കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന കെഎസ്്ആർടി സർവീസുകൾ കോട്ടയം ഡിപ്പോയിൽ നിന്നു പുനരാരംഭിച്ചു.ദീർഘദൂര യാത്രക്കാർക്കു പ്രയോജനപ്പെടുത്തുന്ന രണ്ടു സർവീസാണ് ഇന്നു മുതൽ ആരംഭിച്ചിരിക്കുന്നത്. കോട്ടയം ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തിനും കോഴിക്കോടിനുമാണ് സർവീസ് നടത്തുന്നത്. രാവിലെ ആറിനു ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തേക്കു സൂപ്പർഫാസ്റ്റ് ബസ് പുറപ്പെട്ടു. ഉച്ചയ്ക്കു ഒന്നിനു തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു തിരികെ ബസ് പോരും. രാവിലെ 7.30നായിരുന്നു കോട്ടയത്തു നിന്നു കോഴിക്കോടിനുള്ള ബസ് പുറപ്പെട്ടത്. ഇന്നു തന്നെ വൈകുന്നേരം അഞ്ചിന് കോഴിക്കോടു നിന്നു കോട്ടയത്തേക്കു പുറപ്പെടും. കോവിഡ് മാനദണ്ഡം പാലിച്ചാണ് സർവീസ്.ഇതിനിടെ കെഎസ്ആർടിസിയുടെ ഈ നിക്കത്തിനെതിരേ ആരോഗ്യ വകുപ്പ് രംഗത്തു വന്നു. ജനം പുറത്തിറങ്ങുകയോ അനാവശ്യ യാത്രകൾ ചെയ്യുകയോ പാടില്ലെന്ന് സർക്കാർ പറയുന്പോൾ ബസുകൾ ഓടിക്കാൻ തയാറായത് ജനസന്പർത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നതിനു കാരണമാകുമെന്ന ആശങ്കയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചത്. കോവിഡ് വ്യാപനത്തോത് സംസ്ഥാനത്ത് ഇപ്പോഴും 14 ശതമാനത്തിൽനിന്നു…
Read MoreCategory: Kottayam
മൂന്നാംനാൾ മണിമലയാറ്റിൽ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: മണിമല പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി താലൂക്കിലെ സ്പെഷൽ വില്ലേജ് ഓഫീസർ കങ്ങഴ ഇടയപ്പാറ കലാലയത്തിൽ എൻ. പ്രകാശ് (52) ആണ് മരിച്ചത്. മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് പ്രകാശ് ആറ്റിൽ ചാടിയത്. ബാഗും ചെരുപ്പും പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാൾ ആറ്റിലേക്ക് ചാടിയത്. ബാഗിൽ നിന്നും കിട്ടിയ ഐഡി കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. വീട്ടിൽ നിന്നും ഓഫീസിലേക്ക് രാവിലെ ഇറങ്ങിയാളാണ് പാലത്തിൽ നിന്നും ചാടിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിലോ ഓഫീസിലോ പ്രശ്നങ്ങളൊന്നുമില്ലെന്നും പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
Read Moreകോട്ടയത്തെ പോത്തിറച്ചി കൊതിയന്മാർക്ക് ആശ്വസിക്കാൻ വകയുണ്ടോ ? വില കുറയുമോ കാത്തിരുന്നു കാണാം; പന്നിയിറച്ചി വിലയിലും മുന്നിൽ കോട്ടയം
കോട്ടയം: ജില്ലയിൽ പോത്തിറച്ചിക്കു ഈടാക്കുന്ന കൊള്ള നിയന്ത്രിക്കാൻ ഭക്ഷ്യമന്ത്രിയുടെ മറുപടിക്കായി ജില്ലാ പഞ്ചായത്ത് കാത്തിരിക്കുന്നു. മറുപടി ലഭിച്ചാൽ ഉടൻ തന്നെ വില ഏകീകരണത്തിനു നടപടി സ്വീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ജില്ലയിൽ പോത്തിറച്ചിയ്ക്കു 360 മുതൽ 380 രൂപ വരെയാണ് വിവിധ പ്രദേശങ്ങളിൽ ഈടാക്കുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ചു കോട്ടയം ജില്ലയിലാണ് കൂടുതൽ വില ഈടാക്കുന്നതെന്ന് കാണിച്ചു മുളക്കുളം സ്വദേശി കെ.വി. ജോർജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിർമല ജിമ്മിക്ക് കത്തയച്ചു. തുടർന്ന് അന്വേഷണം നടത്തിയശേഷം നിർമ്മല ജിമ്മി ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട കത്ത് ഉൾപ്പടെ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കൈമാറുകയായിരുന്നു. ഇതര ജില്ലകളിൽ പോത്തിറച്ചി കിലോയ്ക്ക് ശരാശരി 280 രൂപ ഈടാക്കുന്പോൾ കോട്ടയം ജില്ലയിലെ പോത്തിറച്ചി എന്താ സ്വർണം പൂശിയതാണോ എന്ന പരാമർശത്തോടെയാണ് കെ.വി. ജോർജ് നിർമല ജിമ്മിക്ക് കത്ത് അയച്ചത്. 250 രൂപയിൽ…
