ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ. 118 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 7753 എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും 21 സൈ​നി​ക ഓ​ഫീ​സ​ർ​മാ​രും155 അ​സോ​സി​യേ​റ്റ​ഡ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രും 143 ജ​വാ​ന്മാ​രും 56 സി​വി​ലി​യ​ൻ ജീ​വ​ന​ക്കാ​രും എ​ൻ​സി​സി​യു​ടെ 41 ലോ​റി​യും മ​റ്റ് ചെ​റി​യ വാ​ഹ​ന​ങ്ങ​ളും അ​താ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യു​ണ്ട്. കു​ടി​വെ​ള്ളം, ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ, മ​രു​ന്ന്, ക്ലീ​നിം​ഗ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്. കൊ​ല്ലം എ​ൻ​സി​സി ഗ്രൂ​പ്പു​ക​ളു​ടെ എ​ട്ടു മു​ത​ൽ 12 വ​രെ ലോ​റി​ക​ൾ ദി​വ​സ​വും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​വി​ധ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ​നി​ന്നും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​മു​ണ്ട്.

Read More

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതം

കൊല്ലം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി. വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് മാ​ല​ിന്യ​വി​മു​ക്ത​മാ​ക്കു​ന്ന​ത്. നാ​ലു ഗ്രൂ​പ്പു​ക​ളാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ, ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ള മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, എ. ​ഡി. സി. ​ജ​ന​റ​ൽ എ​ന്നി​വ​ർ​ക്കാ​ണ് ഗ്രൂ​പ്പു​ക​ളു​ടെ ചു​മ​ത​ല. ഗ്രൂ​പ്പു​ക​ളു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​റാ​ണ്. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത-​കാ​ർ​ഷി​ക​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ആംഗൻ​വാ​ടി ഹെ​ൽ​പ്പ​ർ​മാ​ർ, എ​ൻഎ​സ്എ​സ് വോ​ള​ണ്ട ിയ​ർ​മാ​ർ, സ്റ്റു​ഡ​ന്‍റ് പോലി​സ് കേ​ഡ​റ്റു​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ശു​ചീ​ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളി​ലേ​ക്ക് ക്യാ​ന്പു​ക​ളി​ലു​ള്ള​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ക​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ദി​വ​സേ​ന കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ്ലാ​സ്റ്റി​ക് , ആ​ഹാ​ര അ​വ​ശി​ഷ്ടം എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട ്. അ​ഴു​കു​ന്ന മാ​ലി​ന്യം കി​ണ​റി​ന് മൂ​ന്ന് മീ​റ്റ​ർ അ​ക​ലെ…

Read More

 സർക്കാരിന്  കൈത്താങ്ങായി  പ്രകാശ് കലാകേന്ദ്രം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

കൊല്ലം :മ​ഹാ​പ്ര​ള​യ​ത്തി​ൽ എ​ല്ലാ​വ​രേ​യും കോ​ർ​ത്തി​ണ​ക്കി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​രോ​ധം ഉ​യ​ർ​ത്തി​യ സ​ർ​ക്കാ​രി​ന് കൈ​ത്താ​ങ്ങാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 50000 രൂ​പ​യു​ടെ ചെ​ക്ക് പ്രകാശ് കലാകേന്ദ്രം ഭാരവാഹികൾ ജി​ല്ലാ ക​ള​ക്ട​റെ ഏ​ൽ​പ്പി​ച്ചു. പ്ര​കാ​ശ് ക​ലാ​കേ​ന്ദ്രം ബാ​ല​വേ​ദി,വ​നി​താ വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ​നേ​തൃ​ത്ത​ത്തി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പു​തു​വ​സ്ത്ര​ങ്ങ​ൾ, ബ​ഡ്ഷീ​റ്റു​ക​ൾ, സാ​നി​റ്റ​റി നാ​പ്കി​ൻ, അ​ടി​വ​സ്ത്ര​ങ്ങ​ൾ, പാ​ൽ​പ്പൊ​ടി, ഫീ​ഡിം​ഗ് ബോ​ട്ടി​ലു​ക​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടാ​തെ ആ​ന്റി​ബ​യോ​ട്ടി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​വ സ​മാ​ഹ​രി​ച്ച് അ​പ്പ​ർ​കു​ട്ട​നാ​ട്ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​ച്ചു കൊ​ടു​ത്തു. ബ​ലി പെ​രു​ന്നാ​ളി​ന് രാ​വി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ആ​ർ പ്രി​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ സം​ഘം ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കി​ലെ പാ​ണ്ട​നാ​ട്, പ്ര​യാ​ർ മേ​ഖ​ല​ക​ളി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് വ​സ്ത്ര​വും ആ​ഹാ​ര​വും എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന പ്ര​യ​ത്ന​ത്തി​ലാ​ണ്. പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് അ​വ​രെ സ​ഹാ​യി​ച്ചും ദു​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് തി​രി​കെ വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​ൽ ശു​ചീ​ക​ര​ണ​ത്തി​ന് സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തി​യും അ​വ​ധി…

