കൊല്ലം: നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലത്ത് കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കാൻ നടപടിയായി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ബോട്ട് ജെട്ടിക്കടുത്ത് എട്ടടി ഉയരമുള്ള വെങ്കല പ്രതിമയാണ് സ്ഥാപിക്കുന്നത്. ഇതിന് സർക്കാർ അനുമതിയായി. കാവ്യകൗമുദി സാഹിത്യസമിതി ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻനായർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പുറന്പോക്ക് ഭൂമിയിൽ പ്രതിമ സ്ഥാപിക്കുന്നത്. ഇതിന് വേണ്ടി അദ്ദേഹം വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. പത്ത് ചതുരശ്ര മീറ്റർ ഭൂമിയാണ് പാട്ടത്തിന് സർക്കാർ വിട്ടുനൽകുന്നത്. 2021 വരെയുള്ള മൂന്നുവർഷത്തേക്ക് 960 രൂപയാണ് ഈടാക്കുന്നത്. മൂന്നു വർഷത്തിനുള്ളിൽ പ്രതിമ നിർമാണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ഭൂമി ചുറ്റുമതിൽ കെട്ടി കാവ്യകൗമുദി സാഹിത്യസമിതി ജനറൽ സെക്രട്ടറി സംരക്ഷിക്കണം. സ്മാരകത്തിന്റെ ചെലവിലേക്കായി കോർപറേഷൻ 2018-19 ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. 1924 ജനുവരി 16ന് കൊല്ലം ബോട്ട് ജെട്ടിയിൽനിന്ന് റെഡീമർ എന്ന ബോട്ടിൽ കയറി യാത്ര ചെയ്യവേ ആലപ്പുഴ ജില്ലയിലെ…
Read MoreCategory: Kollam
ഇന്ധനം നൽകാത്തതിനെചൊല്ലിയുള്ള തർക്കം; നഗരമധ്യത്തിൽ തമ്മിൽതല്ല്; ആറുപേർ പിടിയിൽ
പത്തനാപുരം : വാഹനത്തിൽ ഇന്ധനം നിറച്ചു നൽകാത്തതിനെച്ചൊല്ലി നഗരമധ്യത്തില്‍ യുവാക്കള്‍ തമ്മില്‍ത്തല്ലി. സംഭവത്തില്‍ ആറുപേരെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് സ്വദേശികളായ ഷെമീർ മുഹമ്മദ്, തൗഫീക്ക്, അജാസ് പുനലൂർ സ്വദേശികളായ അരുൺ കൃഷ്ണൻ, നന്ദു കൃഷ്ണൻ, ജിതിൻ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ യോടെ കുന്നിക്കോട് ജംഗ്ഷനിലാണ് സംഭവം. കുന്നിക്കോട് സ്വദേശിയിൽ നിന്നും വാടകയ്ക്കെടുത്ത വാഹനം മടക്കി നൽകിയപ്പോൾ ഇന്ധനം നിറച്ച് നൽകാത്തതിനെച്ചൊല്ലി പുനലൂർ സ്വദേശികളായ യുവാക്കളും വാഹന ഉടമ അജാസുമായി ഫോണിൽ തർക്കമുണ്ടായി. ഇത് ചോദ്യം ചെയ്യാനായി പുനലൂർ സ്വദേശികൾ കുന്നിക്കോട്ട് എത്തിയതോടെ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ കുന്നിക്കോട് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read Moreകർക്കടക വാവുബലി നാളെ; മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് വിപുലമായ ക്രമീകരണങ്ങൽ
കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് കർക്കടക ബാവുബലി തർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശ്രീനാരായണ ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, കൊല്ലം കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങുകൾ നടത്തുന്നത്.തന്ത്രി തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖര സ്വാമി കർമങ്ങൾക്ക് നേതൃത്വം നൽകും. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള 20 തന്ത്രിമാരും പങ്കെടുക്കും. തിലഹവനം നടത്തുന്നതിന് പ്രത്യേക പന്തലും തന്ത്രിമാരും ഉണ്ടാകും. പിതൃക്കളെ സ്മരക്കൂ, വൃക്ഷത്തൈ നടൂ എന്ന സന്ദേശത്തിന്റെ ഭാഗമായി ബലിതർപ്പണത്തിന് എത്തുന്നവർക്ക് വനം വകുപ്പ് പതിനായിരം വൃക്ഷത്തൈകൾ സൗജന്യമായി നൽകും. ഇതുകൂടാതെ തുന്പറ മഹാദേവി ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റിയുടെ വകയായി ഭക്തർക്ക് സൗജന്യമായി ഔഷധ കാപ്പിയും വിതരണം ചെയ്യും. ബലിതർപ്പണത്തിന് എത്തുന്നവർ കടലിൽ മുങ്ങിക്കുളിക്കുന്നതിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ്, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.ശുദ്ധജലത്തിൽ കുളിക്കുന്നതിന് കേരള വാട്ടർ…