Read Moreകുട്ടികളുടെ അശ്ലീല വീഡിയോ! വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ നിന്നു കൂടുതൽ പേർ കുടുങ്ങും; വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന
കോട്ടയം: വരും ദിവസങ്ങളിൽ ജില്ലയിൽ നിന്നു പി. ഹണ്ടിൽ കൂടുതൽ പേർ കുടുങ്ങിയേക്കും. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അശ്ലീല സൈറ്റുകളിൽ കയറി ഡൗണ്‍ ലോഡ് ചെയ്യുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പി. ഹണ്ട്. ജില്ലയിൽ ഞായറാഴ്ച 24 മണിക്കൂർ നീണ്ടു നിൽക്കുന്ന വ്യാപക പരിശോധന നടത്തിയപ്പോൾ 31 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 31 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മൊബൈൽ ഫോണുകളും, വൈഫൈ മോഡങ്ങളും നെറ്റ് സെറ്ററുകളും അടക്കം പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ഉപകരണങ്ങൾ കൊച്ചിയിലെ സൈബർ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. അശ്ലീല വീഡിയോകൾ ഡൗണ്‍ ലോഡ് ചെയ്ത ശേഷം ഇവ ഡിലീറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഡിലീറ്റ് ചെയ്ത വീഡിയോകൾ തിരികെ കണ്ടെത്തുന്നതിനായാണ് ഇപ്പോൾ പോലീസ് ഈ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. വരും ദിവസങ്ങളിൽ തുടർ നടപടികളുണ്ടാകുമെന്നാണു സൂചന.…
Read Moreകോവിഡ് ബാധിച്ച് മരിച്ച സാബുവിന്റെ കുടുംബത്തിന് താങ്ങായി നവജീവന്‍ ട്രസ്റ്റും സൗഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റും
കടുത്തുരുത്തി: കോവിഡ് ബാധിച്ചു മരിച്ച സാബുവിന്റെ കുടുംബത്തിന് താങ്ങാകാന്‍ നവജീവന്‍ ട്രസ്റ്റും സൗഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റും ഒന്നിക്കുന്നു.ടാപ്പിംഗ് തൊഴിലാളിയായിരുന്ന പെരുവ കുറുവേലിപാടം പുലിക്കുഴിയില്‍ പി.കെ. സാബു (48) കഴിഞ്ഞ മാസം 15നാണ് കോവിഡ് ബാധിച്ച് മരിച്ചത്. കറുവേലിപാടത്തിന് സമീപമുള്ള ഇടിഞ്ഞു വീഴാറായ കൂരയിലാണ് ബാബുവിന്റെ ഭാര്യ ബീന(45)യും പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷാനും(15), നാലാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രേയമോളും(ഒമ്പത്) താമസിക്കുന്നത്. മഴ പെയ്താല്‍ വെള്ളം കയറുന്ന താത്കാലിക ഷെഡിലാണ് ഇവരുടെ താമസം. വീട്ടിലേക്ക് എത്താന്‍ പാടത്തു കൂടിയുള്ള നടപ്പുവഴി മാത്രമാണ് ഏക ആശ്രയം. സ്വന്തം പേരില്‍ വസ്തു ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുമില്ല. ഇവരിപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് കൂടിയാണ് അതിവേഗ റെയില്‍വേയുടെ ലൈന്‍ വരുന്നതായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സാബുവിന്റെ വീട് സന്ദര്‍ശിച്ച കോട്ടയത്തെ നവജീവന്‍ ട്രസ്റ്റ് ചെയര്മാന് പി.യു. തോമസ് സൗഹൃദ ചാരിറ്റബിള്‍ സൊസൈറ്റി…
Read Moreനെറ്റ്വർക്ക് ലഭിക്കാൻ സമീപപ്രദേശങ്ങളിൽ ഫോണുമായി കറങ്ങി നടന്നെങ്കിലും രക്ഷയില്ല! ഓണ്‍ലൈൻ പഠനം സുഗമമാക്കാൻ വിദ്യാര്‍ഥിയുടെ പരീക്ഷണം…
