കൊല്ലം: ഗർഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ നടന്ന വാക്കേറ്റവും ബഹളവും സംഘർഷാവസ്ഥയിലെത്തി. ഒടുവിൽ ഈസ്റ്റ് പോലീസെത്തി ശാന്തമാക്കി. ഇന്നലെ രാത്രി ഏഴോടെ ഗവ.വിക്ടോറിയ ആശുപത്രിയിലായിരുന്നു സംഭവം. അഞ്ചാലുംമൂട് സ്വദേശിനിയായ യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്കുശേഷം സർജറി വേണമെന്ന് പറഞ്ഞ് ഡോക്ടർ തീയേറ്ററിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചു. തുടർന്ന് ചികിത്സയിലെ പിഴവാണ് കുഞ്ഞ് മരിക്കാനിടയായതെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവും ബന്ധുക്കളും രംഗത്തുവന്നു. സംഭവം അറിഞ്ഞ് ബിജെപി -യുവമോർച്ചാ പ്രവർത്തകരും ആശുപത്രിയിൽ എത്തി. ഇതേതുടർന്ന് പോലീസ് പരാതിക്കാരുമായി ചർച്ച നടത്തുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു. നഴ്സുമാരുടേയും ഡോക്ടർമാരുടേയും കടുത്ത അനാസ്ഥയാണ് കുഞ്ഞ് മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
Read MoreCategory: Kollam
ദുരിതാശ്വാസ ക്യാമ്പിൽ ഉദ്യോഗസ്ഥനെമർദിച്ച സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഉമ്മൻ ചാണ്ടി
ചാത്തന്നൂർ: ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാന്പിൽ വിവരശേഖരണത്തിന് എത്തിയ ഉദ്യോഗസ്ഥനെ മർദിച്ച ജനപ്രതിനിധികളടക്കം ഉള്ളവർക്കെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മർദനമേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പുലിയൂർ പഞ്ചായത്ത് ഹെഡ് ക്ലർക്ക് നാവായിക്കുളം മരുതി കുന്ന് ഹെനാ ഡെയിൽ പ്രമോദിനെ(33) സന്ദർശിച്ച ശേഷമാണ് ഈ അവശ്യം ഉന്നയിച്ചത്.ദുരിതാശ്വാസ ക്യാമ്പുകൾ രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങൾ എന്നും ക്യാമ്പിൽ കൊണ്ടുവരുന്ന സാധന സാമഗ്രികൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായും ഉമ്മൻ ചാണ്ടി ആരോപിച്ചു. ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് തുരുത്തിന്മേൽ എസ്എൻയുപിസ്കൂളിലെ അംഗങ്ങളുടെ എണ്ണം ,ഭക്ഷണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ തഹസീൽദാരുടെ നിർദേശപ്രകാരം വനിതാഉദ്യോഗസ്ഥർക്കൊപ്പം പോയപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിവേകുമായി വാക്ക് തർക്കവുംഅടിപിടിയും ഉണ്ടായത്. അഡ്വ.ഷാനവാസ് ഖാൻ,മിൽമാ ചെയർമാൻ കല്ലട…
Read Moreമദ്യപിച്ച് വാഹനം ഒാടിച്ച കേസിൽ കൈക്കൂലി വാങ്ങി വണ്ടി വിട്ടു നൽകിയ പോലീസുകാരന് സസ്പെൻഷൻ
ചാത്തന്നൂർ: മദ്യപിച്ച് വാഹനം ഒാടിച്ച കേസിൽ പിടികൂടിയ വാഹനം കൈക്കൂലി വാങ്ങി വിട്ടുനല്‍കിയ പോലീസുകാരനെ സിറ്റിപൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു.പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് സിപിഒ പരവൂർ സ്വദേശി ദിലീപിനെയാണ് സസ്പെൻഡ് ചെയ്തത്. പാരിപ്പള്ളി മടത്തറ ഒാട്ടോ സ്റ്റാന്റിലെ ഡ്രൈവറായ ബിജുവിനെ വാഹനം ഉൾപ്പെടെ കഴിഞ്ഞ 16ന് ആണ് പാരിപ്പള്ളി എസ്ഐ രാജേഷ് പിടികൂടി തുടർനടപടികൾക്കായി ദിലീപിന് കൈമാറിയത്.ലൈസൻസ് റദ്ദ്ചെയ്ത് വാഹനം കോടതിയിൽ ഹാജരാക്കാനായിരുന്നു നിർദ്ദേശം നല്‍കിയിരുന്നത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് സ്റ്റേഷൻവളപ്പിൽ നിന്ന് ഒാട്ടോ കാണാതായത് അന്വേഷിച്ചപ്പോഴാണ് എസ്ഐയുടെ വ്യാജ ഒപ്പിട്ട് കൈക്കൂലി വാങ്ങി വാഹനം വിട്ടുകൊടുത്തത് അറിഞ്ഞത്. തുടർന്ന് വ്യാജ ഒപ്പിട്ടതിന് ഇയാൾക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.പ്രതി ഒളിവിലാണ്.