Read More

പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ രോ​ഗ​പ്ര​തി​രോ​ധം; 10669 കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​റ്റു ചെ​യ്തു

 കൊല്ലം: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍​ക്കെ​തി​രാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് 10669 കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​റ്റു ചെ​യ്തു. 993 സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്ലോ​റി​നേ​ഷ​ന്‍. പ​രി​സ​രം ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​യി ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. എ​ലി​പ്പ​നി പ്ര​തിരോ​ധ​ത്തി​നാ​യി 1541 പേ​ര്‍​ക്ക് മ​രു​ന്ന് ന​ല്‍​കി. 14 ക്യാ​മ്പു​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും മ​രു​ന്ന് വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കി. ക്യാ​മ്പു​ക​ളി​ല്‍​നി​ന്ന് മ​ട​ങ്ങു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള​ട​ങ്ങി​യ നോ​ട്ടീ​സു​ക​ളും വി​ത​ര​ണം ചെ​യ്തു. ഇ​ന്നും 30നും ​കൊ​തു​കു, കൂ​ത്താ​ടി നി​യ​ന്ത്ര​ണ​ത്തി​നാ​യി ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​വി. ഷേ​ര്‍​ളി അ​റി​യി​ച്ചു.

Read More

ചടയമംഗലത്ത് ആ​ഡം​ബ​ര ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി എത്തിയ  യു​വാ​വ്  പോലീസ് പിടിയിൽ

ച​ട​യ​മം​ഗ​ലം: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നി​ടെ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ട​യ്ക്ക​ൽ ഐ​ര​ക്കു​ഴി കി​ണ​റ്റി​ൻ​മു​ക്ക് മു​ള​ങ്കാ​ട്ട് കു​ഴി ച​രു​വി​ള​വീ​ട്ടി​ൽ ന​വാ​സ് (കൊ​ട്ട​ല്ലി -29) ആ​ണ് 1.200 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പിടിയിലായത്. ഇ​യാ​ളെ എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ടെ ആ​ഡം​ബ​ര ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​ര​വെ​യാ​ണ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ കോ​ളേ​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വു വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന ഇ​യാ​ൾ ഓ​ണ​ത്തി​ന് വി​ൽ​പ​ന​യ്ക്കാ​ണ് ക​ഞ്ചാ​വ് ക​രു​തി​യ​ത്. ഓ​ണ​ക്ക​ച്ച​വ​ടം ല​ക്ഷ്യ​മാ​ക്കി ചാ​രാ​യം വാ​റ്റി​യ ക​ട​യ്ക്ക​ൽ തു​ണ്ടു​വി​ള പ്ര​കാ​ശി​നെ​യും അ​രി​ഷ്ട വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് അ​ന്പ​ലം​മു​ക്ക് പാ​റം​കോ​ട് സു​രേ​ന്ദ്ര​ൻ​പി​ള​ള, കു​മ്മി​ൾ നി​ന്ന് ജ​യ​പ്ര​കാ​ശ്, വി​ദേ​ശ​മ​ദ്യം സം​ഭ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ര​ഞ്ജി​ത്തി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. റെ​യ്ഡി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച് ലി​റ്റ​ൽ ചാ​രാ​യ​വും 170 ലി​റ്റ​ർ കോ​ട​യും 54 ലി​റ്റ​ർ അ​രി​ഷ്ട​വും 31.500 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും പി​ടി​കൂ​ടി. എ​ക്സൈ​സ് പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ബു പാ​പ്പ​ച്ച​ൻ, എ ​എ​ൻ…

Read More

ക​ലി​തു​ള​ളി ഒ​ഴു​കി​യ വ​ര​ട്ടാ​റി​നേ​യും മ​ണി​മ​ല​യാ​റി​നേ​യും പ​മ്പ​യാ​റി​നെ​യും അ​തി​ജീ​വി​ച്ച്  റെനിയും സാംസനും ചേർന്ന് രക്ഷിച്ചത്  നൂറുകണക്കിന് ജീവനുകൾ

