക്കുന്നത്. പാകമായ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ഹെക്ടറുകണക്കിന് തോട്ടങ്ങള്‍ ഏറ്റെടുത്ത് പാട്ടവ്യവസ്ഥയില്‍ കൈതകൃഷി നടത്തുന്ന വന്‍സംഘങ്ങളും മേഖലയില്‍ തമ്പടിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരും തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുമാണ് മത്സര ബുദ്ധിയോടെ കൈതകൃഷി രംഗത്തുള്ളത്. റബര്‍ മുറിച്ചുമാറ്റുന്ന തോട്ടങ്ങളില്‍ റബര്‍ തൈകള്‍…
Read Moreനിർത്തലാക്കിയ ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പുനലൂർ കെഎസ്ആർടിസി ഡിപ്പോ ഉപരോധിച്ചു
പുനലൂർ: നിർത്തലാക്കിയ ബസ് സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ നരിക്കൽ നിവാസികൾ പുനലൂർ കെഎസ്ആർടി സി ഡിപ്പോ ഉപരോധിച്ചു .ഉപരോധ സമരം സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് മാത്യു ഉദഘാടനം ചെയ്തു . നാല്പത് വർഷത്തിൽ അധികമായി പഴക്കം ഉള്ള ബസ് സർവീസ് ആയിരുന്നു നരിക്കൽ വാഴവിള ബസ് സർവീസ് . സർവീസ് കുറച്ച് നാളായി മുടക്കത്തിലാണ് . പ്രദേശത്തു നിന്നും ആളുകൾ നിരവധി തവണ പുനലൂർ കെഎസ്.ആർ.ടി.സി ഡിപ്പോയിൽ എത്തി പ്രധിഷേധം അറിയിച്ചിരുന്നു .ഈ പ്രധിഷേധം ഫലം കാണാത്തതിനാലാണ് ഡിവൈ.എഫ്.ഐ ഉപരോധ സമരത്തിന് തയ്യാറായതെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയ ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി എടുക്കുമെന്ന് അധികാരികൾ ഉറപ്പ് നൽകി .ഇതിനെ തുടർന്നു സമരം അവസാനിപ്പിച്ചു . ഏരിയ സെക്രട്ടറി ബിജു , നേതാക്കളായ .രാജീവ്…
Read Moreആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് അപാകതക്കെതിരെ പ്രതിഷേധ കൂട്ടായ്മ
കൊല്ലം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിലെ അപാകതകൾക്കും വഞ്ചനാനിലപാടുകൾക്കുമെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. 15 മുതൽ കേരള സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മെഡിസെപ്പ് പദ്ധതിയിൽ 88 ആശുപത്രികളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ ബഹുഭൂരിപക്ഷം ഹോസ്പിറ്റലുകളും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതാണ്. ന്യൂതന ചികിത്സാ രംഗത്ത് മുൻനിരയിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളേയും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉള്ള മുൻനിര സ്വകാര്യ ഹോസ്പിറ്റലുകളേയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലം ജില്ലാ പ്രസിഡന്റ് വി.എൻ പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി പി.ഒ. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. എ. ഹാരീസ്, ബി. ജയചന്ദ്രൻപിള്ള, പരവൂർ സജീബ്,…
Read Moreവനമേഖലകളിലെ തടയണകളുടെ നവീകരണത്തിന് നടപടിയായില്ല; ശക്തമായ ഒഴുക്കിൽ തകരാനുള്ള സാധ്യത കൂടുതലെന്ന് നാട്ടുകാർ
പത്തനാപുരം : വനത്തിനുളളിലെ ജലാശയങ്ങൾക്ക് കുറുകെ നിർമ്മിച്ച തടയണകൾ തകർന്നിട്ടും നവീകരിക്കാന്‍ നടപടിയില്ല.ഓലപ്പാറ കോട്ടക്കയം തോടിനു കുറുകെ നിർമ്മിച്ച മൂന്നാമത്തെ തടയണ തകർന്നിട്ട് വര്‍ഷങ്ങളാകുന്നു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലക്ഷങ്ങൾ മുടക്കി വനം വകുപ്പാണ് അഞ്ച് തടയണകൾ നിർമ്മിച്ചത്. അച്ചൻകോവിലിൽ നിന്നും ആരംഭിക്കുന്ന തോട് പുനലൂർ മുക്കടവ് ആറ്റിലാണ് പതിക്കുന്നത്.ജലസമൃദ്ധമായ തോട്ടിലെ ജലം തടയണ കെട്ടി സംഭരിച്ച് വന്യമൃഗങ്ങൾക്ക് പ്രയോജനപ്പെടുത്താനും മണ്ണിൽ ആഴ്ന്നിറങ്ങി സമീപത്തെ വൃക്ഷങ്ങൾക്കും മറ്റ് സസ്യങ്ങൾക്കും ഉപയോഗപ്രദമാക്കാനുമാണ് പദ്ധതി നടപ്പിലാക്കിയത്.കെ ബി ഗണേഷ്കുമാർ വനംമന്ത്രിയായിരുന്നപ്പോഴാണ് തടയണ പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് കോട്ടക്കയം തോട്ടിൽ അഞ്ച് തടയണകൾ നിർമ്മിച്ചതും. എന്നാൽ വേനൽമഴയിലുണ്ടായ ശക്തമായ നീരൊഴുക്ക് കാരണം അണയുടെ അടിഭാഗത്തെ കല്ലുകളും കോൺക്രീറ്റും പൂർണ്ണമായും തകർന്നു.ഇതിനാൽ ജലമിപ്പോൾ തടയണയുടെ അടിയിലൂടെ ഒഴുകി പോവുകയാണ്.അണയുടെ വശങ്ങളിൽ വിളളലുകളും ഉണ്ടായിട്ടുണ്ട്. നിർമ്മാണത്തിലെ അപാകതയാണ് തടയണയുടെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.തുടർനടപടികളോ നിർമ്മാണവേളയിൽ…
Read More