Read Moreഓണംകഴിഞ്ഞിട്ടും ക്ഷേമനിധി പെന്‍ഷനുകള്‍ ലഭിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമെന്ന്
കരുനാഗപ്പള്ളി’: തയ്യല്തൊഴിലാളികളുടെയും നിര്മ്മാണതൊഴിലാളികളുടെയും ക്ഷേമപെന്‍ഷനുകള്‍ ഓണമായിട്ടും ലഭിക്കാതെ വന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയും ബോര്‍ഡിന്റെ പിടിപ്പുകേടും മൂലമാണെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ബാബു അമ്മവീട് പറഞ്ഞു. കേരള നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു ന്നു അദ്ദേഹം. അസംഘടിത തൊഴിലാളികളുടെയും പെന്ഷന് കൃത്യസമയത്ത് കൊടുക്കുവാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടിശി ക ഉള്‍പ്പെടെയുള്ള പെന്ഷന് കൊടുക്കുന്നതിന് ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരുണാലയം സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.മരങ്ങാട്ട് സുനി, വേണാട്ട് ചന്ദ്രബാബു, രവിമനയ്ക്കല്, സബീര്‍ വവ്വാക്കാവ്, ജഗദീഷ്, സരസന് മണപ്പള്ളി, സതീശന്, പുതുക്കാട്ട് താഹ, ശകുന്തള അമ്മവീട്, ആന്റണി സക്കറിയാസ്, പെരുമാനൂര്‍ രാധാകൃഷ്ണന്, തുടങ്ങിയവര്‍ പ്രസംഗിച്ചു
Read Moreകാട്ടാനകളുടെ അക്രമണം തുടരുന്നു; കിഴക്കന്‍ മേഖലയില്‍ ജനങ്ങള്‍ ഭീതിയില്‍; വൈദ്യുതി വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
പത്തനാപുരം: കാട്ടാനയുടെ ആക്രമണം തുടരുന്നു;ഭീതിയൊഴിയാതെ കിഴക്കന്‍ മേഖല. കഴിഞ്ഞ ദിവസം കിഴക്കേവെള്ളം തെറ്റിയില്‍ ആദിവാസി വയോധികന് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടതാണ് അവസാനത്തെ സംഭവം. കിഴക്കേ വെള്ളംതെറ്റി ആദിവാസി കോളനിയിലെ പുത്തന്‍പുരയില്‍ കമലന് സ്വാമി(80)ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഓണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വെള്ളംതെറ്റിയിലേക്ക് പോകുംവഴി സന്ധ്യയോടെയായിരുന്നു സംഭവം. കിഴക്കേവെള്ളംതെറ്റിയിലേക്കുള്ള കാനനപാതയില്‍ പതിയിരുന്ന കാട്ടാന തുമ്പിക്കൈ ഉപയോഗിച്ച് കമലന്സാമിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. മുന്‍പ് ഇരുചക്രവാഹനത്തില്‍ പോയ വനംവകുപ്പ് ജീവനക്കാര്‍ക്ക് നേരെയും ആക്രമണശ്രമമുണ്ടായിരുന്നു.ഇവര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് വകവയ്ക്കാതെ മുന്നോട്ട് പോകവെയാണ് ആക്രമണം ഉണ്ടായത്. പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുമരംകുടി, പാടം, ചെരുപ്പിട്ടകാവ്, കറവൂര്‍, ചെമ്പനരുവി, കടശേരി പ്രദേശങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്.എസ്എഫ്സികെ ടാപ്പിംഗ് സൂപ്പര്‍വൈസര്‍ സുഗതന് ആറുമാസം മുന്‍പാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നും മേഖലയില്‍ നിരവധിയാളുകള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.വൈദ്യൂതവേലികളും…