പീരുമേട്: ഓണ്‍ലൈൻ പഠനം സുഗമമാക്കാൻ മരക്കൊന്പിൽ ഏറുമാടമൊരുക്കി ഡിഗ്രി വിദ്യാർഥി. പീരുമേട് പള്ളിക്കുന്ന് നീരൊഴുക്കിൽ വീട്ടിൽ പ്രദീപിന്റെയും സിന്ധുവിന്റെയും മകൻ ശ്യാം പ്രദീപാണ് ഫോണ്‍ നെറ്റ്വർക്കു പിടിക്കാൻ മരത്തിൽ കയറിയത്. നെറ്റ്വർക്ക് ലഭിക്കാൻ സമീപപ്രദേശങ്ങളിൽ ഫോണുമായി കറങ്ങി നടന്നെങ്കിലും ക്ലാസുകളുടെ ദൈർഘ്യം കൂടിയപ്പോൾ അത് ബുദ്ധിമുട്ടായി. തുടർന്നാണ് പറന്പിലെ തന്നെ മരത്തിന്റെ മുകളിൽ ശ്യാം റേഞ്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്. ദിവസേന രണ്ടുമൂന്നു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കേണ്ടതായി വന്നപ്പോൾ മരക്കൊന്പിൽ ഇരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. വീട്ടുകാരുടെ സഹായത്തോടെ മരക്കൊന്പിൽ ഇല്ലിയും മരച്ചില്ലകളും ഉപയോഗിച്ച് താത്ക്കാലിക പാർപ്പിടം ഒരുക്കി പഠനം തുടരുകയാണ്. മൊബൈൽ ഫോണിന് റെയിഞ്ച് ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്ന നിരവധി വിദ്യാർഥികൾ മേഖലയിലുണ്ട്. ക്ലാസ് തുടങ്ങിയതിനുശേഷം മേഖലയിലെ പല വിദ്യാർഥികളും ബന്ധുവീടുകളിലും തേയിലത്തോട്ടങ്ങളിലും മല മുകളിലും എത്തിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്.
Read Moreഎരുമേലിയിൽ പക്ഷികൾ ചത്തുവീണതിന്റെ കാരണം പക്ഷിപ്പനി, വിഷം എന്നിവ മൂലമല്ല! പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത് ഇങ്ങനെ…
കണമല: എരുമേലിയിൽ പക്ഷികൾ ചത്തുവീണു. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ അണുബാധയെന്ന് പ്രാഥമിക റിപ്പോർട്ട്. എരുമേലി പന്പാവാലി കീരിത്തോട് ജെയിംസ് മാത്യുവിന്റെ വീടിനു സമീപമാണ് ആദ്യം കാക്കയും അടുത്ത ദിവസം രണ്ട് കിളികളും ചത്തുവീണത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഇത് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു. എരുമേലി സർക്കാർ വെറ്ററിനറി ആശുപത്രിലെ സീനിയർ സർജൻ ഡോ. അനിൽകുമാർ ആണ് പോസ്റ്റ്മോർട്ടം നടത്തിയത്. ജഡങ്ങളിലെ സാന്പിളുകൾ തിരുവല്ലയിലെ സർക്കാർ ലാബിലാണ് പരിശോധനയ്ക്ക് നൽകിയത്. പരിശോധനാ ഫലത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്നലെ കിട്ടിയെന്ന് ഡോക്ടർ പറഞ്ഞു. പക്ഷിപ്പനി, വിഷം എന്നിവ മൂലമല്ല പക്ഷികൾ ചത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം അണുബാധ പ്രകടമായിട്ടുണ്ടെന്ന് സാന്പിൾ പരിശോധനയിൽ തെളിഞ്ഞെന്ന് ഡോക്ടർ അറിയിച്ചു. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് വിശദമായ റിപ്പോർട്ട് ലഭിക്കുന്നതോടെ സ്ഥിരീകരിക്കാനാവുമെന്ന് ഡോക്ടർ പറഞ്ഞു. അസ്വാഭാവികമായി പക്ഷികൾ ചത്തുവീഴുന്നത് കണ്ട് സംശയം…
Read Moreചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച യുവതി; വിവാഹം നടന്നു, പലരുടെയും സഹായത്തോടെ ! ഭര്‍ത്താവ് ചെയ്തതോ..? കാഞ്ഞിരപ്പള്ളിയില്‍ നടന്ന സംഭവത്തില്‍ വനിത കമ്മീഷന് കേസെടുത്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ശാരീകമായും മാനസികമായും ഉപദ്രവിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. വിഷയം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനും ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. സംഭവത്തിന്റെ നിജസ്ഥിതിസംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനും യുവതി മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ തത്കാലത്തേക്ക് താമസസൗകര്യമൊരുക്കാനും ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് ചെയര്‍പേഴ്സണ്‍ നിര്‍ദേശം നല്കി. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച യുവതി ബാലികാ ഭവനങ്ങളിലെ സംരക്ഷണത്തിലാണ് വളര്‍ന്നത്. പത്താം ക്ലാസിന് ശേഷമുള്ള പഠന കാലത്ത് ഒപ്പം പഠിച്ചിരുന്ന യുവാവുമായി പ്രണയത്തിലാവുകയും യുവാവ് വിവാഹ വാഗ്ദാനം നല്കി പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇയാൾ പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതെത്തുടർന്ന് യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിനെ…
Read Moreകോട്ടയത്തെ ബീഫ് സ്വർണം പൂശിയതോ ? ഇറച്ചിക്കു മാത്രമല്ല കറിയെല്ലിനും ! വില കേട്ട് ഞെട്ടി ജനങ്ങള്‍
കോട്ടയം: മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു കോട്ടയം ജില്ലയിൽ പോത്തിറച്ചിക്ക് കശാപ്പുകാർ ഈടാക്കുന്ന കൊള്ളവില നിയന്ത്രിക്കാനും സംസ്ഥാനത്ത് വില ഏകീകരണം ഏർപ്പെടുത്താനും ആവശ്യപ്പെട്ട് മുളക്കുളം സ്വദേശി കെ.വി. ജോർജ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അയച്ച കത്ത് നിർമല ജിമ്മി ഭക്ഷ്യമന്ത്രിക്കു കൈമാറി. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കത്ത് ഉൾപ്പെടെയാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കത്ത് കൈമാറിയിരിക്കുന്നത്. മന്ത്രിയുടെ മറുപടി അനുസരിച്ചു വില ഏകീകരണത്തിന് നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പറഞ്ഞു. ഇതര ജില്ലകളിൽ പോത്തിറച്ചി കിലോയ്ക്ക് ശരാശരി 280 രൂപ ഈടാക്കുന്പോൾ കോട്ടയം ജില്ലയിലെ പോത്തിറച്ചി എന്താ സ്വർണം പൂശിയതാണോ എന്ന പരാമർശത്തോടെയാണ് മുളക്കുളം സ്വദേശി കെ.വി. ജോർജ് നിർമല ജിമ്മിക്ക് കത്ത് അയച്ചത്. 250 രൂപയിൽ താഴെ ഈടാക്കാവുന്ന കാളയിറച്ചിയും മൂരിയിറച്ചിയുംവരെ ജില്ലയിൽ പോത്തിറച്ചി എന്ന ബ്രാൻഡിൽ 360-380 രൂപ…
Read Moreരാവേറെ ചെന്നാല്‍ ഇരുള് പരപ്പില്‍ വെളുത്ത രണ്ടു കൊമ്പുകള്‍ കാണാം; പിന്നെ ഏഴര വെളുപ്പിനു വരെ അവന്റെ സാമ്രാജ്യമാണ്! ഇരുട്ടില്‍ കാടിറങ്ങുന്ന കൊമ്പന് വയക്കരയില്‍ നിത്യസന്ദര്‍ശകന്‍
കോന്നി: രാവേറെ ചെന്നാല്‍ ഇരുള് പരപ്പില്‍ വെളുത്ത രണ്ടു കൊമ്പുകള്‍ കാണാം. ആനച്ചൂരിന്റെ അകമ്പടിയോടെ അവന് കാടിറങ്ങി വരും. പിന്നെ ഏഴര വെളുപ്പിനു വരെ അവന്റെ സാമ്രാജ്യമാണ് വയക്കര ദേശം. ചക്കയുടെ കാലമാണെങ്കില്‍ ശല്യം ഏറെയില്ല. പ്ലാവുകളുടെ ചുവട്ടില്‍ എത്തി ചക്ക അകത്താക്കുന്ന ഈ കാട്ടു കൊമ്പന് ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നതാണ് ആശ്വാസം. രാത്രി സമയങ്ങളില്‍ നായ്ക്കളുടെ കുര കേട്ടാല്‍ പഴമക്കാര്‍ പിറുപിറുക്കും “അവന് ഇറങ്ങിയിട്ടുണ്ട് ‘കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന് വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. രാത്രിയില്കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷലതാതികള്‍ തല കുനിക്കും. ഇവിടമൊക്കെ ഇപ്പോള്‍ കാട്ടുപന്നികളുടെ വിഹാര ഭൂമികയാണെങ്കിലും നട്ടുനനച്ച് വളര്‍ത്തിയ വിഭവങ്ങളുടെ ഒരു പങ്ക് അവക്കൊക്കെ കൂടി അവകാശപ്പെട്ടതാണെന്ന് ആശ്വസിക്കുന്ന സാധാരണക്കാരുടെ പ്രദേശമാണ് വയക്കര. കാടിറങ്ങുന്ന മൃഗങ്ങളെ ശല്യം ചെയ്യാനോ തുരത്താനോ ഒന്നും വയക്കര…
Read More