ദീർഘ ദൂര സർവീസുമായി കോട്ടയത്ത് നിന്ന് കെഎസ്ആർടിസി  ഓടിത്തുടങ്ങി; എതിർപ്പുമായി ആരോഗ്യവകുപ്പ്


കോ​ട്ട​യം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന കെഎസ്്ആ​ർ​ടി സ​ർ​വീ​സു​ക​ൾ കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്നു പു​ന​രാ​രം​ഭി​ച്ചു.ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രണ്ടു സ​ർ​വീ​സാ​ണ് ഇ​ന്നു മു​ത​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം ഡി​പ്പോ​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തി​നും കോ​ഴി​ക്കോ​ടി​നു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ആ​റി​നു ഡി​പ്പോ​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് പു​റ​പ്പെ​ട്ടു. ഉ​ച്ച​യ​്ക്കു ഒ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു തി​രി​കെ ബ​സ് പോരും.

രാ​വി​ലെ 7.30നാ​യി​രു​ന്നു കോ​ട്ട​യ​ത്തു നി​ന്നു കോ​ഴി​ക്കോ​ടി​നു​ള്ള ബ​സ് പു​റ​പ്പെ​ട്ട​ത്. ഇ​ന്നു ത​ന്നെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ഴി​ക്കോ​ടു നി​ന്നു കോ​ട്ട​യ​ത്തേ​ക്കു പു​റ​പ്പെ​ടും. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ് സ​ർ​വീ​സ്.ഇ​തി​നി​ടെ കെഎ​സ്ആ​ർ​ടി​സി​യു​ടെ ഈ ​നി​ക്ക​ത്തി​നെ​തി​രേ ആ​രോ​ഗ്യ വ​കു​പ്പ് രം​ഗ​ത്തു വ​ന്നു.

ജ​നം പു​റ​ത്തി​റ​ങ്ങു​ക​യോ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ചെ​യ്യു​ക​യോ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്പോ​ൾ ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ ത​യാ​റാ​യ​ത് ജ​ന​സ​ന്പ​ർ​ത്തി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന​തി​നു കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്നോ​ട്ടു​വ​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ഴും 14 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു താ​ഴാ​തി​രി​ക്കെ യാ​ത്ര​ക്കാ​രി​ൽ രോ​ഗി​ക​ളും ഉ​ണ്ടാ​കു​ക സ്വ​ഭാ​വി​ക​മാ​ണ്. മ​ഴ​ക്കാ​ല​ത്ത് ഷ​ട്ട​റു​ക​ൾ താ​ഴ്ത്തി ദീ​ർ​ഘ​യാ​ത്ര ന​ട​ത്തു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ല.

പ​ണ​ത്തി​ന്‍റെ കൈ​മാ​റ്റം, ഒ​രേ സീ​റ്റി​ൽ യാ​ത്ര​ക്കാ​ർ മാ​റി ഇ​രി​ക്കു​ന്പോ​ഴു​ള്ള വ്യാ​പ​നം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ദീ​ർ​ഘ​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ എ​ത്തി​ച്ച​ശേ​ഷം അ​വി​ടെ നി​ന്നും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. മാ​ത്ര​വു​മ​ല്ല ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി സേ​വ​ന​വും ല​ഭ്യ​മ​ല്ല.

Related posts

Leave a Comment