Read Moreദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങുന്നവർ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്
കൊല്ലം: ജില്ലയില്‍ മഴ കുറയുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ആര്. സന്ധ്യ അറിയിച്ചു. മഴ വെള്ളം ഇറങ്ങിയെങ്കിലും പല പ്രദേശങ്ങളിലും വീടുകളുടെ ടെറസുകളിലും ഒഴുക്കു തടസപ്പെട്ട ഓടകളിലും വീട്ടുപരിസരങ്ങളിലെ പാത്രങ്ങളിലുമൊക്കെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇവിടങ്ങളില്‍ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ മലമ്പനി, ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ കൊതുകു ജന്യ രോഗങ്ങള്‍ക്ക് കാരണമായേക്കാം. എല്ലാ വീടുകളിലും ഉറവിട നശീകരണം നടത്തുന്നു എന്ന് ഉറപ്പാക്കാന്‍ ആശാ വര്‍ക്കര്‍മാരും ആംഗൻവാടി പ്രവര്‍ത്തകരും ആരോഗ്യ സേനയും ഗൃഹസന്ദര്‍ശനം നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് മേല്‍നോട്ടം വഹിക്കണം. സ്ക്വാഡുകളായാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത്. ഉറവിടങ്ങളില്‍ കൂത്താടി നശീകരണ ലായനികള്‍ ആവശ്യാനുസരണം ഉപയോഗിക്കണം. കൊതുകിന്റെ സാന്ദ്രത കൂടുതലായി കണ്ടെത്തിയാല്‍ ഫോഗിംഗ് നടത്താം.…
Read Moreപ്രളയദുരന്ത ഭൂമിയിലേക്ക്അമൃതസ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഒരു ലക്ഷം രൂപയുടെ സഹായം എത്തിച്ചു
ചാത്തന്നൂർ: പ്രളയദുരന്ത ഭൂമിയിലേക്ക് പാരിപ്പള്ളി അമൃതസ്കൂളിലെ നാഷണൽസർവീസ് സ്കീം വേളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ എത്തിച്ചു.അമ്പലപ്പുഴ കരൂർ എൽപിഎസിലെ ക്യാമ്പിലും സമീപത്തെ മറ്റൊരു ക്യാമ്പിലുമാണ് അരി,വെളിച്ചെണ്ണ,പയർ തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുള്ള വസ്ത്രങ്ങളും കിടക്കവിരികളും എത്തിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഗിരിജാകുമാർ,പ്രോഗ്രാംഒാഫീസർ മോഹനൻഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിലെ ക്യാമ്പിൽ എത്തിച്ചേർന്ന സംഘത്തെ ക്യാമ്പ് കോർഡിനേറ്ററും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.കൂടാതെ വീട് ശുചീകരിക്കാൻ വോളണ്ടിയേഴ്സിന്റെ സേവനവും പ്രോഗ്രാം ഒാഫീസർ വാഗ്ദാനം ചെയ്തു.