പ​ത്ത​നാ​പു​രം:​ ക​ലി​തു​ള​ളി ഒ​ഴു​കി​യ വ​ര​ട്ടാ​റി​നേ​യും മ​ണി​മ​ല​യാ​റി​നേ​യും പ​മ്പ​യാ​റി​നെ​യും അ​തി​ജീ​വി​ച്ച് റെ​നി​യും സാം​സനും ചേ​ര്‍​ന്ന് ക​ര​ക​ളി​ലെ​ത്തി​ച്ച​ത് നൂ​റു​ക​ണ​ക്കി​ന് ജീ​വ​നു​ക​ള്‍.​അ​ഞ്ച് ദി​വ​സ​ത്തെ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ശേ​ഷം നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ ഇ​രു​വ​രും പ​ങ്കു​വെ​ച്ച​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ്. വെ​ള​ള​ത്തി​ല്‍ മു​ങ്ങി​യ വീ​ടു​ക​ളി​ല്‍ നി​ന്നും വ​യോ​ധി​ക​രെ​യും കൈ​കു​ഞ്ഞു​ങ്ങ​ളേ​യു​മ​ട​ക്കം ര​ക്ഷ​പെ​ടു​ത്തി കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ബോ​ട്ടി​ന്‍റെ ഡീ​സ​ല്‍ തീ​ര്‍​ന്ന​തും കു​ത്തൊ​ഴു​ക്കി​ല്‍ പെ​ട്ട് തു​രു​ത്തി​ല്‍ അ​ക​പ്പെ​ട്ടു​പോ​യ​ത​ട​ക്കം നി​ര​വ​ധി നേ​ര്‍ അ​നു​ഭ​വ​ങ്ങ​ളാ​ണ് റെ​നി​യും സാം​സ​നും പ​റ​ഞ്ഞ​ത്.​പ​ത്ത​നാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ അ​ണ്ട​ര്‍ വാ​ട്ട​ര്‍ ഡൈ​വേ​ഴ്സാ​ണ്.​അ​താ​യ​ത് ക​ട​ലി​ന്‍റെ അ​ടി​ത​ട്ടി​ല്‍ വ​രെ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍. അ​തി​നാ​ല്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ ആ​റ്റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​വാ​നും വീ​ടു​ക​ളി​ലെ ടെ​റ​സി​ന്‍റെ മു​ക​ളി​ല്‍ അ​ക​പ്പെ​ട്ടു​പോ​യ​വ​രെ ര​ക്ഷി​ക്കു​വാ​നും ഇ​രു​വ​ര്‍​ക്കും അ​ധി​കം ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല.​രാ​ജ്യ​ത്തി​ന് പു​റ​ത്തും നി​ര​വ​ധി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​വാ​നും ഇ​വ​ര്‍​ക്ക് സാ​ധി​ച്ച​ിട്ടു​ണ്ട്.വെ​ള​ള​ത്തെ ഭ​യ​ക്ക​രു​ത് അ​തി​ജീ​വി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഈ ​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

Read More

ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ​ക്ക്  ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ഡിവൈഎഫ്ഐ

കൊ​ല്ലം:​ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ഡിവൈഎഫ്ഐ മെ​ഡി​ക്ക​ൽ സം​ഘo വി​വി​ധ ക്യാ​മ്പു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ളെ പ​രി​ശോ​ധി​ച്ച് സൗ​ജ​ന്വ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു.അഞ്ച് ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ ,പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് മെ​ഡി​ക്കൽ സം​ഘം . രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നോ​ടോ​പ്പം തി​രി​കെ വി​ടു​ക​ളി​ൽ പോ​കു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട് .മെ​ഡി​ക്ക​ൽ സo​ഘ​ത്തി​ന്ന് ​ക്യാ​മ്പു​ക​ളി​ൽ മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത് . ആ​വ ശ്യ ​മ​രു​ന്നു​ക​ൾ, ആ ​ംബു​ല​ൻ​സ് ഓ​ക്സി​ജൻ അ​ട​ക്ക​മു​ള്ള സ​ജ്ജീ​ക​ര ണ​ത്തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ൽ എ​ത്തി​യ സം​ഘം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ന​ൽ​കു​ക​യും തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​തി​നു​ള്ള നി​ർ​ദ്ദേ​ശ​വു ന​ൽ​കി വ​രു​ന്നു . ഡോ.​എം.​എ വി​ദ്യ, ഡോ. ​പാ​ർ​വ​തി എ​ന്നി​വ​രാ​ണ് സം​ഘ ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഡിവൈഎഫ്ഐ കൊ​ല്ലം ജി​ല്ല ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൽ അ​നി​ത, ര​ശ്മി സു​ഭ​ഗ​ൻ എ​ന്നീ ന​ഴ്സു​മാ​രും…

Read More

 പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെയുള്ള   മത്സ്യതൊഴിലാളികളുടെ സേവനം അഭിനന്ദനാർഹമെന്ന്  എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി

കൊ​ല്ലം: പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ സാ​ഹ​സി​ക സേ​വ​ന​ത്തി​ലൂ​ടെ ദു​ര​ന്ത​മു​ഖ​ത്ത് നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്ന​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി പ​റ​ഞ്ഞു.പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. സ്വ​ന്തം വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളു​മാ​യി ആ​രു​ടെ​യും പ്രേ​ര​ണ​യോ സ​മ്മ​ർ​ദ​മോ സ്വാ​ധീ​ന​മോ കൂ​ടാ​തെ സ്വ​മേ​ധ​യാ സ്വ​ന്തം ചെ​ല​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ എ​ല്ലാ നി​ല​യി​ലും സ​ഹാ​യി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും എം.​പി പ​റ​ഞ്ഞു. നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന​തി​നു​ള്ള തു​ക​യും ഇ​ന്ധ​ന​ച്ചെ​ല​വും ന​ൽ​കു​ന്ന​തോ​ടൊ​പ്പം മാ​ന്യ​മാ​യ പാ​രി​തോ​ഷി​കം ന​ൽ​കി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം. തീ​ര​ദേ​ശ മേ​ഖ​ല​യി​ല​ധി​വ​സി​ക്കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​നു​ത​കു​ന്ന സ​മ​ഗ്ര​മാ​യ ഒ​രു പാ​ക്കേ​ജി​ന് രൂ​പം ന​ൽ​ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഖി ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ന്ന​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. ഓ​ഖി ദു​ര​ന്ത​ത്തി​ന് ശേ​ഷം മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി തീ​ര​ദേ​ശ ര​ക്ഷാ​സേ​ന രൂ​പീ​ക​രി​ക്കു​മെ​ന്ന് സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ…

Read More

​പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ലേ​ക്ക് പണം സ്വരൂപിച്ച് നൽകി പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സ്പൊ​ലീ​സ‌്

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സ്പൊ​ലീ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ​പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ലേ​ക്ക് അ​ര​ല​ക്ഷം രൂ​പ ന​ല്കി. കൊ​ല്ലം സി​റ്റിപോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ ഒാ​ഫീ​സി​ൽ ക​മ്മി​ഷ​ണ​ർ അ​രു​ൾ.​ബി.​കൃ​ഷ്ണ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. 2012ലെ ​ആ​ദ്യ​ബാ​ച്ചു മു​ത​ൽ 2018 വ​രെ​യു​ള്ള കേ​ഡ​റ്റു​ക​ൾ ഒ​ത്തൊ​രു​മി​ച്ചാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്.​എ​സ്പി​സി എ​ഡി​എ​ൻ​ഒ സോ​മ​രാ​ജ​ൻ,സി​പി​ഒ മാ​രാ​യ സു​ഭാ​ഷ്ബാ​ബു, ബി​ന്ദു.​എ​ൻ.​ആ​ർ, ര​ഞ്ജി​ത്ത്,രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

പ്ര​കൃ​തി ക്ഷോ​ഭം മൂലം കൊല്ലം ജില്ലയിലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ 5.84 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

കൊല്ലം :ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പ്ര​കൃ​തി ക്ഷോ​ഭം കൊ​ല്ലം ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ 5.84 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നാ​ല്‍ അ​ന്തി​മ ക​ണ​ക്കെ​ടു​പ്പി​ല്‍ ന​ഷ്ട​ത്തി​ന്‍റെ തോ​ത് ഗ​ണ്യ​മാ​യി ഉ​യ​ര്‍​ന്നേ​ക്കും. 395.852 ഹെ​ക്ട​റി​ല്‍ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. 4182 ക​ര്‍​ഷ​ക​രെ ഇ​ത് ബാ​ധി​ച്ചു. വാ​ഴ, റ​ബ​ര്‍, കു​രു​മു​ള​ക്, തെ​ങ്ങ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ന​ശി​ച്ച​ത്. പ​ച്ച​ക്ക​റി​ക​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗങ്ങ​ള്‍, ഇ​ഞ്ചി എ​ന്നി​വ​യും പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി. ഒ​ന്നാം വി​ള നെ​ല്‍​കൃ​ഷി ആ​രം​ഭി​ച്ച സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യി​രി​ക്കു​യാ​ണ്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലെ മ​ഴ​ക്കെ​ടു​തി​യി​യി​ലു​ണ്ടാ​യ കൃ​ഷി​നാ​ശം കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​തു​വ​രെ​യു​ള്ള ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് 11.08 കോ​ടി രൂ​പ​യാ​ണ്.

Read More