Read Moreമത്സ്യമേഖലയെതകർക്കാനുള്ളനടപടികളിൽനിന്ന് സർക്കാരുകൾ പിന്മാറണമെന്ന് എംപി
കൊല്ലം :മത്സ്യബന്ധന മേഖലയെ തകർക്കുന്ന നടപടികളിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. യന്ത്രവൽകൃത മത്സ്യബന്ധന മേഖലയെ പ്രതിസന്ധിലാക്കുന്നതും മത്സ്യബന്ധനത്തിൽ നിന്നും മത്സ്യതൊഴിലാളികളെ പിന്തിരിപ്പിക്കുന്നതുമായ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ അടിയന്തിരമായി പിൻവലിക്കണം. ലൈസൻസ് ഫീസ് 2000, 3000 രൂപയിൽ നിന്നും 52500 രൂപയായി വർദ്ധിപ്പിച്ചത് മത്സ്യതൊഴിലാളികളോടുളള പ്രതികാര നടപടിയാണ്. ലൈസൻസ് ഫീസ് ഇരുപത് ഇരട്ടിയിലേറെ വർദ്ധിപ്പിച്ചതിന്റെ അടിസ്ഥാനം എന്താണെന്ന് വകുപ്പ് മന്ത്രി വെളിപ്പെടുത്തണം. ലൈസൻസ് ഫീസിന്റെ പേരിൽ മത്സ്യ മേഖലയെ കൊളളയടിക്കാനും നിരുത്സാഹപ്പെടുത്താനുമുളള സർക്കാർ സമീപനം ദുരുദ്ദേശപരമാണ്. വെളളത്തിലോടുന്ന ബോട്ടുകൾക്ക് റോഡ് സെസ് ഏർപ്പെടുത്തുന്നതിനെതിരെ ലോകസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും റോഡ് സെസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിലപാട് അപലപനീയമാണ്. ഫിഷറീസ് കൗണ്‍സിലുകളും ഹാർബർ മാനേജ്മെന്റ് സൊസൈറ്റികളും രൂപീകരിച്ച് മത്സ്യമേഖല സി.പി.എം ന്റെ രാഷ്ട്രീയതാവളങ്ങളാക്കി മാറ്റാനുള്ള ശ്രമം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തലത്തിൽ…
Read Moreപോലീസ് സ്റ്റേഷനിൽ തെറിയഭിഷേകം നടത്തി കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ ബലമായി മോചിപ്പിച്ചു; കൊല്ലത്ത് നടന്ന സംഭവമിങ്ങനെ…
കൊല്ലം: പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽനിന്നു ബലമായി മോചിപ്പിച്ചു. വാഹനപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെയാണു പ്രവർത്തകർ സംഘടിച്ചെത്തി മോചിപ്പിച്ചത്. ഇരവിപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ രാത്രിയാണു സംഭവം. വാഹനപരിശോധനയ്ക്കിടെ ഇരവിപുരം എസ്ഐ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മറ്റി അംഗം സച്ചിൻ ദാസിനെ ഇറക്കാനാണു ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെട്ട സംഘം സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിൽ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്നു പോലീസുകാർക്കു നേരെ പ്രവർത്തകർ അസഭ്യവർഷം നടത്തുകയായിരുന്നു. മതിയായ രേഖകളില്ലാതിരുന്നതിനെ തുടർന്നു വാഹനം മോഷ്ടിച്ചതാകാമെന്ന സംശയത്തിലാണു പോലീസ് സച്ചിനെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചത്. രേഖകൾ കൃത്യമാണെന്നു മനസിലാക്കിയതോടെ ഇയാളെ വിട്ടയക്കാൻ തീരുമാനിച്ചു. ഇതിനിടെയായിരുന്നു പ്രവർത്തകരുടെ അസഭ്യവർഷം. സംഭവത്തിൽ ഏഴുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. സച്ചിൻദാസ്, ഡിവൈഎഫ്ഐ മയ്യനാട് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിവർ കേസിൽ പ്രതികളാണ്.