Read Moreഅയല്‍ക്കൂട്ടങ്ങളുടെ ഒരാഴ്ച്ചത്തെ സമ്പാദ്യം ദുരിതാശ്വാസത്തിന്; കുടുംബശ്രീ സമാഹരിച്ചത് ഒരു കോടി രൂപ
കൊല്ലം: ഒരാഴ്ച്ചത്തെ സമ്പാദ്യം പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി നീക്കിവച്ചപ്പോള്‍ ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സമാഹരിച്ചത് ഒരു കോടി രൂപ. ഇതില്‍ 86 ലക്ഷം രൂപ കുടുംബശ്രീ ജില്ലാ മിഷന് സംസ്ഥാന മിഷന് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. ജില്ലയിലെ 73 സി.ഡി.എസുകള്‍ക്കു കീഴിലുള്ള ഇരുപതിനായിരത്തോളം അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് തുക സ്വരൂപിച്ചത്. കുടുംബശ്രീ രൂപം നല്കിയ സന്നദ്ധ സംഘങ്ങള്‍ കൊല്ലം ജില്ലയിലെയും അയല്‍ ജില്ലകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അയല്‍ക്കൂട്ടങ്ങള്‍ക്ക് പുറമെ കുടുംബശ്രീയുടെ സംരംഭകര്‍, പരിശീലന ഗ്രൂപ്പുകള്‍ സേവന ഗ്രൂപ്പുകള്‍, നിര്‍ഭയ വോളണ്ടിയര്‍മാര്‍ എന്നിവര്‍ മുഖേന തുണിത്തരങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, സോപ്പ് മുതലായവ ശേഖരിച്ച് നല്‍കിയിട്ടുണ്ട്. നെടുമ്പനയിലെ കുടുംബശ്രീ അപ്പാരല്‍ യൂണിറ്റ് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ സംഭാവന ചെയ്തു. ന്യൂട്രിമിക്സ് യൂണിറ്റുകള്‍ ഒരു ലക്ഷം രൂപയും അന്‍പതിനായിരം രൂപ വിലവരുന്ന പൂരക പോഷകാഹാരവും സമാഹരിച്ച്…
Read Moreറോഡരുകിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ
ചവറ: റോഡ് സൈഡിൽ പാർക്ക് ചെയ്യുന്ന ലോറികളിലെ ജീവനക്കാരിൽനിന്ന് മൊബൈൽഫോണുകൾ അപഹരിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. പിടിയിലായവർ ഹരിപ്പാട്, ആശ്രാമം സ്വദേശികളാണ്. പോലീസ് വാഹനപരിശോധനക്കിടയിലാണ് ഇരുവരെയും പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ വാഹനം പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയി .പിൻതുടർന്ന് പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽഫോൺ മോഷ്ടിക്കുന്നതിന്റെ ചുരുളഴിഞ്ഞത്. ഇവരിൽനിന്ന് ആറ് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read Moreദുരിതാശ്വാസ പ്രവർത്തനത്തിൽ തകർന്ന വള്ളങ്ങൾക്ക് 2.50 കോടി; വെളളപ്പൊക്കത്തിൽ അകപ്പെട്ട 65,000 ലധികം ആളുകളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു
തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനിടയിൽ തകർന്ന 466 വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി 2.50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. ലഭ്യമായ കണക്കു പ്രകാരം ഏഴു വള്ളം പൂർണ്ണമായി തകർന്നു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ മലപ്പുറം ജില്ലകളിൽ നിന്ന് പോയ വളളങ്ങളാണ് പൂർണമായി തകർന്നത്. ഇവയ്ക്കു പകരം വള്ളം വാങ്ങി നൽകും. 459 വളളങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. ഇത്തരം വളളങ്ങൾ ഒന്നും തന്നെ മത്സ്യബന്ധനത്തിന് ഉപയുക്തമല്ല. ഇവ അറ്റകുറ്റപ്പണി നടത്തും. തിരുവനന്തപുരം ജില്ലയിലെ 98 വളളങ്ങളും കൊല്ലം ജില്ലയിലെ 148 വളളങ്ങളും ആലപ്പുഴയിലെ 100 വളളങ്ങളും എറണാകുളം ജില്ലയിലെ 70 വളളങ്ങളും തൃശ്ശൂരിലെ 12 വളളങ്ങളും, മലപ്പുറം ജില്ലയിലെ 19 വളളങ്ങളും കോഴിക്കോട് ജില്ലയിലെ നാലും കണ്ണൂരിലെ എട്ടു വളളങ്ങളുമാണ് ഭാഗികമായി തകർന്നത്. 3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തത്. വെളളപ്പൊക്കത്തിൽ അകപ്പെട്ട…
Read More