Read Moreകോട്ടയത്തിന് പിന്നാലെ തൃശൂരും പോലീസ് നേരെ പ്രതിയുടെ ആക്രമണം; പോലീസുകാരനെ വിലങ്ങിനു തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം
തൃശൂർ: പോലീസുകാരനെ വിലങ്ങുകൊണ്ട് തലയ്ക്കടിച്ച് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം. കൊല്ലം സ്വദേശി രാമചന്ദ്രനാണ് പോലീസുകാരനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്. ചാലക്കുടി കോടതിയിൽ ഹാജരാക്കവെയാണ് പ്രതി രക്ഷപ്പെടാൻ ശ്രമം നടത്തിയത്. കളവ്, കഞ്ചാവ് കേസുകളിൽ പ്രതിയാണ് രാമചന്ദ്രൻ. രാമചന്ദ്രന്റെ ആക്രമണത്തിൽ പരിക്കേറ്റ തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പ്രഭിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭിന്റെ പരിക്ക് ഗുരുതരമല്ലെന്നാണു വിവരം.
Read Moreഅച്ചാ… ബഹുത്ത് അച്ചാ..! പിഎംഎവൈ പദ്ധതി നടത്തിപ്പ് ; കേരളം മാതൃകയെന്ന് മഹാരാഷ്ട്ര സംഘം
കൊല്ലം: പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണത്തില്‍ കേരള സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാജ്യത്തിന് മാതൃകയാണെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം. പിഎംഎവൈ നടത്തിപ്പിനെ കുറിച്ച് പഠിക്കാന്‍ പതിനഞ്ചംഗ സംഘമാണ് ജില്ലയില്‍ എത്തിയത്. പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് സംഘാംഗങ്ങളുടെ പ്രതികരണം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വീടുകള്‍ക്ക് അനുവദിക്കുന്ന തുക, വീടുകളുടെ ഗുണമേന്മ, വിസ്തൃതി എന്നിവയില്‍ കേരളം ഏറെ മുന്നിട്ടു നില്ക്കുന്നതായി അവര്‍ പറഞ്ഞു .മഹാരാഷ്ട്രയിലെ ഗ്രാമവികസന വകുപ്പിലെ അഞ്ച് ഐ എ എസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് ജില്ലയില്‍ എത്തിയത്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ഓഫീസര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സിന്ധുദുര്‍ഗ് ജില്ലാ പഞ്ചായത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മലയാളിയായ കെ. മഞ്ജു ലക്ഷ്മി സംഘത്തിലുണ്ടായിരുന്നു. ഹരിപ്പാട് സ്വദേശിനിയാണ് മഞ്ജു ലക്ഷ്മി. ജില്ലയില്‍ നടക്കുന്ന സന്ദര്‍ശനത്തിന്റെ…
Read Moreഫയലുകൾ ഏതോ മേശയിൽ ഉറക്കത്തിൽ? ദര്‍ഭക്കുളം നിവാസികളുടെ പ്രശ്നത്തിന് ഉടൻ പരിഹാരമെന്ന പ്രഖ്യാപനം വെറുതേയായി; മന്ത്രിമാരുടെ ഇടപെടൽ ഇലക്ഷൻ പ്രഹനമെന്ന് ആക്ഷേപം
കുളത്തൂപ്പുഴ: നാലു പതിറ്റാണ്ടു നീണ്ട ദര്‍ഭക്കുളം ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുമെന്നുള്ള അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി മാറുന്നു. നാല്പത്തിനാലു വര്‍ഷങ്ങളായി ഭൂരഹിതരായി ഉഴലുന്ന ദര്‍ഭക്കുളം നിവാസികളുടെ പ്രതിനിധികളെ വിളിച്ചു ചര്‍ച്ച നടത്തിയ റവന്യൂമന്ത്രിയും വനം വകുപ്പു മന്ത്രിയും ഉടന്‍ ഭൂമി കണ്ടെത്തി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയതിനു ശേഷമാണ് സമീപ പ്രദേശങ്ങളിലെ ഭൂപ്രശ്നങ്ങളായ റോസുമല, സാംനഗര്‍ എന്നിവ പട്ടയം നല്കി പരിഹരിച്ചത്. എന്നാല്‍ ദര്‍ഭക്കുളം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി ഭൂമി കണ്ടെത്തി നല്‍കുന്നതിനായി വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടുവെങ്കിലും തുടര്‍ നടപടികളില്ലാതെ ഫയലുകള്‍ എവിടെയോ ഉറങ്ങുകയാണ്. ഇതോടെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പായി സര്‍ക്കാരിന്റെയും വകുപ്പു മന്ത്രിമാരുടെയും പ്രഹസനമായിരുന്നു യോഗം വിളിക്കലും ചര്‍ച്ചകളുമെന്ന ആക്ഷേപം ഉയരുന്നു. കിഴക്കന്‍ മലയോരത്ത് കല്ലാര്‍ വനമേഖലയില്‍ സ്വകാര്യവ്യക്തി സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വന്നിരുന്ന ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍…
Read Moreചോദിക്കാനും പറയാനും ആരുമില്ല..!കുന്നിക്കോട് മിനിഹൈവേയിൽ ബസുകളുടെ മത്സരയോട്ടത്തിൽ അപകടങ്ങൾ പതിവാകുന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്
കുന്നിക്കോട് : മിനിഹൈവേയില്‍ സ്വകാര്യബസുകളും കെഎസ്.ആര്.ടി.സിയും തമ്മില്‍ മല്‍സരയോട്ടം പതിവാകുന്നു.പരാതി പറഞ്ഞിട്ടും പരിശോധനകള്‍ ഇല്ലെന്ന് ആക്ഷേപം.പത്തനാപുരത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് ഇരുപത് മിന്നിട്ട് ഇടവേളകളിലാണ് സ്വകാര്യബസും കെഎസ്ആര്‍ടി.സിയും സര്‍വീസ് നടത്തുന്നത്.പലപ്പോഴും ഇവ രണ്ടും ഒരുമിച്ചാണ് ഓടുന്നത്. മിന്നിട്ടുകളുടെ വ്യത്യാസത്തില്‍ ബസുകള്‍ ഒരേ ഭാഗത്തേക്ക് സര്‍വീസുകള്‍ നടത്തുന്നത് കാരണം പലപ്പോഴും മല്‍സരയോട്ടം പതിവാണ്. ഇതിനുപുറമെ ഇതെ റൂട്ടില്‍ കെ.എസ്.ആര്.ടി.സി കൂടി സര്‍വീസ് നടത്തുന്നതിനാല്‍ അപകടകരമായി രീതിയിലാണ് സ്വകാര്യബസുകളുടെ മരണപാച്ചില്‍.അമിതവേഗത്തില്‍ പായുന്ന ബസുകള്‍ മറ്റ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിനും കാരണമാകാറുണ്ട്. രണ്ട് ദിവസം മുന്‍പ് തലവൂര്‍ രണ്ടാലൂംമൂട് ജംഗ്ഷനില്‍ അമിത വേഗതയിലെത്തിയ സ്വകാര്യബസ് സ്ക്കൂള് ബസുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടിരുന്നു.യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ബസ് നിറുത്തുന്നത് റോഡിന്റെ മധ്യഭാഗത്ത് തന്നെയാണ്.ഇതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാറില്ല. പത്തനാപുരം, രണ്ടാംലുംമൂട്, കൊട്ടാരക്കര പാതയില്‍ തന്നെ അമിതവേഗത കാരണം വിവിധ അപകടങ്ങള്‍ നടന്നതിന്റെ…
Read Moreമലയാളികളുടെ മനസിൽ ജയൻ സൂപ്പർതാരമായി നിറഞ്ഞുനിൽക്കുകയാണെന്ന് ഷറഫുദ്ദീൻ
കൊല്ലം: മലയാളികളുടെ മനസിൽ ജയൻ സൂപ്പർതാരമായി നിറഞ്ഞുനിൽക്കുകയാണെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന രക്ഷാധികാരി എ.ആർ ഷറഫുദീൻ. ജയന്റെ എൺപതാം ജന്മദിനത്തിൽ പ്രഭാകരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്തുനടന്ന ജയൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷറഫുദീൻ. ജയൻ പഠിച്ച തേവള്ളി ബോയ്സ് എച്ച്എസിന് അദ്ദേഹത്തിന്റെ പേര് നൽകി ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ.അശോക്ശങ്കർ അധ്യക്ഷതവഹിച്ചു. ബൈജു ആലുംമൂട്ടിൽ, വക്കം മനോജ്, ബൈജു ഷെരീഫ്, മീന്പലം സുദീർ, അഹമ്മദ് ഹുസൈൻ, അനൂപ് ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read More